കോഴിക്കോട്: ദേശീയബോധം ഉണര്‍ത്തി ഭാരതത്തെ ശക്തിപ്പെടുത്തണമെന്ന് റിട്ട. കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ ഡോ. പ്രഭാകരന് പാലേരി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ ആഘോഷസമിതിയുടെ കോഴിക്കോട് ജില്ലാ സംഘാടകസമിതി രപീകരണയോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാരതത്തിന് സവിശേഷമായ ഒരു ശക്തിയുണ്ട്. ആ ശക്തിയെ ഉണര്ത്തുകയായിരിക്കണം അമൃതോത്സവത്തിന്റെ ലക്ഷ്യം. രാഷ്ട്രത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് അവരില്‍ പരിവര്‍ത്തനമുണ്ടാക്കാനുള്ള പരിശ്രമമുണ്ടാകണം. രാജ്യത്തിനകത്തുനിന്ന് ദേശീയതയ്ക്കെതിരായി പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേളപ്പജിയുടെ ചെറുമകന് നന്ദകുമാര്‍ മൂടാടി ചടങ്ങില്‍ സംബന്ധിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ കേളപ്പജിക്ക് അര്‍ഹമായ പ്രാധാന്യം ലഭിക്കുന്നുണ്ടെന്നും, സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാറിന്റെ നിലപാട് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ.കെ.പി. സോമരാജന്, ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് കെ.പി.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. എന്‍.കെ. ബാലകൃഷ്ണന് സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു.പി.ആര്. ഗുരുസ്വാമി സ്വാഗതവും ഡോ.ധീരജ് നന്ദിയും പറഞ്ഞു.