ദല്‍ഹി: ഭാരതത്തിന്റെ ശ്രേയശ്ശിന് ദേശീയതയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസപദ്ധതി അനിവാര്യമാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍.’ഭാരത ദേശീയത പ്രതീക്ഷകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ദല്‍ഹി നവോദയം സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഭാരതത്തിന്റെ തനതായ ദേശീയ കാഴ്ചപ്പാടുകളും, നമ്മുടെ പൂര്‍വികരുടെ ഭൗതികവും, ആത്മീയവുമായ നേട്ടങ്ങളും ഒക്കെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാകണം. എങ്കില്‍ മാത്രമേ ദേശീയ ബോധമുള്ള ഒരു തലമുറ ഇവിടെ ഉണ്ടാവുകയുള്ളൂ. ഇന്നോളം നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ ഇടം പിടിച്ചിട്ടില്ലാത്ത ഐതിഹാസികമായ നിരവധി സമര ചരിത്രങ്ങളുണ്ട്. തമസ്‌ക്കരിക്കപ്പെടുകയോ വിസ്മരിക്കപ്പെടുകയോ ചെയ്ത നമ്മുടെ യഥാര്‍ത്ഥ ചരിത്രത്തെ വീണ്ടെടുത്ത് ചര്‍ച്ചയാക്കണം. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം അതിനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
നവോദയം കേന്ദ്ര സമിതി അധ്യക്ഷന്‍ എം. ആര്‍. വിജയന്‍ ആമുഖ പ്രഭാഷണം നടത്തി. വി.സി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നവോദയം കേന്ദ്ര സമിതി ജനറല്‍ സെക്രട്ടറി വിക്രമന്‍ ചങ്ങേലില്‍, അഡീഷണല്‍ ജനറല്‍ സെക്രട്ടറി എസ്.രാംനാഥ്, ബാലഗോകുലം, ഡല്‍ഹി എന്‍സിആര്‍ ജനറല്‍ സെക്രട്ടറി എസ്. ഇന്ദുശേഖരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നവോദയം യൂണിറ്റ് സെക്രട്ടറി രാജീവ് നായര്‍ സ്വാഗതവും, വി.ഹരികുമാര്‍ നന്ദിയും പറഞ്ഞു.
















