കാഞ്ഞങ്ങാട്: കൊളവയല്‍ വിവേകാനന്ദ സാംസ്കാരിക കേന്ദ്രം ആദ്ധ്യാത്മിക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ മകരഭാരതി പുരസ്കാരം സി.സി. ഭാസ്കരന്. ആദ്ധ്യാത്മികസമിതി രക്ഷാധികാരിയും കൊളവയല്‍ അയ്യപ്പ മന്ദിരം സ്ഥാപകനും ആദ്ധ്യാത്മിക സാമൂഹ്യ സാംസ്കാരിക സേവന മേഖലയിലെ നിറസാന്നിധ്യവുമായ ബി.കെ.നാരായണന് ഗുരുസ്വാമിയുടെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് മകരഭാരതി എന്ന പേരില്‍ പുരസ്കാരം ഏര്‍പ്പെടുത്തിയത്.
നാലു പതിറ്റാണ്ടുകളായി സ്വന്തം കാഴ്ചശക്തിയുടെ പരിമിതികള്‍ പോലും വകവെക്കാതെ അദ്ധ്യാത്മിക സാംസ്കാരിക മേഖലയില്‍ നടത്തിയ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളാണ് സി.സി. ഭാസ്കരനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. സക്ഷമയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയായ ഭാസ്കരന് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. 5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ആര്‍എസ്എസ് ജില്ലാ സംഘചാലക് കെ. ദാമോദരന്‍ ഭാസ്കരന് സമര്‍പ്പിച്ചു.