Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം കായികം

പ്രതീക്ഷകളുടെ പുതുവര്‍ഷം

എസ്. രാജന്‍ ബാബുഎസ്. രാജന്‍ ബാബു
14 January 2022

പിന്നിട്ട കായികവര്‍ഷം ഇന്ത്യക്ക് കുറെ നല്ല ഓര്‍മ്മകള്‍ നല്‍കിയാണ് പിന്‍വാങ്ങിയത്. രണ്ടായിരത്തി ഇരുപത്തൊന്നിന്റെ അന്ത്യപാദത്തില്‍ വൈകിയെത്തിയ ഒളിമ്പിക്‌സ് രാജ്യത്തിന് സമ്മാനിച്ചത് ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്നൊരു നേട്ടമായിരുന്നു. അഭിമാനത്തിന്റെ പരകോടിയിലേക്ക് ഒരു ജനതയെ ഉയര്‍ത്തിയെടുത്ത നീരജ്‌ചോപ്രയും നാലുപതിറ്റാണ്ട് മുമ്പ് കൈവിട്ട ആത്മാഭിമാനം തിരിച്ചുപിടിച്ച പുരുഷ ഹോക്കി ടീമും ദേശീയവികാരം ജ്വലിപ്പിക്കുകയായിരുന്നു. മെഡല്‍ പട്ടികയിലിടം കണ്ട മറ്റഞ്ചുപേരും മെഡലിനരികെ പോരാടി വീണ് പുതുചരിത്രമെഴുതിയ ഇന്ത്യന്‍ ഹോക്കിയിലെ വീരാംഗനമാരും ഭാരതീയരില്‍ ഉള്‍പ്പുളകം നിറച്ചു.

Google NewsAdd Kesari Weekly as a preferred source on Google

പോയവര്‍ഷത്തെ നേട്ടങ്ങള്‍ പുതുവര്‍ഷത്തെ പോരാട്ടങ്ങള്‍ക്ക് പ്രചോദനമാകേണ്ടതാണ്. വരാനിരിക്കുന്നത്, രണ്ട് കായിക മഹാമേളകളും വിവിധ ഇനങ്ങളിലെ ലോകചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളുമാണ്. അതില്‍ ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യയ്‌ക്കേറെ പ്രാധാന്യമുള്ളതാണ്. ഏഷ്യന്‍ ഗെയിംസ് ഗാങ്ഷുവില്‍ സപ്തംബറിലും കോമണ്‍വെല്‍ത്ത് മത്സരങ്ങള്‍ ബിര്‍മ്മിങ്ഹാവില്‍ ആഗസ്തിലും അരങ്ങേറും.

2018-ല്‍ നടന്ന ഏഷ്യന്‍ കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു. ഒളിമ്പിക് മികവ് കണക്കിലെടുത്താല്‍ ഇത്തവണ ഇരു ഗെയിംസുകളിലും ഏറെ മുന്നേറാനുള്ള സാധ്യതകളുണ്ട്. ഒളിമ്പിക്‌സ് വിജയത്തിന് ശേഷം നടന്ന ഏഷ്യാ കപ്പ് ഹോക്കി സെമിയില്‍ ജപ്പാനോട് അപ്രതീക്ഷിത തോല്‍വിയുണ്ടായെങ്കിലും ഗാങ്ഷൂഗെയിംസില്‍ സ്വര്‍ണം തന്നെയാകും മന്‍പ്രീതും സംഘവും ലക്ഷ്യമാക്കുന്നത്.

ADVERTISEMENT

ഷൂട്ടിങ്ങിലും ആര്‍ച്ചറിയിലും ഒളിമ്പിക്‌സിലുണ്ടായ തിരിച്ചടികള്‍ മറികടക്കാനുള്ള ശ്രമങ്ങളാകണം പുതുവര്‍ഷത്തിലുണ്ടാകേണ്ടത്. എന്നാല്‍ ഇരു വിഭാഗത്തിലും ലോകനിലവാരമുള്ള ചൈനയും ദക്ഷിണ കൊറിയയും ജപ്പാനും ഏഷ്യന്‍ ഗെയിംസില്‍ അണിനിരക്കുമ്പോള്‍ പോരാട്ടം കടുക്കും. വിദേശത്ത് വിദഗ്ദ്ധ പരിശീലനമുണ്ടായാല്‍ ഏത് വെല്ലുവിളികളും മറികടക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാകും. റൈഫിള്‍-പിസ്റ്റല്‍-ഷൂട്ടിങ്ങില്‍ മനു ഭക്കറും സൗരവ് വര്‍മയും ഇളവേനില്‍ വലേറിവനും ഏത് ലോകതാരത്തേയും മറികടക്കാന്‍ പോന്നവര്‍ തന്നെ. ടോക്കിയോവില്‍ സംഭവിച്ച പിഴവുകള്‍ തിരുത്താനായാല്‍ ഗാങ്ഷൂവില്‍ സ്വര്‍ണ്ണപ്പതക്കങ്ങള്‍ പലതുണ്ടാകും.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എക്കാലവും ഇന്ത്യന്‍ മെഡല്‍ പട്ടിക ഉയര്‍ത്തിയത് ഗുസ്തിയും ഭാരോദ്വഹനവുമാണ്. ഗുസ്തിയില്‍ രവി ദഹിയയും ബജ്‌റംഗ് പൂനിയയും മികച്ച നിലവാരം ഇപ്പോഴും തുടരുന്നുണ്ട്. ഇരുവരും വിദേശത്ത് പരിശീലനവും തുടങ്ങിക്കഴിഞ്ഞു. ടോക്കിയോവില്‍ പിന്നാക്കം പോയെങ്കിലും വിനേഷ് ഫോഗട്ട് ദേശീയ മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ തിരിച്ചുവരവിന്റെ സൂചന നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഒളിമ്പിക് ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ലോകറേറ്റിങ്ങില്‍ ഇപ്പോഴും രണ്ടാംസ്ഥാനത്താണ് വിനേഷ്.

ഒരിടവേളക്ക് ശേഷം നീരജ് ചോപ്ര, ക്ലൗസ് (ഇഹീൗലെ) ബര്‍ട്ടോണിസിന്റെ കീഴില്‍ അമേരിക്കയില്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്. ജൂലായ് മാസത്തില്‍ ഒറിഗോണില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പാണ് നീരജിന്റെ ആദ്യ ലക്ഷ്യം. തുടര്‍ന്ന് കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകള്‍. മൂന്നിടത്തും സ്വര്‍ണം തന്നെയാണ് പ്രതീക്ഷ. തൊണ്ണൂറ് മീറ്ററിനപ്പുറത്തേക്ക് ജാവലിന്‍ എത്തിക്കാനാണ് അദ്ദേഹത്തിന്റെ പരിശ്രമം. വനിതാ ലോംങ്ജമ്പില്‍ ഉദിച്ചുയരുന്ന താരം ശൈലി സിങ്ങും മൂവായിരം മീറ്റര്‍ സ്റ്റിപ്പിള്‍ ചേസില്‍ അവിനാശ് സാബളേയും പുതുവര്‍ഷത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ശേഷിയുള്ളവരാണ്. ഇടക്കാലത്ത് പ്രകടനത്തില്‍ പിന്നാക്കം പോയ ഹിമദാസ് 200, 400 മീറ്ററുകളില്‍ പുതിയ കുതിപ്പുകള്‍ക്കായി പരിശീലനം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

സ്‌പെയിനും നെതര്‍ലാന്റ്സും സംയുക്തമായി അതിഥേയത്വം വഹിക്കുന്ന വനിതാ ലോകകപ്പ് മത്സരങ്ങളില്‍, ഒളിമ്പിക് പ്രകടനത്തിലൂടെ പുതിയ ഉണര്‍വ്വ് നേടിയ ഇന്ത്യന്‍ വനിതകള്‍ മറ്റൊരു മുന്നേറ്റത്തിനായി തയ്യാറെടുക്കുകയാണ്. അതിന് മുന്നോടിയായി സാധ്യതാടീം രൂപപ്പെട്ടു കഴിഞ്ഞു. പരിശീലന പദ്ധതിയും തയ്യാറായിട്ടുണ്ട്. അടുത്തിടെ സമാപിച്ച ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കളിച്ച കിഡംബി ശ്രീകാന്തും അപ്രതീക്ഷിത കുതിപ്പിലൂടെ സെമിയിലെത്തിയ ലക്ഷ്യസെന്നും പുതുവര്‍ഷത്തില്‍ വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ ലോക സീരിസ് മത്സരങ്ങളില്‍ കിരീടങ്ങള്‍ നേടാനായില്ലെങ്കിലും മികച്ച കളിനിലവാരം സൂക്ഷിക്കുന്ന (മൂന്നിടത്ത് സെമിയിലെത്താനായി) പി.വി.സിന്ധുവും സായ് പ്രണീതും എച്ച്.എസ്. പ്രണോയിയും 2022ല്‍ നേട്ടം കൊണ്ടുവരുമെന്ന് പ്രത്യാശിക്കാം.

ഫുട്‌ബോളില്‍, 2022 ഏഷ്യാകപ്പിന് യോഗ്യത നേടിയ ഇഗോര്‍ സ്റ്റിമാച്ചിന്റെ ടീം ഇന്ത്യ ഇത്തവണ രണ്ടാം റൗണ്ട് കടക്കുമെന്ന് പ്രതീക്ഷയുണ്ട്. വര്‍ഷാന്ത്യത്തില്‍ സാഫ് കപ്പ് കരസ്ഥമാക്കിയ ടീമിന്റെ മത്സരക്ഷമതയും കെട്ടുറപ്പും മികച്ച നിലയിലാണ്.

അന്താരാഷ്ട്ര കായികരംഗത്ത് ഇന്ത്യന്‍ സാധ്യതകള്‍ മേല്‍സൂചിപ്പിക്കപ്പെട്ട ഇനങ്ങളിലൊതുങ്ങുന്നു. ടെന്നീസില്‍ രാംകുമാര്‍ രാമനാഥനും സുമിത് നഗാലും വല്ലപ്പോഴും നല്‍കുന്ന ഒറ്റപ്പെട്ട വിജയങ്ങളല്ലാതെ, അഭിമാനിക്കാനധികമില്ല. വോളിബോളില്‍ ഏതാനും വര്‍ഷം മുന്‍പ് ഇറാനും ആസ്‌ത്രേലിയക്കും പിന്നില്‍ മൂന്നാം ശക്തിയായി ഏഷ്യന്‍ മേഖലയില്‍ ഉയര്‍ന്നുവന്ന ഇന്ത്യ ഇപ്പോള്‍ ആദ്യപത്തിന് പുറത്തേക്ക് തള്ളപ്പെട്ടു കഴിഞ്ഞു.

ലോകമാകെ കളിക്കളങ്ങള്‍ ഉണരുകയാണ്. കാണികളുടെ ആര്‍പ്പുവിളികളും കയ്യടിയുമില്ലാതെ കളിക്കളത്തില്‍ കളിമികവുകള്‍ കാട്ടാനാകുമെന്ന് കളിക്കാര്‍ തെളിയിച്ച കാലമാണ് കടന്നുപോയത്. മഹാവ്യാധി കളമൊഴിഞ്ഞില്ലെങ്കില്‍ പോലും, കളികള്‍ കളം വിടുമെന്ന് കരുതേണ്ടുന്ന കാര്യവുമില്ല. കായിക കരുത്തുകള്‍ പുതിയ ഉണര്‍വ്വ് തേടുന്ന പുതുവര്‍ഷം ഭാരതത്തിന് നേട്ടങ്ങളുടെ കാലമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Share1TweetSendShare

Related Posts

സഞ്ജുവിന്റെ കയ്യൊപ്പില്‍ ഭാരതത്തിന് വിശ്വകിരീടം

സഞ്ജുവിന്റെ കയ്യൊപ്പില്‍ ഭാരതത്തിന് വിശ്വകിരീടം

ആത്മനിര്‍ഭരമായ സ്വപ്നവിജയം

ആത്മനിര്‍ഭരമായ സ്വപ്നവിജയം

കായികമേഖലയിലെ ചരിത്രക്കുതിപ്പ്‌

കായികമേഖലയിലെ ചരിത്രക്കുതിപ്പ്‌

ലോകം കീഴടക്കി ദൊമ്മരാജു ഗുകേഷ്

ലോകം കീഴടക്കി ദൊമ്മരാജു ഗുകേഷ്

കുന്നിങ്കല്‍ അശോകന്‍- വിസ്മയം പോലൊരു കായികജീവിതം

കുന്നിങ്കല്‍ അശോകന്‍- വിസ്മയം പോലൊരു കായികജീവിതം

ചതുരംഗത്തില്‍ പുതിയ ചരിത്രപ്പിറവി

ചതുരംഗത്തില്‍ പുതിയ ചരിത്രപ്പിറവി

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies