Thursday, May 26, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ആർഷം

അനാഹത ചക്രം (യോഗപദ്ധതി 94)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 29 April 2022

തസ്യോര്‍ധ്വേ ഹൃദി പങ്കജം സുലളിതം
ബന്ധൂക കാന്ത്യുജ്ജ്വലം
കാദൈ്യര്‍ ദ്വാദശക വര്‍ണകൈരുപഹിതം സിന്ദൂര രാഗാന്വിതൈ:
നാമ്‌നാനാഹത സംജ്ഞകം സുരതരും വാഞ്ഛാതിരിക്ത പ്രദം
വായോര്‍മണ്ഡലമത്ര ധൂമസദൃശം ഷട്‌കോണശോഭാന്വിതം

മണിപൂരകത്തിന്റെ മേലെയായി ഹൃദയസ്ഥാനത്ത് വേങ്ങപ്പൂവിന്റെ നിറമുള്ള പത്മത്തിന്റെ 12 ഇതളുകളില്‍ കം, ഖം, ഗം, ഘം, ങം, ചം, ഛം, ജം, ഝം, ഞം, ടം, ഠം എന്നീ അക്ഷരങ്ങള്‍ സിന്ദൂര വര്‍ണത്തില്‍ പതിച്ചിട്ടുണ്ട്. ഈ അനാഹത പത്മം ആഗ്രഹിക്കുന്നതിലുമേറെ കൊടുക്കുന്ന കല്പവൃക്ഷമാണ്. ഇത് വായുവിന്റെ മണ്ഡലമാണ്. ഷട്‌കോണാങ്കിതവുമാണ്.

തന്മദ്ധ്യേ പവനാക്ഷരം ച മധുരം
ധൂമാവലീ ധൂസരം
ധ്യായേത് പാണി ചതുഷ്ടയേന ലസിതം കൃഷ്ണാധിരൂഢം പരം
തന്മധ്യേ കരുണാനിധാനമമലം ഹംസാഭമീശാഭിധം
പാണിഭ്യാം അഭയം വരം ച വിദധത് ലോകത്രയാനാമപി

അതിന്റെ മധ്യത്തില്‍ നാലു കൈകളുള്ള പുകപോലെ ചാരനിറമുള്ള യം എന്ന വായു ബീജം ഒരു കൃഷ്ണമൃഗത്തിന്മേലിരിക്കുന്നു. അതിന്റെ ഉള്ളില്‍ നിഷ്‌കളങ്കനായ, കരുണക്കടലായ, മൂന്നു ലോകങ്ങള്‍ക്കും അഭയവും വരങ്ങളും നല്കുന്ന, ഹംസ തേജസ്സുള്ള ഈശാന രുദ്രനുണ്ട്. കൂടെ നാലു കൈകളില്‍ കയര്‍, തലയോട്ടി, അഭയ- വരദ മുദ്രകള്‍ ധരിച്ച ത്രിനേത്രയായ കാകിനീ ദേവിയുണ്ട്. മധ്യത്തില്‍ ബാണലിംഗ രൂപത്തില്‍, തലയില്‍ ചന്ദ്രക്കലയും ബിന്ദുവുമായി ശിവനുമിരിക്കുന്നു. താഴെ ഹംസത്തേ പോലെ ജീവാത്മാവുമിരിക്കുന്നു.

ഈ ചക്രത്തില്‍ ധ്യാനിക്കുന്നവന് വാക്ശക്തി, കവിത്വം, ജിതേന്ദ്രിയത്വം എന്നിവ ലഭിക്കും. ഇവിടെ ഉണ്ടാകുന്ന അനാഹത ധ്വനി (കമ്പനമില്ലാത്ത ശബ്ദം) സദാശിവന്‍ തന്നെ എന്നും ഓങ്കാരം ഇവിടെയാണ് തെളിയുന്നതെന്നും ശിവസാര തന്ത്രം പറയുന്നു. ഭക്തി യോഗത്തില്‍ ഇഷ്ടദേവന്റെ ധ്യാനസ്ഥാനമായി ഹൃദയത്തെ പറയുന്നു. ഭാഗവതവും ഇതു തന്നെ പറയുന്നു.

ഇതിനെ കാര്‍ഡിയാക് പ്ലക്‌സസ് എന്നു പറയാറുണ്ട്. മാനിനെപ്പോലെ വക്രഗതിയാണിതിന്. വായുവിന്റെ സ്ഥാനമായതിനാല്‍ സ്പര്‍ശമാണിതിന്റെ ഗുണം. വായുവുമായി ബന്ധപ്പെട്ടതിനാല്‍ ത്വക് എന്ന കര്‍മ്മേന്ദ്രിയത്തിന്റെ കേന്ദ്രവും ഇവിടെ തന്നെ. മൂക്കിലൂടെയും വായിലൂടെയും ചലിക്കുന്ന പ്രാണവായുവിന്റെ പ്രധാന കേന്ദ്രം അനാഹതമാണ്. മഹര്‍ ലോകവും ഇതു തന്നെ. അന്ത:കരണത്തിന്റെ (മനസ്സ് ബുദ്ധി അഹങ്കാരം ചിത്തം) മുഖ്യസ്ഥാനവും ഇവിടെയാണ്.

ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ സോ എന്നും പുറത്തേക്കു വിടുമ്പോള്‍ ഹം എന്നും ഉള്ള ശബ്ദത്തെ ഭാവന ചെയ്യുക. (സഃ അഹം – ഞാന്‍ ബ്രഹ്‌മം തന്നെ – അഹം ബ്രഹ്‌മാസ്മി എന്ന തത്വം തന്നെയാണ് സോഹം) ഇത് ക്രമത്തില്‍ ശീലമാവും. ഇതാണ് ജപിക്കാത്ത ജപം (അജപാ ജപം) ഇതിലൂടെ ഹൃദയ ചക്രമുണരും.

ഭ്രാമരീ പ്രാണായാമവും അതേ ഫലം ചെയ്യും. പെണ്‍ വണ്ടിന്റെ മൂളല്‍ ശബ്ദത്തോടെ ശ്വാസം വിടുകയും അതില്‍ പൂര്‍ണമായും മുഴുകാനായി കണ്ണടക്കുകയും കാതുകള്‍ രണ്ടും ചൂണ്ടുവിരലുകള്‍ കൊണ്ട് അടക്കുകയും ചെയ്യുന്ന ക്രിയയാണ് ഭ്രാമരി. ഓങ്കാരത്തിനു സമാനമായ ശബ്ദം ഉള്ളില്‍ മുഴങ്ങുകയും ഹൃദയസ്ഥാനം പ്രബുദ്ധമാവുകയും ചെയ്യുകയാണ് ഫലം.

 

Tags: യോഗപദ്ധതി
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

പവനമുക്ത സര്‍വാംഗാസനം (യോഗപദ്ധതി 97)

വിശുദ്ധി ചക്രം

ഏകപാദ ഹനുസ്പര്‍ശാസനം (യോഗപദ്ധതി 95)

ത്രിവിക്രമാസനം (യോഗപദ്ധതി 93)

ഉഷ്ട്രാസനം (യോഗപദ്ധതി 92)

മണിപൂരം (യോഗപദ്ധതി 91)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
Follow @KesariWeekly

Latest

ആനന്ദഭൈരവി

കൈക്കൂലി എന്ന അര്‍ബുദം

ശ്രീനാരായണ ഗുരുവിനോട് കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത്‌

സമസ്തയുടെ പല്ലക്കു ചുമക്കാന്‍ ഇടത് സഖാത്തികള്‍!

ബലൂചികള്‍ പുതുവഴികള്‍ തേടുമ്പോള്‍…

താഴ്വരയുടെ ശിവഗീതം

ഒറ്റമുറി

ഓവര്‍ ദ ടോപ്‌

കായാമ്പൂ എന്ന കരയാമ്പൂ

എടലാപുരത്ത് ചാമുണ്ഡി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies