ഒരു കാല് താടി (ഹനു) യില്‍ സ്പര്‍ശിക്കുന്നതിനാല്‍ ഈ പേരു വന്നു.
ഈ രീതിയില്‍ ധാരാളം പുതിയ യോഗാസനങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇനിയും കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യും. പരമ്പരയാ വന്നിട്ടുള്ള ആസനങ്ങളില്‍ ചില പരിവര്‍ത്തനം വരുത്തിയും കൂട്ടിച്ചേര്‍ത്തുമാണ് ഈ കണ്ടുപിടുത്തങ്ങള്‍. പ്രത്യേകിച്ചും യോഗാസന മത്സരങ്ങള്‍ വര്‍ദ്ധിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത് ഏറിവരുന്നുണ്ട്.
സങ്കീര്‍ണമായതിനാല്‍ തുടക്കക്കാര്‍ക്ക് ഇതു പ്രയാസമായിരിക്കും. നല്ല വഴക്കമുള്ളവരേ ചെയ്തു നോക്കാവൂ.
ചെയ്യുന്ന വിധം
നിവര്‍ന്നു നില്ക്കുക. വലതു കാല്‍ ഉയര്‍ത്തി രണ്ടു കൈ കൊണ്ടും പിടിച്ച് താടിയില്‍ ചേര്‍ക്കുക. പിന്നെ രണ്ടു കൈകളും ശ്വാസമെടുത്തു കൊണ്ട് ഉയര്‍ത്തി മുട്ടു മടങ്ങാതെ തലക്കുമേലെ തൊഴുകൈ ആക്കുക. കൈത്തണ്ട ചെവിയോടു ചേര്‍ന്നിരിക്കും. ഇടതു കാലില്‍ ശരീരം സന്തുലനം ചെയ്യണം. ദൃഷ്ടി നേരെ. മുഖം പ്രസന്നം.
അല്പനേരം നിന്ന ശേഷം ശ്വാസം വിട്ടു കൊണ്ട് പൂര്‍വസ്ഥിതിയിലേക്കു മടങ്ങുക.
മറുകാലില്‍ ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
ഏകാഗ്രത വര്‍ദ്ധിക്കും. കാലിലെ പേശികള്‍ക്ക് വലിവും വഴക്കവും ലഭിക്കും.