Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

പത്തുതരം സത്യങ്ങള്‍

ആര്‍.ഹരിആര്‍.ഹരി
4 February 2022

ഭാരതീയ സംസ്‌ക്കാരത്തില്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ കൊടുത്തിരിക്കുന്നത് സത്യം എന്ന മൂല്യത്തിനാണ്. സ്വതന്ത്രഭാരതത്തിന്റെ മൂലസൂക്തം തന്നെ ‘സത്യമേവ ജയതേ’ എന്നാണ്. ഈ സത്യത്തെക്കുറിച്ച് സാക്ഷാല്‍ക്കാരം നേടിയ ജ്ഞാനികളെല്ലാം അതിനെ നിര്‍വ്വചിച്ചിട്ടുണ്ട്. ആദ്ധ്യാത്മിക പശ്ചാത്തലത്തിലുള്ള നിര്‍വ്വചനങ്ങളാണവ.

Google NewsAdd Kesari Weekly as a preferred source on Google

സത്യത്തെക്കുറിച്ചുള്ള ഈ ഒരു ലേഖനം ആ വകുപ്പില്‍ പെട്ട ഒന്നല്ല. ഇതിന്റെ രംഗം തീര്‍ത്തും ജനസാമാന്യജീവിതമാണ്. എന്നാല്‍ നിരീക്ഷണങ്ങളാകട്ടെ ഭഗവാന്‍ മഹാവീരന്റെയാണ്. സംപൂജ്യമഹാവീരന്‍ തന്റെ സ്ഥാനാംഗസൂത്രത്തില്‍ പത്തുതരം സത്യങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നു. അത് മനസ്സിലാക്കുന്നത് ഉപകാരപ്രദമായിരിക്കും, ഒപ്പം തന്നെ രസാവഹവും.

ജനപദസത്യം
ഒന്നാമത്തേത് ‘ജനപദസത്യ’മാണ്. നാട്ടാചാരപ്രകാരമുള്ള സത്യമാണത്. നാട് അതായത് ജനപദമാണ് അത് സത്യമായി അംഗീകരിക്കുന്നത്. ഉദാഹരണത്തിന് ബംഗാളില്‍ ‘സത്കാര്‍’ എന്ന് പറഞ്ഞാല്‍ മരണാനന്തര അടിയന്തരമാണ്. നാമിവിടെ പറയുന്ന സല്‍ക്കാരത്തിന് ‘സന്‍മാന്‍’ എന്ന് പറയണം. പൂരത്തിന്റെ നാടായ തൃശ്ശൂരില്‍ കൊമ്പന്‍ എന്ന് പറഞ്ഞാല്‍ ആന എന്നാണര്‍ത്ഥം. എന്നാല്‍ കാഞ്ഞങ്ങാട് പോയി കൊമ്പന്‍ വേണമെന്ന് പറഞ്ഞാല്‍ അവര്‍ കൊമ്പില്ലാത്ത മുയലിനെ തരും. അതാതു ദിക്കിലെ ജനപദമാണ് അവിടവിടെ പ്രയോഗത്തിലുള്ള വാക്കിന് അര്‍ത്ഥം കല്‍പ്പിക്കുന്നത്.

ADVERTISEMENT

സമ്മത സത്യം
രണ്ടാമത്തേതാണ് ‘സമ്മതസത്യം.’ വാക്കിന്റെ അര്‍ത്ഥം പലതാകാമെങ്കിലും സമൂഹം അതിലൊന്നിനെ സമ്മതിക്കുന്നു. ഉദാഹരണം – പങ്കം അതായത് ചേറ്. അതിലുണ്ടാകുന്നതെന്തും പങ്കജമാണ്. എന്നാല്‍ പങ്കത്തിലുണ്ടാകുന്ന തവള പോലുള്ള ജലജീവികളും മറ്റ് കീടങ്ങളും പങ്കജങ്ങളാണെങ്കിലും താമരയെ മാത്രമാണ് നമ്മള്‍ പങ്കജമായി സമ്മതിക്കുന്നത്. അതാണ് സമ്മതസത്യം. അതുപോലെയാണ് നെല്‍കുത്തരി. എല്ലാ അരിയും നെല്ല് കുത്തി കിട്ടുന്നതാണെങ്കിലും മലയാളിക്ക് നെല്‍കുത്തരി പ്രത്യേകമായ ഒന്നാണ്. സമ്മതസത്യമാണത്.

സ്ഥാപന സത്യം
‘സ്ഥാപനസത്യ’മാണ് മൂന്നാമത്തേത്. ഭൂപടം, ഏട്ടിലെ പശു മുതലായവയാണ് ഇവിടെ വിവക്ഷിതം. കടലാസില്‍ ഭൂമിയുടെ കിടപ്പ് രേഖപ്പെടുത്തി നാം പറയുന്നു, ഇതാണ് കൊച്ചി എന്ന്. വാസ്തവത്തില്‍ അത് കൊച്ചിയല്ല. എന്നാല്‍ നാമത് കാണുമ്പോള്‍ കടലാസും വരയുമെന്നുമോര്‍ക്കുന്നില്ല. അതായത് നാം സ്ഥാപിച്ചതുതന്നെ സത്യം. രണ്ടാം ക്ലാസില്‍ പഠിക്കുന്ന മിന്നുവിനോട് അമ്മ പശുവിന് പുല്ലുകൊടുക്കുവാന്‍ പറഞ്ഞപ്പോള്‍ കുഞ്ഞുമിന്നു സ്‌നേഹത്തോടെ ഒരു പുല്‍ക്കൊടിയെടുത്ത് തന്റെ പാഠപുസ്തകത്തില്‍ പശുവുള്ള പേജില്‍ വൃത്തിയായി വെച്ചുവത്രെ! സങ്കല്പത്തില്‍ കൂടിയുള്ള സത്യാരോപണം, അതാണ് സ്ഥാപനസത്യം.

പ്രതീത സത്യം
സ്ഥാപനസത്യത്തിന് പിന്നാലെ വരുന്നു ‘പ്രതീതസത്യം.’ തോന്നലാണ് അതിന്റെ അടിസ്ഥാനം. താരതമ്യമാണ് ആ സത്യം തിട്ടപ്പെടുത്തുന്നത്. ‘ഗളിവറും’ ‘ലില്ലിപ്പുട്ടുകളും’ ഒരുമിച്ചുള്ള ദ്വീപില്‍ മാത്രമേ കുള്ളന്മാരും കൂറ്റന്മാരും ഉണ്ടാകൂ. ചെറുതും വലുതും നിശ്ചയിക്കുന്നത് ഒരു നിശ്ചിത അളവാണ്. കിലോമീറ്ററും മൈലും തമ്മിലുള്ള വ്യത്യാസം പ്രതീതസത്യമാണ്. ഇവിടത്തേയും ഇംഗ്ലണ്ടിലേയും സമയ വ്യത്യാസം പ്രതീതസത്യമാണ്.

വ്യവഹാര സത്യം
അഞ്ചാമത്തെ സത്യമാണ് ‘വ്യവഹാരസത്യം.’ പെരുമാറ്റവും അനുഭവവുമാണ് അതിനടിസ്ഥാനം. നിങ്ങള്‍ക്കീ ഷര്‍ട്ട് ചെറുതായി എന്ന് പറയുമ്പോള്‍ ഷര്‍ട്ട് തുന്നിച്ച നാള്‍ മുതല്‍ ഒരിക്കലും ചെറുതാവുന്നില്ല. ആള്‍ വലുതാകുമ്പോള്‍ പ്രയോഗത്തില്‍ ഷര്‍ട്ട് ചുരുങ്ങിയെന്നു വരുന്നു. അതുപോലെ ഒരിക്കലും രണ്ട് സ്ഥലങ്ങള്‍ തമ്മിലുള്ള അകലം ചുരുങ്ങുന്നില്ല. മാറി വരുന്ന മറ്റ് സൗകര്യങ്ങള്‍ മൂലം ദൂരം ചുരുങ്ങിയതായി അനുഭവപ്പെടുന്നു. ലോകമിപ്പോള്‍ ചെറുതായി എന്ന് പറയുന്ന പ്രയോഗം ശ്രദ്ധിക്കുക. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളും നേട്ടങ്ങളുമാണതിനു കാരണം.

ഔപമ്യം
ആറാം വകുപ്പിലെ സത്യമാണ് ‘ഔപമ്യം.’ ഉപമിച്ചുകൊണ്ട് പറയുന്ന സത്യമാണത്. ആ ആള്‍ കോലനാണ്. കോല്‍പോലെയുള്ളവനെന്നര്‍ത്ഥം. ‘ആ പോത്തനെ നോക്കിക്കോ,’ ‘നളിനാക്ഷി’, ‘വെള്ളയന്‍’, ‘കറപ്പന്‍’ മുതലായ പ്രയോഗങ്ങള്‍ ഈ വകയില്‍ പെട്ടവയാണ്. ”താടിക്കാരന്‍ തെറ്റിവീണു”, ”കുടവയറന് നടക്കാന്‍ മേലാ” മുതലായ പ്രയോഗങ്ങള്‍ ഔപമ്യസത്യത്തിന്റേതാണ്.

നാമ സത്യം
ഏഴാമത്തേതാണ് ‘നാമസത്യം’ – ഒരു തരത്തില്‍ ഏറ്റവും ലളിതമായ ഒന്നാണത്. നാമകരണത്തില്‍ കൂടിയാണ് അത് നിലവില്‍ വരുന്നത്. ഞാന്‍ ഹരി, താങ്കള്‍ മധു, അയാള്‍ സുധീര്‍. മുമ്പേ പേര് നിശ്ചയിച്ചുകഴിഞ്ഞു. അതുതന്നെ അതിന്റെ അസ്തിത്വഹേതു, അസ്തിത്വാരംഭം. അത് മാറ്റാന്‍ സാധിക്കാത്ത സത്യമായി തുടരുന്നു. വേണമെന്നു വന്നാല്‍ സര്‍ക്കാര്‍ ഗസറ്റില്‍ പരസ്യപ്പെടുത്തേണ്ടിവരും.

രൂപ സത്യം
എട്ടാമത്തേത് ‘രൂപസത്യം.’ നാമത്തിന്റെ വകഭേദമാണത്. നാടകത്തിലും അഭിനയത്തിലും വരുന്ന നാമവ്യത്യാസമാണ് രൂപസത്യം. ശീല എന്ന അഭിനേത്രീ ശ്രീകൃഷ്ണനാടകത്തില്‍ രാധയായി വരുന്നു. അരങ്ങില്‍ അവര്‍ രാധ തന്നെ, ശീലയാണെന്ന് കാണുന്നവര്‍ക്കറിയാമെങ്കിലും.

യോഗസത്യം
ഒമ്പതാമത്തേത് ‘യോഗസത്യം.’ കൂട്ടിച്ചേര്‍ത്തു അര്‍ത്ഥം കല്പിച്ചു പറയുന്നതാണത്. – ദണ്ഡ് പിടിച്ചുപോകുന്ന സന്ന്യാസി ദണ്ഡി, ആ ചുമട്ടുകാരന്‍, ആ കോടാലിക്കാരന്‍, ആനക്കാരന്‍, പാല്‍ക്കാരന്‍, പോസ്റ്റ്മാന്‍….. വൈകുന്നേരം പോസ്റ്റ്മാന്‍ കല്യാണപാര്‍ട്ടിക്ക് യൂണിഫോമിടാതെ വന്നാലും ”ഇതാ പോസ്റ്റ്മാനെത്തി” എന്ന് പറയും.

ഭാവസത്യം
പത്താമത്തേതും ഏറ്റവും ഒടുവിലത്തേതുമാണ് ‘ഭാവസത്യം.’ നിറം, സ്വാദ്, ചൂട് മുതലായവയുടെ അടിസ്ഥാനത്തില്‍ പറയപ്പെടുന്നവയാണവ. പലപ്പോഴും വിശേഷണമായി ചേര്‍ക്കപ്പെടും. കറുപ്പ്, മധുരം, മഞ്ഞ, ഇളംമഞ്ഞ…. എന്നിങ്ങനെ:
മഹാവീരന്റെ സ്ഥാനാംഗസൂത്രത്തില്‍ ഇതെല്ലാം കണ്ടപ്പോള്‍ അത്ഭുതം തോന്നി. എത്രമാത്രം അപഗ്രഥനമതി! സൂക്ഷ്മനിരീക്ഷണം. വാക്ക് തിരിച്ച് അര്‍ത്ഥം പറയാനുള്ള ഭാഷാപരിജ്ഞാനമില്ലെങ്കിലും സൂത്രത്തിലെ ശ്ലോകമിതാണ്.

”ജനമയസമ്മയം വേണാ നാമേ രൂപേപസ്സു യ സന്വേയ
വവഹാരഭാവജോഗേ ദശമേ ഓവം സച്ചേയം.”

സത്യങ്ങളെക്കുറിച്ച് പറഞ്ഞുകഴിഞ്ഞ് മഹാവീരന്‍ പത്തുതരം അസത്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്. അത് അടുത്തതില്‍.
(തുടരും)

Share14TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies