Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം ശാസ്ത്രായനം

മ്രിയ ഒരു ദുഃഖപുത്രി

യദുയദു
25 March 2022

കൊടുമ്പിരിക്കൊണ്ട റഷ്യ-ഉക്രൈയിന്‍ യുദ്ധത്തിന്റെ ഏറ്റവും അഭിശപ്തമായ ഒരു പരിണാമഗുപ്തി അടുത്ത ദിവസങ്ങളില്‍ മാധ്യമങ്ങള്‍ പങ്കുവെച്ചിരുന്നു. അത് മറ്റൊന്നുമല്ല, ഇന്നുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വിമാനമായ ‘മ്രിയ’ എന്ന പേരില്‍ അറിയപ്പെട്ട ആന്റാണോവ് 225 എന്ന പടുകൂറ്റന്‍ വിമാനം നശിപ്പിക്കപ്പെട്ടു. ചിറകൊടിഞ്ഞു കിടക്കുന്ന ‘മ്രിയ’യുടെ ചിത്രങ്ങള്‍ ശാസ്ത്ര പ്രേമികളില്‍ ഉണ്ടാക്കിയ ഞെട്ടല്‍ അത്ര ചെറുതല്ല.

Google NewsAdd Kesari Weekly as a preferred source on Google

1980 കളുടെ രണ്ടാം പകുതിയിലാണ് അന്നത്തെ സോവിയറ്റ് യൂണിയന്‍ അവരുടെ സ്‌പേസ് ഷട്ടില്‍ പദ്ധതിക്ക് വേഗത കൂട്ടിയത്. അമേരിക്ക ഈ രംഗത്ത് വളരെയേറെ മുന്നേറിക്കഴിഞ്ഞ സ്ഥിതിക്ക് സോവിയറ്റ് യൂണിയനും ഒട്ടും പിന്നാക്കം നില്‍ക്കാന്‍ ആവില്ലായിരുന്നു. അങ്ങനെ അവരുടെ ‘ബുറാന്‍’ എന്ന പേരിലുള്ള സ്പേസ് ഷട്ടില്‍ ഒരുങ്ങാന്‍ തുടങ്ങി.

സ്പേസ് ഷട്ടിലിനു ഒരു പ്രത്യേകതയുണ്ട്. അതിന് ബഹിരാകാശത്ത് ഒരു പേടകമായി സഞ്ചരിക്കാന്‍ കഴിയും. തിരികെ ഭൂമിയിലേക്ക് വരുമ്പോള്‍ അന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ ഒരു വിമാനമായിത്തന്നെ പറക്കാന്‍ കഴിയും. സാധാരണ വിമാനം പോലെതന്നെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാനും കഴിയും. പക്ഷേ ഒരു വിമാനം പോലെ പറന്നുയരാന്‍ കഴിയില്ല. സ്വന്തം എന്‍ജിനും ബൂസ്റ്റര്‍ റോക്കറ്റുകളും ഉപയോഗിച്ച് ഒരു റോക്കറ്റ് പോലെ ലംബമായി കുതിച്ചുയരുകയാണ് സ്‌പേസ് ഷട്ടിലുകള്‍ ചെയ്യുക. സ്‌പേസ് ഷട്ടില്‍ മറ്റ് ബഹിരാകാശ യാനങ്ങള്‍ പോലെ ഒരു പ്രാവശ്യം മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്നവ അല്ല. അത് കാലങ്ങളോളം ആവര്‍ത്തിച്ച് ഉപയോഗിക്കാം.

ADVERTISEMENT

അമേരിക്കയിലും സോവിയറ്റ് യൂണിയനിലും സ്‌പേസ് ഷട്ടിലുകള്‍ നിര്‍മ്മിക്കുന്നതും അറ്റകുറ്റപ്പണികള്‍ നടത്തുന്നതുമെല്ലാം ദൂരെ സ്ഥലങ്ങളില്‍ ആണ്. സമയമാകുമ്പോള്‍ അവയെ വിക്ഷേപണ കേന്ദ്രങ്ങളില്‍ എത്തിക്കുകയാണ് ചെയ്യുക. സ്വയം പറന്നുയര്‍ന്നു വരാന്‍ കഴിയാത്തതുകൊണ്ട്, സ്‌പേസ്് ഷട്ടിലിനെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് എത്തിക്കേണ്ടി വരും. അമേരിക്കയില്‍ അതിനുപയോഗിക്കുന്നത് ബോയിങ്ങ് 747 ആയിരുന്നു. സ്പേസ് ഷട്ടില്‍ അകത്തു കടത്താന്‍ കഴിയാത്തതുകൊണ്ട് ബോയിങ്ങിന്റെ വിമാനത്തില്‍ കെട്ടിവെച്ചാണ് കൊണ്ടുപോവുക. ഒരു വലിയ വിമാനത്തിന്റെ മുതുകില്‍ മറ്റൊരു ചെറുവിമാനം.
സോവിയറ്റ് യൂണിയന്‍ ഷട്ടില്‍ പദ്ധതി തുടങ്ങിയപ്പോള്‍ അവരുടെ പക്കല്‍ ഷട്ടിലിനെ കൊണ്ടുപോകാന്‍ തക്ക ശേഷിയുള്ള വിമാനം ഉണ്ടായിരുന്നില്ല. അന്റാണോവ് -124 എന്ന അക്കാലത്തെ ഏറ്റവും വലിയ വിമാനത്തിന് പോലും ഷട്ടിലിനെ ചുമലിലേറ്റി പറക്കാനുള്ള പേശീബലം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് അന്റാണോവ് -225 ജനിക്കുന്നത്.

1985 ല്‍ വിമാനത്തിന്റെ വികസനം ആരംഭിച്ചു. അന്റാണോവ്-124 ഡിസൈന്‍ അടിസ്ഥാനമാക്കി ആയതുകൊണ്ട് ഒരുപാട് സമയം ലാഭിക്കാന്‍ കഴിഞ്ഞു. അങ്ങനെ 1988 ല്‍, 84 മീറ്റര്‍ നീളവും 88 മീറ്റര്‍ വിങ് സ്പാനും ഉള്ള ആറു ടര്‍ബൊഫാന്‍ എന്‍ജിനുകള്‍ കരുത്തുനല്‍കുന്ന, 225 ടണ്‍ ഭാരമുള്ള, 200 ടണ്‍ ഭാരവും പേറി 15000 കിലോമീറ്റര്‍ നിര്‍ത്താതെ പറക്കാന്‍ കഴിയുന്ന An 225 അഥവാ മ്രിയ പറന്നുയര്‍ന്നു. സോവിയറ്റ് യൂണിയന്റെ എനെര്‍ജിയ റോക്കറ്റിന്റെ കൂറ്റന്‍ ബൂസ്റ്ററുകളും ബുറാന്‍ സ്പേസ് ഷട്ടിലും പേറി അവള്‍ ബൈക്കനൂര്‍ കോസ്‌മോഡ്രോമിലേക്ക് ഏറെ പറന്നു. മ്രിയ ഏറെ അധ്വാനിച്ചെങ്കിലും സോവിയറ്റ് യൂണിയന്റെ സ്പേസ് ഷട്ടില്‍ പദ്ധതി ഒരിക്കലും യാഥാര്‍ഥ്യമായില്ല. അപ്പോഴേക്കും ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും മിഖായേല്‍ ഗോര്‍ബച്ചേവും ഒക്കെക്കൂടി കമ്മ്യൂണിസത്തിന്റെയും സോവിയറ്റ് യൂണിയന്‍ എന്ന ചുവപ്പുകോട്ടയുടെയും അടിത്തറ ഇളക്കിയിരുന്നു.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ഈ വിമാനം കമ്പനി നിലനിന്നിരുന്ന ഉക്രൈയിനിന്റെ ഉടമസ്ഥതയിലായി. ലോകത്തിലെ പല കാര്‍ഗോ കമ്പനികള്‍ക്കും വേണ്ടി മ്രിയ ഒരുപാട് തവണ പറന്നു. കപ്പലില്‍ മാത്രം കൊണ്ടുപോകാന്‍ കഴിയുന്ന കൂറ്റന്‍ ജനറേറ്ററുകള്‍, ടര്‍ബൈനുകള്‍ യുദ്ധടാങ്കുകള്‍ ഒക്കെ വഹിച്ചുകൊണ്ട് ഈ എഞ്ചിനിയറിങ്ങ് വിസ്മയം വ്യോമശാസ്ത്ര കുതുകികളെ പുളകം കൊള്ളിച്ചുകൊണ്ടേയിരുന്നു. അവളുടെ ഓരോ ദൗത്യവും പുതിയ ലോക റെക്കോര്‍ഡുകള്‍ തീര്‍ത്തു. അവള്‍ പറന്നിറങ്ങുന്ന എയര്‍പോര്‍ട്ടുകളില്‍ ഒരു സൂപ്പര്‍ താരത്തിനെ കാണാനെന്ന പോലെ വന്‍ ജനക്കൂട്ടം ഒഴുകിയെത്തി.

An 225 ആകെ ഒരു വിമാനമേ നിര്‍മ്മിച്ചിരുന്നുള്ളൂ. 2033 വരെയായിരുന്നു അതിന് ആയുസ്സ് കല്പിക്കപ്പെട്ടിരുന്നത്. ആ സ്വപ്‌ന യാനത്തിനാണ് മഹായുദ്ധത്തിന്റെ തീക്കൂനകളില്‍ ചിറകൊടിഞ്ഞു മുഖം കുത്തി പടുമരണം സംഭവിച്ചിരിക്കുന്നത്.

ഇതുപോലൊരു വിമാനം ഇനി ഉണ്ടാകുമോ എന്ന് ഉറപ്പില്ല. വ്യാവസായികമായി നോക്കിയാല്‍ അത് നഷ്ടത്തിലെ കലാശിക്കൂ എന്നത് കൊണ്ട് ഒരു വിമാനക്കമ്പനികളും അങ്ങനെയൊരു പ്രൊജക്റ്റിനു തയ്യാറാകാന്‍ സാധ്യതയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രൗണ്ട് ചെയ്ത മറ്റൊരു വ്യോമവിസ്മയമായ സൂപ്പര്‍ സോണിക് സിവിലിയന്‍ യാത്രാവിമാനം കോണ്‍കോര്‍ഡിനു ശേഷം ചരിത്രത്തില്‍ മാത്രം തിളങ്ങാനുള്ള വിധിയുമായി ഇപ്പോള്‍ മ്രിയയും.

Share3TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

ശാസ്ത്രവും ഭാവനയും

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies