ആലപ്പുഴ: വര്‍ഗീയ കലാപകാരിയായ വാരിയംകുന്നനെ സ്വാതന്ത്ര്യ സമര സേനാനിയാക്കിയവര് കേരളത്തിലെ പ്രഥമ തൊഴിലാളി സംഘടനയായ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന് ജന്മം നല്കിയ സ്വാതന്ത്ര്യ സമര സേനാനിയായ വാടപ്പുറം ബാവയുടെ ചരിത്രം തമസ്ക്കരിച്ചത് നീതി നിഷേധമാണെന്ന് ഐ.സി.എച്ച്.ആര് അംഗം ഡോ. സി.ഐ. ഐസക്ക് പറഞ്ഞു. വാടപ്പുറം ബാവ ഫൗണ്ടേഷന് ആലപ്പുഴയില്‍ നടത്തിയ ചരിത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം വാടപ്പുറം ബാവ 1922 ല്‍ ജന്മം കൊടുത്ത തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്റെ ശതാബ്ദി സമ്മേളനം മുന്‍ മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന് പ്രസിഡന്റ് സജീവ് ജനാര്ദ്ദനന് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.സുധീര്‍ബാബു സംസാരിച്ചു.