മഞ്ചേരി: ജീവിതവിജയം ഭഗവദ്ഗീതയിലൂടെ എന്ന ലക്ഷ്യത്തോടെ ഗീതാ സ്വാദ്ധ്യായ സമിതി, മഞ്ചേരി വിചാരകേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന ശ്രീമദ് ഭഗവദ്ഗീതാ പ്രതിവാര പഠന ക്ലാസിന്റെ ഉദ്ഘാടനം കോഴിക്കോട് ചിന്മയ മിഷന് തലവന്‍ സ്വാമി ജിതാത്മാനന്ദ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ വൈസ് പ്രസിഡന്റ് പി.അരവിന്ദന് അധ്യക്ഷത വഹിച്ചു. സി.ടി.സുരേശന് ആമുഖ പ്രഭാഷണം നടത്തി.
ഈ വര്‍ഷത്തെ രേവതി പട്ടത്താനം കൃഷ്ണഗീതി പുരസ്കാരം നേടിയ എം.എസ്.ബാലകൃഷ്ണന്, ഭഗവദ്ഗീതാ പ്രഭാഷകന്‍ പി.പി.സുരേഷ് കുമാര്‍, ഇംഗ്ലീഷിലും മലയാളത്തിലും ഗീതാ വിവര്‍ത്തനം നിര്‍വ്വഹിച്ച പി.എന്‍.വിജയന്, മലയാളത്തില്‍ ഗീതാ വ്യാഖ്യാനം നിര്‍വ്വഹിച്ച അഡ്വ. കെ.രാധാകൃഷ്ണന് നായര്‍, കവിയും ഗാന രചയിതാവുമായ പാപ്പച്ചന് കടമക്കുടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ. സി.വി.സത്യനാഥന്, രാമചന്ദ്രന് പാണ്ടിക്കാട്, വി.ചന്ദ്രന്, രാജു പയ്യനാട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ.കൃഷ്ണകുമാര്‍ സ്വാഗതവും അഡ്വ.ടി.സുഭാഷ് നന്ദിയും പറഞ്ഞു.