തിരുവനന്തപുരം: ഭീകരവാദത്തെ ചെറുക്കാന്‍ ഇസ്ലാമിക മതനേതൃത്വം മുന്നോട്ടുവരണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഭാരവാഹിയോഗം. ഇസ്ലാമിക ഭീകരത കേരളത്തിന്റെ സാമൂഹിക ജീവിതത്തെ കലുഷിതമാക്കുംവിധം ശക്തമാവുകയാണ്. കുട്ടികളുടെ മനസ്സില്‍പ്പോലും തീവ്രവാദ ആശയങ്ങള്‍ പടര്‍ന്നതിന്റെ അടയാളങ്ങളാണ് അടുത്തിടെ നടന്ന സംഭവങ്ങള്‍. ജനാധിപത്യബോധമുള്ളവരും നിഷ്പക്ഷരുമെന്ന് കരുതുന്ന മുസ്ലിങ്ങള്‍ പോലും ഇത്തരം പ്രവണതകളെ എതിര്‍ക്കുന്നില്ല. ഇത് കേരളത്തിന്റെ പൊതുജീവിതത്തെ തകര്‍ക്കും. ഭീകരതയെ തിരുത്താനും ചെറുക്കാനുമുള്ള ശ്രമങ്ങള്‍ മതസമൂഹത്തിനുള്ളില്‍നിന്നുതന്നെ ഉയരണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇടതുപക്ഷം ഭരണം കയ്യാളുമ്പോഴാണ് ഇസ്ലാമിക ഭീകരത ശക്തമാകുന്നതെന്ന് സൂചിപ്പിക്കുന്നതാണ് മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ വധവും തൊടുപുഴയിലെ പ്രൊഫ. ജോസഫിന്റെ കൈവെട്ടുകേസുമൊക്കെ. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ചയിലേക്കാണ് സമീപകാലസംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നതെന്ന് വിചാരകേന്ദ്രം സംസ്ഥാന ഭാരവാഹിയോഗം അഭിപ്രായപ്പെട്ടു. യോഗം വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, വി. മഹേഷ്, ഡോ.ബി.എസ്. ഹരിശങ്കര്‍, ഡോ.കെ.എന്‍. മധുസൂദനന്‍പിള്ള, ശ്രീധരന്‍ പുതുമന തുടങ്ങിയവര്‍ സംസാരിച്ചു.