Friday, August 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

സര്‍ക്കാര്‍ ജോലിക്കാര്‍ക്കും വിലക്ക് (ആദ്യത്തെ അഗ്നിപരീക്ഷ 23)

നാ.ഗം.വഝേ -നാഗപ്പൂര്‍ മാണിക്ചന്ദ് വാജ്‌പേയി - ഭോപ്പാല്‍; വിവര്‍ത്തനം-എസ്.സേതുമാധവന്‍

Print Edition: 22 July 2022
ആദ്യത്തെ അഗ്നിപരീക്ഷ പരമ്പരയിലെ 25 ഭാഗങ്ങളില്‍ ഭാഗം 23
wp-content/uploads/2022/04/agnipreeksha.jpg
ആദ്യത്തെ അഗ്നിപരീക്ഷ
  • അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
  • ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
  • അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
  • സര്‍ക്കാര്‍ ജോലിക്കാര്‍ക്കും വിലക്ക് (ആദ്യത്തെ അഗ്നിപരീക്ഷ 23)
  • വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
  • ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
  • സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)

മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഉത്തര്‍പ്രദേശിലും സര്‍ക്കാര്‍ അനവധി അതിക്രമങ്ങള്‍ സത്യഗ്രഹികളോട് ചെയ്തു. എന്നാല്‍ ഇത്തരം അന്യായങ്ങള്‍ കാരണം സത്യഗ്രഹികളുടെ ഉത്സാഹം, നിശ്ചയദാര്‍ഢ്യം, സമര്‍പ്പണം എന്നിവ വര്‍ദ്ധിക്കുകയാണുണ്ടായത്. സര്‍ക്കാരുദ്യോഗസ്ഥന്മാരും അനവധി സ്ഥലത്ത് ഇത്തരം അടിച്ചമര്‍ത്തലിനെതിരെ പരസ്യമായി മുന്നോട്ടുവരികയുണ്ടായി.

സര്‍ക്കാര്‍ ജോലിക്കാര്‍ ആരുംതന്നെ സത്യഗ്രഹത്തില്‍ പങ്കെടു ക്കുകയോ സത്യഗ്രഹസ്ഥലത്ത് പോയി സംഘത്തിനോട് സഹാനുഭൂതി പ്രകടിപ്പിക്കുകയോ ചെയ്യരുത് എന്ന് കാണ്‍പൂരില്‍ വിളംബരം പുറപ്പെടുവിച്ചിരുന്നു. നിരോധിക്കപ്പെട്ട സംഘടനയാണ് സംഘം എന്നതാണ് കാരണം പറഞ്ഞത്. ഈ വിളംബരം തങ്ങളോടുള്ള വെല്ലുവിളിയായി എടുത്തുകൊണ്ട് 50 സര്‍ക്കാര്‍ ജോലിക്കാര്‍ തങ്ങളുടെ രാജിക്കത്തോടെ സര്‍ക്കാരിന് ഇങ്ങനെ എഴുതി, ”ഈ പ്രഖ്യാപനം ഞങ്ങളുടെ മൗലികാവകാശത്തിന്റെ നിഷേധമാണ്. സംഘത്തിനെതിരായ നിരോധനം അന്യായപൂര്‍ണ്ണമാണ്. പൗരാവകാശ ത്തിന്മേല്‍ കഠാരയിറക്കുന്ന നടപടിയാണ്. അതിനാല്‍ ഈ സര്‍ക്കാരിനു കീഴില്‍ ജോലി ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.” അതി നുശേഷം അവരെല്ലാംതന്നെ സത്യഗ്രഹവും ചെയ്തു.

♦ ഇവിടെയും മാപ്പുചോദിച്ച് പുറത്തുവരാന്‍ അനവധി വീട്ടുകാര്‍ സത്യഗ്രഹികളില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അപവാദരൂപ ത്തില്‍ ചുരുക്കം ചിലരൊഴിച്ച് മറ്റാരുംതന്നെ തങ്ങളുടെ നിശ്ചയത്തില്‍നിന്ന് വ്യതിചലിക്കാന്‍ തയ്യാറായില്ല.

സത്യഗ്രഹം നടത്തി മവാനായിലെ സ്വയംസേവകരെല്ലാവരും മീററ്റ് ജയിലിലായി. മവാന നഗരപാലികയുടെ കോണ്‍ഗ്രസുകാരനായ അദ്ധ്യക്ഷന്‍ പണ്ഡിറ്റ് ശിവചന്ദ്രയുടെ വീട്ടിലെ മൂന്നുപേരും സത്യഗ്രഹികളായി ജയിലിലായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍നിന്നുള്ള മൂന്നുപേര്‍ സര്‍ക്കാറിനെതിരായ പ്രക്ഷോഭത്തില്‍ പങ്കാളിയായിരിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനാല്‍ അവരെ കേസുകൂടാതെ എങ്ങനെയെങ്കിലും ജയില്‍മുക്തരാക്കാന്‍ അദ്ദേഹമാഗ്രഹിച്ചു.

പണ്ഡിറ്റ്ജി മജിസ്‌ട്രേറ്റിനെക്കണ്ട് തന്റെ കുടുംബത്തിലെ മൂന്നു പേരെ വിടണമെന്നാവശ്യപ്പെട്ടു. ”അങ്ങ് പോലീസ് മുഖേന ഇവരെ മോചിതരാക്കാന്‍ ശ്രമിച്ചെങ്കില്‍ നന്നായിരുന്നേനെ. ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതിനാല്‍ വിചാരണ നടത്താതെ ഒന്നും ചെയ്യാന്‍ സാദ്ധ്യമല്ലെന്ന്” മജിസ്‌ട്രേറ്റ് മറുപടി പറഞ്ഞു. എങ്കിലും അവര്‍ മാപ്പ് എഴുതിത്തരികയാണെങ്കില്‍ പരിഹരിക്കാമെന്നേറ്റു. എന്നാല്‍ അവരതിന് ഒരുക്കമായിരുന്നില്ല. മജിസ്‌ട്രേറ്റ് മറ്റൊരു മാര്‍ഗ്ഗം കണ്ടെത്തി. ”ഈ മൂന്നുപേര്‍ക്ക് ജയില്‍ശിക്ഷ വിധിക്കുന്നതിനുപകരം 250 രൂപവെച്ച് ഞാന്‍ പിഴ ശിക്ഷവിധിക്കാം. താങ്കള്‍ പിഴയടച്ച് അവരെ മോചിപ്പിച്ചുകൊള്ളുക.” എന്നു പറഞ്ഞതനുസരിച്ച് പിഴയടച്ചു മൂന്നുപേരേയും മോചിപ്പിച്ചു. എന്നാല്‍ പണ്ഡിറ്റ്ജിയുടെ ആഗ്രഹം പൂര്‍ണ്ണമായും ഫലപ്രദമായില്ല. അവര്‍ മൂന്നുപേരും ആഗ്രയില്‍ പോയി വീണ്ടും സത്യഗ്രഹമനുഷ്ഠിച്ച് ജയിലിലായി.

വെല്ലുവിളി സ്വീകരിച്ചു

ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനനഗരിയായ ലഖ്‌നൗവിലെ അമീനാബാദ് പാര്‍ക്ക് സത്യഗ്രഹത്തിന്റെ കേന്ദ്രമായി നിശ്ചയിച്ചിരുന്നു. ഡിസംബര്‍ 9 ന്, ആദ്യദിവസം മുതല്‍ അമീനാബാദ് പാര്‍ക്കിന് ചുറ്റുമായി സത്യഗ്രഹം ആരംഭിക്കുന്ന സമയത്തിന് ഒരുമണിക്കൂര്‍മുമ്പുതന്നെ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. കൃത്യസമയത്തുതന്നെ സത്യഗ്രഹികള്‍ പാര്‍ക്കിലെത്തി ശാഖതുടങ്ങി പ്രാര്‍ത്ഥന നടത്തി. ഉടന്‍ പോലീസ് വന്ന് എല്ലാവരേയും അറസ്റ്റുചെയ്ത് വാഹനത്തില്‍ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. രണ്ടാംദിവസം സത്യഗ്രഹം കാണാന്‍ തലേന്നാളത്തേക്കാള്‍ ജനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. അന്ന് പോലീസ് സത്യഗ്രഹികളെ പിടിച്ചുകൊണ്ടുപോകുമ്പോള്‍ ശ്രദ്ധക്കുറവുകൊണ്ട് സത്യഗ്രഹികളില്‍ ഒരാളായ, സിന്ധില്‍നിന്ന് കുടിയിറക്കപ്പെട്ട് ലഖ്‌നൗവില്‍ താമസിക്കുന്ന സാധുറാമിനെ വിട്ടുപോയി. പോലീസ് പൊയ്ക്കഴിഞ്ഞ ഉടനെ സാധുറാം ജനസമൂഹത്തിന്റെ മുന്നിലെത്തി. ”ഹം മാതൃഭൂമി കെ സേവക് ഹെ” എന്ന ദേശഭക്തിഗാനം പാടാന്‍ തുടങ്ങി. ഭഗവാന്റെ കാരുണ്യത്താല്‍ സാധുവിന് അതിമനോഹര സ്വരമുണ്ടായിരുന്നു. അദ്ദേഹത്തില്‍നിന്ന് ഒഴുകിവന്ന ഹൃദയസ്പര്‍ശിയായ ഗാനം അന്തരീക്ഷത്തെയാകെ ദേശഭക്തിയുടെ വികാരത്തിലാറാടിച്ചു. ജനസമൂഹം ആവേശത്തോടെ പാട്ട് ഏറ്റുപാടിത്തുടങ്ങി. സാധുറാം ഉത്തമ ഗായകനെന്നപോലെ ഉജ്ജ്വല പ്രസംഗകനുമായിരുന്നു. പാട്ട് കഴിഞ്ഞ ഉടനെ അദ്ദേഹം ”എന്തിനാണീ സത്യഗ്രഹം” എന്നതിനെക്കുറിച്ച് ആവേശകരമായ പ്രഭാഷണം ആരംഭിച്ചു. പ്രസംഗത്തില്‍ പ്രഭാവിതരായ ജനക്കൂട്ടം അദ്ദേഹത്തോടൊപ്പം ‘ഗുരുജിയെ മോചിപ്പിക്കൂ’, ‘സംഘ് അമര്‍ രഹെ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ച് സാധുറാമിന്റെ നേതൃത്വത്തില്‍ പ്രകടനമായി നീങ്ങിത്തുടങ്ങി. നഗരത്തിലെ സത്യഗ്രഹികളെയെല്ലാം അറസ്റ്റ് ചെയ്തുകഴിഞ്ഞു എന്ന നിലയ്ക്ക് പോലീസ് ആശ്വസിച്ചിരിക്കുകയായിരുന്നു. അതിനാല്‍, വമ്പിച്ച പ്രകടനം നടക്കുന്നതിനെക്കുറിച്ച് ചിലര്‍ പോലീസിന് വിവരം നല്‍കിയിട്ടും അത് വിശ്വസിക്കാന്‍ അവര്‍ തീരെ ഒരുക്കമായിരുന്നില്ല. എന്നാല്‍ തടസ്സമേതുമില്ലാതെ മുന്നേറിയ പ്രകടനത്തിലെ മുദ്രാവാക്യത്തിന്റെ മുഴക്കം പോലീസിന്റെ ചെവിയിലും വന്നുവീണ ഉടനെ അവര്‍ ഓടിയെത്തി സാധുറാമിനെ അറസ്റ്റുചെയ്തു. ലഖ്‌നൗ സത്യഗ്രഹചരിത്രത്തില്‍ ഇത് ഒരു അവിസ്മരണീയസംഭവമായി മാറി.

സാധുറാമിന്റെ ഈ സംഭവത്തിനുശേഷം പോലീസ് വളരെ ജാഗരൂകരായി. അമിനാബാദ് പാര്‍ക്കിന് പരിസരത്ത് ഒരു പരിപാടിയും നടത്തരുതെന്നും ജനങ്ങള്‍ അവിടെ ഒന്നിച്ചു കൂടരുതെന്നും മറ്റുമുള്ള ഉത്തരവ് അവര്‍ പുറപ്പെടുവിച്ചു. പാര്‍ക്കിനുചുറ്റും അവര്‍ വേലി കെട്ടി. കൂടാതെ വലിയ എണ്ണത്തില്‍ പോലീസിനെ പാര്‍ക്കിനുചുറ്റും പാറാവിടുകയും ചെയ്തു. അന്നത്തെ സത്യഗ്രഹം നയിക്കേണ്ടത് ഗോമതി പാര്‍ക്ക് ഭാഗത്തെ പ്രചാരക് ശിവപ്രസാദായിരുന്നു. പോലീസിന്റെ ഒരുക്കങ്ങളെ മറികടക്കാനായി കാര്യകര്‍ത്താക്കള്‍ ചേര്‍ന്ന് കൂടിയാലോചനകള്‍ നടത്തി. ആദ്യം സത്യഗ്രഹസ്ഥലം മാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചു. പിന്നീട് പോലീസിന്റെ ഉത്തരവിനെ അവഗണിച്ചുകൊണ്ട് അമിനാബാദ് പാര്‍ക്ക് ഭാഗത്ത് ജനസമൂഹം എത്തുമെന്നതിനാല്‍ അവിടെ സത്യഗ്രഹം നടത്തിയില്ലെങ്കില്‍ സംഘപ്രഖ്യാപനത്തെക്കുറിച്ച് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുമെന്നതിനാല്‍ എന്തുചെയ്തും സത്യഗ്രഹം അവിടെത്തന്നെ നിശ്ചയിച്ച സമയത്തുതന്നെ നടത്താന്‍ തീരുമാനിച്ചു.

അന്നേദിവസം ശിവപ്രസാദും സത്യഗ്രഹപ്രമുഖായ ബല്‍ദീപ് ചന്ദും കൂടി രാവിലെതന്നെ സ്ഥലത്തുചെന്ന് സൗകര്യങ്ങളെല്ലാം പരിശോധിച്ചു. പാര്‍ക്കിന്റെ ഒരു ഭാഗത്ത് പാകിസ്ഥാനില്‍നിന്നും സിന്ധില്‍നിന്നും അഭയാര്‍ത്ഥികളായിവന്നവരുടെ കുടിലുകളുണ്ടാ യിരുന്നു. അവിടെനിന്ന് പാര്‍ക്കിലെത്താന്‍ സൗകര്യമാണെന്നുക ണ്ടു. അവിടെ പോലീസിന്റെ സാന്നിദ്ധ്യവുമുണ്ടായിരുന്നില്ല. അതിനാല്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കേണ്ട 45 പേരെ വിളിച്ച് നിങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് എങ്ങനെയെങ്കിലും കുതിച്ചുചാടി കൃത്യം അഞ്ച് മണിക്ക് മൈതാനത്തുണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. അരമിനിട്ടുമുമ്പ് താനും മൈതാനത്തുണ്ടാകുമെന്നും ഉറപ്പുകൊടുത്തു. ജനങ്ങള്‍ നേരത്തെതന്നെ ഉത്സുകരായി മൈതാനത്തിനുചുറ്റും എത്തിച്ചേര്‍ന്നു കഴിഞ്ഞിരുന്നു. ഇത്രയും ശക്തമായ പോലീസ് വലയത്തെ ലംഘിച്ച് എങ്ങനെ സത്യഗ്രഹം നടത്തുമെന്ന് കാണാന്‍ എല്ലാവരും ഉത്സുകരായിരുന്നു. അഞ്ച് മണിക്ക് ഒരു മിനിട്ടുമുമ്പ് ശിവപ്രസാദ് കുടിലുകള്‍ക്ക് പിന്നിലൂടെ വന്ന് മൈതാനത്തേയ്ക്ക് ഓടിക്കയറി. അഞ്ചുമണിക്ക് ശാഖ ആരംഭിക്കാന്‍ വിസിലടിച്ചു. ഉടനെ പോലീസുകാരുടെ ശ്രദ്ധ അതിനുനേരേയായി. ഈ സന്ദര്‍ഭമുപയോഗിച്ച് നാലുപാടുനിന്നും സത്യഗ്രഹികള്‍ മൈതാനത്തേയ്ക്ക് കുതിച്ചെത്തി. ശാഖ ആരംഭിച്ച് പ്രാര്‍ത്ഥന തുടങ്ങി. എന്നാല്‍ ഉടന്‍ തന്നെ പോലീസ് എല്ലാവരേയും പിടിച്ച് ബലംപ്രയോഗിച്ച് പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. ഇത്രയും പോലീസ് പാറാവുണ്ടായിട്ടും സത്യഗ്രഹം നടത്തിയതു കണ്ട ജനക്കൂട്ടം ആവേശഭരിതരായി ഉറക്കെ മുദ്രാവാക്യം വിളിതുടങ്ങി. നഗരത്തിലെമ്പാടും സത്യഗ്രഹത്തെ സംബന്ധിച്ചുള്ള ചര്‍ച്ച നീണ്ടുനിന്നു.

മഹാരാഷ്ട്ര
മഹാരാഷ്ട്രയില്‍ പോലീസിന്റെ പെരുമാറ്റം പൊതുവേ ഉദാരവും സൗമ്യവും മര്യാദയോടെയുമായിരുന്നു. ബോംബെ വിഭാഗില്‍ മാത്രമാണ് അപൂര്‍വ്വമായ അതിക്രമങ്ങള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ബോംബെയിലെ മധു ഓക്ക് എന്ന സ്വയംസേവകനെ ലഘുലേഖ വിതരണം ചെയ്തുവെന്ന കുറ്റം ചുമത്തി ലോക്കപ്പില്‍ കൊണ്ടുപോയി കഠിനമായി മര്‍ദ്ദിച്ചു. ദിനു ഫാടക് എന്ന സ്വയംസേവകനെ ഇതേകുറ്റത്തിനു കൊണ്ടുപോയി കറന്റടിപ്പിച്ച സംഭവമുണ്ടായി. ഗംഗാറാം സല്‍വല്‍ക്കര്‍ എന്ന സ്വയംസേവകനെയും ലോ ക്കപ്പില്‍വെച്ച് ചൂരലുകൊണ്ടടിക്കുകയുണ്ടായി. ഇതൊന്നുംതന്നെ സ്വയംസേവകരുടെ മനോധൈര്യത്തെ ലവലേശം ബാധിച്ചില്ല.

എന്നാല്‍ മഹാരാഷ്ട്ര പോലീസ് പൊതുവെ ഒരപവാദമായിരു ന്നു. സംഘത്തിന്റെ സത്യഗ്രഹികളുടെ സാഹസവും അച്ചടക്കവും പോലീസ് അധികാരികളുടെ മനസ്സിലും പ്രഭാവം സൃഷ്ടിച്ചിരുന്നു. അതുകൊണ്ടായിരിക്കാം അവരുടെ പെരുമാറ്റം ഇത്രയും മര്യാദനിറഞ്ഞതായത്.
മഹാരാഷ്ട്ര, വിദര്‍ഭ എന്നിവിടങ്ങളിലും ചുരുക്കം ചില അക്രമങ്ങളെക്കുറിച്ച് വിവരം കിട്ടിയിരുന്നു. എന്നാല്‍ അവ പരസ്യമായിട്ടായിരുന്നില്ല. ലോക്കപ്പില്‍വെച്ചും ജയിലില്‍വെച്ചുമെല്ലാം പോലീസ് ചില സ്ഥലത്ത് അക്രമം കാണിച്ചു. അകോലയില്‍ അകോട് നിവാസി സുധാകര്‍ ദേകാതെ എന്ന സ്വയംസേവകനെ സ്റ്റേഷനില്‍കൊണ്ടുപോയി ചൂരല്‍പ്രയോഗം നടത്തിയിരുന്നു. അതുകൂടാതെ പലതരത്തിലുള്ള പീഡനത്തിനും അയാളെ വിധേയനാക്കി.

ബറാര്‍ പ്രാന്ത സംഘചാലക് ശ്രീ ബാപുസാഹേബ് സോഹ്നിയുടെ ഭാര്യ ശ്രീമതി കമലാബായിയെ ഭര്‍ത്താവിന്റെ അഭാവത്തില്‍ സത്യഗ്രഹം സംഘടിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ഹൃദയസ്പര്‍ശിയായ സത്യഗ്രഹം
തങ്ങളുടെ ആദര്‍ശത്തിനുനേരേയുള്ള വെല്ലുവിളി നേരിടാനുള്ള സംഘര്‍ഷത്തില്‍ അനവധി സ്വയംസേവകര്‍ക്ക് അവരുടെ സര്‍വ്വസ്വവും ബലികഴിക്കേണ്ടിവന്നിട്ടുണ്ട്. അവരുടെ സ്ഥിരമായ തൊഴില്‍ നഷ്ടപ്പെടുത്തിക്കൊണ്ടും സത്യഗ്രഹത്തില്‍ കുതിച്ചുചാടാന്‍ അവര്‍ സന്നദ്ധരായി. വാശിം ജില്ലയിലെ പുസദിലെ നാനപട്ടീല്‍ കോഷ്ടവാര്‍ മിഡില്‍സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. ആദ്യദിവസംഅദ്ദേഹം സത്യഗ്രഹം നയിക്കണമെന്ന് തീരുമാനിച്ചു. സത്യഗ്രഹത്തില്‍ പങ്കെടുത്താല്‍ തന്റെ ജോലി പോകുമെന്നും പിന്നീട് തൊഴി ലില്ലാത്തവനായി തെരുവില്‍ ഇറങ്ങേണ്ടിവരുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. എന്നാല്‍ തെല്ലുപോലും ശങ്കിക്കാതെ അസിസ്റ്റന്റ് കമ്മീഷണറെകണ്ട് താന്‍ അവിടെ സത്യഗ്രഹത്തിന് നേതൃത്വം നല്‍കുമെന്ന് നോട്ടീസ് കൊടുത്തു. ഡിസംബര്‍ 13 ന് ശാഖ തുടങ്ങി പരിപാടികള്‍ നടക്കുമ്പോള്‍ പോലീസ് എല്ലാവരേയും തടവിലാക്കി.

മൂന്നുദിവസം ആ താലൂക്കില്‍തന്നെ ഒരു ചെറിയ മുറിയില്‍ അ ദ്ദേഹത്തെ പൂട്ടിയിട്ടു. അതിനുശേഷം യവത്മാല്‍ ജയിലിലേയ്ക്കയ ച്ചു. നാലാംദിവസം അസിസ്റ്റന്റ് കമ്മീഷണറും മജിസ്‌ട്രേറ്റും ജയിലി ലെത്തി. അവരുടെ മുന്നില്‍ 13 സത്യഗ്രഹികളെയും ഹാജരാക്കി. എല്ലാവരും അവരുടെ കുറ്റം സമ്മതിച്ചതനുസരിച്ച് എല്ലാവര്‍ക്കും മൂന്നുമാസത്തെ കഠിനതടവും 40 രൂപ പിഴയും വിധിച്ചു. മജിസ്‌ട്രേറ്റിന്റെ കൂടെ അദ്ദേഹത്തിന്റെ 14 വയസ്സുള്ള മകനുമുണ്ടായിരുന്നു. ആ കുട്ടിയുടെ അദ്ധ്യാപകനായിരുന്നു പട്ടേല്‍. തന്റെ ഗുരുനാഥന് കിട്ടിയ ശിക്ഷാവിധി കേട്ട് ആ കുട്ടി കണ്ണീരോടെ എഴുന്നേറ്റ് അദ്ദേഹത്തിന്റെ കാലുതൊട്ടു വന്ദിച്ചു. മജിസ്‌ട്രേറ്റിനും തന്റെ കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം പറഞ്ഞു, ”ഞാന്‍ എന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ നിര്‍ബന്ധിതനാണ്. എന്നോട് ക്ഷമിച്ചാലും” കഠിന ജയില്‍ ശിക്ഷയില്‍ അദ്ദേഹത്തിന് ലഭിച്ച ജോലി കട്ട ഉടയ്ക്കുക എന്നതായിരുന്നു. അതോടൊപ്പം വിദ്യാലയത്തിലെ ജോലി അവസാനിപ്പിച്ചതായ വിവരവും കിട്ടി. പിന്നീട് അദ്ദേഹത്തെ യവത്മാല്‍ ജയിലില്‍നിന്ന് ജബല്‍പൂര്‍ ജയിലിലേയ്ക്ക് മാറ്റി. വഴിയില്‍ നാലഞ്ചു സി. ഐ. ഡികള്‍ മാപ്പെഴുതി കൊടുക്കുകയാണെങ്കില്‍ ജോലി നഷ്ടപ്പെടാതെ നോക്കാം എന്ന സന്ദേശവുമായി അദ്ദേഹത്തെ സമീപിച്ചു എന്നാല്‍ പാട്ടീല്‍ അവരെ വഴക്കു പറഞ്ഞോടിച്ചു. പാട്ടീല്‍ ജബല്‍പൂര്‍ ജയിലിലെത്തിയപ്പോള്‍ സ്വന്തം ജോലി നഷ്ടപ്പെടുത്തി ജയിലിലെത്തിയ കെകോട്ടെ എന്ന വ്യക്തി അദ്ദേഹത്തെ സ്വീകരിക്കാനുണ്ടായിരുന്നു. കെകോട്ടെ അതേ ജയിലിലെ അസിസ്റ്റന്റ് ജയിലര്‍ ആയിരുന്നു. അദ്ദേഹം ചന്ദ്രപ്പൂര്‍ ജില്ലയിലെ സ്വയംസേവകനായിരുന്നു. സത്യഗ്രഹത്തില്‍ പങ്കെടുത്തതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഉദ്യോഗം നഷ്ടപ്പെട്ടു. അതേ ജയിലില്‍ തടവുകാരനായി കഴിയുകയായിരുന്നു.

ശിക്ഷ പണം വസൂലാക്കലും വീട് സീല്‍ചെയ്യലും
സ്വയംസേവകരോട് സഹാനുഭൂതി കാണിക്കുന്ന നിരപരാധികളായ പൊതുജനങ്ങളെ ഭയപ്പെടുത്താനായി സ്വയം പ്രേരണയോടെയും ചിലപ്പോള്‍ മുകളില്‍നിന്നുള്ള നിര്‍ദ്ദേശമനുസരിച്ചും മറ്റു ചിലപ്പോള്‍ സ്ഥാനീയ കോണ്‍ഗ്രസ് നേതാക്കന്മാരുടെ പ്രേരണയോടെ യും പോലീസ് പുതിയ പദ്ധതികള്‍ തയ്യാറാക്കി. നിരപരാധികളുടെ പേരില്‍ സത്യവിരുദ്ധമായ ആരോപണങ്ങള്‍ ചാര്‍ത്തി അവരുടെ വീട് പൂട്ടി സീല്‍ ചെയ്യുക, പുരുഷന്മാരില്ലാത്ത സമയത്ത് പരിശോധനയ്ക്കാണെന്ന പേരില്‍ അര്‍ദ്ധരാത്രി വീടുകളില്‍ കയറി കൊച്ചു കുട്ടികളെയും സ്ത്രീകളെയുമെല്ലാം റോഡിലിറക്കി വീട് പൂട്ടിയിടുക, പോലീസിന് മനസ്സില്‍ തോന്നിയ ആരോപണങ്ങളുന്നയിച്ച് സുരക്ഷയുടെ പേരില്‍ ജയിലിലിടുക, ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി പണം വസൂലാക്കുക തുടങ്ങിയ നിയമവിരുദ്ധനടപടികള്‍ വ്യാപകമായി നടപ്പാക്കി. ഒരുതരത്തില്‍ പൂര്‍ണ്ണമായ ഒരു പോലീസ്‌രാജാണ് നടന്നിരുന്നത്. പോലീസ് അവരുടെ മേലുദ്യോഗസ്ഥന്മാര്‍ക്കും ഈ പണം പങ്കുവെച്ചു. കീശ നിറയ്ക്കാനുള്ള സന്ദര്‍ഭമായി കോണ്‍ഗ്രസ്സുകാരും ഇതുപയോഗിച്ചു.

പിഴയടയ്ക്കുന്നതിനുപകരം കൂടുതല്‍ കാലം ജയിലില്‍ കിടക്കാനാണ് സത്യഗ്രഹി സ്വയംസേവകര്‍ സന്നദ്ധരായത്്. എങ്കിലും അധികകാലം ജയില്‍ ശിക്ഷ അനുഭവിക്കുന്നതോടൊപ്പം അവരില്‍നിന്ന് അന്യായമായ നിലയ്ക്ക് നീതിപീഠത്തിന് അപമാനമുണ്ടാക്കുമാറ് നിര്‍ബന്ധപൂര്‍വ്വം പിഴയും വസൂലാക്കിയിരുന്നു.
(തുടരും)

Series Navigation<< ഗ്രാമങ്ങളില്‍ ഭീകരാന്തരീക്ഷം (ആദ്യത്തെ അഗ്നിപരീക്ഷ 22)”എന്നേയും ലേലം ചെയ്യൂ!” ( ആദ്യത്തെ അഗ്നിപരീക്ഷ 24 ) >>
Tags: ആദ്യത്തെ അഗ്നിപരീക്ഷ
Share2TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

അഥീര്‍: ലക്ഷണമൊത്ത മാഫിയ തലവന്‍

കര്‍ക്കിടക ഓര്‍മ്മകള്‍

”സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ”

Kesari Shop

  • കേസരി ആജീവനാന്ത വരിസംഖ്യ ₹20,000.00
  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
  • വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook) ₹100.00 ₹50.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies