Saturday, July 11, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖപ്രസംഗം

ജിഹാദിനെ രാഷ്ട്രീയ കൊലയാക്കുന്നവര്‍

കേസരി ഡെസ്ക്കേസരി ഡെസ്ക്
31 December 2021

അപരനെ കൊല്ലുന്നത് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി തുറക്കലാണെന്ന് വിശ്വസിക്കുന്ന ചിലമതങ്ങള്‍ ലോകത്തിന്റെ സമാധാനം നശിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ശാസ്ത്രവും മനുഷ്യനും ഏറെ പുരോഗമിച്ചെങ്കിലും ഇന്നും പ്രാകൃത ശിലായുഗ ചിന്തയില്‍ നിന്നും ഏറെയൊന്നും പുരോഗമിക്കാത്ത സങ്കുചിത മതബോധത്തിന്റെ ഇരുട്ടില്‍ കുടുങ്ങിപ്പോയ ചിലര്‍ ലോകത്തെ നരകമാക്കി കൊണ്ടിരിക്കുകയാണ്. അവര്‍ സംഘടിതരാണ് എന്ന ഒറ്റക്കാരണത്താല്‍ ജനാധിപത്യ സാമൂഹ്യക്രമത്തിലെ വോട്ട് ബാങ്ക് വിലപേശല്‍ ശക്തിയായി അനര്‍ഹമായ പരിഗണനകള്‍ നേടി സാമൂഹ്യക്രമത്തിനു തന്നെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതും ലോകം കണ്ടുകൊണ്ടിരിക്കുന്നു. അത്തരമൊരു പ്രതിസന്ധിയുടെ സജീവ ചിത്രത്തിനാണ് സമീപകാല കേരളത്തിന്റെ സാമൂഹ്യ ജീവിതം സാക്ഷ്യം വഹിക്കുന്നത്. ഇസ്ലാം എന്നത് ഒരു മതമെന്നതിനപ്പുറം ഒരു രാഷ്ട്രീയ വിലപേശല്‍ ശക്തിയായി ലോകമെമ്പാടും മാറാന്‍ കാരണം ആ മതത്തിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങള്‍ തന്നെയാണ്. അപര സ്വരങ്ങളെ സഹിഷ്ണുതയോടെ നേരിട്ട ചരിത്രം ലോകത്തൊരിടത്തും ഇസ്ലാമിനില്ല. സായുധ യുദ്ധങ്ങളിലൂടെ മത വ്യാപനം എന്നത് വിശുദ്ധ കര്‍മ്മമായി കരുതുന്ന ഒരു മതം ലോകം മുഴുവന്‍ അസ്വസ്ഥതകളുടെ അശനിപാതമായി മാറുമ്പോഴാണ് നിരവധി പേരുകളില്‍ അനേകം ഭീകര സംഘടനകള്‍ ഉണ്ടാകുന്നത്. താലിബാനും ഐ.എസ്.ഐ.എസ്സും ജെയ്‌ഷെ മുഹമ്മദും ലഷ്‌കറെ തോയ്ബയും എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ബൊക്കൊ ഹറാമും എല്ലാം പേരുകളില്‍ വ്യത്യസ്തമാണെങ്കിലും പ്രവൃത്തിയില്‍ സമാനരാണ്. ശരിയത്ത് നിയമങ്ങള്‍ക്കനുസരിച്ചുള്ള ഇസ്ലാമിക ഭരണക്രമമാണ് ഇത്തരം എല്ലാ സംഘടനകളുടെയും ആത്യന്തിക ലക്ഷ്യം. ഇത് തിരിച്ചറിയാതെ താത്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിച്ചവരെല്ലാം വലിയ വില കൊടുക്കേണ്ടി വന്നതായാണ് ചരിത്രം പറയുന്നത്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയ മുന്നണികളെല്ലാം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ താത്കാലിക നേട്ടങ്ങള്‍ മുന്‍നിര്‍ത്തി ഇസ്ലാമിക സംഘടനകളുമായി വഴിവിട്ട ബന്ധങ്ങള്‍ പുലര്‍ത്തിപ്പോന്നിരുന്നു. രാഷ്ട്ര വിഭജനത്തിനും വലിയ രക്തച്ചൊരിച്ചിലിനും കാരണക്കാരായ മുസ്ലിം ലീഗുമായി രാഷ്ട്രീയ ധാരണ ഉണ്ടാക്കിക്കൊണ്ട് മതമൗലികവാദത്തിന് മാന്യ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ ആദ്യം മുന്നിട്ടിറങ്ങിയത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്സും അതേ വര്‍ഗ്ഗീയ പ്രീണനത്തിന്റെ പാതയില്‍ ചലിക്കുന്നതാണ് കണ്ടത്. ഇത്തരം പ്രീണനങ്ങള്‍ക്ക് മലയാളി വലിയ വില കൊടുക്കാന്‍ പോകുന്നു എന്ന അപകട സൂചനയാണ് കേരളത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയിലുണ്ടായ ഭീകരാക്രമണങ്ങളും കൊലപാതകങ്ങളും.

Google NewsAdd Kesari Weekly as a preferred source on Google

ദേശീയപക്ഷത്ത് അണിനിരക്കുന്ന സംഘപരിവാര്‍ സംഘടനകളിലെ പ്രവര്‍ത്തകരെയാണ് ഇപ്പോള്‍ പ്രധാനമായും ജിഹാദി ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നത്. ഭാരതത്തില്‍ ദാറുല്‍ ഇസ്ലാം സ്ഥാപിക്കാന്‍ ഭീകര പ്രസ്ഥാനങ്ങളുടെ മുമ്പിലുള്ള പ്രധാന തടസ്സം സംഘപരിവാര്‍ സംഘടനകളായതുകൊണ്ടാണ് അവര്‍ സംഘ പ്രവര്‍ത്തകരെ ലക്ഷ്യം വയ്ക്കുന്നത്. ഏറ്റവും ഒടുവില്‍ ആലപ്പുഴയില്‍ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രണ്‍ജിത്ത് ശ്രീനിവാസനാണ് ജിഹാദി ഭീകരരുടെ കൊലക്കത്തിക്കിരയായിരിക്കുന്നത്. ഈ കൊലപാതകങ്ങള്‍ക്കെല്ലാം കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ പിന്‍തുണ ഉണ്ടെന്നു കാണാം. 2016ല്‍ കേരളാ മുഖ്യമന്ത്രിയായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ വേട്ടയാടാന്‍ തുടങ്ങിയതാണ്. ഉത്തര മലബാറില്‍ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരെ അധികാരപ്രാപ്തിയുടെ പിന്‍ബലത്തില്‍ അരിഞ്ഞു തള്ളുകയുണ്ടായി. എന്നാല്‍ ഇത്തരം നരഹത്യകള്‍ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുണ്ടാവുകയും ദില്ലിയിലടക്കം കമ്മ്യൂണിസ്റ്റുകളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുകയും ഉണ്ടായി. ഇതിനെ തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊല്ലാനുള്ള ദൗത്യം കമ്മ്യൂണിസ്റ്റ് ഭരണകൂടം ജിഹാദി ഭീകരരെ ഏല്‍പ്പിച്ചിരിക്കുകയാണ്. കൊലയാളികളെ രക്ഷിക്കുന്നതും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുന്നതും കേസ്സുകള്‍ തേച്ചു മായ്ച്ചു കളയുന്നതുമടക്കം എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ സര്‍ക്കാരുമാണ്. ഇത് ഒരു നന്ദികാണിക്കല്‍ കൂടിയാണ്. കാരണം 2016 ലും 2021 ലും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുസ്ലീം തീവ്രവാദ സംഘടനകളുടെ പണവും വോട്ടും വാങ്ങിയിട്ടാണ്. ശബരിമലയടക്കമുള്ള ഹിന്ദു ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ പോലും ജിഹാദി ശക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ്.

2016 ല്‍ വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നു തരിപ്പണമായതാണ്. പോലീസിന്റെ കണക്കു പ്രകാരം ഇതുവരെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ 37 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ 16 പേരും സംഘപരിവാര്‍ സംഘടനകളില്‍ പെട്ടവരാണ്. 2021 ഫെബ്രുവരി 24 ന് വയലാറില്‍ നന്ദു കൃഷ്ണ എന്ന സംഘ ശാഖയുടെ ഗട നായകനെ കൊന്നു കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഈ വര്‍ഷത്തെ സംഘ പ്രവര്‍ത്തകരുടെ കൊലപാതക പരമ്പരയ്ക്ക് തുടക്കം കുറിച്ചത്. ഒക്ടോബര്‍ 31 ന് ചാവക്കാട് മണത്തലയില്‍ ബിജു എന്ന സംഘ പ്രവര്‍ത്തകനെ ബൈക്കിലെത്തി കുത്തിക്കൊന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഭരണകൂടം ശ്രമിച്ചില്ല എന്നതാണ് സത്യം. തുടര്‍ന്ന് നവംബര്‍ 15ന് പാലക്കാട് തേനാരി മണ്ഡല്‍ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സഞ്ജിത്തിനെ മുസ്ലീം ഭീകരര്‍ മൃഗീയമായി കൊലപ്പെടുത്തി. ഏറ്റവും അവസാനമായി ഡിസംബര്‍ 20ന് ആലപ്പുഴയില്‍ ഒ.ബി.സി.മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രണ്‍ജിത്ത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊന്നിരിക്കുകയാണ്. ഈ എല്ലാ കൊലപാതകങ്ങളിലും യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുന്ന നിലപാടാണ് കേരളാ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കൊലക്കത്തിയായി പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് ഇസ്ലാമിക ഭീകര സംഘടനകളെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഭീകര സംഘനയായ എസ്.ഡി.പി.ഐയും സി.പി.എമ്മും കേരളത്തിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അധികാരം പങ്കിടുന്നവരാണ്. അതായത് കേരളത്തിലെ ഭരണകൂടം നടത്തുന്ന ഹിന്ദു വംശഹത്യയുടെ ഭാഗമാണ് ഈ കൊലപാതകങ്ങള്‍. ഈ കൊലപാതകങ്ങളെ രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നു ചിത്രീകരിച്ച് ലളിതവല്‍ക്കരിക്കുന്ന മലയാള മാധ്യമങ്ങള്‍ ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന ഈ കൊലപാതകങ്ങള്‍ ഭരണകൂടം പ്രായോജകരായി നടത്തുന്ന ലക്ഷണമൊത്ത ജിഹാദാണ് എന്നു മാത്രം പറയട്ടെ.

ADVERTISEMENT

 

Share51TweetSendShare

Related Posts

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

മാതൃഭൂമിയുടെ മദപ്പാടുകള്‍

മാതൃഭൂമിയുടെ മദപ്പാടുകള്‍

അസഹിഷ്ണുതയുടെ അവതാരങ്ങള്‍

അസഹിഷ്ണുതയുടെ അവതാരങ്ങള്‍

മതം ഭരിക്കുന്ന മലയാളനാട്

മതം ഭരിക്കുന്ന മലയാളനാട്

അണിയറയില്‍ ഒരുങ്ങുന്ന അക്രമസമരങ്ങള്‍

അണിയറയില്‍ ഒരുങ്ങുന്ന അക്രമസമരങ്ങള്‍

Shopping Cart

Latest

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies