കാംഗ്ര: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ദലൈലാമയുമായുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഭാരതത്തിലെ ടിബറ്റന്‍ സര്‍ക്കാരിന്റെ പ്രസിഡന്റ് പെന്‍പ സെറിങ്, തിബത്തന്‍ സര്‍ക്കാരിന്റെ സ്പീക്കര്‍ സോനം തെംഫെല് എന്നിവരും മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് കാരണം ദലൈലാമ കൂടിക്കാഴ്ചകള്‍ നിര്‍ത്തി വെച്ചിരുന്നു. ഡിസംബര്‍ 15 മുതലാണ് അദ്ദേഹം കൂടിക്കാഴ്ചകള്‍ പുനരാരംഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ എത്തിയതെന്ന് പെന്‍പ സെറിങ് പറഞ്ഞു.
‘ടിബറ്റിന് ഭാരതത്തിലെ സര്‍ക്കാരും ജനങ്ങളും നല്കുന്ന പിന്തുണയില്‍ നന്ദിയുണ്ട്. ദലൈലാമയും മോഹന്‍ ഭാഗവതും പ്രമുഖരായ വ്യക്തിത്വങ്ങളാണ്. ഇരുവരും തീര്‍ച്ചയായും മനുഷ്യരാശിയുടെ വിശാലമായ താല്പര്യങ്ങളായിരിക്കും ചര്ച്ചാവിഷയമാക്കിയിരിക്കുക. ഞാനും ടിബറ്റന്‍ സര്‍ക്കാരിന്റെ സ്പീക്കറും മോഹന്‍ ഭാഗവതുമായി ഉപചാരപൂര്‍വ്വം കൂടിക്കാഴ്ച നടത്തി. ചൈനയുടെ കയ്യടക്കലിന് മുന്‍പുള്ള ടിബറ്റിന്റെ സ്വതന്ത്രമായ പദവിയെക്കുറിച്ചും ചര്‍ച്ചയുണ്ടായി. ഞങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നുള്ള സര്‍വ്വ പിന്തു ണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്,’ പെന്‍പ സെറിങ് പറഞ്ഞു. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഡോ. മോഹന്‍ ഭാഗവത് ഹിമാചലില്‍ എത്തിയത്. കാംഗ്രയില്‍ പ്രമുഖ ചിന്തകര്‍ അണിനിരന്ന ഒരു സെമിനാറിലും അദ്ദേഹം പങ്കെടുത്തിരുന്നു. ടിബറ്റന്‍ പാര്‍ലമെന്റ് സ്പീക്കറും സിടിഎ പ്രസിഡന്റുമായ ഖെന്‍പോ സോനം ടെന്ഫെലും യോഗത്തില്‍ പങ്കെടുത്തു.