Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം ശാസ്ത്രായനം

തമോദ്വാരം എന്ന ഒറ്റയാന്‍

യദുയദു
22 April 2022

കുറച്ചുനാളുകള്‍ക്ക് മുന്നേ ബ്ലാക്ക് ഹോളിന്റെ ചിത്രം ആദ്യമായി ക്യാമറയില്‍ പതിഞ്ഞു എന്നൊരു വാര്‍ത്ത വായിച്ചു.

Google NewsAdd Kesari Weekly as a preferred source on Google

മനുഷ്യന്റെ ശാസ്ത്രബോധത്തിന്റെ വെളിപാടുകള്‍ പലതും യക്ഷിക്കഥകളേക്കാള്‍ ഭ്രമാത്മകമാണ്. ഐസക് ന്യൂട്ടന്‍ എന്ന വടവൃക്ഷത്തെ കടപുഴക്കി മാക്സ് പ്ലാങ്കും, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുമൊക്കെ ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രലോകത്തെ ഉഴുതുമറിച്ചപ്പോള്‍ ഉയര്‍ന്നുവന്ന ഒരു അവബോധമാണ് തമോദ്വാരം അഥവാ ‘ബ്ലാക്ക് ഹോള്‍.’ നക്ഷത്രപരിണാമങ്ങളിലെ ഒരു വലിയ കണ്ടെത്തല്‍.

പ്രപഞ്ചത്തിലെ ഏത് സൃഷ്ടിക്കും പ്രപഞ്ചത്തിനു തന്നെയും ജനനവും വികാസവും ജീവിതവും മരണവുമുണ്ട്. അങ്ങനെ പതിമൂന്നു ബില്യണ്‍, എന്നുവെച്ചാല്‍ ഏതാണ്ട് 1600കോടി വര്‍ഷം മുമ്പാണ് ഇന്നത്തെ പ്രപഞ്ചം ഒരു മഹാ വിസ്‌ഫോടനത്തിലൂടെ ആദ്യകരച്ചില്‍ രേഖപ്പെടുത്തിയത്. ആ സ്ഫോടനത്തിന്റെ ഫലമായി നക്ഷത്രങ്ങളും ഗ്രഹങ്ങളും ഗ്യാലക്‌സികളും സൗരയൂഥങ്ങളുമൊക്കെ ഉണ്ടായി.

ADVERTISEMENT

പ്രപഞ്ചത്തിലെ മൂലകങ്ങളില്‍ തൊണ്ണൂറ്റൊമ്പത് ശതമാനവും ഹൈഡ്രജന്‍ ആണ്. മഹാസ്‌ഫോടനത്തിന്റെ ഫലമായുണ്ടായ പ്രപഞ്ചവസ്തുക്കളില്‍ ഒരു പ്രത്യേക ക്രിട്ടിക്കല്‍ അളവിനപ്പുറം ഹൈഡ്രജന്‍ ഒരുമിച്ചുകൂടിയ ഭാഗങ്ങള്‍ ഭീകരമായ ഗുരുത്വാകര്‍ഷണം കാരണം അതിവേഗം ചുരുങ്ങാന്‍ തുടങ്ങി. അങ്ങനെ ചുരുങ്ങുമ്പോള്‍ ഉള്ളില്‍ അതിവേഗം ചൂടും കൂടിക്കൊണ്ടിരിക്കും. ചൂട് ഒരു ക്രിട്ടിക്കല്‍ ലെവല്‍ കഴിയുമ്പോള്‍ ഉള്ളിലെ ഹൈഡ്രജന്‍ തന്മാത്രകള്‍ ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി ഉരുകിച്ചേര്‍ന്നു ഹീലിയം ആകുന്നു. അടുപ്പില്‍ വെക്കുന്ന പാത്രത്തിലെ ചൂട് ഒരു അളവില്‍ എത്തുമ്പോഴാണല്ലോ മുരിങ്ങക്കായും വാഴക്കായും ഒക്കെ അവിയലും സാമ്പാറുമൊക്കെ ആയി മാറുന്നത്. അതുപോലെ തന്നെ. ബാക്കിവരുന്ന പിണ്ഡം വന്‍ ഊര്‍ജ്ജമായി പുറത്തുവരുന്നു. ഹൈഡ്രജന്‍ ബോംബിന്റെ പ്രവര്‍ത്തനം തന്നെ. ഇതാണ് നക്ഷത്രങ്ങള്‍. ഇങ്ങനെയാണ് നക്ഷത്രങ്ങള്‍ പ്രകാശം ഉണ്ടാക്കുന്നത്. നമ്മുടെ സൂര്യനും ഇങ്ങനെ തന്നെ.

അങ്ങനെ കുറേക്കാലം കഴിയുമ്പോള്‍ (കൂടുതലൊന്നുമില്ല കേട്ടോ, അഞ്ഞൂറോ ആയിരമോ ഒക്കെ കോടി വര്‍ഷം) ഉള്ളിലെ ഹൈഡ്രജന്‍ ഒക്കെ തീരും. അപ്പോള്‍ പുറത്തേക്കുള്ള ഊര്‍ജ്ജപ്രവാഹം അവസാനിക്കും, പക്ഷേ ഉള്ളിലേക്കുള്ള ഗുരുത്വാകര്‍ഷണ വലിയല്‍ തുടരും. അങ്ങനെ നക്ഷത്രത്തിന്റെ ബാലന്‍സ് തെറ്റും.

ഇവിടെയാണ് നമ്മുടെ ഭാരതത്തിന്റെ വലിയൊരു കൈയ്യൊപ്പ് കിടക്കുന്നത്. ഇന്ധനം വറ്റി, സന്തുലനം നഷ്ടപ്പെട്ട നക്ഷത്രം എങ്ങനെ ആകും എന്ന് തീരുമാനിക്കപ്പെടുന്നത്, സുബ്രഹ്‌മണ്യം ചന്ദ്രശേഖര്‍ എന്ന മഹാശാസ്ത്രജ്ഞന്‍ കണ്ടെത്തിയ ചന്ദ്രശേഖര്‍ പരിധി എന്ന കണക്കിലൂടെയാണ്. സൂര്യന്റെ പിണ്ഡത്തിന്റെ 1.4 മടങ് എന്നതാണത്. ഇതിനു അദ്ദേഹത്തിന് നോബേല്‍ സമ്മാനം കിട്ടിയിട്ടുണ്ട്.

സൂര്യന്റെ ഭാരത്തിന്റെ 1.4 മടങ്ങിനു താഴെയുള്ള നക്ഷത്രങ്ങളുടെ ഗുരുത്വാകര്‍ഷണത്തിന് വലിയ ശക്തിയില്ല. ആ നക്ഷത്രം, മരിച്ചു ജഡമായി വെള്ളക്കുള്ളന്‍ (White Dwarf) എന്ന അവസ്ഥയില്‍ ഒരു ഗതികിട്ടാപ്രേതമായി പ്രപഞ്ചത്തില്‍ അലഞ്ഞു നടക്കും.

എന്നാല്‍ സൂര്യഭാരത്തിന്റെ 1.4 മടങ്ങ് എന്ന ക്രിട്ടിക്കല്‍ ലെവലിനും അപ്പുറമുള്ള നക്ഷത്രങ്ങളുടെ അവസ്ഥ ഇതല്ല. ഹൈഡ്രജന്‍ തീര്‍ന്നു പുറത്തേക്കുള്ള ഊര്‍ജ്ജപ്രവാഹം നിലയ്ക്കുമ്പോള്‍ ഉള്ളിലേക്കുള്ള വലിയല്‍ മാത്രമാകുമല്ലോ. ആ അവസ്ഥയില്‍, ഭീകരമായ ഗുരുത്വാകര്‍ഷണം തടുത്തു നിര്‍ത്താനാകില്ല. നക്ഷത്രം ഭീകരമായ വേഗത്തില്‍ ഉള്‍വലിഞ്ഞു കൊണ്ടേ ഇരിക്കും. ഇത് അനിയന്ത്രിതമായി തീരുന്ന അവസ്ഥയില്‍ നക്ഷത്രം ഉള്ളിലേക്ക് പൊട്ടിത്തെറിക്കും (Explosion അല്ല Implosion ). ഇതിനാണ് സൂപ്പര്‍നോവ വിസ്‌ഫോടനം എന്ന് പറയുന്നത്.

ഈ സൂപ്പര്‍നോവ സ്ഫോടനത്തിനു ശേഷം അവശേഷിക്കുന്നത് ഒരു ബിന്ദുവിലുള്ള ഗുരുത്വകേന്ദ്രം മാത്രമാണ്. കണക്കാക്കാവുന്നതിനും അപ്പുറമുള്ള അതിഭീരമായ ഗുരുത്വ ബലമാണിത്. ഈ അവസ്ഥയാണ് ബ്‌ളാക് ഹോള്‍.

ഐന്‍സ്റ്റീന്റെ General Theory of Relativity പ്രകാരം, ഒരു ഗുരുത്വ കേന്ദ്രത്തിനു ചുറ്റുമുള്ള സ്പേസ് വളഞ്ഞിരിക്കും. ആ സ്‌പെസിലൂടെ കടന്നു പോകുന്ന പ്രകാശവും വളയും. വളഞ്ഞ ഒരു റോഡിലൂടെ പോകുന്ന ഒരു കാറും അതിനനുസരിച്ചു വളയണമല്ലോ. ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഇപ്പറഞ്ഞ ഗുരുത്വകേന്ദ്രത്തിനു ചുറ്റുമുള്ള സ്പേസ് വളരെയധികം വളയുമല്ലോ. അതിലേക്കെത്തുന്ന പ്രകാശമോ, മറ്റെന്തു സിഗ്‌നലോ അതിനുള്ളില്‍ മടങ്ങിവരാനാകാതെ കുടുങ്ങിപ്പോകും. പറന്നുപോകുന്ന ഒരു പ്രാണി, ചിലന്തിവലയില്‍ കുടുങ്ങുന്നത് പോലെ.

അവിടെനിന്നും ഒന്നും പുറത്തേക്ക് വരില്ല, പ്രകാശം പോലും. അത് നിതാന്തമായ ഇരുട്ടിന്റെ ഒരു മഹാശക്തിയാണ്. അതുകൊണ്ട്, കണ്ടറിഞ്ഞു തന്നെയാണ് ഈ ഭീകരന് തമോദ്വാരം അഥവാ ബ്‌ളാക് ഹോള്‍ എന്ന് പേരിട്ടത്.

ഒരു തരത്തിലും നേരിട്ട് നിരീക്ഷിക്കാനാവാത്തതു കൊണ്ട് ബ്ലാക് ഹോളിന്റെ അസ്തിത്വം ശാസ്ത്രീയമായി, സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ബ്ലാക് ഹോളിന്റെ സമീപമുള്ള ചില ഗാലക്‌സികളിലെ പ്രതികരണങ്ങള്‍ ഒക്കെ നിരീക്ഷിച്ചുള്ള വിലയിരുത്തലുകള്‍ മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ.

അതുകൊണ്ട് തന്നെ, ഒരു പുരുഷായുസ്സ് മുഴുവനും ഈ മദമിളകിയ ഒറ്റയാനെ തളക്കാന്‍ നടന്ന മഹാനായ കോസ്‌മോളജിസ്റ്റ് സ്റ്റിഫന്‍ ഹോക്കിങ്ങിനു നോബേല്‍ സമ്മാനം കിട്ടിയിട്ടുമില്ല. അതൊരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യവുമാണ്.

ഇപ്പോള്‍ എടുത്തിരിക്കുന്ന ഫോട്ടോയും നേരിട്ടുള്ളതല്ല. ഭൂമിയുടെ പല ഭാഗങ്ങളില്‍ സ്ഥാപിച്ച ഹൊറൈസണ്‍ ടെലസ്‌കോപ്പുകളില്‍, വര്‍ഷങ്ങളായി രേഖപ്പെടുത്തിയ സിഗ്‌നലുകളെ, ഒരു പ്രത്യേക കമ്പ്യൂട്ടര്‍ അല്‍ഗരിതം ഉപയോഗിച്ച് ഉണ്ടാക്കിയ ചിത്രമാണിത്.

എല്ലാവര്‍ക്കും അറിയാം അവനവിടെ ഉണ്ടെന്ന്. എന്നാല്‍ പിടി തരില്ല. കാണിക്കുകയുമില്ല. ഋഷിതുല്യരായ ശാസ്ത്രജ്ഞരുടെ ആത്മജ്ഞാനത്തിന്റെ ആകാശങ്ങളില്‍ മാത്രമേ അവന്‍ ഇരുട്ടിന്റെ കവചം ഭേദിക്കുകയുള്ളൂ.

 

ShareTweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

ശാസ്ത്രവും ഭാവനയും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies