Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

മരണം വിളിച്ചുവരുത്തുന്ന ഭക്ഷണശീലങ്ങള്‍

യോഗാചാര്യ സജീവ് പഞ്ച കൈലാസിയോഗാചാര്യ സജീവ് പഞ്ച കൈലാസി
13 May 2022

ഷവര്‍മ കഴിച്ച് ഒരു പെണ്‍കുട്ടി മരിക്കുകയും നിരവധി പേര്‍ ആശുപത്രിയിലാകുകയും ചെയ്ത സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. കേരളത്തില്‍ ഇത് ആദ്യത്തെ സംഭവമല്ല. ഇതിനു മുമ്പും ഷവര്‍മ എന്ന ‘ശവര്‍മ’ കൊലയാളിയായിട്ടുണ്ട്. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അതെല്ലാം വിസ്മൃതിയിലായി. പൊതുജന ആരോഗ്യം സംരക്ഷിക്കാന്‍ കടീബദ്ധരായ ആരോഗ്യ വകുപ്പ് അധികാരികളും മറ്റുള്ളവരും ഇത്തരം കാര്യങ്ങളില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയോ, അല്ലെങ്കില്‍ പൊതുജനത്തിന്റെ കണ്ണില്‍ മണ്ണിടാന്‍ റെയ്ഡ് എന്ന പ്രഹസനം നടത്തുകയോ ചെയ്യും. ഏതാനും ദിവസം കഴിയുന്നതോടെ എല്ലാം പതിവിന്‍ പടിയിലാകും. ഷവര്‍മ കടകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും എന്നാണ് ആരോഗ്യ മന്ത്രിയുടെ പ്രസ്താവന. വിഷം വില്‍ക്കാന്‍ ലൈസന്‍സ് കൊടുക്കുന്നതിനു തുല്യമാണിത്. ഒരു കടയ്ക്ക് ലൈസന്‍സ് ലഭിച്ചു എന്നതു കൊണ്ട് ഈ ഷവര്‍മ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമോ? നമ്മുടെ കാലാവസ്ഥയ്ക്കും സംസ്‌ക്കാരത്തിനും ചേര്‍ന്നതാണോ ഇന്നത്തെ ഭക്ഷണ രീതികള്‍ എന്നു പഠിക്കാന്‍ ശ്രമിക്കുകയും, നല്ല ഭക്ഷണം എന്താണെന്ന് പൊതുജനങ്ങളെ പഠിപ്പിക്കുകയും ചെയ്യാന്‍ ദീര്‍ഘവീക്ഷണമുള്ള ഒരു സര്‍ക്കാരിനേ കഴിയുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. പകരം ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കുന്ന തന്ത്രമാണ് സര്‍ക്കാരുകള്‍ പയറ്റുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

ഭാരതത്തിന്റെ തനതു ചികിത്സാ പദ്ധതിയായ ആയുര്‍വ്വേദം മിതമായ രീതിയില്‍ മാംസഭക്ഷണം അനുവദിക്കുന്നുണ്ട്. ചില രസായനങ്ങള്‍ മാംസം കൊണ്ടു തയ്യാറാക്കുന്നുമുണ്ട്. ഇക്കാര്യത്തില്‍ അവരുടെ കൂടി അഭിപ്രായം ആരാഞ്ഞ് യുക്തമായ ഒരു നയം രൂപീകരിക്കാന്‍ ഇനിയും അമാന്തിച്ചു കൂടാ. പ്രകൃതിജീവനത്തിലും പ്രകൃതിചികിത്സയിലും യോഗ ചികിത്സയിലും മാംസാഹാരത്തെ അനുകൂലിക്കുന്നില്ലെങ്കിലും അവരുടെ കൂടി അഭിപ്രായ സമന്വയം ഉണ്ടാക്കുന്നത് നന്നായിരിക്കും. അല്ലാത്തപക്ഷം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നു മാത്രമല്ല ആരോഗ്യരംഗത്ത് ഗുരുതരമായ വീഴ്ചയുണ്ടാകുകയും ചെയ്യും.

ഷവര്‍മ്മ കഴിച്ച് മരണപ്പെട്ട
ദേവനന്ദ

2010-ല്‍ എല്ലാവര്‍ക്കും ആരോഗ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിയ അലോപ്പതി വകുപ്പ് 2020-ല്‍ ഉണ്ടായ പകര്‍ച്ച വ്യാധിക്കു മുമ്പില്‍ പകച്ചു നിന്നത് നാം കണ്ടതാണ്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമായി മാറിയതും ഈ കൊച്ചു കേരളമാണ്. 2022-ല്‍ ആശുപത്രികളുടെ എണ്ണവും മെഡിക്കല്‍ സ്‌റ്റോറുകളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ ആരോഗ്യരംഗത്ത് നാം വിജയിച്ചോ പരാജയപ്പെട്ടോ എന്ന് ചിന്തിക്കേണ്ടേ? രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു എന്നല്ലേ നാം ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്!

ADVERTISEMENT

എല്ലാ വീട്ടിലും ഒരു കാന്‍സര്‍ രോഗിയോ, വൃക്കരോഗിയോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം ആരായേണ്ടേ? അതു തിരഞ്ഞ് അധികം തല പുണ്ണാക്കേണ്ടതില്ല. നമ്മുടെ ഭക്ഷണ സംസ്‌ക്കാരം കൈവെടിഞ്ഞതാണ്് കാരണം.

ഏകകോശ ജീവിയായി അമ്മയുടെ ഉദരത്തില്‍ ഉരുക്കൊണ്ട നാമോരുരുത്തരും നമ്മുടെ മാതാപിതാക്കള്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നും രൂപം കൊണ്ടവരാണ്. പിന്നീട് അമ്മ കഴിച്ച ഭക്ഷണമാണ് നമ്മുടെ ശരീരമായി മാറിയത്. അതേ ഭക്ഷണമാണ് സ്തന്യപാനത്തിലൂടെ നമ്മുടെ ശരീരത്തെ വളര്‍ത്തിയത്. പിന്നീട് കഴിച്ച ഖരാഹാരമാണ് കോശങ്ങളുടെ നിര്‍മ്മാണത്തിനും അവയവങ്ങളുടെ വളര്‍ച്ചയ്ക്കും കാരണമായത്. നല്ല ആഹാരം കഴിച്ചാല്‍ നല്ല കോശങ്ങളുണ്ടാകുകയും അതുവഴി ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യാം.

ഓരോ രാഷ്ട്രത്തിനും ഒരു ഭക്ഷണ സംസ്‌ക്കാരമുണ്ട്. ആ സംസ്‌ക്കാരത്തെ തകര്‍ത്താല്‍ ആ രാഷ്ട്രത്തെ തകര്‍ക്കാം. അതറിഞ്ഞു കൊണ്ടാകാം ലോകമാകെ ഭക്ഷണ സംസ്‌ക്കരണ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താന്‍ ആസൂത്രിത ശ്രമങ്ങള്‍ നടന്നു വരുന്നത്.

അറേബ്യന്‍നാടുകള്‍ പൊതുവെ മരുപ്രദേശമാണ്. അതുകൊണ്ടുതന്നെ അവിടെ സസ്യാഹാര ലഭ്യത കുറവാണ്. അവര്‍ക്ക് പച്ച നിറം പോലും കിട്ടാക്കനിയായിരുന്നു. കൊടുംചൂടില്‍ കഴിഞ്ഞിരുന്ന അവരുടെ വസ്ത്രധാരണം തലയുള്‍പ്പടെ ശരീരമാസകലം മൂടുന്ന വെള്ള വസ്ത്രമായതും പച്ച നിറം ആ ജനതയുടെ ഇഷ്ട നിറമായതും സ്വാഭാവികമാണ്. ഭക്ഷണ ലഭ്യത കുറഞ്ഞ രാജ്യത്ത് വെജിറ്റേറിയനിസം പ്രായോഗികമല്ല. ദാരിദ്ര്യം കൊടുമ്പിരിക്കൊണ്ട കാലത്ത് ചീഞ്ഞളിഞ്ഞ മാംസവും ഭക്ഷണമാക്കിയ ഒരു ജനതയോട് ആ തെറ്റായ ഭക്ഷണ രീതി ഉപേക്ഷിക്കാനും മന്ത്രം ചൊല്ലി വെട്ടിയ ജന്തുക്കളുടെ മാംസം മാത്രം ഭക്ഷിക്കാനും അവരുടെ പ്രവാചകന്‍ പറഞ്ഞത് അവരുടെ സാംസ്‌ക്കാരത്തിന്റെ പുരോഗമനത്തിന്റെ ലക്ഷണമാണ്. മരുഭൂമിയും അവിടത്തെ ജനതയേയും മാത്രം കണ്ടിട്ടുള്ള നേതൃത്വം അവര്‍ക്കു ലഭിക്കാവുന്ന നല്ല ഭക്ഷണത്തിലേക്കു നയിക്കാന്‍ ആവുംവിധം ശ്രമിച്ചു.

പിന്നീട് വിദേശികള്‍ അവിടേക്കു കടന്നു വരുകയും ക്രൂഡ് ഓയില്‍ ഖനനം ചെയ്യുകയും, പെട്രോ ഡോളറിന്റെ തിളക്കത്തില്‍ അറേബ്യന്‍ സംസ്‌ക്കാരം തഴച്ചുവളരുകയും ചെയ്തു. പക്ഷേ അവരുടെ ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. കുപ്പൂസ് പോലെയുള്ള ഉണക്ക റൊട്ടി അവന്റെ അടിസ്ഥാന ഭക്ഷണമായി. മന്ത്രം ചൊല്ലി വെട്ടിക്കൊന്ന ജീവികളുടെ മാംസം ഭുജിക്കുന്നതും അവന്‍ ഉപേക്ഷിച്ചില്ല. മതത്തോടൊപ്പം ഭക്ഷണവും മറ്റുള്ളവരില്‍ അടിച്ചേല്പിക്കുന്ന രീതി തുടര്‍ന്നു. ഭാരതത്തിലേക്ക് അധിനിവേശം നടത്തിയ വിദേശ അക്രമികള്‍ മതത്തോടൊപ്പം അവരുടെ ഭക്ഷണ സംസ്‌ക്കാരവും പ്രചരിപ്പിച്ചു. പശുവിന് ദിവ്യത കല്പിക്കുന്ന ഭാരതത്തില്‍ ഗോമാംസം നിര്‍ബ്ബന്ധിച്ച് തീറ്റിച്ചു കൊണ്ടായിരുന്നു അക്രമികള്‍ വിളയാടിയതെന്ന് ചരിത്രം പറയുന്നു.

കാലം മാറിയതോടെ അടവുകള്‍ മാറി. ഭക്ഷണ രുചികളെ മാറ്റി മറിച്ചു കൊണ്ട് അറേബ്യന്‍ ഭക്ഷണം നാടിന്റെ മുക്കിലും മൂലയിലുമെത്തി. ഒരു പത്തു വര്‍ഷം മുമ്പ് നാം കേട്ടിട്ടില്ലാത്ത രുചിക്കൂട്ടുകളും, ഭക്ഷണ സാമഗ്രികളും ഏതു നാട്ടിന്‍ പുറത്തും ലഭ്യമായിത്തുടങ്ങി. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് രുചിയില്‍ പരീക്ഷണം നടത്തുന്ന കേരളത്തിലാണെന്നതാണ് സത്യം.

അതിനു കാരണം കഴിഞ്ഞ കാലങ്ങളിലെ ദുര്‍ഭരണം മൂലം പ്രവാസികളായി തീരേണ്ടി വന്ന കേരളത്തിലെ യുവത്വം അറേബ്യന്‍നാടുകളില്‍ പോയി വിയര്‍പ്പൊഴുക്കി അന്നം തേടേണ്ടി വന്നതാണ്. അതുകൊണ്ട് അവിടെ കിട്ടിയ ഭക്ഷണത്തിന്റെ രുചി അവര്‍ ഇഷ്ടപ്പെടുകയും കേരളത്തില്‍ അറേബ്യന്‍ ഭക്ഷണത്തിന് പ്രചാരണം കൊടുക്കുവാന്‍ ആസൂത്രിതമായ ശ്രമം നടക്കുകയും ചെയ്തു.

ഒരു ഭാഗത്ത് ഇങ്ങനെ ശ്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെ കേരളത്തിന്റെ അടുക്കളയിലെ അവിയലിന്റെ രുചിയില്‍ നിന്ന് ബര്‍ഗ്ഗറിന്റെ ആഗോള രുചിയിലേക്ക് കൈപിടിച്ചു നടത്താന്‍ മറുവശത്ത് ശ്രമം നടക്കുന്നുണ്ടെന്ന കാര്യവും നാം മറന്നു കൂടാ. പച്ചക്കറികള്‍ കൊണ്ട് രുചി വൈവിദ്ധ്യം നിലനിന്നിരുന്ന ഒരു നാട്ടില്‍ മാംസഭക്ഷണം ഒഴിവാക്കാനാവാത്ത ഇനമാക്കിയതില്‍ ഇംഗ്ലീഷുകാര്‍ക്കും, അവര്‍ പ്രചരിപ്പിച്ച അലോപ്പതി ചികിത്സാരീതിക്കും പ്രധാന പങ്കുണ്ട്. (രോഗം മാറാന്‍ മാംസത്തിന്റെ സൂപ്പുകുടിക്കാന്‍ ഗാന്ധിജിയെ നിര്‍ബ്ബന്ധിച്ചതും അദ്ദേഹമതു നിഷേധിച്ചതും ചരിത്രമാണ്.)

ഭക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ ഹലാല്‍ എന്ന വാക്ക് പിന്നീട് എല്ലാ നിത്യോപയോഗ സാധനങ്ങളിലേക്കും പറിച്ചു നടപ്പെട്ടതിനു പിന്നിലെ രാഷ്ട്രീയം കേരള ജനത ഇതുവരെയും പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടില്ല.

(ആരോഗ്യ ഭാരതി സംസ്ഥാന കാര്യദര്‍ശി, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ സര്‍ട്ടിഫൈഡ് സീനിയര്‍ നാച്ചുറോപത്ത്‌സ് അസോസിയേഷന്‍ (GICSNA ജിക്ഷ്ണ) നാഷണല്‍ കമ്മിറ്റി സെക്രട്ടറി, പൈതൃക് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ആണ് ലേഖകന്‍.)

Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies