Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

അധിനിവേശചരിത്രവും ക്രൈം ത്രില്ലറുകളും

സി.എം. രാമചന്ദ്രന്‍, പ്രിയദര്‍ശന്‍ലാല്‍

കേസരി ഡെസ്ക്കേസരി ഡെസ്ക്
31 December 2021

ചരിത്രാദ്ധ്യാപകനെന്ന നിലയിലും ചരിത്രകാരനെന്ന നിലയിലും പ്രശസ്തനായ ഡോ.ടി.പി. ശങ്കരന്‍കുട്ടി നായരുടെ പുതിയ ഇംഗ്ലീഷ് ഗ്രന്ഥമാണ് ‘ടെര്‍ സെന്റിനറി ഓഫ് ആന്റി കൊളോണിയല്‍ സ്ട്രഗിള്‍സ് ഓഫ് കേരള’. അധിനിവേശശക്തികള്‍ക്കെതിരെ മൂന്നു ശതാബ്ദക്കാലം കേരളം നടത്തിയ പോരാട്ടങ്ങളെ ഈ ഗ്രന്ഥം വസ്തുനിഷ്ഠമായി, അധികാരികമായ തെളിവുകളോടെ അടയാളപ്പെടുത്തുന്നു. കേരളവര്‍മ്മ പഴശ്ശിരാജയും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവും വേലുത്തമ്പിദളവയും വൈക്കം പത്മനാഭപിള്ളയുമെല്ലാം നടത്തിയ പോരാട്ടങ്ങള്‍ ഇതില്‍ വായിക്കാം. തിരുവിതാംകൂര്‍ സൈന്യം 133 ഇംഗ്ലീഷ് സൈനികരെ വധിച്ച ആറ്റിങ്ങല്‍ കലാപത്തിന്റെ 300-ാം വാര്‍ഷികം പ്രമാണിച്ചാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുടമണ്‍ പിള്ളയെന്ന സേനാനായകനാണ് ഈ പോരാട്ടത്തിന് നേതൃത്വം കൊടുത്തത്. റോബര്‍ട്ട് ക്ലൈവ് വിജയിച്ച 1757-ലെ പ്ലാസി യുദ്ധത്തില്‍ പോലും 29 ഇന്ത്യക്കാരേ കൊല്ലപ്പെട്ടിട്ടുള്ളൂ എന്നും ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ടെര്‍സെന്റിനറി ഓഫ് ആന്റി കൊളോണിയല്‍ സ്ട്രഗിള്‍സ് ഓഫ് കേരള (1721-1858)
ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കേരള സ്റ്റഡീസ്
പേജ്: 203 വില: 250 രൂപ

കോട്ടയം പുഷ്പനാഥിനെ പോലുള്ള പ്രഗത്ഭരായ നോവലിസ്റ്റുകള്‍ സമ്പന്നമാക്കിയ സാഹിത്യശാഖയാണ് കുറ്റാന്വേഷണ നോവലുകളുടേത്. പേര് സൂചിപ്പിക്കുന്നതുപോലെ കുറ്റങ്ങള്‍ നടത്തി സമര്‍ത്ഥരായി രക്ഷപ്പെട്ടു നില്‍ക്കുന്ന പ്രതികളെ അതിലും സമര്‍ത്ഥമായി കണ്ടുപിടിച്ച് വായനക്കാരുടെ മുമ്പിലെത്തിക്കുക എന്ന വെല്ലുവിളിയാണ് ഈ രംഗത്തെ നോവലിസ്റ്റുകള്‍ നേരിടുന്നത്. പുതിയ കാലത്താകട്ടെ നൂതനസാങ്കേതിക വിദ്യകളെ കുറിച്ച് ആഴത്തിലുള്ള അറിവും അവര്‍ക്ക് വേണം. അരുണ്‍ എ.കെ. എന്ന നവാഗത പ്രതിഭ ചെറിയ ഇടവേളയില്‍ തന്നെ രണ്ട് കുറ്റാന്വേഷണ നോവലുകള്‍ പ്രസിദ്ധീകരിച്ച് വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ‘ആ കണ്ണുകള്‍’ എന്ന അദ്ദേഹത്തിന്റെ ആദ്യനോവലും ‘ട്രഷര്‍ഹണ്ട്’ എന്ന രണ്ടാമത്തെ നോവലും ഉദ്വേഗജനകമായ സംഭവങ്ങളുടെ വിവരണവും കഥാഗതിയിലെ ട്വിസ്റ്റും കുറ്റവാളികളെ കണ്ടെത്തുന്ന നൂതന രീതിയും കൊണ്ട് വായനയെ അനായാസമാക്കുന്നു.

ADVERTISEMENT

ആ കണ്ണുകള്‍
അരുണ്‍ എ.കെ.
ഗ്രീന്‍ ബുക്‌സ്, തൃശ്ശൂര്‍
പേജ്: 96 വില: 125

ട്രഷര്‍ ഹണ്ട്
അരുണ്‍ എ.കെ.
ജി.വി. ബുക്‌സ്, കതിരൂര്‍
പേജ്: 127 വില: 171

സമ്പന്നമായ ഭാരതീയ കഥാലോകം പാശ്ചാത്യരെ വളരെ ആഴത്തില്‍ സ്വാ ധീനിച്ചിട്ടുണ്ട്. പഞ്ചതന്ത്രവും കഥാസരിത് സാഗരവും യൂറോപ്യന്‍ മനസ്സിനു നല്‍കിയ ഉണര്‍വ് ചെറുതല്ല. ഉത്കൃഷ്ടങ്ങളായ ചില സാഹിത്യകൃതികളും ഈ ബന്ധത്തില്‍ പിറന്നിട്ടുണ്ട്. തോമസ്മന്‍ എഴുതിയ ട്രാന്‍സ് പോസ്ഡ് ഹെഡ്‌സ് പ്രസിദ്ധമാണ്. അത്രതന്നെ ലോകാദരം നേടിയ കൃതിയാണ് വിക്കീകോളിന്‍ സിന്റെ ‘ദ മൂണ്‍ സ്റ്റോണ്‍’. സോമനാഥക്ഷേത്രത്തിലെ ശ്രീമഹാദേവന്റെ ശിരസ്സിലെ ചന്ദ്രക്കലയായിരുന്ന ചന്ദ്രകാന്തരത്‌നം മുഹമ്മദ് ഗസ്‌നി അപഹരിച്ചു. അത് എങ്ങനെയോ മൈസൂര്‍ സുല്‍ ത്താന്റെ കയ്യിലെത്തി. ശ്രീരംഗപട്ടണം കൊള്ളയടിച്ച ഒരു ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥന്‍ അതുകൈവശപ്പെടുത്തി. ലണ്ടനില്‍ ആരൊക്കെ ആ രത്‌നത്തിനുടമകളായോ അവരെല്ലാം നശിച്ചു. ഒടുവില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ത്തന്നെ രത്‌നം ഭഗവാന്‍ സോമനാഥന്റെ പക്കല്‍ തിരിച്ചെത്തി. ചരിത്രവും ഭാവനയും കലര്‍ന്ന അപസര്‍പ്പകകഥയായിട്ടാണ് ഇതിന്റെ സംവിധാനം. ഭാരതീയരെ സൈനികശക്തികൊണ്ട് താല്ക്കാലികമായി അട ക്കി നിര്‍ത്താമെങ്കിലും അവരുടെ ആ ത്മീയചൈതന്യത്തെ ഒരിക്കലും കീഴടക്കാനാവില്ലെന്ന് ഒരു ഇംഗ്ലീഷ് സാഹിത്യകാരന്‍ തിരിച്ചറിയുന്നുവെന്നതാണ് ഈ നോവലിന്റെ പ്രാധാന്യം. മൂലകൃതിയുടെ ഗാംഭീര്യം ഒട്ടും കുറയാതെ കവനമന്ദിരം പങ്കജാക്ഷന്‍ ഇതിന്റെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നു.

ചന്ദ്രകാന്തക്കല്ല് – വിക്കികോളിന്‍സ്
തര്‍ജ്ജമ – കവനമന്ദിരം പങ്കജാക്ഷന്‍
വേദ ബുക്‌സ്, കോഴിക്കോട്
പേജ്: 197 വില: 240 രൂപ

 

Share1TweetSendShare

Related Posts

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

യാത്രാവിവരണവും ഐതിഹ്യവും

യാത്രാവിവരണവും ഐതിഹ്യവും

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

തുറന്നെഴുത്തുകള്‍

തുറന്നെഴുത്തുകള്‍

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies