Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ആധുനിക ലോകത്തിലെ ഗവേഷണ വ്യവസ്ഥ (ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങൾ)

ഡോ. ടി.വി.മുരളീവല്ലഭൻഡോ. ടി.വി.മുരളീവല്ലഭൻ
24 December 2021

2020ല്‍ ‘ടൈംസ്’ ഉന്നതവിദ്യാഭ്യാസ സംഘടന, പതിമൂന്ന് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിതൊണ്ണൂറ്റിരണ്ട് രാജ്യങ്ങളിലെ ആയിരത്തിനാനൂറ് സര്‍വ്വകലാശാലകളെ തരംതിരിച്ച് സ്ഥാന നിര്‍ണ്ണയം ചെയ്തു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിക്കാണ് ഒന്നാം സ്ഥാനം. ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ മിക്കതും അമേരിക്കയിലെ സര്‍വ്വകലാശാലകള്‍ക്കാണ് ലഭിച്ചത്. മറ്റൊരു റേറ്റിംഗ് ഏജന്‍സിയായ ക്യൂ എസ്. റാങ്കിംഗ് അനുസരിച്ചും ലോകോത്തരങ്ങളായ നൂറ്റമ്പത് സര്‍വ്വകലാശാലകള്‍ അമേരിക്കയിലാണ്. ഉന്നതവിദ്യാഭ്യാസത്തിലും ഗവേഷണത്തിലും അമേരിക്ക തന്നെയാണ് മുന്‍പില്‍ എന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. ലോകത്തിലാകെ 30,000 ത്തോളം സര്‍വകലാശാലകളുണ്ട്. അഞ്ചു വര്‍ഷം മുമ്പുള്ള കണക്കാണെങ്കിലും, ഇതില്‍ ലോക ഗവേഷണത്തിന്റെ ഒരേകദേശചിത്രം ലഭിക്കും. ഗവേഷകരുടെ എണ്ണത്തിലും പ്രസിദ്ധീകരണങ്ങളിലും, ഗവേഷണ ചെലവിലും അമേരിക്ക തന്നെയാണ് മുന്‍പന്തിയില്‍, മാത്രമല്ല ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലായി അന്വേഷിക്കുന്നതും അമേരിക്കയെ തന്നെയാണ്.

Google NewsAdd Kesari Weekly as a preferred source on Google

അമേരിക്കന്‍ സമൂഹവും ഗവേഷണവും
സാമൂഹ്യപ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമാണ് നാം ഗവേഷണം കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ ഏറ്റവും സംതൃപ്തവും സമാധാനപരവുമായ ഒരു സമൂഹമായിരിക്കണം അമേരിക്കയിലേത്. എന്നാല്‍ താഴെപ്പറയുന്ന വസ്തുതകള്‍ ഗവേഷണ ഉദ്ദേശ്യം സാധിച്ചെടുക്കുന്നതില്‍ പരാജയപ്പെടുന്നോ എന്ന ചോദ്യം ഉയര്‍ത്തുന്നു.

♣ അമേരിക്കയില്‍ നിലനില്ക്കുന്ന തോക്കുസംസ്‌കാരം ഒരു വെല്ലുവിളിയാകുന്നു.
♣ ഒരു ദിവസം ശരാശരി 89 ആളുകള്‍, വെടിവെയ്പില്‍ കൊല്ലപ്പെടുന്നു (34 കൊലപാതകങ്ങള്‍, 55 ആത്മഹത്യകള്‍) എന്ന് 2016 ജനുവരി 19ലെ ഹിന്ദുപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
♣ 13.5 ബില്ല്യണ്‍ ഡോളറിന്റെ തോക്ക് വ്യവസായമാണ് അമേരിക്കയിലുള്ളത്.
♣ അമേരിക്കയില്‍ മൊത്തം നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 55 ശതമാനവും നടത്തുന്നത് കുട്ടികളും കൗമാരക്കാരുമാണ് (മാതൃഭൂമി 2016 ജനു. 6).
♣ അമേരിക്കയിലെ സ്‌കൂളുകളും കോളേജുകളും തോക്കു സംസ്‌കാരത്തിന്റെയും കുത്തഴിഞ്ഞ ജീവിതത്തിന്റെയും കേന്ദ്രങ്ങളായിക്കൊണ്ടിരിക്കുന്നു.
♣ ഭൗതിക-ഗണിത ശാസ്ത്രവിഷയങ്ങളിലും എന്‍ജിനീയറിംഗിലും കമ്പ്യൂട്ടര്‍ പഠനങ്ങളിലും അമേരിക്കന്‍ കുട്ടികളെ പിന്‍തള്ളി, മറ്റു രാജ്യങ്ങളിലെ, പ്രത്യേകിച്ചും ഇന്ത്യയിലെ കുട്ടികള്‍ മുന്‍പന്തിയില്‍ എത്തുന്നു.
♣ മാത്ത്‌സ് ഒളിമ്പ്യാഡിലും, സ്‌പെല്ലിംഗ് ബി ടെസ്റ്റിലും കൂടാതെ മറ്റനേകം അമേരിക്കയിലെ ദേശീയ – അന്തര്‍ദേശീയ മത്സരപരീക്ഷകളില്‍ അമേരിക്കന്‍ വംശജരെ തോല്പിച്ച് ഭാരതത്തിലെ കുട്ടികള്‍ നിരന്തരമായി വിജയം നേടുന്നു.
♣ അമേരിക്കന്‍ സമൂഹത്തേക്കാള്‍, കുടിയേറ്റ സമൂഹങ്ങള്‍, പ്രത്യേകിച്ചും ഇന്ത്യന്‍ സമൂഹം വിദ്യാഭ്യാസത്തിലും സമ്പന്നതയിലും മുന്‍പന്തിയിലെത്തുന്നു.

ADVERTISEMENT

അമേരിക്കന്‍ സമൂഹത്തിന്റെ ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളെക്കുറിച്ചും വസ്തുതാപരമായ പഠനങ്ങള്‍ ലഭ്യമാണ്. അവിടെ നടക്കുന്ന/നടന്ന ഗവേഷണങ്ങള്‍ കൊണ്ട് സ്വന്തം സമൂഹത്തിലെ കാതലായ പലപ്രശ്‌നങ്ങള്‍ക്കും സമാധാനം കാണാന്‍ കഴിയുന്നില്ലെങ്കില്‍, അവിടുത്തെ പഠനഗവേഷണങ്ങള്‍ക്ക് എങ്ങിനെയാണ് ലോകത്തിന്റെ ക്ഷേമവും സമാധാനവും ഉറപ്പാക്കാന്‍ കഴിയുന്നത്?

ഗവേഷണങ്ങളും ആധുനികലോകവും
2020ല്‍, കൊറോണ മഹാമാരി ലോകത്തെ മുഴുവന്‍ വിഴുങ്ങി, ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാല്‍ മനുഷ്യ മനസ്സിലെ നശീകരണ പ്രവണതയ്ക്ക് ഒരു കുറവും വന്നിട്ടില്ലായെന്ന് ബ്രിട്ടീഷ് ‘തിങ്ക് ടാങ്കാ’ യ (Think Tank) ) ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാറ്റജിക് സ്റ്റഡീസ് (IISS) പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ ലോക രാജ്യങ്ങളുടെ സൈനിക ചെലവ് 1.8 ട്രില്ല്യന്‍ (1 ട്രില്ല്യന്‍= 1 ലക്ഷം കോടി) ഡോളറായിരുന്നു. ഇതാകട്ടെ കൊറോണ വന്നിട്ടുപോലും 2019 നെ അപേക്ഷിച്ച് 3.9% കൂടുതലാണ്. അപ്പോള്‍ ഇതിനാനുപാതികമായിട്ട് ലോകത്തില്‍ യുദ്ധത്തിന് വേണ്ടിയുള്ള ഗവേഷണ ചെലവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ആധുനിക ലോകത്തിലെ ഗവേഷണം കൂടുതലും നാശോന്മുഖ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്നുള്ളതിന് കൂടുതല്‍ തെളിവുകളുണ്ട്.

2018 ലെ ആഗോളസമാധാന പഠന സൂചിക(Global Peace Index Report-Published by Stock holm International Peace Research Institute-SIPRI) യനുസരിച്ച്, 80 ട്രില്ല്യണ്‍ ഡോളര്‍ ആണ് ലോക രാഷ്ട്രങ്ങളുടെ മൊത്ത വരുമാനം. ഇതില്‍ 14.1 ട്രില്ല്യന്‍ ഡോളര്‍ യുദ്ധച്ചെലവുകള്‍ക്കു വേണ്ടിയാണ് വിനിയോഗിക്കുന്നത്. ഭക്ഷണത്തിനു വേണ്ടി 8 ട്രില്ല്യണ്‍ ഡോളറും ആരോഗ്യസംരക്ഷണത്തിന് വേണ്ടി 7.8 ട്രില്ല്യണ്‍ ഡോളറും ചെലവഴിക്കുന്നു. അതായത് ലോക ഉത്പാദന/വരുമാനത്തിന്റെ 12 ശതമാനത്തോളം മനുഷ്യ നാശത്തിന് വേണ്ടി വിനിയോഗിക്കപ്പെടുമ്പോള്‍, മനുഷ്യന്റെ ആഹാരത്തിനും ആരോഗ്യത്തിനും വേണ്ടി യഥാക്രമം 10 ശതമാനവും 6.24 ശതമാനവും വരുമാനമാണ് ചെലവഴിക്കുന്നത്. ഏകദേശം ഇതേ അനുപാതത്തില്‍ തന്നെയായിരിക്കണമല്ലോ ഗവേഷണപഠനങ്ങള്‍ക്കു വേണ്ടിയും ചെലവഴിക്കപ്പെടുന്നത്. ആഹാരത്തെക്കാളും ആരോഗ്യത്തെക്കാളും പ്രധാനം യുദ്ധമാകുമ്പോള്‍, അവിടുത്തെ പഠന ഗവേഷണങ്ങള്‍ ശരിയായ ദിശയിലാണെന്ന് പറയാന്‍ കഴിയുമോ? ഉദാഹരണത്തിന്, ശാസ്ത്ര-സാങ്കേതികരംഗങ്ങളിലുണ്ടായിട്ടുള്ള കണ്ടുപിടുത്തങ്ങള്‍ മുഴുവനും തന്നെ യുദ്ധാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് നടന്നിട്ടുള്ളതെന്ന് മനസ്സിലാക്കുമ്പോള്‍, നമ്മുടെ ശാസ്ത്രഗവേഷണത്തിന്റെ പോരായ്മയാണ് വ്യക്തമാകുന്നത്. സാനിട്ടറി നാപ്കിന്‍ തൊട്ട് ബാലിസ്റ്റിക് മിസൈല്‍സ് വരെയും, വാക്കിടാക്കീസ് തൊട്ട് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് മുതലായവയൊക്കെയും യുദ്ധം നടത്താന്‍ വേണ്ടിയാണ് ഗവേഷണം ചെയ്ത് കണ്ടുപിടിച്ചത്. ഇപ്പോഴും ഇതേയവസ്ഥ തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് വലിയൊരു അപായ സൂചനയാണ്.

ആണവായുധങ്ങള്‍ക്കും ജൈവ-രാസായുധങ്ങള്‍ക്കും വേണ്ടി മനുഷ്യമനസ്സിന്റെ സത്യാന്വേഷണ കഴിവിനെ തിരിച്ചുവിടുന്നതെന്തുകൊണ്ട്? ഇവിടെയാണ് ഗവേഷണത്തിലെ മൂല്യങ്ങളുടെ പ്രസക്തി വരുന്നത്. കൊറോണ വൈറസ് പോലും ചൈനയുടെ സാമ്രാജ്യത്വ അധികാരക്കൊതിയുടെ ഫലമാണെന്ന വാദഗതിയുണ്ട്.

ഗവേഷണമൂല്യങ്ങള്‍
ഭൗതിക-സാമൂഹ്യ ശാസ്ത്ര പഠനങ്ങളിലും ഗവേഷണങ്ങളിലും ധാര്‍മ്മികമൂല്യങ്ങളെ അവഗണിക്കുന്നത്, സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന്, 1962 ല്‍ തോമസ് കുഹാന്‍ എന്ന ഭൗതികജ്ഞനും ശാസ്ത്രചിന്തകനുമായിരുന്ന മഹാന്‍ ‘ശാസ്ത്രവിപ്ലവത്തിന്റെ ഘടന’ യെന്ന മഹത്തായ കൃതിയിലൂടെ ലോകത്തെ ബോധിപ്പിക്കാന്‍ ശ്രമിച്ചു. ഈ ഗ്രന്ഥത്തെ വിലയിരുത്തിക്കൊണ്ട് പി.കേശവന്‍ നായര്‍ എഴുതുന്നു.

”പതിനേഴാം നൂറ്റാണ്ടുമുതല്‍ ആരംഭിച്ച ശാസ്ത്രവിപ്ലവത്തില്‍ നൈതിക മൂല്യങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും ഉണ്ടായിരുന്നില്ല. 17 ഉം 18 ഉം 19 ഉം നൂറ്റാണ്ടുകളില്‍ പ്രകൃതി ശക്തികളെ മെരുക്കിയെടുത്ത് അവയെ സമ്പത്തുല്പാദന പ്രക്രിയക്ക് വിനിയോഗിക്കപ്പെട്ടു. വലിയ ആവിയന്ത്രങ്ങളും കപ്പലുകളും നിര്‍മ്മിക്കപ്പെട്ടത് ഇക്കാലത്തായിരുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യയുപയോഗിച്ച് ഭൂമിയുടെ മുഖച്ഛായതന്നെ മാറ്റി മറിച്ചു. സ്വത്ത് എന്നത് ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ദ്രവ്യത്തിന്റെ അളവ് എന്നായി. ഒരാളിന്റെ സ്വത്ത് കണക്കാക്കപ്പെട്ടത് അയാളുടെ കൈവശമുള്ള ഭൂമിയുടെ അല്ലെങ്കില്‍ സ്വര്‍ണ്ണത്തിന്റെ അളവിനെ ആശ്രയിച്ചായിരുന്നു. ഭൗതികസമ്പത്താണ് മനുഷ്യജീവിതത്തിന്റെ മാനദണ്ഡമെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇത് മുതലാളിത്തത്തിന് അനുയോജ്യമായ ശാസ്ത്രത്തിന്റെ കാഴ്ച്ചപ്പാടായി. നൈതിക മൂല്യങ്ങളും ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ ബന്ധമില്ലെന്നായിരുന്നു ശാസ്ത്രജ്ഞന്മാരും വിശ്വസിച്ചിരുന്നത്. ഈ തെറ്റായ ധാരണകളെ ഒന്നൊന്നായി കുഹാന്‍ തുറന്നു കാണിച്ചു. ശാസ്ത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മനുഷ്യന്റെ കാഴ്ചപ്പാടുകളുമായും പ്രവൃത്തികളുമായും ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഗവേഷണങ്ങള്‍ മൂല്യാധിഷ്ഠിതമായിരിക്കണമെന്നായിരുന്നു കുഹാന്റെ ആഗ്രഹം. ഗവേഷകനായ ഒരു ശാസ്ത്രജ്ഞന് ബൗദ്ധികമായിട്ടുമാത്രമല്ല, ധാര്‍മ്മികമായും സമൂഹത്തോട് ബാധ്യതയുണ്ട്. ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ മാനവരാശിയുടെ നന്മക്കാണ് വിനാശത്തിനല്ല ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി”. (പി. കേശവന്‍ നായര്‍, നവ പാരിസ്ഥിതിക ചിന്തകള്‍, പേജ്-11)

മനുഷ്യന്റെ സ്വാര്‍ത്ഥവും, ദുഷ്ടലാക്കോടുകൂടിയതും, ആര്‍ത്തിപൂണ്ടതും മലിനവുമായ മനഃസ്ഥിതിയില്‍ നിന്നും ഗവേഷണ ബുദ്ധിയെ മോചിപ്പിച്ചില്ലായെങ്കില്‍ ലോകം എന്നും നാശത്തിലും ദു:ഖത്തിലും മുഴുകി കിടക്കും. ലോകത്തിലെ 80 ശതമാനം സമ്പത്ത് 20 ശതമാനം സമ്പന്നര്‍ കൈകാര്യം ചെയ്യുന്നത് തെറ്റല്ല. പക്ഷെ, ഏറ്റവും പുതിയ ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 780 കോടി ജനസംഖ്യയില്‍ (2021) 130 കോടി നിത്യദാരിദ്ര്യത്തില്‍ മുഴുകി കഴിയുന്നതും ശരിയല്ല. 1989 ല്‍ 20,000 പേരാണ് പല സംഘര്‍ഷങ്ങളില്‍ പെട്ട് ലോകത്ത് മരിച്ചിരുന്നതെങ്കില്‍, 2015 ല്‍ അത് ഒരു ലക്ഷമായി ഉയര്‍ന്നു. യുദ്ധവും പട്ടിണിയും രോഗവും കൊണ്ട് വീര്‍പ്പുമുട്ടുന്ന ലോകത്തിന്, ഗവേഷണവും പഠനവും ആശ്വാസം നല്‍കണമെങ്കില്‍ ആഗോളവ്യാപകമായി ഗവേഷണ പഠനങ്ങള്‍ സാര്‍വ്വലൗകിക മൂല്യങ്ങളാല്‍ പ്രചോദിതമാകണം. ലോകത്തില്‍ നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്കാന്‍, ഭാരതത്തിന് ലഭ്യമായിട്ടുള്ള ഏറ്റവും നല്ല അവസരവും ഇതുതന്നെയാണ്.
(തുടരും)

 

Tags: ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങൾ
Share6TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies