Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കഥ

”ഉമ്മ”

എം. ഹരീഷ്എം. ഹരീഷ്
8 July 2022

”എന്റെ ഉമ്മ ഇന്ന് രാവിലെ മരണപ്പെട്ടു. എല്ലാവരും പ്രാര്‍ത്ഥിക്കണം”
യാത്രയ്ക്കിടെ ഫോണ്‍ എടുത്ത് നോക്കിയപ്പോള്‍ കോളേജ് വാട്‌സപ്പ് ഗ്രൂപ്പിലാണ് അസീസിന്റെ മെസേജ് കണ്ടത്.
ഉടനെ തന്നെ അവന്റെ നമ്പറില്‍ വിളിച്ചു. ഭാര്യയാണ് ഫോണ്‍ എടുത്തത്.
”അസീസ് എവടെ?”
”ബാത്ത്‌റൂമില” ഭാര്യ മറുപടി തന്നു.
”നിങ്ങള് വരുന്നില്ലെ? നാട്ടിലേയ്ക്ക്”
”വരുന്നില്ലാന്ന അസീസ്‌ക്ക പറഞ്ഞത്.
ബാത്ത് റൂമിന്ന് വന്നിട്ട് ങ്ങള വിളിക്കാന്‍ പറയ-
”ശരി” ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
അവന്റെ വീട്ടില്‍ പോയി ഉമ്മേനെ ഒന്ന് കണ്ടാലോ ഞാന്‍ ആലോചിച്ചു.
ഡ്യൂട്ടി കഴിഞ്ഞു. ഇന്നിനി പ്രത്യേകിച്ച് പരിപാടികള്‍ ഒന്നുമില്ല.
തീരുമാനം ആ വഴിക്കാക്കി.
നേരെ ബസ്സ് കയറി, ഒരു ഓട്ടോപിടിച്ച് അവന്റെ വീട്ടിലെത്തി.

Google NewsAdd Kesari Weekly as a preferred source on Google


അടുത്ത ബന്ധുക്കളെന്ന് തോന്നുന്നവരും അസീസിന്റെ സുഹൃത്തുക്കളും മുറ്റത്ത് അവിടവിടെയായി നില്‍ക്കുന്നുണ്ട്.
പലരെയും പരിചയമില്ല. ഞാന്‍ ഉമ്മറത്തേയ്ക്ക് കയറി. അകത്താണ് ഉമ്മയെ കിടത്തിയിരിക്കുന്നത്. ആദ്യം എന്നെ കണ്ടത് അസീസിന്റെ മൂത്തപെങ്ങളാണ്. ജുമൈല. വേഗം തന്നെ എന്നെ അവര്‍ക്ക് മനസ്സിലായി. അടുത്തേയ്ക്ക് വിളിച്ച് ഉമ്മയുടെ മുഖത്തിട്ട വെളുത്ത തുണി മാറ്റി. മുഖം കാട്ടിത്തന്നു.

അങ്ങനെ ഒരു പതിവില്ലാത്തതാണ്.
ഉറക്കത്തിലെന്നപോലെ ഉമ്മ കിടക്കുന്നു. മുറിയില്‍ മുഴുവന്‍ സ്ത്രീകളാണ്. പലരും എന്നെ ആരാണെന്ന ഭാവത്തില്‍ നോക്കുന്നുണ്ട്.
പെങ്ങന്‍മാര്‍ ഓരോരുത്തരായി എന്റെ അടുത്ത് വന്നു. വിവരങ്ങള്‍ പറഞ്ഞു.
അസീസിനെ പറ്റി ചോദിച്ചു.

ADVERTISEMENT

ഉമ്മയുടെ അസുഖത്തെ പറ്റി പറഞ്ഞു.
അപ്പോഴും പലരും എന്നെ അത്ഭുതത്തോടെ നോക്കിക്കൊണ്ടിരുന്നു.
ആറ് പെങ്ങന്‍മാരാണ് അസീസിന്. കുറച്ച് നേരം ഉമ്മയുടെ അടുത്തിരുന്ന ശേഷം ഞാന്‍ മുറിയില്‍ നിന്ന് പുറത്ത് കടന്നു.
മുറ്റത്ത് നിരത്തിയിട്ട ഒരു കസേരയില്‍ ചെന്നിരുന്നു.
മനസ്സില്‍ ഉമ്മയുടെ മുഖം തെളിഞ്ഞുവന്നു. എല്ലായ്‌പ്പോഴും
ഭക്ഷണം കഴിച്ചോ?
ചായ കുടിച്ചോ?
എന്നൊക്കെ അന്വേഷിക്കുന്ന ഉമ്മ. ഭക്ഷണം കൊടുക്കാന്‍ വൈകിയാല്‍ തിരക്ക് കൂട്ടുന്ന ഉമ്മ.
കൊടുത്തത് നന്നായോ-
വിശപ്പ് മാറിയോ – എന്നൊക്കെ മാത്രം ചിന്തിക്കാറുള്ള ഉമ്മ.
അവസാനം കണ്ടപ്പോള്‍
”ഞാന്‍ ആസ്പത്രീല്‍ ഓപ്പറേഷന്‍ ചെയ്ത് കെടന്നിട്ട് യ്യ് എന്തേ ന്നെ കാണാന്‍ വരാഞ്ഞ്”
എന്ന് കുറച്ച് വിഷമത്തോടെ ചോദിച്ച ഉമ്മ.
അങ്ങനെ പലതും മനസ്സില്‍ തെളിഞ്ഞു വന്നു.
”ങ്ങളെപ്പളെ വന്ന്?”
തോളില്‍തട്ടി ചോദിച്ചത് അസീസിന്റെ അളിയനാണ്.
”അസീസ് വിളിച്ചീന?
”ഫോണ്‍ല് മെസേജ് കണ്ടത-”
ഞാന്‍ മറുപടി പറഞ്ഞു.
”ഓന്‍ വരൂലന്ന കേട്ടത് – അറിഞ്ഞൂട”
എന്തോ ഓര്‍ത്ത് മൂപ്പര് തലയാട്ടി.
വയ്യേയ്‌നു ല്ലെ – ആസ്പത്രീലായിന്വോ? ഞാന്‍ ചോദിച്ചു.
”ആക്കായി വന്നീ നു.
പിന്നെ പെട്ടെന്ന് വീണ്ടും വയ്യാണ്ടായി
2-3 ദിവസം ആസ്പത്രീ തന്നായി
പിന്നെ ആകെ പിട്ത്തം വിട്ട്.
പിച്ചും പേയും പറയാന്‍ തൊടങ്ങി.”
പിന്നെ ഓര്‍മ്മപോയി.
അസീസിന്റെ വര്‍ത്താനം തന്നായിനുല്ലോ- എപ്പളും.
നോക്കീത് പെങ്ങമ്മാരായിനുച്ചാലും ഉമ്മയ്ക്ക് അസീസ് തന്നായിനു എന്നും.
ഓന് ഒന്ന് വരായിനു-
എന്തോ – ഓല് തീരുമാനിക്കട്ടെ”
മൂപ്പര് പറഞ്ഞ് നിര്‍ത്തി.
തല തടവി ചുറ്റും നോക്കി.
”എപ്പള എടുക്കുന്നത്?” ഞാന്‍ ചോദിച്ചു.
”ഒര് നാല് മണിയാവും. ഉമ്മേന്റെ ആങ്ങളെന്റെ മോന്‍ വര്ണ്ട്. ഓന്‍ അഹമ്മദാബാദില.
ഓന്‍ വന്ന എടുക്കാന്ന തീരുമാനിച്ചത്.
ങ്ങള് പോവ്വാണെങ്കി പൊയ്‌ക്കോളി.
ഡ്യൂട്ടി കഴിഞ്ഞ് വരുന്ന വഴിയല്ലെ.”
ഞാന്‍ തലയാട്ടി. കീശയില്‍ നിന്ന്
മൊബൈല് എടുത്ത് നോക്കി.

ഗ്രൂപ്പില്‍ മെസേജുകള്‍ നിറഞ്ഞിരിക്കുന്നു
ആദരാഞ്ജലികള്‍/പ്രണാമം/പ്രാര്‍ത്ഥനകള്‍ അങ്ങനെ ഒരുപാട് മെസേജുകള്‍.
”ന്ന ഞാന്‍ എറങ്ങിയാലോ-?
അളിയനോട് യാത്ര ചോദിച്ച്
ഞാന്‍ പടികടന്നു.
അസീസ് എന്തേ വരാഞ്ഞത്?
വരേണ്ടിയിരുന്നതല്ലെ അവന്‍- ഞാന്‍ ആലോചിച്ചു.
ചിന്തയില്‍ അപ്പോഴും ഉമ്മയുടെ മുഖമായിരുന്നു. ബസ്‌സ്റ്റോപ്പിലെത്തി –
വന്ന ബസ്സില്‍ കയറി ഒഴിഞ്ഞ ഒരു സീറ്റില്‍ ഇരുന്നു.
മനസ്സ് പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു.
* * *
കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് അസീസിനെ പരിചയപ്പെട്ടത്. തനി നാട്ടിന്‍ പുറത്തുകാരന്‍. തമാശയും പാട്ടും കോമഡി പരിപാടികളെ കുറിച്ചുള്ള ചര്‍ച്ചകളും ഒക്കെയായി ഞങ്ങള്‍ വേഗം പരിചയപ്പെട്ടു. ക്ലാസില്‍ ഒരുപാട് കമ്പനിക്കാരുണ്ടായി അവന്. അവന്റെ നാട്ടിലെ ഒരു ക്ലബ്ബിന്റെ വാര്‍ഷികാഘോഷം കാണാനാണ് മറ്റ് നാല് സുഹൃത്തുക്കള്‍ക്കൊപ്പം ഞാന്‍ ആദ്യമായി അവന്റെ നാട്ടില്‍ പോയത് – വീട്ടില്‍ പോയത്.
ബസ്സിറങ്ങി നേരെ ഒരു കോഴിപ്പീടികയിലേക്ക് അവന്‍ ഓടിക്കയറി. ഒരു കോഴിയെ കാലില്‍ പിടിച്ച് തൂക്കിയെടുത്ത് നടത്തമായി. പിന്നീട് പല വീടുകളുടെ മുറ്റം വഴി –
അടുക്കള ഭാഗം വഴി-
എല്ലാവരോടും ഉറക്കെ വിവരങ്ങള്‍ ചോദിച്ച് – ജാഥ പോലെ ഞങ്ങള്‍ നാലുപേര്‍ പുറകെ.
വീട്ടിലെത്തി കോഴിയെ വാപ്പയെ ഏല്‍പ്പിച്ച് ഒരു ബക്കറ്റുമെടുത്ത്
നേരെ കിണറ്റിന്‍ കരയിലേക്ക്..
ഒരു ബക്കറ്റ് വെള്ളം കോരി
കാലും മുഖവും കഴുകി –
ഷര്‍ട്ടും പാന്റും അവിടെ കണ്ട ഒരു അഴലില്‍ അഴിച്ചിട്ട് തോര്‍ത്തുടുത്ത് ഞങ്ങളോട് മുഖം കഴുകിക്കൊള്ളാന്‍ ആംഗ്യം കാട്ടി അവന്‍ അകത്തേക്ക് പോയി. അതായിരുന്നു അവന്റെ രീതി.
ബക്കറ്റില്‍ ബാക്കി വന്ന വെള്ളമെടുത്ത് ഞങ്ങളും കാല്‍ കഴുകി.
പിന്നെയും വെള്ളം കോരി.
മുഖം കഴുകി – നല്ല തണുത്തവെള്ളം. പിന്നെ നേരെ ഉമ്മറത്ത് വന്നിരുന്നു.
”ങ്ങളെല്ലാരും അസീസിന്റെ ചങ്ങായിമാര മക്കളെ?”
അവന്റെ ഉമ്മയെ കാണുന്നത് അന്നാണ്.
അതെ എന്ന് മറുപടി പറഞ്ഞു.
”ങ്ങക്ക് എന്താ കുടിക്കാന്‍ വേണ്ടത് ചായ എടുക്ക-”
മറുപടിക്ക് കാത്ത് നില്‍ക്കാതെ ഉമ്മ അകത്തേയ്ക്ക് പോയി.
മുണ്ട് മാറി ഉടുത്ത് അസീസ് പുറത്ത് വന്നു. ഒരു തോര്‍ത്തെടുത്ത് നീട്ടി.
കസേരയിട്ടിരുന്ന് വൈകുന്നേരത്തെ ക്ലബ്ബ് പരിപാടിയെ പറ്റി വിശദമായി പറഞ്ഞു.
നാല് പേര്‍ക്കും കൂടി എന്തെങ്കിലും കോമഡി പരിപാടി അവതരിപ്പിച്ചാലോ എന്നും ചോദിച്ചു.

അപ്പോഴെയ്ക്ക് ചായയുമായി ഉമ്മ വന്നു.
ഒരു പാത്രത്തില്‍ പത്തിരി
മറ്റൊരു പാത്രത്തില്‍ തക്കാളിക്കറി-
ഒരു വലിയ ഡവറ ചായ.
”പെട്ടന്നായതോണ്ട മക്കളെ-
ഇപ്പം ഇത് കഴിച്ചോളി-
രാത്രി ആവുമ്പോഴേയ്ക്ക് നല്ല ഭക്ഷണം ണ്ടാക്ക-”
”ന്നമോനെ ഓല്ക്ക് ഇത്
വെളമ്പി കൊട്ക്ക്.”
എല്ലാം അസീസിനെ ഏല്‍പ്പിച്ച്
ഉമ്മ മാറി നിന്ന് നോക്കി.
ഓരോന്നായി ഞങ്ങള്‍ എടുത്ത് കഴിക്കുമ്പോള്‍ – മുഴുവന്‍ കഴിച്ചോളി- ബാക്കി ആക്കണ്ട – എന്നൊക്കെ പറഞ്ഞ് അവിടെ തന്നെ നിന്നു – ആ ഉമ്മ.
”അസീസ് പറഞ്ഞതേ ഇല്ല.
അല്ലെങ്കി ഇപ്പെ തന്നെ നല്ലണം ണ്ടാക്കായിനു- ഇനി ങ്ങള് നാടകം കണ്ട് വരുമ്പളേയ്ക്ക് ണ്ടാക്കി
വെക്ക-”
ഉമ്മ അകത്തേയ്ക്ക് പോയി.
”അല്ല മോനെ ഇനിയും ഭക്ഷണം ണ്ടാക്കുമോ- ഒക്ക കൂടി എങ്ങന തിന്നാനാടോ-”
ബാബുരാജ് ചോദിച്ചത് അതാണ്.
”പേടിക്കണ്ട, ഇനി വൈകുന്നേരം ഇല്ല.
രാത്രി നെയ്‌ച്ചോറും കറിയും തിന്ന.
പെങ്ങന്‍മാരും അളിയന്‍മാരും
കുട്ടികളും ഒക്കെ വരും-
എന്റെ പരിപാടി കാണാന്‍-
വന്‍ പരിപാടിയ”
അസീസ് ചിരിച്ചു.
മെല്ലെ പുറത്തിറങ്ങി
പറമ്പിലൊക്കെ ഒന്ന് നടന്നു.
വലിയ പറമ്പ്. 3-4 ഏക്കറ കാണും.
പ്ലാവും മാവും കവുങ്ങും പുളിയും എല്ലാമുണ്ട്. ചക്കയാണെങ്കി ഇഷ്ടംപോലെ. പല തെങ്ങിന്‍ ചുവട്ടിലും തേങ്ങകള്‍ വീണുകിടക്കുന്നു.
നാടകത്തെ പറ്റി ഒക്കെ സംസാരിച്ച് വരമ്പത്തിരുന്നു.
പെങ്ങന്‍മാരെത്ര എന്ന ചോദ്യത്തിന് കൈമലര്‍ത്തി എണ്ണിനോക്കിയാണ് അസീസ് മറുപടി പറഞ്ഞത്. ചിരിപ്പിക്കാനാവും.
ഇനി നാളയെ മടങ്ങാനാവൂ-
അത്രത്തോളം ഉള്‍നാട്ടിലാണ് എത്തിപ്പെട്ടിരിക്കുന്നത് – ഞാന്‍ ഓര്‍ത്തു.
ക്ലബ്ബ് പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്ക് പോയി നോക്കി. വലിയ ഒരു പാടത്താണ് സ്റ്റേജ് – പാട്ടും ഡാന്‍സും ഒപ്പനയും നാടകവും എല്ലാമുണ്ട് വാര്‍ഷികത്തിന്. വലിയ ബോര്‍ഡില്‍ എല്ലാം എഴുതിയിട്ടുണ്ട്.
7 മണിക്കാണ് ഉദ്ഘാടനം. തിരിച്ച് വീട്ടിലെത്തിയപ്പോഴെയ്ക്ക് മുറ്റം നിറയെ ആളുകളായി – അസീസിന്റെ പെങ്ങന്മാരും കുട്ടികളും ഒക്കെ എത്തിയിട്ടുണ്ട്.
എല്ലാവര്‍ക്കും ഞങ്ങളും അസീസാണ്. കുട്ടികള്‍ക്കും അതെ-
യാതൊരു വ്യത്യാസവും കണ്ടില്ല.
”ങ്ങളും ണ്ടോ പരിപാടിയ്ക്ക്.”
അതാണ് പലരുടെയും ചോദ്യം.
ഇല്ലെന്ന് ഞങ്ങള്‍ തലയാട്ടി. പെങ്ങന്മാര്‍ എല്ലാവരും വലിയ സന്തോഷത്തിലാണ്. അസീസിന്റെ കലാപരിപാടി അവര്‍ ആദ്യമായാണ് കാണാന്‍ പോകുന്നത്.
7 മണിയോടെ ഘോഷയാത്രയായി എല്ലാവരും കൂടി പാടത്തേയ്ക്ക് പുറപ്പെട്ടു.
11 മണിയായി തിരിച്ച് വരുമ്പോള്‍.
ഉദ്ഘാടകന്‍ എത്താന്‍ വൈകി.
പരിപാടികള്‍ വൈകി. അങ്ങനെ
തിരിച്ചെത്തി നെയ്‌ച്ചോറ് തിന്നാനും വൈകി.
രാത്രി 12 മണിവരെ ഭക്ഷണ പരിപാടിയായി. കഥ പറച്ചിലും അസീസിന് പറ്റിയ തെറ്റുകളും എല്ലാ വര്‍ത്തമാനങ്ങളും കഴിഞ്ഞ് കിടന്നത് 2 മണിയോടെ-
ഉമ്മറത്ത് ഒരു പുല്ലായയില്‍ ഞങ്ങള്‍ നാലു പേര്‍ ഒന്നിച്ചാണ് ഉറങ്ങിയത്. അകത്തെ മുറിയില്‍ നിന്ന് പരിപാടികളെ പറ്റിയുള്ള കമന്റുകള്‍ അപ്പോഴും കേട്ടു.
രാവിലെ 7 മണിക്ക് തന്നെ ഉമ്മ വന്ന് അസീസിനെ വിളിച്ചുണര്‍ത്തി.
”മോനെ – ഓല്ക്ക് ചായ കൊട്ക്ക്.
എപ്പളെ ങ്ങളൊക്കെ ഇന്നലെ
ഒറങ്ങീത് –
മ്മറത്ത് നല്ല കാറ്റ.
അത ഞാന്‍ ഇവടെ കെടന്നോളാന്‍ പറഞ്ഞത്.
അകത്ത് ഫാന്‍ ഉണ്ടെന്ന് മാത്രേ ള്ളൂ-
ചൂടാ-”
ചായ പാരുന്നതിനിടയില്‍ ഉമ്മ പറഞ്ഞു കൊണ്ടിരുന്നു.
രാത്രി വൈകി കിടന്നതിന്റെ യാതൊരു ക്ഷീണവും ആ മുഖത്ത് കണ്ടതേ ഇല്ല.
വൈകി ഉറങ്ങാന്‍ കിടന്നതോണ്ടാവും പെങ്ങന്മാരും കുട്ടികളും ഒന്നും ഉണര്‍ന്നിട്ടില്ല.
പക്ഷേ ഞങ്ങള്‍ക്കുള്ള ഭക്ഷണമെല്ലാം ഈ ഉമ്മ ഒറ്റയ്ക്ക് തന്നെ റെഡിയാക്കി കൊണ്ട് വച്ചിരിക്കുന്നു.
”ങ്ങക്ക് എല്ലാര്‍ക്കും ഇന്ന് തന്നെ പോണോ മക്കളെ”?
”രണ്ട് മൂന്ന് ദിവസം കൂടിട്ട് പോയ പോരെ?” ഉമ്മ ചോദിച്ചു.
മേശപ്പുറത്ത് എല്ലാഭക്ഷണവും നിരന്നിരിക്കുന്നു. കുളിച്ച് വന്നപ്പോഴെയ്ക്ക് എല്ലാം റെഡി.
കപ്പ, പത്തിരി, ചപ്പാത്തി, ചിക്കന്‍കറി എല്ലാമുണ്ട്. ചൂടുവെള്ളം വരെ തയ്യാര്‍. എല്ലാം ഈ ഉമ്മയുടെ അദ്ധ്വാനമാണ്.
”ങ്ങള് ചങ്ങായിമാരെ ഒക്കെ കൂട്ടി ഇനീം വരി – ട്ടോ – രണ്ട് മൂന്ന് ദിവസം കൂടി – വര്‍ത്താനം ഒക്കെ പറഞ്ഞിട്ട് പോവ.
ഇതിപ്പം തെരക്കായിപ്പോയി”.
ഉമ്മ പറഞ്ഞു.
ഇനിയും ഭക്ഷണം കഴിക്കാന്‍ വരണമെന്നാണ് ഉമ്മയുടെ ക്ഷണം.
അസീസിനെ കൊണ്ട് കല്യാണം കഴിപ്പിക്കണം.
ജോലി ഒന്നും വേണ്ട –
24-25 വയസ്സാവുമ്പോഴേയ്ക്ക് കെട്ടിക്കണം അങ്ങനെയും പ്ലാന്‍ ഉണ്ട് – ഉമ്മയ്ക്ക്. എല്ലാത്തിനും ചിരിച്ച് മറുപടി പറഞ്ഞ് ഞങ്ങള്‍ തിരിച്ചു പോന്നു.
പിന്നെയും പല തവണ ഞാന്‍ അവിടെ പോയി.
അസീസിന്റെ പെണ്ണ് കാണലിന്,
കല്ല്യാണത്തിന്,
വിരുന്നുകള്‍ക്ക്,
വീടുപണി നടക്കുമ്പോള്‍,
വീട് താമസത്തിന്,
അങ്ങനെ പല പല കാര്യങ്ങള്‍ക്ക്.

ഉമ്മയുടെ കൈയ്യില്‍ നിന്ന് ഒരുപാട് ചായ വാങ്ങി കുടിച്ചു. ഭക്ഷണം കഴിച്ചു. ചക്ക, മാങ്ങ, കപ്പ, ചേമ്പ് അങ്ങനെ അങ്ങനെ ഒരുപാട് ഭക്ഷണങ്ങള്‍.
അസീസിന് ജോലി ശരിയായത് ഗള്‍ഫിലാണ്. കുടുംബ സമേതം അസീസ് ഗള്‍ഫിലേയ്ക്ക് പോയി.
പെങ്ങന്മാരൊക്കെ അവരവരുടെ ഭര്‍ത്താക്കന്മാരുടെ വീടുകളിലേയ്ക്ക് പോയപ്പോള്‍ ആ ഉമ്മയും വാപ്പയും ആ വലിയ വീട്ടില്‍ തനിച്ചായി. അപ്പോഴും പല തവണ ഫോണില്‍ വിളിക്കുമായിരുന്നു എന്നെ.
”അസീസിനോട് നാട്ടില്‍ വന്ന് നിക്കാന്‍ പറയണം.” എന്ന് പറയാന്‍
”പെങ്ങന്മാരെ ഒന്നും ആവശ്യത്തിന് കിട്ടൂല മോനെ – അസീസ് ഉണ്ടെങ്കിലെ ഒരു സമാധാനമുള്ളൂ”.
ഞങ്ങള് രണ്ട് വയസ്സന്മാര് ഒറ്റയ്ക്ക് പേടിയ – എന്നൊക്കെ പറയും.
”ഓനോട് യ്യ് പറയണം – യ്യ് പറഞ്ഞ ഓന്‍ കേക്കും. എന്നൊക്കെ പറയും.”
എന്നും ഫോണില്‍ വിളിച്ചാല്‍ ഉമ്മയ്ക്ക് ഇതേ പറയാന്‍ കാണൂ.
പക്ഷെ അസീസ് എന്തോ- നാട്ടില്‍ വന്ന് നിന്നതെ ഇല്ല.
പലതവണ ഞാന്‍ നിര്‍ബ്ബന്ധിച്ചെങ്കിലും അവന്‍ കേട്ടതേ ഇല്ല.
ചില കാര്യങ്ങള്‍ അവന്‍ പറഞ്ഞപ്പോള്‍ അവന്റെ ഭാഗത്തും ന്യായമുണ്ടെന്ന് തോന്നി.
ഭാര്യയും ഉമ്മയും തമ്മില്‍ ചെറിയ പ്രശ്‌നം ഉണ്ട്. 1-2 മാസമേ പറ്റൂ – പിന്നെ കുറ്റപ്പെടുത്തലായി. ദേഷ്യമായി – ഓരോരോ പ്രശ്‌നങ്ങളാ-
ഉള്ള സമാധാനം പോയി കിട്ടും.
നോക്കട്ടെ – വേറെ എന്താവഴീന്ന് –
അങ്ങനെയാണ് അസീസിന്റെ മറുപടി.
ഉമ്മയ്ക്ക് വയറുവേദന വന്നപ്പോള്‍ കാട്ടിയ ഡോക്ടറാണ് ഓപ്പറേഷന്‍ വേണംന്ന് പറഞ്ഞത്. ഓപ്പറേഷന് അസീസ് നാട്ടില്‍ വന്നു. ഭാര്യയും കുട്ടികളും വന്നതുമില്ല.
ഉമ്മയ്ക്ക് അതും വലിയ വിഷമമായി.
”യ്ക്ക് ഓപ്പറേഷന്‍ വേണ്ട.
തിന്നാന്‍ കഴിയൂല ന്നല്ലെ ഉള്ളൂ.
തിന്നണ്ട.
ജീവിക്കാന്‍ തന്നെ മോഹംല്ല്യ-
പിന്നെ എന്തിന തിന്നണത്.”
അങ്ങനെയാണ് ഡോക്ടറോട് പറഞ്ഞത്.
എല്ലാവരും നിര്‍ബന്ധം പിടിച്ചാണ്
അവസാനം ഓപ്പറേഷന് സമ്മതിച്ചത്.
ഭാര്യയ്ക്കും ഉമ്മയ്ക്കും ഇടയില്‍ അസീസ് പെട്ടതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
കൂടുതല്‍ ഒന്നും അന്വേഷിക്കേണ്ടതില്ലെന്ന് തോന്നി.
”നാട്ടുകാര്‍ക്ക് എല്ലാര്‍ക്കും എന്റെ ഉമ്മാനെ വല്ല്യസ്‌നേഹ. പക്ഷെ മരുമക്കള്‍ക്ക് മക്കള്‍ക്ക് ഒക്കെ ദേഷ്യം പിടിപ്പിക്കുന്ന ഒരു സ്വഭാവണ്ട് ഉമ്മയ്ക്ക്. ന്റെ ഭാര്യ ആണെങ്കി വാശിയ്ക്ക് ഒട്ടും പിന്നിലല്ല. ഒത്ത് പിടിച്ച് അങ്ങനെ പോട്ടെ. അതാപ്പം ഞാന്‍ ചിന്തിക്കണത്. എടയ്ക്ക് ഉമ്മാന്റെ വര്‍ത്താനം കേട്ട എനിയ്ക്ക് തന്നെ പ്രാന്ത് പിടിക്കും. പിന്നെല്ല വന്ന് കയറിയ പെണ്ണുങ്ങള്‍ക്ക് -”
അങ്ങനെയാണ് അവസാനം അസീസ് പറഞ്ഞ് നിര്‍ത്തീത്.


എല്ലാവര്‍ക്കും അവരവരുടെതായ ന്യായീകരണങ്ങള്‍ കാണുമല്ലോ- എല്ലാത്തിനും
പല ജോലിത്തിരക്കുകള്‍ കാരണം പിന്നീട് പലപ്പോഴും അസീസുമായുള്ള വിളികളും കൂടിക്കാഴ്ചകളും കുറഞ്ഞു.
അവന്റെ ഉമ്മ ഹോസ്പിറ്റലില്‍ ആയപ്പോള്‍ പോലും എനിക്ക് പോയി കാണാന്‍ പറ്റിയില്ല.
പിന്നെ ഒരിക്കല്‍ കേട്ടു – ശരീരം ഒരു ഭാഗം കുഴഞ്ഞ് കിടപ്പിലായിപ്പോയി – എന്ന്.
ആ സമയത്താണ് ഞാന്‍ അവന്റെ വീട്ടില്‍ പോയി ഉമ്മയെ അവസാനമായി കണ്ടത്.
വീട്ടില്‍ കയറി ചെല്ലുമ്പോള്‍ ഉമ്മറത്ത് തന്നെ ഒരു വീല്‍ ചെയറില്‍ ഇരിക്കുകയാണ് ഉമ്മ.
മുഖത്ത് കാര്യമായ ക്ഷീണമുണ്ട്.
കൈയ്യും മുഖത്തിന്റെ ഒരു ഭാഗവും ചെറുതായി കോടിയിട്ടുണ്ടെന്ന് തോന്നി.
പഴയ പോലെ സംസാരിക്കാനും പറ്റുന്നില്ല. അന്നും തൊട്ടടുത്ത് ഇരിക്കാനാണ് ആവശ്യപ്പെട്ടത്. ഒരു കസേര നീക്കിയിട്ട് ഞാനടുത്തിരുന്നു.
”യ്യ് ചായ ഒക്കെ കുടിച്ചിട്ട വരണത്?”
ആദ്യചോദ്യം അതായിരുന്നു.
ഞാന്‍ തലയാട്ടി.
”വയ്യാണ്ടായി മോനെ” –
”ഞാന്‍ ആസ്പത്രീ കെടന്നിട്ട്
യ്യ് എന്തേ ന്നെ കാണാന്‍ വരാഞ്ഞ്”
പെട്ടന്നായിരുന്നു ആ ചോദ്യം
എന്ത് പറയണമെന്ന് എനിക്ക് അറിയാണ്ടായി.
”അസീസ് ണ്ടായിനു-
യ്യ് വരും കാണാന്‍ ന്ന് ഓന്‍ പറഞ്ഞു.
4-5 ദിവസം അവടെകെടന്നു ഓപ്പറേഷന്‍ വേണ്ടിവന്നു. ന്നെ മയക്കിക്കെടത്തി അതും ചെയ്തു.”
”ഒക്കെ ഒരു വിധം മാറി വന്നത.
അപ്പം പെട്ടന്ന ഒരു കൊഴച്ചില് പോലെ വന്നത്.
പ്പം ഒരു കൈയ്യും കാലും വല്ല്യ ഒറപ്പില്ല. നടക്കാന്‍ വരെ പിടിക്കണം.
ഒന്നും അങ്ങട് തിന്നൂട.
എന്ത് കടിച്ചാലും അപ്പം കൊരയ്ക്കും ശ്വാസം മുട്ടും.
എന്തോ ഒരു വയ്യായി.”
വല്ലാത്ത ക്ഷീണത്തോടെ ഉമ്മ പറഞ്ഞ് നിര്‍ത്തി. മുഖത്തേക്ക് ദൈന്യതയോടെ നോക്കി.
”അസീസ് വിളിക്കലുണ്ടോ അന്നെ”?
്യൂഞാന്‍ തലയാട്ടി.
എടയ്ക്ക് ഇവിടേയ്ക്കും വിളിക്കും. എന്തോ ഓര്‍ത്ത് താഴോട്ട് നോക്കി നിന്ന് പെട്ടെന്ന് മുഖത്തേയ്ക്ക് നോക്കി ചോദിച്ചു.
”ഓനിനി നമ്മള കൂടെ ഒക്കെ വന്ന് നിക്കലുണ്ടാവില്ല. ല്ലെ മോനെ?
”അതെന്ത – ? അങ്ങനെ ഒന്നും കരുതണ്ട ഓപ്പറേഷന്‍ സമയത്ത് ഓന്‍ വന്നില്ലെ ഉമ്മ. ഓന്റെ പണി ഒക്കെ അവിടെയല്ലെ?” ഞാന്‍ സമാധാനിപ്പിച്ചു.
”ആ അങ്ങനെ കരുതി സമാധാനിക്ക. ഇവിടെ തെങ്ങിന്റെ ചോട്ടിലെ തേങ്ങ പെറുക്കി വിറ്റ ഒരു കുടുംബത്തിന് ജീവിക്ക – പിന്നെ എന്തിനാ അന്യനാട്ടില്‍ പോയി കഷ്ടപ്പെടുന്നതാവോ-?
ഇതൊക്കെ നോക്കി ഇവിടെ കഴിഞ്ഞ
ഒന്ന് കാണ്വങ്കിലും ചെയ്യ.”
”ഓള് സമ്മതിക്കലുണ്ടാവില്ല.
അതാവും
എന്തേലും ആയിക്കോട്ടെ.” –
”ഒരു കാലം കഴിഞ്ഞ പിന്നെ ഉമ്മയും വേണ്ട വാപ്പയും വേണ്ട. ചിത്രത്തിലെ പോലെ കാണ എന്നല്ലാതെ ഒപ്പംണ്ടാവും എന്നൊന്നും കരുതാന്‍ വയ്യ.”
പിന്നെയും വിഷമങ്ങള്‍ ഓരോന്ന്
പറഞ്ഞു.
ഉച്ചയോടെ ഞാന്‍ മടങ്ങി.
അന്നും ഭക്ഷണം കഴിപ്പിച്ചാണ് ഉമ്മ എന്നെ വിട്ടത്.
”ഭക്ഷണംണ്ടാക്കാനും വിളമ്പിത്തരാനും തൊട്ടടുത്ത മജീദിന്റെ മോള് വരും. ഓള്‍ക്ക് കോളേജില്‍ പോണം. എന്നാലും ഓള് വരും.
രാത്രി വന്ന് കെടക്കും ഇവിടെ.
എനിക്ക് ഒരു സഹായം.”
ഞാന്‍ തലയാട്ടി യാത്ര പറഞ്ഞ് തിരിച്ച് പോന്നു.
”ന്ന ഇയ്യ് ഇനി എന്ന വര്വാ?
വര – ഞാന്‍ പറഞ്ഞു.
”അസീസിനോട് ഒന്ന് കൂടി പറഞ്ഞ് നോക്ക് മോനെ – ഇപ്പം വരുന്നില്ലെങ്കി പിന്നെ ഓന്‍ വരണ്ട – എന്നും പറഞ്ഞേയ്ക്ക്.”
ഞാന്‍ തിരിച്ച് പോന്നു –
പിന്നീട് ഇന്നിപ്പം മരിച്ച വിവരമാണ് വന്നത്. അസീസ് ഒട്ട്
വന്നതുമില്ല.
ബസ് സ്‌റ്റോപ്പില്‍ ഞാനിറങ്ങി.
മൊബൈല് എടുത്ത് നോക്കി, മെസേജുകള്‍ ഒരുവിധം അവസാനിച്ചിരിക്കുന്നു. എല്ലാവരും അറിഞ്ഞു കഴിഞ്ഞു.
”അസീസേ നീ എന്തേ വരാഞ്ഞത്.
ഞാന്‍ ഉമ്മയെ പോയി കണ്ട്
തിരിച്ച് വീട്ടിലെത്തി. – നീ വരണ്ടതായിരുന്നു.”
അങ്ങനെ ഒരു മെസേജ് അയച്ചു.
”ഞാന്‍ വരാന്‍ ആലോചിച്ചതാണ്.
പക്ഷെ, പിന്നെ വേണ്ടെന്ന് വെച്ചു. ഉമ്മയോട് അങ്ങനെ പെരുമാറിയതിലൊക്കെ എനിയ്ക്ക് വിഷമമുണ്ട്. പക്ഷെ പറ്റിയില്ല. ഉമ്മയ്ക്ക് വല്ല്യ വിഷമം ഉണ്ടായിക്കാണും എന്നറിയ. അവിടെ വന്ന ഞാന്‍ പിടുത്തം വിട്ടുപോകും. മരിച്ച് കെടക്കുന്ന ഉമ്മയുടെ മുഖം എനിക്ക് കാണാന്‍ ധൈര്യമില്ല. അതാ വരാഞ്ഞത്.
നീയെങ്കിലും എന്നെ മനസ്സിലാക്കണം.
ബാക്കി നേരിട്ട് കാണുമ്പോള്‍ പറയാം.
നീ പോയത് സമാധാനം.
നിന്നെ വല്ല്യകാര്യമായിരുന്നു ഉമ്മയ്ക്ക്.
ബാക്കി പിന്നെ പറയ.
ഞാന്‍ വിളിക്ക -”
അങ്ങനെ ഒരു മെസേജാണ് വന്നത്.
ഞാന്‍ തിരിച്ച് വീട്ടിലേക്ക് നടന്നു. പുറത്തെ കുളിമുറിയില്‍ പോയി കുളിച്ച് ഉമ്മറത്ത് എത്തിയപ്പോള്‍ അമ്മ വന്നു.
”യ്യ് ഇത്ര നേരം എവട്യായിനു- വല്ലതും തിന്നീനോ – മോനെ? ഞാന്‍ പുറത്തെ കുളിമുറിയില്‍ പോയി കുളിച്ചതൊന്നും അമ്മ അറിഞ്ഞിട്ടില്ല. എന്തൊക്കെയോ ശബ്ദം കേട്ടപ്പം എഴുന്നേറ്റ് വന്നതാണ്.”
ഞാന്‍ അമ്മയുടെ മുഖത്തേക്ക് നോക്കി.
അസീസിന്റെ ഉമ്മയുടെ മുഖം തന്നെയല്ലെ ഈ അമ്മയ്ക്കും.
മകന്റെ മക്കളെ കാണാത്ത – ആ ഉമ്മയുടെ മനസ്സ് തന്നെയല്ലെ ഈ അമ്മയക്കും -?
”മക്കളും മരുമക്കളും ഒന്നും അവസാന കാലത്ത് കൂടെയുണ്ടാവില്ലെന്ന ചിന്ത ഈ അമ്മയ്ക്കും ഉണ്ടാവില്ലെ?”
്യൂഞാന്‍ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു.
”യ്യ് ചോറ് ഉണ്ടതാണോ?”
വീണ്ടും ചോദ്യം എത്തി.
”ചോറ് വേണ്ട –
ഞാന്‍ കുറച്ച് നേരം കിടക്കട്ടെ.”
അത്രമാത്രം പറഞ്ഞ് ഞാന്‍ എന്റെ റൂമിലെത്തി.
മനസ്സ് മുഴുവന്‍ അസീസിന്റെ ഉമ്മയായിരുന്നു.
വയസ്സായാല്‍ മക്കളും മരുമക്കളും കുട്ടികളും ഒത്ത് ഒന്നിച്ച് കഴിയാമെന്ന മോഹം എല്ലാവര്‍ക്കും ഉണ്ടാവണം – അത് സാധിക്കാതെ വരുമ്പോള്‍ മരണമാണ് നല്ലതെന്ന തോന്നലുണ്ടാവും എല്ലാര്‍ക്കും.
മനസ്സില്‍ ഒരുപാട് ഉമ്മമാരുടെയും അമ്മമാരുടെയും മുഖം തെളിഞ്ഞു വന്നു. ദൈന്യതയുടെ മുഖങ്ങള്‍.
ഞാനുള്‍പ്പെടെ എല്ലാവരും അപ്പോള്‍ അസീസായി മാറിയപോലെ തോന്നി.

ShareTweetSendShare

Related Posts

ബാന്‍സുരി

ബാന്‍സുരി

ഭീമരഥ ശാന്തി

ഭീമരഥ ശാന്തി

പക

പക

അരൂപികളുടെ ആകാശം

അരൂപികളുടെ ആകാശം

മസാലദോശ

മസാലദോശ

ദാനം

ദാനം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies