കൊച്ചി: സ്ത്രീകളുടെ ഇച്ഛാശക്തിയെ സമൂഹനന്മയ്ക്കായി വിനിയോഗിക്കാന്‍ കഴിയണമെന്ന് കന്യാകുമാരി വിവേകാനന്ദകേന്ദ്രം വൈസ് പ്രസിഡന്റ് നിവേദിത ഭിഡെ. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന അമൃതോത്സവം വനിതാസമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മേജര്‍ അമ്പിളി ലാല്‍കൃഷ്ണ അധ്യക്ഷത വഹിച്ചു. പത്മശ്രീ കെ.വി. റാബിയ സന്ദേശം നല്കി. ‘സ്വാതന്ത്ര്യ സമരചരിത്രത്തിലെ വീരാംഗനകള്‍’ എന്ന വിഷയത്തില്‍ ഡോ.ലക്ഷ്മി വിജയന് പ്രബന്ധം അവതരിപ്പിച്ചു. ‘ആത്മനിര്‍ഭര ഭാരതത്തിലെ സ്ത്രീ പങ്കാളിത്തം’ എന്ന വിഷയത്തില്‍ ലേഖ ബാലചന്ദ്രന്, നിഷ സതീഷ്, ശ്രീജ ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ ഒന്‍പത് വനിതകള്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വനിതാ സമ്മേളനത്തിന്റെ സംയോജക സി.വി. സജിനി, അമൃതമഹോത്സവ സമിതി ജില്ലാ ചെയര്മാന് മധു എസ്.നായര്‍, ജില്ലാ സംയോജക് എ.കെ. സനന് എന്നിവര്‍സംസാരിച്ചു.