Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സത്യപ്രതിജ്ഞയും വഞ്ചനാ കുറ്റവും

എ.ശ്രീവത്സൻഎ.ശ്രീവത്സൻ
24 June 2022

സത്യപ്രതിജ്ഞാ ലംഘനത്തെക്കുറിച്ചും അതിലെ പൊള്ളത്തരങ്ങളെക്കുറിച്ചും ഓര്‍ത്തിരിക്കുകയായിരുന്നു ഞാന്‍.

Google NewsAdd Kesari Weekly as a preferred source on Google

അപ്പോഴാണ് ടി.വി.കണ്ട് കൊണ്ടിരുന്ന ശ്രീമതി ദേഷ്യപ്പെട്ട് അത് ഓഫാക്കി പോന്നത്.

‘എന്താ.. എന്ത് പറ്റി’ ? എന്ന് ചിരിച്ചുകൊണ്ട് ഞാന്‍. കുറച്ചൊന്നു കെറുവിച്ചെങ്കിലും അവള്‍ തുടര്‍ന്നു
‘നമ്മള്‍ എന്താ ഇങ്ങനെ ആയത് ? എല്ലാവരും നുണയന്മാരും നുണയത്തികളും’

ADVERTISEMENT

‘അത് തന്നെയാണ് ഞാനും ആലോചിച്ചുകൊണ്ടിരിക്കുന്നത്.. കുട്ടിക്കാലം മുതല്‍ കണ്ടു വരുന്നതല്ലേ ..ശീലിച്ചതേ പാലിക്കൂ.’
‘ശരിയാണ് ..നഴ്‌സറി റയിമ്‌സില്‍ തൊട്ട് നുണ പറയാന്‍ ശീലിപ്പിക്കുന്നുണ്ട്’

‘അതെങ്ങനെ?’ അത് എനിക്ക് പുതിയ അറിവായിരുന്നു.
‘നോക്കൂ… ജോണി ജോണി എന്ന പാട്ട് ഈറ്റിംഗ് ഷുഗര്‍? നോ പാപ്പാ.. ടെല്ലിങ് ലയിസ്? നോ പാപ്പാ അവസാനം ഓപ്പണ്‍ യുവര്‍ മൗത് ..ഹ ഹ.ഹാ..
ഇത് നുണപറയുന്നത് നിസ്സാരകാര്യമാണെന്ന് കുട്ടികളെ പഠിപ്പിക്കില്ലേ?
‘ഉവ്വോ ? അത് തമാശയല്ലേ? എന്നാലും ശരിയാണ്’ ‘ദൈവമേ കൈതൊഴാം’ എന്ന പ്രാര്‍ത്ഥന സ്‌കൂളിലില്ല. ‘അതില്‍ സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാകണം’ എന്ന വരിയും ‘നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണം’ എന്നൊക്കെയുള്ള വരികള്‍ കുട്ടികളില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. ഇന്നതൊന്നുമില്ല’
‘നമ്മള്‍ സെക്കുലര്‍ ആയില്ലേ ? അധര്‍മ്മികള്‍ ഭരിക്കുമ്പോള്‍ അതൊക്കെയെ നടക്കൂ.’

അസംബ്ലിയിലും പാര്‍ലമെന്റിലും സത്യപ്രതിജ്ഞാ ചടങ്ങ് ഒരു തമാശക്കളിയാണ്. കഴിഞ്ഞ തവണ സിനിമാക്കാരനായ ഒരു എം.പി. ഐ വില്‍ അപ്ഹോള്‍ഡ് എന്നതിന് ഐ വില്‍ വിത്ഹോള്‍ഡ് എന്ന് വായിച്ചു. പ്രതിജ്ഞ ചൊല്ലി തങ്ങളുടെ രാഷ്ട്രീയ മുദ്രാവാക്യം മുഷ്ടിചുരുട്ടി വിളിക്കുക, പൊട്ടിച്ചിരിക്കുക, മേശപ്പുറത്ത് കയ്യടിച്ച് പോരുക ഇത്യാദി ഭോഷ്‌ക്കുകള്‍ കാട്ടുക.’

‘ദൈവത്തിന്റെ നാമത്തിലല്ലല്ലോ.. സത്യപ്രതിജ്ഞ സഗൗരവമല്ലേ?’

‘കഴിഞ്ഞ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കേരളത്തില്‍ ഒരു തമാശയുണ്ടായി. ക്രിസ്ത്യാനികളായ മൂന്ന് ഇടതുപക്ഷ എം.എല്‍.എമാര്‍ വീണാജോര്‍ജ്ജ് അടക്കം ദൈവത്തിന്റെ നാമത്തില്‍ പ്രതിജ്ഞ ചൊല്ലി. പാര്‍ട്ടി ചിഹ്നത്തിലായിരുന്നു മത്സരിച്ചതെങ്കിലും പള്ളിയുടെയും പട്ടക്കാരുടെയും പൂര്‍ണ്ണ ഒത്താശയോടെയാണ് ജയിച്ചു വന്നത്. പിന്നെ അവര്‍ ‘സഗൗരവം’ ചെയ്യുമോ ? എന്തായാലും കമ്മ്യൂണിസ്റ്റുകള്‍ ഇളിഭ്യരായി, ‘അവരെ പഠിപ്പിക്കും അവര്‍ക്ക് ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും ക്ലാസ്സുകളെടുക്കും’ എന്ന് പറഞ്ഞു ഒഴിഞ്ഞു. എന്തായി എന്തോ?
‘എന്താ ഈ സഗൗരവം?’ അഭിനയിച്ചു കൊണ്ടുള്ള അവളുടെ ചോദ്യം കേട്ട് എനിക്ക് ചിരി വന്നു.

‘അത് solemnly affirm എന്നതിന്റെ മലയാള പരിഭാഷയാണ്. സഗൗരവം എന്ന് കേട്ടാല്‍.. കഞ്ഞി മുക്കിയ ഖദര്‍ ഷര്‍ട്ട് ആളെ കുത്തി മുറിവേല്‍പ്പിക്കുന്ന വിധത്തില്‍ ഇസ്ത്രിയിട്ട് ധരിച്ചു നടക്കുന്നത് എന്ന് തോന്നും.. അല്ലെ?’
‘ഹ..ഹ.. ശരിയാ’

‘കുറച്ചു കാലം മുമ്പ്, 2001 ല്‍ ജെ. എസ്.എസ് എം.എല്‍.എ ഉമേഷ് ചള്ളിയില്‍ എന്നൊരാള്‍ ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചൊല്ലി പുലിവാല് പിടിച്ചു. എന്റെ ദൈവം ഗുരുദേവനാണെന്ന് പറഞ്ഞു രണ്ടു വര്‍ഷം കേസും കൂട്ടവുമായി നടന്നു. അവസാനം അസംബ്ലിയില്‍ ഇരുന്ന ഓരോ ദിവസത്തിനും അഞ്ഞൂറ് രൂപ പിഴ വെച്ച് 41000 രൂപ പിഴ കെട്ടി വീണ്ടും പ്രതിജ്ഞ ചൊല്ലേണ്ടി വന്നു. അത് പോലെ അടുത്ത കാലത്ത് ദേവികുളം എം.എല്‍.എ എ.രാജ രണ്ടും ചൊല്ലിയില്ല ‘ദൈവത്തിന്റെ നാമ’വും ‘സഗൗരവ’വും. പിന്നീട് പിഴയടച്ച് വീണ്ടും ചൊല്ലേണ്ടി വന്നു.

അതുപോലെ കേരളത്തിലെ 11 മുസ്ലിം ലീഗ് എം.എല്‍.എ മാര്‍ ഈയിടെ ദൈവത്തിന്റെ നാമത്തില്‍ എന്നതിന് പകരം അള്ളാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് വിവാദമായി, കേസായി സുപ്രീം കോടതി വരെ പോയി. വിധി വന്നത് ഈശ്വര്‍, അള്ളാഹ്, ദേവ എന്നതെല്ലാം ഒരേ ആളിനെ സൂചിപ്പിക്കുന്നു എന്നാണ്. ഇത് അള്ളാഹുവിന്റെ നാമത്തോടൊപ്പം വേറെ നാമങ്ങള്‍ ചേര്‍ക്കരുത് എന്ന നിര്‍ബന്ധക്കാരായ മുസ്ലീകള്‍ക്ക് ക്ഷീണമുണ്ടാക്കുകയല്ലേ വാസ്തവത്തില്‍ ചെയ്തത് ?’

‘അതിപ്പോ.. ഗാന്ധിജി’ ഈശ്വര്‍ അള്ളാ തേരേ നാം’ എന്ന് പാടിയിട്ടില്ലേ ? അതിനെതിരെ മുസ്ലീകള്‍ ഒന്നും പറയാറില്ലല്ലോ ?’

‘അത് ഗാന്ധിജി അവര്‍ക്ക് വേറെ ഇനത്തില്‍ കുറെ ഡിസ്‌കൗണ്ട് കൊടുത്തത് കൊണ്ടാ..’

‘ഹ..ഹ..ഹ’
‘ഈ സത്യപ്രതിജ്ഞാ ഭ്രാന്ത് മുമ്പുമുണ്ടായിരുന്നു. 1960 ല്‍ ശ്രീ ആര്‍.സുഗതന്‍ ‘ജനങ്ങളെ സാക്ഷി നിര്‍ത്തി’ എന്ന് സത്യപ്രതിജ്ഞ ചെയ്തു. പിറ്റേന്ന് തന്നെ മാറ്റി ചെയ്യേണ്ടിവന്നു. വെറും ആളാവലും വാര്‍ത്ത സൃഷ്ടിക്കലുമല്ലാതെ ഒന്നുമല്ല. പദവിയുടെ ഗൗരവമോ അതില്‍ ഇരുന്നാല്‍ ഞാന്‍ സത്യമേ പറയൂ രാഷ്ട്രത്തിന് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിക്കില്ല എന്നൊന്നും ഇവര്‍ കാര്യമായെടുക്കാറേ ഇല്ല. നോക്കൂ ഈയിടെ രാഹുല്‍ ഗാന്ധി വിദേശരാജ്യത്ത് വെച്ച് ഇന്ത്യക്കെതിരെ എന്തൊക്കെ പറഞ്ഞു!’
‘സത്യപ്രതിജ്ഞാ ലംഘനത്തിന് കേസെടുത്തുകൂടെ ?’ നിരുപദ്രവമായ ചോദ്യം.

‘ഇല്ല.. കോടതിയില്‍ അവനവന്റെ മത പുസ്തകം തൊട്ട് സത്യം ചെയ്യും എന്നിട്ട് പച്ചക്കള്ളം പറയും. വഞ്ചനാകുറ്റത്തിന് – പെര്‍ജുറിക്ക് – വേണമെങ്കില്‍ കേസെടുക്കാം ഏഴ് കൊല്ലം ജയില്‍ ശിക്ഷയും ഉണ്ട്. എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ അതിനു ആരെയും ശിക്ഷിച്ചതായി അറിവില്ല.’
‘അപ്പൊ വെറുതെയല്ല എല്ലാവരും കള്ളന്മാരായത് .’

‘എല്ലാവരും അല്ല.. സ്വല്പം സത്യസന്ധന്മാര്‍ ബാക്കിയുള്ളതുകൊണ്ടാണ് രാജ്യം ഒരു രാഷ്ട്രമായി നിലനിന്ന് പോരുന്നത്.’
‘ഒരു തമാശ കേട്ടോളൂ.. ഒരിക്കല്‍ കോടതിയില്‍ ഒരു കൊലപാതകി വിചാരണ നേരിടുകയാണ്. ജഡ്ജി ചോദിച്ചു
‘അപ്പൊ നിങ്ങളല്ലേ കൊന്നത് ?.. വീണ്ടും അതാവര്‍ത്തിക്കുകയാണോ?’ ‘അല്ല .. സാര്‍ ഞാനല്ല’
‘അസത്യപ്രസ്താവന നടത്തിയാല്‍, അസത്യം പറഞ്ഞാലുള്ള ശിക്ഷ എന്താണെന്നു അറിയുമോ ?’
‘അത് എന്തായാലും.. കൊലപാതക ശിക്ഷയെക്കാളും വളരെ വളരെ കുറവാണെന്നറിയാം.’
ഇപ്പോള്‍ അവള്‍ക്കു ബോധ്യമായി.
‘ഹ..ഹ.. അപ്പൊ അത്രേയുള്ളു.. ‘

‘ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കാന്‍, പൗരനായി അംഗീകരിക്കാന്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. ഓരോ രാജ്യത്തും അത് വ്യത്യസ്തമാണെന്ന് മാത്രമല്ല വിചിത്രവുമാണ്. ആസ്ത്രേലിയ, കാനഡ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ പൗരത്വം ലഭിക്കാന്‍ ബ്രിട്ടനിലെ മഹാറാണിയുടെ പ്രജയും വന്ദ്യ വിധേയനും ആവണം. അമേരിക്കയിലാണെങ്കിലോ ആ രാജ്യത്തെ ബാഹ്യവും ആന്തരികവുമായ ശത്രുക്കളില്‍ നിന്ന് രക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനാവണം എന്നുണ്ട്. ഇന്ത്യയില്‍ പൗരനാവാന്‍ ഭരണഘടന അംഗീകരിക്കുകയും നിയമങ്ങള്‍ അനുസരിക്കുകയും മാത്രം ചെയ്താല്‍ മതി.’
‘വെറുതെയല്ല നുഴഞ്ഞുകയറ്റക്കാര്‍ പൗരത്വമെടുത്ത് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. അതില്‍ മാറ്റം വേണം രാഷ്ട്രസ്‌നേഹം ഊട്ടിയുറപ്പിക്കുന്നതായിരിക്കണം നമ്മുടെ പൗരത്വ പ്രതിജ്ഞ.’

‘അങ്ങനെ വേണമെന്നുണ്ടോ ? ഇസ്രായേലിനെ നോക്കൂ ‘ ഇസ്രായേല്‍ എന്ന രാജ്യത്തോട് കൂറുള്ള പൗരനായിരിക്കും’ എന്ന് മാത്രമേ ഉള്ളൂ. അതവര്‍ ആയിരിക്കുകയും ചെയ്യും.’

‘സത്യസന്ധതയാണ് പ്രധാനം അല്ലെ?’

അതെ.. ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞു ‘ചതിയുടെ കാലത്ത് സത്യം പറയുക എന്ന് വെച്ചാല്‍ അത് വിപ്ലവകരമായ ഒരു കാര്യമായിരിക്കും’എന്ന്.
‘എന്നാല്‍ പിണറായിയും രാഹുല്‍ ഗാന്ധിയും ഒക്കെ ആര്‍ജ്ജവമുള്ള വിപ്ലവകാരികളായി മാറട്ടെ എന്ന് നമുക്ക് ആശംസിക്കാം ..അല്ലെ ?
‘ഹ..ഹ..ഹ..’..

അതിനു ഉത്തരമായി ഞാന്‍ ഇങ്ങനെ പറഞ്ഞു
‘സത്യം വദ ധര്‍മ്മം ചര !’ ഇതല്ലാതെ വേറെ പോംവഴിയൊന്നുമില്ല കുട്ട്യേ..’.

Tags: തുറന്നിട്ട ജാലകം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies