കോഴിക്കോട്: ഈ അധ്യയന വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്ന മഹാത്മാ ഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ (മാഗ്കോം) വിവിധ ജേണലിസം കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡിപ്ലോമ ഇന്‍ ജേണലിസം, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ആങ്കറിങ് ആന്‍ഡ് ന്യൂസ് പ്രസന്റേഷന്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വിഡിയോ എഡിറ്റിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വിഡിയോ ജേണലിസം, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സ്റ്റില്‍ ഫോട്ടോ ജേണലിസം, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ റേഡിയോ പ്രൊഡക്ഷന്‍ എന്നീ കോഴ്സുകളിലേക്കാണു പ്രവേശനം. മള്‍ട്ടിമീഡിയ ക്ലാസ് മുറികള്‍ക്കും എഡിറ്റ് സ്യൂട്ടുകളോടുകൂടിയ മികച്ച കംപ്യൂട്ടര്‍ ലാബുകള്‍ക്കും പുറമേ സ്റ്റുഡിയോ, വിശാലമായ പ്രിന്റ്-ഡിജിറ്റല്‍ ലൈബ്രറി, സെമിനാര്‍ ഹാളുകള്‍, ആംഫി തിയറ്റര്‍, ഓപ്പണ്‍ എയര്‍ സ്റ്റേജ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഫിലിം ക്ലബ്, കമ്മ്യൂണിക്കേഷന്‍ ക്ലബ്, പ്ലേസ്മെന്റ് സപ്പോര്‍ട്ട് സെല്‍ എന്നിവ യും ഉണ്ടായിരിക്കും.
പി.ജി. ഡിപ്ലോമ ഇന്‍ ജേണലിസം വിദ്യാര്‍ഥികള്‍ക്ക് ചാനല്‍ ഓഫീസുകളിലും പത്രസ്ഥാപനങ്ങളിലും നവമാധ്യമ സ്ഥാപനങ്ങളിലും ഒരു മാസം ഇന്റേണ്‍ഷിപ് ചെയ്യാന്‍ അവസരം ലഭിക്കും. കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവരെ പത്ര, ദൃശ്യമാധ്യമ, നവമാധ്യമ മേഖലകളില്‍ ഒട്ടേറെ തൊഴിലവസരങ്ങളാണു കാത്തിരിക്കുന്നത്.
പി.ജി. ഡിപ്ലോമ ഇന്‍ ജേണലിസം, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ആങ്കറിങ് ആന്‍ഡ് ന്യൂസ് പ്രസന്റേഷന് കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിന് ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് അടിസ്ഥാന യോഗ്യത. മറ്റു കോഴ്സുകള്‍ക്ക് പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അര്‍ഹരായ ഏതാനും വിദ്യാര്‍ഥികള്‍ക്കു പൂര്‍ണമായോ ഭാഗികമായോ സ്കോളര്‍ഷിപ് അനുവദിക്കും.
പി.ജി. ഡിപ്ലോമ ഇന്‍ ജേണലിസം സര്‍ട്ടിഫിക്കറ്റ് കോഴ്സിന് 30 വയസ്സിനുകീഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മറ്റു കോഴ്സുകള്‍ക്കു പ്രായപരിധിയില്ല. 500 രൂപയാണ് അപേക്ഷാ ഫീസ്. magcom.in എന്ന വെബ്സൈറ്റ് വഴി പണമടച്ച് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫോം തപാല്‍ വഴിയോ ഓണ്‍ലൈനായോ തിരിച്ചയക്കാവുന്നതാണ്. വിലാസം: മാഗ്കോം, കേസരി ഭവന്, ചാലപ്പുറം, കോഴിക്കോട്- 2. അപേക്ഷകള്‍ അയക്കേണ്ട ഇ-മെയില്‍ ഐഡി: [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447244292, 7012958582