Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഹിജാബിന്റെ മറവിൽ വിഭജന നീക്കം

വിനോദ് ബന്‍സൽവിനോദ് ബന്‍സൽ
25 March 2022

ഇന്ത്യന്‍ ഭരണഘടന പ്രകാരം പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാണ്. എങ്കിലും ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നമ്മുടെ ജനസംഖ്യയുടെ 36.90 ശതമാനം പേര്‍ ഇന്നും നിരക്ഷരരാണ്. മുസ്ലിങ്ങളുടെ ഇടയില്‍ നിരക്ഷരര്‍ 42.7 ശതമാനമാണ്. സ്ത്രീകളുടെ കാര്യം പരിശോധിക്കുകയാണെങ്കില്‍ ഈ നിരക്ക് ഇനിയും ഉയരും. 66 ശതമാനം മുസ്ലിം വനിതകള്‍ നിരക്ഷരരാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇവരുടെ പങ്കാളിത്തം 3.56 ശതമാനമാണ്, പട്ടികജാതിക്കാര്‍ 4.25 ശതമാനത്തിലും താഴെയാണ്.

Google NewsAdd Kesari Weekly as a preferred source on Google

ഇത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും നമ്മുടെ സര്‍ക്കാരുകള്‍ വിദ്യാഭ്യാസത്തിനോട് സ്വീകരിച്ച ഉദാസീനത, വേണ്ട സൗകര്യങ്ങളുടെ അഭാവം, അതോടൊപ്പം പൊതു വിദ്യാഭ്യാസത്തിന് മഹത്വം കല്‍പ്പിക്കാത്ത മതമൗലികവാദം ഇവയെല്ലാം മുസ്ലിം വനിതകളുടെ വിദ്യാഭ്യാസത്തെ പിന്നോട്ടാക്കി. പെണ്‍കുട്ടികളെ വീടിന് പുറത്തേക്ക് പോകാന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല ബുര്‍ഖയുടെ ഭാരം അവരുടെ മേല്‍ കയറ്റിവെക്കുകയും ചെയ്തു. പുരുഷനോടൊപ്പമല്ലാതെ ഒറ്റയ്ക്ക് പുറത്തേക്കിറങ്ങരുത്, മൊബൈല്‍ ഉപയോഗിക്കരുത്, അണിഞ്ഞൊരുങ്ങരുത്, വിനോദോപാധികളില്‍ ഏര്‍പ്പെടരുത്, അന്യപുരുഷന്മാരോട് സംസാരിക്കരുത് തുടങ്ങിയ അനേകം ഫത്വകള്‍ മുസ്ലിം വനിതകള്‍ക്കു മേല്‍ നടപ്പിലാക്കി. തന്മൂലം വിദ്യാഭ്യാസം ഇവര്‍ക്ക് നിഷേധിക്കപ്പെടുകയും ഇനി അഥവാ വിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കിയാല്‍ തന്നെ അവര്‍ക്ക് അനേകം വിലക്കുകളെ നേരിടേണ്ടതായും വന്നു.

‘ബേടി ബചാവോ, ബേടി പഠാവോ’ പദ്ധതിയിലൂടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇന്ന് മിക്ക പരീക്ഷകളിലും പെണ്‍കുട്ടികളാണ് കൂടുതല്‍ മാര്‍ക്ക് വാങ്ങി മെറിറ്റ് ലിസ്റ്റില്‍ ഉയര്‍ന്ന റാങ്കില്‍ എത്തുന്നത്. ഇത് ശുഭസൂചകമാണെങ്കിലും നാം നമ്മുടെ ലക്ഷ്യത്തില്‍ നിന്നും വളരെയകലെയാണ്. ഇത്തരമൊരു പരിതഃസ്ഥിതിയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മേല്‍ യാഥാസ്ഥിതിക വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത് കൂടുതല്‍ വേദനാജനകമാണ്.

ADVERTISEMENT

പെട്ടെന്നുള്ള എതിര്‍പ്പ്
2022ന്റെ തുടക്കത്തില്‍ കര്‍ണ്ണാടകയിലെ ഉഡുപ്പിയില്‍, ജിഹാദികളാല്‍ കൊളുത്തപ്പെട്ട ഹിജാബ് വിവാദത്തിന് കര്‍ണ്ണാടക ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിലൂടെ പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. വിദ്യാലയങ്ങളില്‍ ഹിജാബ് അനുവദിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് ഹിജാബിനെ അനുകൂലിക്കുന്നവര്‍. ഈ വിവാദം വളരെ ആസൂത്രിതമാണ് എന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ അനാവശ്യവിവാദം ഉഡുപ്പിയില്‍ നിന്ന് ആരംഭിച്ച് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബാഗല്‍കോട്ട് വരെ വ്യാപിക്കുകയും പ്രാദേശിക ഭരണകൂടത്തിന് 144 പ്രഖ്യാപിക്കേണ്ടി വരികയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും മൂന്നു ദിവസത്തേക്ക് അടച്ചിട്ടു. ഈ പ്രക്ഷോഭം മറ്റ് സംസ്ഥാനങ്ങളിലേക്കും പടര്‍ന്നു. ദല്‍ഹിയിലെ ശഹീന്‍ ബാഗില്‍ വീണ്ടും ‘അല്ലാഹു അക്ബര്‍’ മുഴങ്ങാന്‍ തുടങ്ങി. ചില മന്ത്രിമാര്‍ പ്രസ്താവനയുമായി വന്നതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ പ്രശ്‌നം പാര്‍ലമെന്റിലേക്കെത്തിച്ചു. ജിഹാദ്, വിഭജനവാദം, ഇസ്ലാമിക യാഥാസ്ഥിതികത്വം തുടങ്ങിയവയുടെ ഫാക്ടറിയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീനവും പുറത്തുവന്നു.

ഈ വിഷയത്തില്‍ ആദ്യം ഇടപെട്ട രാഹുല്‍ ഗാന്ധി, മുസ്ലിം സ്ത്രീകളുടെ അവകാശമാണ് ഹിജാബ് എന്നു പറഞ്ഞ് വിവാദം കൊഴിപ്പിക്കാന്‍ ശ്രമിച്ചു. ഒരു കോളേജില്‍ ത്രിവര്‍ണ്ണ പതാക താഴ്ത്തി പകരം കാവി പതാക ഉയര്‍ത്തി ദേശീയ പതാകയെ അപമാനിച്ചുവെന്ന കള്ള ആരോപണവുമായി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ രംഗത്തെത്തി. എന്നാല്‍ ആ ദിവസം കോളേജിന്റെ പ്രവേശന കവാടത്തില്‍ ത്രിവര്‍ണ്ണപതാക ഇല്ലായിരുന്നുവെന്ന് ശിവമോഗയിലെ പോലീസ് സൂപ്രണ്ട് ബി.എം. ലക്ഷ്മിപ്രസാദ് വ്യക്തമാക്കി. അപ്പോള്‍ ഇതില്‍ എവിടെയാണ് ദേശീയപതാകയെ അപമാനിച്ചത്? വാസ്തവത്തില്‍ കോണ്‍ഗ്രസ്സിന്റെ ദേഷ്യം മുഴുവന്‍ കാവി പതാകയോടും കാവിധാരികളോടുമാണ് എന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. ഹിജാബികള്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ വാദിക്കുന്നത് തന്നെ കോണ്‍ഗ്രസ്സാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ മുത്തലാഖ്, ബാബറി വിഷയങ്ങളില്‍ ഇടപെട്ടതുപോലെ ഹിജാബ് വിഷയത്തിലും സുപ്രീംകോടതിയിലെത്തി. ഇതിനു പുറമെ ഇസ്ലാമിക ജിഹാദികളും മതേതരര്‍ എന്നവകാശപ്പെടുന്നവരും രാജ്യം മുഴുവന്‍ അരാജകത്വം വിതച്ചു.

ഇനി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അതിന്റെ നിയമാവലികളുടെയും കാര്യം പരിശോധിക്കാം. ഒരു വിദ്യാലയത്തില്‍ ചേരുന്നതിന് മുമ്പുതന്നെ ആ വിദ്യാലയത്തിലെ എല്ലാ നിയമങ്ങളും കൃത്യമായി അനുസരിക്കാമെന്നും അത് ലംഘിച്ചാല്‍ ശിക്ഷയ്ക്ക് വിധേയമാകാമെന്നും വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. ഈ നിയമങ്ങളില്‍ യൂണിഫോമും ഉള്‍പ്പെടും. നമ്മളില്‍ പലരും ഓര്‍മ്മക്കുറവ് കൊണ്ടും മറ്റും മുഴുവന്‍ യൂണിഫോമില്‍ വരാതെ വിദ്യാലയങ്ങളില്‍ നിന്നും ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമാണ്. എന്നാല്‍ ആരും തന്നെ ഹിജാബ്, ബുര്‍ഖ, വട്ടത്തൊപ്പി എന്നിവയൊന്നും ധരിച്ചു കണ്ടിട്ടില്ല. ജാതി, മതം, വേഷ-ഭൂഷ, ഭക്ഷണരീതി എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിഭജനവാദ കേന്ദ്രങ്ങളല്ല, മറിച്ച് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേന്ദ്രങ്ങളാണ് വിദ്യാലയങ്ങള്‍.

ഉഡുപ്പിയിലെ വിദ്യാര്‍ത്ഥികള്‍ അനേകം വര്‍ഷങ്ങളായി യാതൊരു പരാതിയുമില്ലാതെ സമാധാനാന്തരീക്ഷത്തില്‍ പഠനം നടത്തിവരികയായിരുന്നു. ഹിജാബ് വിവാദം ഉണ്ടായ വിദ്യാലയം പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം ഉള്ളതാണ്. അവിടെ ഹിജാബും പര്‍ദ്ദയുമൊക്കെ എന്തിനാണ്? ഇതിന് മറുപടിയായി ഒരു മുസ്ലിം പെണ്‍കുട്ടി പറഞ്ഞത്, അവിടെ ഒന്നില്‍ കൂടുതല്‍ പുരുഷ അദ്ധ്യാപകര്‍ ഉണ്ടെന്നും അതിനാല്‍ ഹിജാബ് അത്യാവശ്യമാണെന്നുമാണ്. ഒരു വിദ്യാര്‍ത്ഥി തന്റെ അദ്ധ്യാപകനെപ്പറ്റി ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ വിദ്യാഭ്യാസം കൊണ്ട് എന്താണ് പ്രയോജനം? കുറ്റം ഈ പെണ്‍കുട്ടിയുടെയല്ല. അവളെ അതിന് പ്രേരിപ്പിക്കുന്ന മതമൗലികവാദികളാണ് കുറ്റവാളികള്‍. മുസ്ലിം പെണ്‍കുട്ടികള്‍ വീടിന്റെ നാല് ചുമരുകള്‍ മറികടന്ന്, വിദ്യാഭ്യാസം നേടി സ്വന്തം കാലില്‍ നില്‍ക്കുന്നത് ഇവര്‍ക്കൊന്നും സ്വീകാര്യമല്ല. അവര്‍ക്ക് പെണ്‍കുട്ടികള്‍ പുരുഷന്റെ അടിമകളും അവന് വിളവിറക്കാനുള്ള കൃഷിസ്ഥലങ്ങളും അവരുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന ഉപകരണങ്ങളും മാത്രമാണ്. ഇതില്‍ കൂടുതല്‍ സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് അനുവദിച്ച് നല്‍കാന്‍ അവര്‍ ഒരുക്കമല്ല.

ഈ വിവാദങ്ങള്‍ക്കൊക്കെ പിന്നില്‍ ഗൂഢാലോചന നടത്തിയത് പി.എഫ്.ഐ ആണെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. രാജ്യത്ത് ഇസ്ലാമിക മൗലികവാദവും അരാജകത്വവും വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ സംഘടനയെപ്പറ്റി എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രസ്താവനയും മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. കോണ്‍ഗ്രസ് ഇവരെ പിന്താങ്ങി ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയതോടുകൂടി പാകിസ്ഥാനില്‍ നിന്നും സമാനസ്വരത്തിലുള്ള കയ്യടികള്‍ ഉയരാന്‍ തുടങ്ങിയെന്നത് ഒരു ഗൂഢാലോചനയുടെ ഭാഗമല്ലേയെന്ന് ചിന്തിക്കണം. ഇസ്ലാം മതമൗലികവാദികളെ എതിര്‍ക്കുകയും മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടുകയും ചെയ്ത നൊബേല്‍ പുരസ്‌കാര ജേതാവ് മലാല, ഹലാല്‍ വിഷയത്തില്‍ മൗനം പാലിക്കുകയും എന്നാല്‍ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി വാദിക്കുകയും ചെയ്തു. പാകിസ്ഥാനിലെ അനേകം മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മുന്‍ പ്രധാനമന്ത്രിയുടെ മകളുമൊക്കെ ഹിജാബിനുവേണ്ടി രംഗത്തെത്തി. കോണ്‍ഗ്രസ്സിന്റെ ട്വീറ്റിന് പാകിസ്ഥാനില്‍ നിന്നും പിന്തുണ വന്നില്ലെങ്കിലേ അദ്ഭുതമുള്ളൂ.

ഈ മതമൗലികവാദികള്‍ എല്ലാകാര്യവും ശരീയത്തിന്റെ അളവുകോല്‍ വെച്ച് അളക്കുകയാണ്. ഇത് ഭാരതമാണ്; ഭരണഘടനയനുസരിച്ചാണ് ഭാരതം മുന്നോട്ടുപോവുന്നത്, അല്ലാതെ ശരീയത്ത് നിയമങ്ങള്‍ അനുസരിച്ചല്ല. മുസ്ലിം സ്ത്രീകളെ മുത്തലാഖ്, ബഹുഭാര്യാത്വം, അനേകം കുട്ടികള്‍, ശൈശവ വിവാഹം, ഹിജാബ് അല്ലെങ്കില്‍ ബുര്‍ഖ തുടങ്ങിയ അനേകം ചങ്ങലകളാല്‍ ബന്ധിച്ചിരിക്കുകയാണ് ശരീയത്ത് നിയമങ്ങള്‍. അവര്‍ക്ക് മദ്രസ്സകളിലെ മൗലവിമാരുടെ അടുത്ത് പോവാം, എന്നാല്‍ പള്ളിയില്‍ പോകാന്‍ പറ്റില്ല. പുരുഷന്മാരെ സന്തോഷിപ്പിക്കാനുള്ള ഉപകരണങ്ങളാണ് സ്ത്രീകള്‍. അവര്‍ക്ക് ഒരിക്കലും മുല്ലയോ മൗലവിയോ ഖാസിയോ ആകാന്‍ പറ്റില്ല. മോദി സര്‍ക്കാരിനു മുമ്പ്, പുരുഷന്മാര്‍ കൂടെയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജിനുപോകാന്‍ അനുവാദം തന്നെ ഉണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് കുടുംബസ്വത്തില്‍ അവകാശമില്ലാത്തത് എന്തുകൊണ്ടാണ്? സ്വന്തം മക്കള്‍ക്കു മുന്നില്‍ എന്തിനാണ് ഇവര്‍ക്ക് പര്‍ദ്ദ? ഇസ്ലാമിനെ ശാസ്ത്രീയമെന്നും പുരോഗമനപരമെന്നും വിശേഷിപ്പിക്കുന്നവര്‍ നേരിടുന്ന വെല്ലുവിളികളാണ് ഇതൊക്കെ. പ്രതികരിക്കണമെങ്കില്‍ അവര്‍ ആദ്യം ഇത്തരം അനാചാരങ്ങളെയാണ് എതിര്‍ക്കേണ്ടിയിരുന്നത്. ഇനി ആരെങ്കിലും എതിര്‍ക്കുകയാണെങ്കില്‍ തന്നെ അവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നും ജനങ്ങള്‍ കണ്ടതാണ്. ഹിജാബിനുവേണ്ടി വിദ്യാലയങ്ങളില്‍ ജിഹാദ് നടത്തിയ പെണ്‍കുട്ടികളുടെ ഫോട്ടോയും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നുണ്ട്. സ്‌കാര്‍ഫും ഹിജാബും ബുര്‍ഖയുമൊന്നുമില്ലാതെ കീറിയ ജീന്‍സും ടീഷര്‍ട്ടും ധരിച്ച് പൊതുസ്ഥലങ്ങളില്‍ ഉല്ലസിച്ചു നടക്കുന്ന ഇവര്‍ക്ക് വിദ്യാലയങ്ങളില്‍ ബുര്‍ഖ വേണം. വിദ്യാലയങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഇവരുടെ മതം അപകടത്തിലാകുമോ?

സിബിഎസ്ഇ ഫൈനല്‍ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ഏപ്രില്‍ 26 തൊട്ട് പരീക്ഷകള്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയക്കാരുടെയും മതമൗലികവാദികളുടെയും കയ്യിലെ കളിപ്പാവകള്‍ ആകാതെ ഇനി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. യൂണിഫോം ധരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 21-ാം നൂറ്റാണ്ടിലെ പൗരന്മാരാണ് നമ്മള്‍. ഏതെങ്കിലും ഗ്യാങ്ങിന്റെ ഭാഗമാവാതെ, ഉന്നതവിജയം നേടി പഠനം പൂര്‍ത്തിയാക്കുന്നതിലാണ് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അറിവു നേടാനും മികച്ച വിജയം കരസ്ഥമാക്കാനുമാണ് പരിശ്രമിക്കേണ്ടത്.

ഭാരതത്തിന്റെ ഐക്യവും സാഹോദര്യവുമൊന്നും ഇസ്ലാമിക മതമൗലികവാദികള്‍ക്ക് ദഹിക്കുന്നില്ല. അവര്‍ ഇപ്പോഴും വിഭജിച്ച് പോകാനാണ് ശ്രമിക്കുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാതെ അവരെ അടിമകളാക്കണമെന്നാണ് മതമൗലികവാദികള്‍ ഇപ്പോഴും ആഗ്രഹിക്കുന്നത്. വിഭജനസമയത്ത് ജിന്നയുടെ മുസ്ലിംലീഗ് നല്‍കിയ അജണ്ട തന്നെയാണ് ഇപ്പോഴും അവര്‍ക്കുള്ളത്. ”യുദ്ധം ചെയ്തുനേടി പാകിസ്ഥാന്‍; ചിരിച്ചുകൊണ്ട് നേടും ഹിന്ദുസ്ഥാന്‍”. ഇന്ന് ഹിജാബ്, നാളെ ബുര്‍ഖ, മറ്റന്നാള്‍ നമാസ് പിന്നെ മസ്ജിദ്, മദ്രസ്സ, ഹലാല്‍ അങ്ങനെ തുടര്‍ന്നു പോകും ആവശ്യങ്ങള്‍. എന്നാല്‍ ഇവരുടെ തന്ത്രങ്ങളൊന്നും വിജയിക്കില്ല. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാതിരിക്കാന്‍ ഇത് അഫ്ഗാനിസ്ഥാനൊന്നുമല്ല. എല്ലാ പെണ്‍കുട്ടികളെയും അവരുടെ ജാതിയും മതവും വിശ്വാസവും ഭാഷയും വേഷവും ഒന്നും നോക്കാതെ, വിദ്യാഭ്യാസം നല്‍കി ഉത്തമ പൗരന്മാരാക്കുകയാണ് നമ്മുടെ ലക്ഷ്യം.

വിവര്‍ത്തനം:
ഡോ.പി.വി.സിന്ധുരവി

Share19TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies