Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം ശാസ്ത്രായനം

മഹാമാരിക്കാലത്തും കരുത്ത്കാട്ടി ഭാരതം

യദുയദു
4 February 2022

ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഭാരതത്തിലെ കോവിഡ് വാക്‌സിനേഷന്‍ 160 കോടി ഡോസ് കടന്നിട്ടുണ്ട്. 2021 ജനുവരിയില്‍ വാക്‌സിനേഷന്‍ യജ്ഞംആരംഭിക്കുമ്പോള്‍, വന്‍ ജനസംഖ്യയുള്ള ഭാരതത്തില്‍ ഈ പ്രക്രിയ പൂര്‍ണ്ണമാക്കാന്‍ പത്ത് വര്‍ഷമെങ്കിലും വേണ്ടിവരും എന്നായിരുന്നു പല അന്താരാഷ്ട്ര ആരോഗ്യവിദഗ്ധരും കണക്കാക്കിയത്. എന്നാല്‍ കേവലം ഒരു കൊല്ലം കൊണ്ടാണ് ജനസംഖ്യയുടെ എഴുപത്തഞ്ച് ശതമാനം പേര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ നല്‍കി ഭാരതം അദ്ഭുതകരമായ നേട്ടം കൈവരിച്ചത്. ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മൂന്നാം തരംഗത്തിലും മരണനിരക്ക് ഏറ്റവും കുറഞ്ഞു നില്‍ക്കുന്നത് ഈ വാക്‌സിനേഷന്‍ ഡ്രൈവ് കാരണമാണ്.

Google NewsAdd Kesari Weekly as a preferred source on Google

സാധാരണഗതിയില്‍ ഒരു വാക്‌സിന്‍ വികസിപ്പിച്ച് അതിന്റെ എല്ലാ പരീക്ഷണങ്ങളും ട്രയലുകളും പൂര്‍ത്തിയാക്കി വിപണിയില്‍ ലഭ്യമാകാന്‍ എട്ടു മുതല്‍ പത്ത് വര്‍ഷം വരെ ആവശ്യമാണ്. എന്നാല്‍ കോവിഡ് മഹാമാരി ലോകത്തെ മുഴുവന്‍ പനിക്കിടക്കയില്‍ ആക്കിയപ്പോള്‍, വാക്‌സിന്‍ ലഭ്യമാക്കാനുള്ള പരക്കം പിടിച്ച ഗവേഷണം ലോകം മുഴുവന്‍ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരതത്തിന് ഈ വലിയ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ലല്ലോ? അങ്ങനെയാണ് പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഹൈദരാബാദിലെ ഭാരത് ബയോട്ടെക്കും അഹമ്മദാബാദിലെ സൈഡസ് കാഡിലയുമെല്ലാം വാക്‌സിന് വേണ്ടിയുള്ള പ്രവര്‍ത്തനം ആരംഭിച്ചത്.

എന്താണ് വാക്‌സിന്‍?
ശരീരത്തിലേക്ക് പുറത്തുനിന്നുള്ള ഒരു ജീവാണു അഥവാ ആന്റിജന്‍ പ്രവേശിക്കുമ്പോള്‍, ശരീരത്തിന്റെ പ്രതിരോധസംവിധാനം അതിനെതിരെ പുറപ്പെടുവിക്കുന്ന ആയുധമാണ് ആന്റിബോഡികള്‍. ആന്റിജനുകളുടെ പ്രത്യേകത, ശക്തി, പ്രവര്‍ത്തനം ഒക്കെയനുസരിച്ച് ആന്റിബോഡികളുടെ ഉല്‍പ്പാദനം, പ്രവര്‍ത്തനം ഒക്കെ മാറും. ചില ആന്റിബോഡികള്‍ ഒരിക്കല്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ ശരീരത്തില്‍ ഉണ്ടാകും. ഒരിക്കല്‍ ചിക്കന്‍ പോക്‌സ് വന്നവര്‍ക്ക് വീണ്ടും അത് വരാത്തത് അതുകൊണ്ടാണ്. എന്നാല്‍ പല ആന്റിജനുകള്‍ക്കും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ അഥവാ ഇമ്മ്യൂണ്‍ സിസ്റ്റത്തെ കബളിപ്പിക്കാന്‍ കഴിയും. ആന്റിബോഡി ഉണ്ടായി വരുമ്പോഴേക്കും വൈറസ് പ്രവര്‍ത്തനം ആരംഭിക്കും, ചിലപ്പോള്‍ മാരകമാവുകയും മരണത്തിലേക്ക് വരെ എത്തുകയും ചെയ്യും.

ADVERTISEMENT

വൈറസുകളുടെ പ്രവര്‍ത്തനം പഠിച്ച്, അവയുടെ രീതികള്‍ മനസ്സിലാക്കി, അതുപോലെ തന്നെ കൃത്രിമമായി കുതിരയിലും മറ്റും കുത്തിവെച്ച് സൃഷ്ടിച്ചെടുക്കുന്ന നിര്‍വ്വീര്യമായ ആന്റിജനുകള്‍ ആണ് വാക്‌സിനുകള്‍ എന്ന് ലളിതമായി പറയാം. ഇവ ശരീരത്തില്‍ കുത്തിവെയ്ക്കുമ്പോള്‍ കൃത്യമായി ആ വൈറസിന് എതിരെയുള്ള ആന്റിബോഡികള്‍ ഇമ്മ്യൂണ്‍ സിസ്റ്റം ഉല്‍പ്പാദിപ്പിക്കുകയും മറ്റൊരു വൈറസ് ആക്രമണത്തെ ചെറുക്കാനുള്ള ശേഷി ശരീരം നേടുകയും ചെയ്യും. വൈറസിനെ പൂര്‍ണ്ണമായി ഉപയോഗിക്കാതെ അതിന്റെ രോഗകാരണമാകുന്ന ഘടകങ്ങള്‍ മാത്രം വെച്ചുള്ള വാക്‌സിനുകളും ഇന്ന് ലഭ്യമാണ്. കോവിഷീല്‍ഡ് അത്തരത്തിലുള്ള വാക്‌സിന്‍ ആണ്.

ഈ പറഞ്ഞ പഠന നിരീക്ഷണ പ്രക്രിയകള്‍ക്ക് ധാരാളം സമയം ആവശ്യമുണ്ട്. അതാണ് കേവലം ആറുമാസം കൊണ്ട് ഭാരതം സാധിച്ചതും.

ഏത് ശാസ്ത്ര നേട്ടങ്ങളും പൂര്‍ണ ഫലപ്രാപ്തി നേടണമെങ്കില്‍ അത് സാധാരണജനങ്ങള്‍ക്ക് ഉപയോഗപ്രദമാകണം. ഏത് പുതിയ ടെക്നോളജിയും ജനകീയമാക്കാന്‍ വര്‍ഷങ്ങള്‍ എടുക്കാറുണ്ട്. അവിടെയും കോവിഡ് വാക്‌സിനേഷന്‍ വെന്നിക്കൊടി പാറിക്കുകയാണ്.

ഭാരതത്തിലെ ജനങ്ങള്‍ക്ക് മുഴുവന്‍ സൗജന്യമായി നല്കുന്നതിനോടൊപ്പം നൂറില്‍പ്പരം രാജ്യങ്ങള്‍ക്കും വാക്‌സിന്‍ നല്‍കിക്കൊണ്ടാണ് ഭാരതം തന്റെ ഈശ്വര നിയോഗം നിറവേറ്റിക്കൊണ്ടിരിക്കുന്നത്.

വാക്‌സിനേഷനില്‍ മാത്രമല്ല. കോവിഡിന് മുമ്പ് ഒരു പിപിഇ കിറ്റോ, എന്‍-95 മാസ്‌കോ നിര്‍മ്മിച്ചിട്ടില്ലാത്ത ഭാരതം ഇന്ന് ഈ മേഖലയിലെ വന്‍ ശക്തിയാണ്. മുന്‍പ് വന്‍ തുക വിദേശനാണ്യം മുടക്കി ഇറക്കുമതി ചെയ്തിരുന്ന വെന്റിലേറ്ററുകള്‍ അടക്കമുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഇന്ന് തദ്ദേശീയമായി നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്നു.

അങ്ങനെ ഈ മഹാമാരിക്കാലത്ത് വൈദ്യശാസ്ത്രമേഖലയില്‍ ഭാരതം കൈവരിച്ച നേട്ടങ്ങളും സംഭാവനകളും വിവരണാതീതമാണ്. വെല്ലുവിളികളെ അവസരമാക്കി മാറ്റുന്ന കാലം തെളിയിച്ച ഭാരതത്തിന്റെ അസാമാന്യമായ ആത്മബലവും അവസരോചിതമായ നേതൃശേഷിയുമാണ് ഈ മഹാവിജയങ്ങള്‍ക്ക് പിന്നിലെ ശക്തി.

Share6TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

ശാസ്ത്രവും ഭാവനയും

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies