Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഹിജാബിന്‍ മറയത്ത്

രഞ്ജിത്ത് രവീന്ദ്രൻരഞ്ജിത്ത് രവീന്ദ്രൻ
18 February 2022

പണ്ടൊക്കെ തട്ടമിട്ട് പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്നു. ആര്‍ക്കും അത് പ്രശ്‌നമായിരുന്നില്ല. എന്താണ് കാരണം? അതില്‍ യാതൊരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ല. സാരിത്തുമ്പ് തലയിലിട്ട്‌പോയിരുന്ന സ്ത്രീകളും സാരിത്തലപ്പ് തലയിലിടാത്ത സ്ത്രീകളും ഒക്കെ തികച്ചും സ്വാഭാവികമായും നമ്മുടെ സമൂഹത്തിന്റെ ഭാഗം തന്നെയായിരുന്നു. തലശ്ശേരി ബിരിയാണിയും ഒപ്പനയും മാപ്പിളപ്പാട്ടും ഒക്കെ ഭാരതീയ പൈതൃകത്തിന്റെഭാഗമാണ്. കാരണം അതൊക്കെ സ്വാഭാവികമായി ഇവിടെ ഉണ്ടായിവന്നതാണ്. തട്ടമിട്ട സ്ത്രീകളും അങ്ങനെ തന്നെ. ചന്ദനമൊ സിന്ദൂരക്കുറിയൊ തൊട്ട് ക്ലാസില്‍ വരുന്ന പെണ്‍കുട്ടികളില്‍ നിന്ന് ആര്‍ക്കും ഒട്ടും വ്യത്യാസം തോന്നിയിട്ടില്ല ചുരിദാറിന്റെ ഷാള്‍ തലയിലിട്ട് വരുന്ന പെണ്‍കുട്ടിയോടും. എന്നാല്‍ ഇതില്‍ അസ്വാഭാവികത വന്നുതുടങ്ങിയത് പരമ്പരാഗത മലയാളി മുസ്ലീം വസ്ത്രമൊക്കെയിട്ട് നൃത്തം ചെയ്യുന്ന ഒപ്പനയും സംഗീതമുള്ള മാപ്പിളപ്പാട്ടും ഒക്കെ അനിസ്ലാമികമായിത്തുടങ്ങുകയും കുഴിമന്തി കടകള്‍ ബിരിയാണിയെ പിന്നിലാക്കി തുടങ്ങുകയും ചെയ്ത് തുടങ്ങിയതോടെയാണ്. അതേ കാലത്തില്‍ തന്നെയാണ് മലയാളി സ്ത്രീകളെ ആരൊക്കെയൊ പെട്ടന്ന് ‘ബുര്‍ഖ’ ഇടീച്ചത്.

Google NewsAdd Kesari Weekly as a preferred source on Google

ചുരുക്കത്തില്‍ ഇപ്പോള്‍ കര്‍ണ്ണാടകത്തില്‍ നടക്കുന്നതും ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് കാണാം. രാജ്യവ്യാപകമായൊ അല്ലെങ്കില്‍ ലോകവ്യാപകമായൊ നടക്കുന്ന ഒരു മതരാഷ്ട്ര നിര്‍മ്മാണത്തിന്റെ ചെറിയൊരു ഭാഗമാണിത് എന്ന് പറഞ്ഞാല്‍ അതില്‍ യാതൊരു അതിശയോക്തിയുമില്ല. വസ്ത്രം, ഭാഷ, വേഷം, നിയമങ്ങള്‍ ഇതിലെല്ലാം പൊതുധാരയില്‍ നിന്ന് അകന്ന് മറ്റൊരു ജനത സൃഷ്ടിക്കപ്പെടുകയാണ്. അതിനുവേണ്ടി പറയുന്നത് ‘ഹിജാബ്’ ധരിക്കാനുള്ള അവകാശത്തിനുവേണ്ടി എന്നൊക്കെയാണെങ്കിലും ചിത്രങ്ങളും വീഡിയോകളും നോക്കിയാല്‍ കാണാം പ്രക്ഷോഭത്തിനിറങ്ങിയ പെണ്‍കുട്ടികള്‍ ധരിച്ചിരിക്കുന്നത് ബുര്‍ഖയും നിഖാബുമാണ്. ഹിജാബ് എന്നത് തലയും കഴുത്തും മാത്രം മൂടുന്ന രീതിയില്‍ സാധാരണ വസ്ത്രത്തിനൊപ്പം ഒരു സ്‌കാര്‍ഫ് പൊലെ ഒരു തുണി കുത്തിവക്കുന്ന രീതിയാണ്. എന്നാല്‍ ബുര്‍ഖയും നിഖാബും ഒക്കെ ശരീരം മുഴുവനായും മൂടുന്ന വസ്ത്രവും.

ഈ വിഷയത്തെ ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ വ്യത്യസ്ത തലങ്ങളില്‍ നിന്ന് നോക്കിക്കാണണം. ഒന്നാമത്തേത് ഈ നടക്കുന്നത് മതം പിന്തുടരലല്ല; സാംസ്‌കാരിക അധിനിവേശമാണ്. സാരിത്തുമ്പ് തലയിലിട്ട് അല്ലെങ്കില്‍ ഷാള്‍ തലയിലിട്ട് നടന്ന സ്ത്രീകള്‍ക്ക് ബുര്‍ഖ ഇടുന്നവരേക്കാള്‍ എന്ത് മതം കുറവാണ് എന്നാണ് ? അറേബ്യന്‍ സംസ്‌കാരവും രീതികളും മുസ്ലീം മതമാണ് എന്ന രീതിയില്‍ അടിച്ചേല്‍പ്പിച്ച് ഇവിടുത്തെ സാധാരണ മുസ്ലീമിനെ ഇവര്‍ അന്യവത്കരിച്ച് വേറൊരു ജനതയാക്കുകയാണ്. ഏതൊരു രാഷ്ട്രവും ഏറ്റവും ജാഗരൂകരാകേണ്ടത് അതിനുള്ളില്‍ മറ്റൊരു രാഷ്ട്രം പണിയാനുള്ള ശ്രമത്തെയാണ്. ഇവിടെ നടക്കുന്നതും മറ്റൊന്നല്ല. സ്വന്തമായി വേഷവും ഭാഷയും നിയമങ്ങളും ഒക്കെയുള്ള ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്നും വേറിട്ടവരാണ് തങ്ങള്‍ എന്ന് ചിന്തിക്കുന്ന ഒരു ജനതയാണ് ഇവിടെ നിര്‍മ്മിക്കപ്പെടുന്നത്.

ADVERTISEMENT

ഈ വിഷയത്തെ ലഘൂകരിക്കാന്‍ ബുര്‍ഖ ഒരു അവകാശമൊ ചോയിസൊ ഒക്കെയാണ് എന്നുമുള്ള വാദങ്ങളുമായി പലരും രംഗത്ത് വരുന്നുണ്ട്. ഇവിടെ യാതൊരു ചോയിസും ഇല്ല എന്നതാണ് സത്യം. സ്വന്തം ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനു മുന്നില്‍ മുഖം മറയ്ക്കാതെ പ്രത്യക്ഷപ്പെടാന്‍ അവകാശമുണ്ടൊ ഇല്ലയൊ എന്നതാണ് കൃത്യമായും ബുര്‍ഖ മുന്നോട്ട് വക്കുന്ന ആശയം തന്നെ. ഈ ആശയം സ്വീകാര്യമല്ല എന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ സ്വന്തം മുഖം കാണിച്ച കുറ്റത്തിനു സോഷ്യല്‍ മീഡിയ ആള്‍ക്കൂട്ട ആക്രമണം നേരിടേണ്ടി വന്ന അനേകം സ്ത്രീകളോടുകൂടി ചോദിച്ചുനോക്കണം അതില്‍ എന്ത് ചോയിസാണ് എന്ന്. സ്ത്രീയെ കാലാകാലങ്ങളായി അടിച്ചമര്‍ത്തി വക്കാന്‍ ഇസ്ലാം മതവും അതിന്റെ പുരുഷ കേന്ദ്രീകൃത സ്വഭാവവും ഉപയോഗിച്ചുവന്ന നിയമങ്ങളിലും ആചാരങ്ങളിലും ഒന്നാണ് അവകാശമൊ ചോയിസൊ ഒക്കെയായി അവതരിപ്പിക്കപ്പെടുന്നത് എന്നത് എന്തൊരു വിരോധാഭാസമാണ് !

കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി ക്യാമറക്ക് മുന്നില്‍ പറഞ്ഞതും കര്‍ണ്ണാടകത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നതുമായ ഒന്ന് ”ഹിജാബ് ആദ്യം, പിന്നെ മതി വിദ്യാഭ്യാസം” എന്നാണ്. അഫ്ഗാനിലും നമ്മള്‍ കേള്‍ക്കുന്നത് സമാനമായ കാര്യം തന്നെ! അവിടെ കുറച്ചുകൂടി മതം കടുത്ത് പെണ്‍കുട്ടികള്‍ പഠനം തന്നെ ഇല്ലാതെ വീട്ടിലിരിക്കുന്നു. ഏതാണ്ട് ഒരു പത്ത് വര്‍ഷം മുന്‍പ് തൊട്ടെങ്കിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കര്‍ണ്ണാടകത്തിലെ കോളേജില്‍ ഈ ഒരു അജണ്ടക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. അന്ന് പൊതുവേ സെന്റ് അഗസ്തിന്‍ പോലുള്ള കൃസ്ത്യന്‍ മാനേജ്‌മെന്റ് കോളേജുകളില്‍ അവരുടെ അജണ്ട തകരുകയായിരുന്നു. ഇന്നവര്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നു. ബിജെപി സര്‍ക്കാര്‍ അവരുടെ ഇരവാദത്തിനു പറ്റിയ ഇടമാണ് എന്നതു തന്നെ കാരണം. സ്‌കൂള്‍ യൂണിഫോം എന്ന തലത്തില്‍ നിന്ന് ഈ വിഷയത്തെ നോക്കിക്കാണുകയാണെങ്കില്‍, വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു ഏകീകൃത രൂപം അവരുടെ വസ്ത്രം കൊണ്ട് ഉണ്ടാക്കാനാണല്ലൊ അങ്ങനെ ഒരു നിയമം! ഒരു മതത്തില്‍ പെട്ട കുട്ടികള്‍ മാത്രം വ്യത്യസ്തരാകുന്നു എങ്കില്‍ പിന്നെ യൂണിഫൊമിനു എന്ത് പ്രസക്തിയാണുള്ളത്? അത് മതാടിസ്ഥാനത്തില്‍ ഒരു ക്ലാസ് റൂമിനെ വിഘടിപ്പിക്കലാണ്.

അടുത്ത വിഷയം സുരക്ഷയാണ്; നിഖാബും ബുര്‍ഖയും സ്‌കൂളിലാണെങ്കിലും പൊതുവിടങ്ങളിലാണെങ്കിലും സുരക്ഷാ ഭീഷണി തന്നെയാണ്. ആലോചിക്കേണ്ട ഒരു കാര്യം ന്യൂസിലന്‍ഡും ഡെന്‍മാര്‍ക്കും നെതര്‍ലാന്‍ഡും ജര്‍മ്മനിയും എന്തിനേറെ ചൈനയും ശ്രീലങ്കയും വരെ മുഖം മറച്ച് പൊതുവിടങ്ങളില്‍ ഇറങ്ങുന്നത് കുറ്റകരമാക്കിയിട്ടുണ്ട്. എന്നുവച്ചാല്‍ ബുര്‍ഖയും നിഖാബും ഒക്കെ ധരിച്ച് ഈ രാജ്യങ്ങളില്‍ പൊതു സ്ഥലങ്ങളില്‍ ഇറങ്ങാന്‍ കഴിയില്ല എന്നര്‍ത്ഥം! അഥവാ ആര്‍ക്കെങ്കിലും ഈ പുത്തന്‍ അറേബ്യന്‍ വിശ്വാസത്തെ ചേര്‍ത്ത് പിടിച്ചേ പറ്റു എന്നാണെങ്കില്‍ സ്വകാര്യ ഇടങ്ങളില്‍ അതിനു ഒരുപാട് അവസരങ്ങളുണ്ട്. പൊതുവിടങ്ങളില്‍ അവനവനെ അന്യവത്കരിക്കുകയും മറ്റുള്ളവര്‍ക്ക് സുരക്ഷാ ഭീഷണി ഉണ്ടാക്കാത്ത വിധത്തില്‍ പെരുമാറാതിരിക്കുകയും ചെയ്യുക ജനാധിപത്യത്തിന്റെ ഭാഗമാണ്. രാജ്യത്തെ ഒാരോ പൗരനും അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും രാജ്യവിരുദ്ധ ശക്തികള്‍ക്ക് അകപ്പെടാതിരിക്കുകയും ചെയ്യുമ്പോഴാണ് ഒരു രാഷ്ട്രം എന്ന നിലയില്‍ നാം കരുത്തരാകുക.

 

 

Tags: Hijabഹിജാബ്
Share35TweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

അടിയന്തരാവസ്ഥയിലെ അനീതികള്‍

അടിയന്തരാവസ്ഥ കേരളത്തില്‍ (അടിയന്തരാവസ്ഥയിലെ അനീതികള്‍ 2)

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

ജനതാ പരീക്ഷണവും ക്രെംലിന്‍ ഇടപെടലും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 38)

ജനതാ പരീക്ഷണവും ക്രെംലിന്‍ ഇടപെടലും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 38)

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies