Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

ചിന്തോദ്ദീപകമായ സാഹിത്യ രചനകള്‍

എം.കെ.സദാനന്ദന്‍, പ്രിയദര്‍ശന്‍ലാല്‍, ടി.കെ.സുധാകരന്‍

കേസരി ഡെസ്ക്കേസരി ഡെസ്ക്
14 January 2022

സുഭാഷ് ചന്ദ്രബോസ്
പൊള്ളുന്ന രഹസ്യങ്ങള്‍
മാത്യൂസ് അവന്തി
അവന്തി പബ്ലിക്കേഷന്‍സ്
കോട്ടയം
പേജ്: 128 വില: 120 രൂപ

Google NewsAdd Kesari Weekly as a preferred source on Google

വിദേശകൂറുള്ള ചില ചരിത്രകാരന്മാരും കപട ബുദ്ധിജീവികളും നിറം പിടിപ്പിച്ച് എഴുതിവെച്ച ചരിത്രപുസ്തകമാണ് പലരും ഇന്ന് ആധികാരിക രേഖകളായി കണക്കാക്കുന്നത്. ഭാരതത്തിന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനുവേണ്ടി നൂറ്റാണ്ടുകളായി നടന്ന പ്രക്ഷോഭത്തിന്റെ യഥാര്‍ത്ഥ ചരിത്രം പുറത്തു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിവന്നിരിക്കുന്നു. സ്വാ തന്ത്ര്യ സമരചരിത്രത്തിലെ ചില പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു കാട്ടുകയാണ് മാത്യൂസ് അവന്തി ”സുഭാഷ് ചന്ദ്രബോസ് – പൊള്ളുന്ന രഹസ്യങ്ങള്‍” എന്ന പുസ്തകത്തിലൂടെ. ഐ.എന്‍.എ എന്ന സൈനിക സംഘടനയുപയോഗിച്ച് അകത്തുനിന്നും പുറത്തുനിന്നും ഭാരതത്തിന്റെ സ്വാതന്ത്ര്യസമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊ ടുത്ത നേതാജിയെന്നറിയപ്പെടുന്ന സുഭാഷ് ചന്ദ്രബോസിന്റെ ധീരോദാത്തമായ ജീവചരിത്രം വിവരിക്കുകയാണ് ഈ പുസ്തകത്തില്‍.

കാളീനടനം
കവനമന്ദിരം പങ്കജാക്ഷന്‍
വേദ ബുക്‌സ്, കോഴിക്കോട്
പേജ്:212 വില: 250 രൂപ

ADVERTISEMENT

ഇരുപത്തിരണ്ട് ലേഖനങ്ങളുടെ സമാഹാരമാണ് കാളീനടനം. ശബ്ദബ്രഹ്‌മവും അക്ഷരമാലയും എന്ന ആദ്യലേഖനം സാധാരണമലയാളിക്ക് അപരിചിതമായ ഒരു ലോകത്തെ കാട്ടിത്തരുന്നു. അക്ഷരമാലയേയും ഭാഷാശാസ്ത്രത്തേയും യോഗജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അധികമാരും അപഗ്രഥിച്ചിട്ടില്ല. വര്‍ണ്ണമാലയും സൗന്ദര്യലഹരിയും സര്‍ ജോണ്‍ വുഡ്‌റോഫിന്റെയും മാനനീയ പി. മാധവ്ജിയുടെയും പഠനങ്ങളും ചെലുത്തുന്ന പ്രഭാവം ഇതിലുണ്ട്. ശൈവസംഹിതയുടെ ഉള്ളറകളിലേയ്ക്കു കടന്നു ചെല്ലുന്നതാണ് സത്യം, ശിവം, സുന്ദരം, ശാന്തം എന്ന പഠനം. ഏതു സംഗീത പ്രേമികള്‍ക്കുമറിയുന്ന ‘വാതാപി ഗണപതിം ഭജേം-‘ എന്ന കീര്‍ത്തനത്തെ സമഗ്രമായി പരിചയപ്പെടുത്തുന്നതാണ് മറ്റൊരു ലേഖനം. ശ്രീവടക്കുംനാഥക്ഷേത്രത്തെ സമ്പൂര്‍ണ്ണമായി പരിചയപ്പെടുത്തുന്ന സുദീര്‍ഘമായ രചന മൂര്‍ത്തിപൂജയുടെ ശാസ്ത്രീയത വെളിപ്പെടുത്തുന്നു. ഇങ്ങനെ ഈ ഗ്രന്ഥം ആദ്യന്തം അമൂല്യ വിജ്ഞാനങ്ങളുടെ ശേഖരമാണ്. സനാതനസംസ്‌കാരത്തെ യഥായോഗ്യം സമൂഹത്തിലാകെ പ്രചരിപ്പിക്കുകയെന്ന വിശിഷ്ടദൗത്യത്തിനുവേണ്ടി ബദ്ധകങ്കണരായ കോഴിക്കോട് വേദ ബുക്‌സ് പ്രവര്‍ത്തകരെ ഇതിന്റെ പ്രസാധനത്തിന്റെ പേരില്‍ അഭിനന്ദിക്കുന്നു.

എനിക്ക് ഞാനാകണം
പി.കെ. ഗോപി
ഫിംഗര്‍ ബുക്‌സ്
കോഴിക്കോട്
പേജ്: 64 വില: 80 രൂപ

കവി പി.കെ.ഗോപിയുടെ കവിതകളില്‍ മണ്ണോളം താഴ്മ നേടാനുള്ള വെമ്പല്‍ എല്ലാ കാലത്തുമുണ്ട്. താഴ്മ താന്‍ അഭ്യുന്നതിയുടെ സന്ദേശം കൈവിടാതെ സൂക്ഷിക്കുന്ന മാതൃകാ കവിയാണ് അദ്ദേഹം. പ്രകൃതിയുടെ നേര്‍പകര്‍പ്പിന്റെ ധാരാളിത്തം മതിയാവോളം സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്ന കവിതകളാണ് എനിക്ക് ഞാനാകണം എന്ന 25 കവിതകളുടെ സമാഹാരം. ബാലമനസ്സിനെ അളക്കുമ്പോഴാണ് അവര്‍ പീലി വിടര്‍ത്തിയാടിയ, ഓടിമറയുന്ന ആകാശവീഥിയും കാടും മേടും പുഴയും പാതയും ഓര്‍ക്കുക. ബാല്യകാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന കവിതകളാണ് ഇതിലുള്ളത്.
പച്ച നിറത്തിലെ പായലും പരല്‍ മീനും നാഴികമണിയും കവിതകണമായി മാറിയപ്പോള്‍ കരിഞ്ഞ കതിരും പൊളിഞ്ഞ ശിലയും നികത്തിയ പാടവും കൂടെയുണ്ട്. അതിലൂടെയാണ് മണ്ണില്‍ തൊട്ട വൃക്ഷമാകാനും ദൂരമളന്ന് പറക്കുന്ന പക്ഷിയാകാനും കടലും കാറ്റുമാകാനും കാലമുറക്കെപാടാറുള്ള കാവ്യമാകാനും കവി നമ്മെ തോന്നിപ്പിക്കുന്നത്. ഒരോ കവിതയും വരികളും വരയും കൊണ്ട് ശ്രദ്ധേയമാണ്.

 

Share1
Tweet
SendShare

Related Posts

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

അനുഭവക്കുറിപ്പുകളും പഴമൊഴികളും

അനുഭവക്കുറിപ്പുകളും പഴമൊഴികളും

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

യോഗചൈതന്യം

യോഗചൈതന്യം

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies