Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

ആഹാരം അന്തകനാകുമ്പോള്‍

ഡോ. ബി.എസ്. പ്രദീപ് കുമാർഡോ. ബി.എസ്. പ്രദീപ് കുമാർ
27 May 2022

ജീവിതത്തിന്റെ ആസ്വാദ്യതയിലേക്ക് പ്രവേശിച്ച് ഉത്സാഹത്തോടെ ഓടി നടന്ന പതിനാറ് വയസ്സുള്ള കാസര്‍കോട്ടെ ദേവനന്ദ എന്ന പെണ്‍കുട്ടി ഷവര്‍മ കഴിച്ച് മരണമടഞ്ഞത് ഈയിടെയാണ്. ഷിഗെല്ല എന്ന ബാക്ടീരിയ മൂലം ഉണ്ടായ ഫുഡ് പോയിസണിങ്ങ് ആയിരുന്നു മരണകാരണം. അമ്പതിലധികം ആളുകള്‍ക്കാണ് അവിടെ ആശുപ്രതിയെ ആശ്രയിക്കേണ്ട തരത്തില്‍ ഗുരുതരമായി ഭക്ഷ്യ വിഷബാധയേറ്റത്. രണ്ടു വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സമാനസാഹചര്യത്തില്‍ മരണമടഞ്ഞത് നാം മറന്നിട്ടില്ല. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ ഇപ്പോള്‍ ധാരാളം വരുന്നുണ്ട്. വേവിച്ച മാംസം (Cooked meat medium) ബാക്ടീരിയകള്‍ വളരുന്നതിന് സഹായകരമായ മീഡിയം ആണ്. മയോനിസും ബാക്ടീരിയകളെ ആകര്‍ഷിക്കുന്ന മീഡിയം തന്നെ. മാംസാഹാരങ്ങളിലേത് പോലെ അപകടകരമായ ഇത്തരം ബാക്ടീരിയകള്‍ സസ്യാഹാരങ്ങളില്‍ വളരുന്നില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. മാംസത്തിനായും മുട്ടക്കായും വളര്‍ത്തുന്ന കോഴികളിലും മറ്റും ഉപയോഗിക്കുന്ന ഹോര്‍മോണുകള്‍ അത് കഴിക്കുന്നവരുടെ ശരീരത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വൃത്തിയും വെടിപ്പും ഇല്ലാതെ വളരെ അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വഴിയോരക്കടകളും ഹോട്ടലുകളും കേരളമൊട്ടാകെ ഇപ്പോള്‍ സുലഭമാണല്ലോ. ഇവിടേക്ക് മാംസം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളും അറവുശാലകളും തികച്ചും വൃത്തിഹീനമായ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രത്യേകിച്ചും മലബാര്‍ മേഖലയില്‍.

Google NewsAdd Kesari Weekly as a preferred source on Google

മേല്പറഞ്ഞ തരത്തിലുള്ള ഭക്ഷണ ശാലകളുടെ ആധിക്യം കണ്ടാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരു വിഭാഗം മലയാളികളുടെ രുചി മുകുളങ്ങള്‍ തനി വൈദേശിക സമ്പ്രദായത്തിന്റെ അടിമത്തത്തിലേക്ക് വഴിമാറുന്നതായി തോന്നും. വീട്ടിലെ അടുക്കളയില്‍ നിന്നും പോഷക സമ്പുഷ്ടമായ രുചിക്കൂട്ടുകള്‍ കഴിച്ച നാം ഇന്ന് അറേബ്യന്‍ വിഭവങ്ങളുടെയും, ചൈനീസ്, വെസ്റ്റേണ്‍ വിഭവങ്ങളുടെയും പിന്നാലെയാണ്. സാക്ഷരതയിലും, അറിവിലും മുന്‍പന്തിയില്‍ എന്നഭിമാനിക്കുന്ന മലയാളിക്ക് ഭക്ഷണത്തിന്റെ ഗുണനിലവാരം അളക്കുന്ന മാനദണ്ഡം രുചി എന്ന വികാരം മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഹ്യുമിഡിറ്റി വളരെ കുറവും അത്യുഷ്ണവുമുള്ള രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ഭക്ഷണങ്ങള്‍, വൈദേശികമായ എന്തിനെയും അനുകരിക്കുന്ന മലയാളി സ്വന്തം ഭക്ഷണമായി ധരിച്ചുവശായതിന്റെ ഫലം, ആഹാരം അന്തകനായി മാറുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുന്നു. ഷവര്‍മ്മയും കുബൂസും, മന്‍സാഫും ഒക്കെ രുചിയെ മാത്രം കരുതി ചെറുപ്പക്കാര്‍ സ്വീകരിക്കുന്നു. അതിന്റെ ഫലമായി പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം, വന്ധ്യത, അമിത വണ്ണം, വിറ്റാമിന്‍ ഡി ഫിഷ്യന്‍സി, ഹൃദയാഘാതം, അധിക കൊളസ്‌ട്രോള്‍ മുതലായ അസുഖങ്ങള്‍ ഈ തലമുറ വിലയ്ക്ക് വാങ്ങുന്നു. വ്യായാമം തീരെ ഇല്ലാതെ കമ്പ്യൂട്ടറിന്റെയും മൊബൈല്‍ഫോണിന്റെയും മുന്‍പില്‍ ദീര്‍ഘസമയം ചെലവഴിക്കുന്ന ശീലം കൂടിയാകുമ്പോള്‍ ജീവിതശൈലീ രോഗങ്ങള്‍ നമ്മളെ എളുപ്പം തേടി എത്തുന്നു. കേരളത്തില്‍ നിലവില്‍ 18 നും 45 വയസ്സിനും ഇടയിലുള്ള സ്ത്രീകളില്‍ 38.1 ശതമാനത്തിനും പുരുഷന്മാരില്‍ 38.4 ശതമാനത്തിനും പൊണ്ണത്തടി ഉണ്ട്. ഷുഗര്‍, കൊഴുപ്പ്, സോഡിയം, ഉയര്‍ന്ന കലോറി, അജിനോമോട്ടോ, മറ്റു പ്രിസര്‍വേറ്റീവ് പദാര്‍ഥങ്ങള്‍ എന്നിവ ആഹാരത്തെ രുചികരമാക്കുന്നതോടൊപ്പം തന്നെ മാരകങ്ങളായ രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഫൈബറിന്റെ (നാരുകള്‍) സാന്നിധ്യം വളരെ കുറവായതിനാല്‍ കുടലിലെ ക്യാന്‍സറുകള്‍ക്കും ഇവ കാരണമാകാം. മുന്‍പ് 40-50 വയസ്സില്‍ ഉണ്ടാകുമായിരുന്ന പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ ഇപ്പോള്‍ 20-25 വയസ്സിലേക്കു വന്നു തുടങ്ങി. പ്രമേഹത്തിന്റെ തലസ്ഥാനം എന്ന സ്ഥാനവും കേരളത്തിന് സ്വന്തമാകുകയാണ്. 2030 ആകുമ്പോഴേക്കും ഇവിടെ ഇരുപത് ശതമാനത്തിലധകം ആളുകള്‍ക്ക് ഡയബറ്റിസ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

രുചിയും വേഗത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്നതും മാത്രമായി ആഹാരത്തിന്റെ സ്റ്റാന്‍ഡേര്‍ഡ്. മലയാളിയുടെ സസ്യാഹാര ഉത്സവമായിരുന്ന ഓണക്കാലത്ത് പോലും 30 കോടി രൂപയുടെ മാംസമാണ് മലയാളി അകത്താക്കുന്നത്. ഒരു ശരാശരി കേരളീയന്‍ 7.5 കിലോഗ്രാം ചിക്കന്‍ ഒരു വര്‍ഷം കൊണ്ട് കഴിക്കുന്നു എന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. പച്ചക്കറികളും നാടന്‍ പഴങ്ങളും നമ്മുടെ തീന്‍മേശയില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അമിത വണ്ണത്തിന് മരുന്ന് കഴിക്കുന്നവര്‍ പോലും അമിതമായ ഭക്ഷണം ഒഴിവാക്കുന്നില്ല. പാക്കേജ് ഫുഡില്‍ ചേര്‍ക്കുന്ന excitotoxin ഭക്ഷണങ്ങളില്‍ ആസക്തി ഉണ്ടാക്കുകയും ആളുകള്‍ വീണ്ടും വീണ്ടും അതിന്റെ പിന്നാലെ പോകുകയും ചെയ്യുന്നു. Aspartame എന്ന വസ്തു വ്യാപകമായി കാര്‍ബണേറ്റഡ് ഡ്രിങ്കില്‍ ചേര്‍ക്കുന്നുണ്ട്. Dopamine, Adrenaline തുടങ്ങിയ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ അളവ് കുറയ്ക്കുകയും മാനസിക ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യുന്നു. ഇത് അല്‍ഷിമേഴ്‌സ്, ഡിപ്രഷന്‍ തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ആര്‍ട്ടിഫിഷ്യല്‍ നിറങ്ങള്‍ ധാരാളം പേര്‍ക്ക് വിട്ടുമാറാത്ത അലര്‍ജിയും ഉണ്ടാക്കുന്നുണ്ട്. മലയാളിയെ ഒരു വൈദേശിക ഭക്ഷണ ക്രമത്തിന്റെ അടിമയാക്കാനാണിത് എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. മരണകാരണം പോലുമാകാവുന്നതും, പോഷകക്കുറവുള്ളതും, അമിതവണ്ണം സമ്മാനിക്കുന്നുമായ അനാരോഗ്യകരമായ ആഹാര രീതിയിലേക്ക് കേരളം പോയിക്കൊണ്ടിരിക്കുന്നു.

ADVERTISEMENT

ഹലാല്‍ ഭക്ഷണം പുറമെയുള്ള ആക്രമണമാണെങ്കില്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ നമ്മുടെ തനിമയെത്തന്നെ നശിപ്പിക്കുന്നതാണ്.

എങ്ങനെ മാറാം
സുരക്ഷിതവും പോഷകസമ്പുഷ്ടവുമായ ആഹാരമാണ് നമുക്ക് ആവശ്യം. ഓരോരുത്തരുടെയും ഭക്ഷണക്രമം, കൃഷി, ഗ്രാമീണ സമ്പദ് വ്യവസ്ഥ, പൊതുജനാരോഗ്യം, വാണിജ്യം, വ്യവസായം, ഗതാഗത സൗകര്യങ്ങള്‍, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ പ്രധാനമാണ് ഭക്ഷണ സുരക്ഷ. ഭക്ഷണം സുരക്ഷിതമായിരിക്കുന്നതോടൊപ്പം തന്നെ ശരീരത്തെയും മനസ്സിനെയും സമ്പുഷ്ടമാക്കുന്നതും ഭൂമിക്കും ജീവജാലങ്ങള്‍ക്കും അനുയോജ്യമായിരിക്കുന്നതും ആവണം. ഭാരതീയ കാഴ്ചപ്പാടനുസരിച്ച് ആഹാരം ഔഷധവും, ഔഷധം ആഹാരവുമാണ്. പ്രാഥമികമായി സസ്യഭുക്കായ മനുഷ്യന്‍ മിതമായ അളവില്‍ മാംസവും മത്സ്യവും കഴിക്കുന്നതില്‍ തെറ്റില്ല. അന്നജം, മാംസം, കൊഴുപ്പ്, ജീവകങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവ ആഹാരത്തിലാവശ്യമാണ്. കാലാവസ്ഥയ്ക്കും ഋതുഭേദങ്ങള്‍ക്കും അനുസരിച്ചാണ് ആഹാരം കഴിക്കേണ്ടത്.

ആമാശയത്തന്റെ വ്യാപ്തിയുടെ പകുതി ഖരആഹാരവും, കാല്‍ ഭാഗം വെള്ളവും, കാല്‍ ഭാഗം വായു സഞ്ചാരത്തിനായി ഒഴിച്ചിടുന്നതുമാണ് ഭാരതീയ രീതി. രാത്രി ആഹാരം കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ആകണം. നമ്മുടെ അടുക്കളയില്‍ ഉപയോഗിക്കുന്ന മഞ്ഞളും കായവും കടുകും മല്ലിയും ഇഞ്ചിയും കുരുമുളകും കറിവേപ്പിലയും മല്ലിയിലയും ഒക്കെ രുചിയും മണവും മാത്രമുള്ളവയല്ലെന്നും രോഗ പ്രതിരോധ ശേഷിയുള്ളതും പോഷക സമൃദ്ധവും ആണെന്നും ശാസ്ത്രം അംഗീകരിക്കുന്നു. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാന്‍ പോലും ഈ ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് കഴിയുന്നു. ഇലക്കറികളും പഴങ്ങളും നമ്മുടെ വീടുകളില്‍ ധാരാളം ഉപയോഗിക്കണം. ഇവയിലൊക്കെ ധാരാളം ജീവകങ്ങള്‍, ധാതു ലവണങ്ങള്‍, നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അരിയോ, ഗോതമ്പോ മാത്രം ഉപയോഗിക്കാതെ കൂവരക്, ചാമ, ബാര്‍ലി, മക്കച്ചോളം, തിന ഓട്‌സ് തുടങ്ങിയ ധാന്യങ്ങള്‍ എല്ലാം ഉപയോഗിക്കണം (നമ്മുടെ നാട്ടിലെ ചാമവിള, ചാമക്കാല തുടങ്ങിയ പേരുകള്‍ ചാമ നമ്മുടെ പൂര്‍വികര്‍ എത്രത്തോളം കൃഷി ചെയ്തിരുന്നു എന്നതിന് ദൃഷ്ടാന്തമാണ്). ഈ ധാന്യങ്ങള്‍ പോളിഷ് ചെയ്തു പൂര്‍ണമായി തവിട് കളയരുത്.

കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എടടഅക) യുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന പദ്ധതിയാണ് ‘ഇന്ത്യ നന്നായി ഭക്ഷിക്കുക’ എന്നത്. ഭക്ഷ്യ സുരക്ഷ, ആരോഗ്യം, സുസ്ഥിരത എന്നിവ ലക്ഷ്യമിട്ട് കൊണ്ടുവന്ന സ്വച്ഛ ഭാരത് അഭിയാന്‍, പോഷണ്‍ അഭിയാന്‍, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് എന്നിവയും കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സംരക്ഷണയജ്ഞത്തിന്റെ ഭാഗമാണ്. ഭക്ഷണത്തിന്റെ വൃത്തി, മായം തടയല്‍, ഭക്ഷണം പാഴാക്കുന്നത് തടയല്‍, രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കല്‍ എന്നിവയും പ്രത്യേകം പരിഗണിക്കേണ്ട മേഖലകളായി കണക്കാക്കുന്നു.

പരിഹാരം
ജനങ്ങള്‍ കഴിക്കുന്ന ഭക്ഷണം ശുചിയായി ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. ഭക്ഷണ സാധനങ്ങളില്‍ ഉള്ള പ്രിസര്‍വെറ്റിവുകള്‍ നിലവാരമുള്ളവയാകണം. എന്തെങ്കിലും ഒരു അത്യാപത്ത് ഉണ്ടാകുമ്പോള്‍ മാത്രമുള്ള പരിശോധനകള്‍ക്ക് പകരം അവ കുറേക്കൂടി കാര്യക്ഷമവും വ്യവസ്ഥാപിതവുമാക്കണം. നമ്മുടെ ഭക്ഷണത്തില്‍ നിന്നും ഉപ്പ്, പഞ്ചസാര, ട്രാന്‍സ് കൊഴുപ്പ് എന്നിവ കഴിയുന്നത്ര ഒഴിവാക്കണം. പ്രാദേശികമായി ഉണ്ടാക്കുന്നതും പോഷക സമ്പുഷ്ടവുമായ ഇലക്കറികളും പച്ചക്കറികളും കിഴങ്ങ് വര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വിഷമയമായ പച്ചക്കറികളില്‍ നിന്നും ഒരുപരിധി വരെ നമുക്ക് രക്ഷപ്പെടാം. കൂടാതെ ഗോ ആധാരിത ഗ്രാമവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിശ്രമിക്കണം. തെരുവോര ഭക്ഷണ കേന്ദ്രങ്ങളില്‍ നിന്നും, ജങ്ക് ഭക്ഷണങ്ങളില്‍ നിന്നും നാം അമ്മയുടെ അടുക്കളയിലേക്ക് മടങ്ങാന്‍ സമയമായിരിക്കുന്നു. ഫുഡ് ജിഹാദും നമ്മുടെ ഭക്ഷണ സംസ്‌കാരത്തെ നശിപ്പിക്കലും ഒക്കെ നമുക്കൊന്നിച്ചെതിര്‍ക്കാം. നമ്മുടെയും വരും തലമുറകളുടെയും ആരോഗ്യം സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്താം.

 

ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies