കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ഗ്രന്ഥകാരനുമായ ആര്.ഹരിയുടെ ‘വ്യാസഭാരതത്തിലെ ഭീഷ്മര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിച്ചു. എളമക്കര മാധവനിവാസില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് പുസ്തകം ഏറ്റുവാങ്ങി. കുരുക്ഷേത്ര പ്രകാശനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, ആര്.ഹരി, കുരുക്ഷേത്ര പ്രകാശന് എം.ഡി സി.കെ. രാധാകൃഷ്ണന്, ചീഫ് എഡിറ്റര്‍ കാ.ഭാ. സുരേന്ദ്രന് എന്നിവരും പങ്കെടുത്തു.