പ്രവാചകന്‍ മുഹമ്മദ് നബി ഏഴാം നൂറ്റാണ്ടില്‍, തന്റെ ജന്മസ്ഥലമായ മക്ക വിട്ട് പുതിയ നഗരമായ യഥ്രിബ് (മദീന) ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഇതിനെയാണ് ഹിജ്‌റ, അഥവാ കുടിയേറ്റം എന്നു പറയുന്നത്. ഇതിനെ ഉദാഹരിച്ചുകൊണ്ട് ജിഹാദികള്‍, ബഹുഭൂരിപക്ഷം വരുന്ന സാധാരണ വിശ്വാസികളുടെ മുന്നില്‍ പുതിയ വന്‍കരകളും രാജ്യങ്ങളും ലക്ഷ്യമാക്കി ലോകത്തെല്ലായിടത്തും കുടിയേറേണ്ടതിന്റെ ആവശ്യകതയെ സാധൂകരിക്കുന്നു. ആഗോള ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവാന്മാരാക്കുന്നു. അതിനു വേണ്ട സര്‍വവിധ സന്നാഹങ്ങളും ഒരുക്കിക്കൊടുക്കുന്നു. ചിലയിടത്ത് അത് പഠനത്തിന്റെ പേരിലാണെങ്കില്‍ മറ്റു ചിലയിടത്ത് ജോലിയുടെ പേരിലായിരിക്കും. ഇത് രണ്ടും ഫലിക്കാത്ത രാഷ്ട്രങ്ങളിലേക്ക് കുടിയേറാന്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കേണ്ടി വരും. അതിന് ഒരു രാജ്യത്ത് സൃഷ്ടിക്കേണ്ടത് ആഭ്യന്തരയുദ്ധമാണെങ്കില്‍ അവര്‍ അതും സൃഷ്ടിക്കും. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന ആഭ്യന്തര അസ്ഥിരതയുടെ കരളലിയിപ്പിക്കുന്ന ചിത്രങ്ങളൊപ്പി നല്‍കാന്‍ ആഗോള മാധ്യമങ്ങളില്‍ ഇവരുടെ തന്നെ പിണിയാളുകള്‍ ഉണ്ടാവും. പിന്നെയങ്ങോട്ട് കുറെ ദിവസത്തേക്ക് ‘കണ്ണേ മടങ്ങുക’-,- ‘-ലോകമേ ലജ്ജിക്കുക’- എന്നതൊക്കെ ആയിരിക്കും. ഓര്‍മ്മയില്ലേ ഒരു മാസം മുമ്പുവരെ അഫ്ഗാനിസ്ഥാന്‍ കൈനീട്ടുന്നു, കാല് നീട്ടുന്നു എന്നെഴുതിയ മലയാള ദിനപത്രങ്ങളെ? അതെല്ലാം വളരെ വലിയൊരു ശൃംഖലയുടെ ഇങ്ങേയറ്റത്ത് കിടക്കുന്ന ഏറ്റവും ചെറിയ കണ്ണികളാണ്.
വിശ്വാസികളെ സംബന്ധിച്ച് ഇതൊരു മതപരമായ ധര്‍മ്മമാണ്. അല്ലെങ്കില്‍ തന്നെ, അതങ്ങനെയാണെന്ന് മതപണ്ഡിതര്‍ പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇപ്രകാരം നടക്കുന്ന കുടിയേറ്റം, കുടിയേറുന്ന രാജ്യത്തെ സാമൂഹിക മൂല്യങ്ങളും സംസ്‌കാരവുമായി പൊരുത്തപ്പെട്ട് സമാധാനപരമായി ആ രാജ്യത്ത് ജീവിക്കാനൊന്നുമായിരിക്കില്ല. കുടിയേറ്റക്കാരായി വന്നുചേരുന്നവരെല്ലാം ഏതെങ്കിലും ഒരു സ്ഥലത്ത് വാസമുറപ്പിക്കും. പിറകേ വരുന്നവരെല്ലാം, കൂട്ടത്തോടെ ആ മേഖലയിലേക്ക് ചേക്കേറും. സ്വന്തം മത ഐഡന്റിറ്റി ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന പേരില്‍, സാവധാനം ആ രാജ്യത്തെ സംസ്‌കാരത്തെയും പ്രാദേശികമതത്തെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. വിദേശികള്‍ ഇതിനെ മൈഗ്രേഷന്‍ ജിഹാദ്, സിവിലൈസേഷന്‍ ജിഹാദ് എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. സ്വന്തം കമ്മ്യൂണിറ്റി ആരംഭിച്ച്, വളര്‍ത്തി, മെല്ലെ മെല്ലെ അവിടത്തെ നിഷേധിക്കാനാവാത്ത ഒരു ശക്തിയായി അവര്‍ മാറും. തങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ രാഷ്ട്രീയ പാര്‍ട്ടികളോട് വിലപേശല്‍ നടത്തും. കഴിഞ്ഞ രണ്ടോ മൂന്നോ ദശാബ്ദങ്ങള്‍ കൊണ്ട് അമേരിക്കയ്ക്ക് സംഭവിച്ചത് അതാണ്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള അഫ്ഗാനികളുടെയും ഇറാഖികളുടെയും കുടിയേറ്റം, ആഫ്രിക്കയില്‍ നിന്ന് സോമാലിയക്കാരുടെ കുടിയേറ്റം, കിഴക്കന്‍ യൂറോപ്പില്‍ നിന്നും അല്‍ബേനിയന്‍ ബോസ്‌നിയന്‍ ജനതയുടെ കുടിയേറ്റം, ക്രമാതീതമായി വര്‍ദ്ധിച്ച സിറിയയില്‍ നിന്നുള്ള മുസ്ലിം കുടിയേറ്റം എന്നിവ മൂലം, അമേരിക്കന്‍ രാഷ്ട്രീയ ചാലകശക്തിയുടെ ഏറ്റവും വലിയ പ്രേരകശക്തിയായി ഇസ്ലാം സമൂഹം മാറിയിരിക്കുന്നു, മാറിക്കൊണ്ടിരിക്കുന്നു. ശരിയത്ത് നിയമത്തിന് നിയമസാധുത നല്‍കണമെന്നും പ്രത്യേക പരിഗണന തങ്ങള്‍ക്ക് ലഭിക്കണമെന്നുമുള്ള ആവശ്യങ്ങളാണ് അവര്‍ അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്നില്‍ നിരത്തിയിരിക്കുന്നത്. ഫോക്‌സ് ന്യൂസോ ന്യൂയോര്‍ക്ക് ടൈംസോ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതിനര്‍ത്ഥം ഇതൊന്നും അമേരിക്കയില്‍ സംഭവിക്കുന്നില്ലെന്നല്ല.
‘ഒരു തുള്ളി ചോര ചിന്താതെ, തോക്കുകളും വാളുകളുമില്ലാതെ, യൂറോപ്പ് ഞങ്ങള്‍ കീഴടക്കും’- – ഇത് കുപ്രസിദ്ധനായ ലിബിയന്‍ ഏകാധിപതിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയുടെ വാക്കുകളാണ്. എത്രത്തോളം ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളാണ് അവയെന്നു നോക്കൂ. അത് തന്നെയല്ലേ ഇപ്പോള്‍ സംഭവിക്കുന്നത്? പടിപടിയായി യൂറോപ്പ് കീഴടങ്ങിക്കൊണ്ടിരിക്കുന്നു. നെതര്‍ലാന്‍ഡ് എം.പിയായ ഗീര്‍ട്ട് വൈല്‍ഡേഴ്‌സിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ. ‘ഇസ്ലാമില്‍ നിന്നുള്ള ഭീഷണി എല്ലാവരും കരുതുന്നതു പോലെ നടുറോഡില്‍ വെച്ച് പൊട്ടിത്തെറിക്കുന്നതോ അക്രമങ്ങളും സ്‌ഫോടനങ്ങളും വഴി നഗരങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതോ മാത്രമല്ല. സാവധാനം, ആനുപാതികമായി വര്‍ദ്ധിക്കുന്ന നമ്മുടെ സംസ്‌കാരത്തിലെയും നീതിന്യായ വ്യവസ്ഥയിലെയും സമൂഹത്തിലെയും കടന്നുകയറ്റം കൂടിയാണ്. ഇതിനെ തന്നെയാണ് ഇസ്ലാമികവല്‍ക്കരണം എന്നു പറയുന്നത്’.-
പതുക്കെ പടരുക
അമേരിക്കന്‍ സെന്റര്‍ ഓഫ് സെക്യൂരിറ്റി പോളിസി, കൃത്യമായി മൈഗ്രേഷന്‍ ജിഹാദ് എന്തെന്ന് വിശദീകരിക്കുന്നുണ്ട്. ഒരു സ്ഥലത്ത് അത്യാവശ്യത്തിനുള്ള മുസ്ലിം ജനസംഖ്യ ആയിക്കഴിഞ്ഞാല്‍, അടുത്ത പടി മസ്ജിദ് പണിയലാണ്. എണ്ണത്തില്‍ വളരെ കുറവേ ഉള്ളൂവെങ്കിലും, അവര്‍ എങ്ങനെയെങ്കിലും ഒരു മുസ്ലിം പള്ളി അവിടെ സ്ഥാപിക്കും. എപ്രകാരമാണോ ഒരു സേനാധിപന്‍ തന്റെ തീരുമാനം എല്ലാ സൈനികരെയും അറിയിക്കാന്‍ സമ്പൂര്‍ണ്ണ സൈന്യത്തെ വിളിച്ചു കൂട്ടുന്നത്, അപ്രകാരം പ്രാധാന്യമുള്ളതാണ് ഒരു ജനവിഭാഗത്തിന് സംഘടിക്കാന്‍ ഒരു സ്ഥലം ലഭിക്കുന്നത്. മതപരമായ എന്ന ലേബലില്‍ സാമൂഹികപരവും, രാഷ്ട്രീയപരവുമായ തീരുമാനങ്ങള്‍ അതിനുള്ളില്‍ നിന്നും ഉടലെടുക്കും. പരമാവധി ആ പള്ളിക്കു സമീപം വീടെടുക്കാനായിരിക്കും എല്ലാവരും ശ്രമിക്കുക. അപ്രകാരം അവിടെ ഒരു കമ്മ്യൂണിറ്റി രൂപപ്പെടും. ആരാധകര്‍ കൂടുന്നതിനനുസരിച്ച് മെല്ലെമെല്ലെ അവിടെ മത അധ്യാപകരും സൃഷ്ടിക്കപ്പെടും. ജിഹാദില്‍, പോരാളികള്‍ പരിശീലനം ലഭിച്ചവരും യുദ്ധനിപുണരുമാകേണ്ടത് അനിവാര്യമായതു പോലെ, സിവിലൈസേഷന്‍ ജിഹാദില്‍, തങ്ങള്‍ സാമൂഹ്യപരമായും രാഷ്ട്രീയപരമായുമുള്ള രംഗങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെയും ശക്തരാവേണ്ടതിന്റെയും അനിവാര്യത മതാധ്യക്ഷര്‍ ജനങ്ങളെ ബോധ്യപ്പെടുത്തും.
ജിഹാദികളുടെ പദ്ധതിയിലെ അടുത്ത സംസ്‌കാരിക നുഴഞ്ഞുകയറ്റം ഭാഷാപരമായാണ്. അറബി ഭാഷ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമായതിനാല്‍, മദ്രസകളില്‍ അത് പരിശീലിപ്പിക്കപ്പെടും. ഇതിനോടൊപ്പം, പബ്ലിക് സ്‌കൂള്‍കരിക്കുലത്തില്‍ അറബി ഭാഷ ഉള്‍പ്പെടുത്താന്‍, തങ്ങളുടെ വോട്ട് അഭ്യര്‍ത്ഥിച്ചു വരുന്ന രാഷ്ട്രീയ പാര്‍ട്ടികളോട് ഇവര്‍ ആവശ്യപ്പെടും. ഇതോടൊപ്പം, യുവാക്കളെ രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കാനിറക്കും. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 2014-ല്‍ സ്ഥാപിക്കപ്പെട്ട യു.എസ്.സി.എം.ഒ അഥവാ യു.എസ് കൗണ്‍സില്‍ ഓഫ് മുസ്ലിം ഓര്‍ഗനൈസേഷന്‍സ്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് പിന്‍മാറ്റത്തെ പിന്തുണയ്ക്കുന്ന, കശ്മീരി വിഘടനവാദി നേതാവ് സയ്യിദ് അലിഷാ ഗീലാനിയുടെ മരണത്തില്‍ അനുശോചിച്ച യു.എസ്.സി.എം.ഒ, അമേരിക്കയിലെ ആദ്യത്തെ മതാടിസ്ഥാനത്തിലുള്ള പാര്‍ട്ടിയാണ്.
അമേരിക്കയിലെ പ്രമുഖ മത പണ്ഡിതനായ ഇമാം യാഹ്യ ഹെന്‍ദി, സൗദി അറേബ്യയില്‍ നടത്തിയ ഒരു പ്രഭാഷണത്തെക്കുറിച്ച് വാഷിംഗ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2015 ഓടെ, അമേരിക്കയില്‍ 30 മുസ്ലിം മേയര്‍മാരെ സൃഷ്ടിക്കും എന്നതായിരുന്നു അത്. അതിനുവേണ്ടി അവര്‍ അമേരിക്കയില്‍, ഇസ്ലാമിനെ ദേശീയവല്‍ക്കരിക്കുകയാണത്രേ. ദേശീയവല്‍ക്കരിക്കപ്പെട്ട ഇസ്ലാമിന്റെ പേരാണ് ഖിലാഫത്ത് രാഷ്ട്രം എന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം. പോരാത്തതിന് ഇമാം ഒന്നുകൂടി പറയുന്നു, ‘ഈ വര്‍ഷം മാത്രം അമേരിക്കയില്‍ 17,000 പേര്‍ ഇസ്ലാമിലേക്ക് മതം മാറി. എന്നാലും ഞങ്ങള്‍ മതം മാറ്റത്തില്‍ മൂന്നാം സ്ഥാനത്താണ്’.- വാക്കുകളില്‍ മുഴച്ചുനില്‍ക്കുന്ന ആ സങ്കടം നോക്കൂ. കുറച്ച് അത്യാഗ്രഹമാണെങ്കിലും, ആ പ്രഖ്യാപനത്തില്‍ പരിഗണിക്കേണ്ടത് അവരുടെ ആത്യന്തിക ലക്ഷ്യം എന്താണെന്നത് മാത്രമാണ്. നിങ്ങള്‍ ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ, ബിജെപി, പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 20 ഹിന്ദു മുഖ്യമന്ത്രിമാരെ സൃഷ്ടിക്കുമെന്നെങ്ങാന്‍ പറഞ്ഞാല്‍, എന്തായിരിക്കും പുകില്‍?
അനിതരസാധാരണമായി പെറ്റുപെരുകി കൊണ്ടിരിക്കുന്ന ജനസംഖ്യ കുടിയേറ്റ ജിഹാദിന്റെ മറ്റൊരു മൂര്‍ച്ചയുള്ള ആയുധമാണ്. 2010-2030 കാലഘട്ടങ്ങള്‍ തമ്മിലുള്ള മുസ്ലിം ജനസംഖ്യ വര്‍ദ്ധനവ് ഓരോ രാജ്യങ്ങളായി താരതമ്യം ചെയ്ത് പഠനങ്ങള്‍ നടന്നിട്ടുണ്ട്. 2010-ല്‍ 1.9 ശതമാനം മാത്രം മുസ്ലിം ജനസംഖ്യ ഉണ്ടായിരുന്ന ഓസ്‌ട്രേലിയ 2030 ആകുമ്പോഴേക്കും 2.8 എന്ന രീതിയില്‍ ഇരട്ടിക്കും. ഓസ്ട്രിയ 5.7-ല്‍ നിന്ന് 9.3, സ്വീഡന്‍ 4.9-10, കാനഡ 2.8 – 6.6, യു.കെ 4.6 – 8.2 എന്നീ രാജ്യങ്ങളുടെ ജനസംഖ്യ വര്‍ദ്ധനവിന്റെ കണക്കുകള്‍ ജനസംഖ്യാ വിസ്‌ഫോടനത്തെയാണ് സൂചിപ്പിക്കുന്നത്.
നിശ്ശബ്ദയുദ്ധം
എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ് ഐക്യരാഷ്ട്ര സംഘടന പോലെ, ജിഹാദികളും ഇടതുപക്ഷക്കാരും ഹൈജാക്ക് ചെയ്ത മനുഷ്യാവകാശ സംഘടനകളുടെ മൈഗ്രേഷന്‍ ജിഹാദിനുള്ള പ്രത്യക്ഷ പിന്തുണ. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, സൗദി അറേബ്യ ഒരു മുസ്ലിം രാഷ്ട്രമായിട്ടും അഭയം ചോദിച്ചു ചെന്നിറങ്ങിയ സോമാലിയന്‍ മുസ്ലിങ്ങളെ, തിരിച്ചു കയറ്റി അയക്കുകയാണ് ചെയ്തത്. ഒരക്ഷരം പോലും ഇതിനെതിരെ ഐക്യരാഷ്ട്രസംഘടന പ്രതികരിച്ചില്ല. എന്നാല്‍, ഇസ്ലാമിക തീവ്രവാദം ഭയന്ന് സ്വീഡിഷ് ജനത തുടര്‍നടപടികള്‍ എടുത്തപ്പോള്‍, അവരെ ‘ആഫ്രോഫോബിക്’- എന്ന് മുദ്രകുത്തുകയാണ് ഇതേ യു.എന്‍ ചെയ്തത്. പ്രാദേശിക മതങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ എന്‍ജിഒകള്‍ സൃഷ്ടിക്കുക, ആരോടും ചോദിക്കാതെ ആരുടെയും അനുവാദമില്ലാതെ സര്‍വ്വേകള്‍ (അധികവും വ്യാജം) നടത്തുക. എന്നിട്ട്, ‘ജനങ്ങള്‍ അഭിപ്രായപ്പെടുന്നു’- എന്ന പേരില്‍ പൊതുജനാഭിപ്രായമാക്കി ചിത്രീകരിച്ചു കൊണ്ട് അവരുടെ അജണ്ടകള്‍ സര്‍വേ റിപ്പോര്‍ട്ടുകളാക്കി പ്രസിദ്ധീകരിക്കുക. എന്നിങ്ങനെ പബ്ലിക് ഒപ്പീനിയന്‍ വാര്‍ഫെയറിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ചാണ് നിശ്ശബ്ദമായി ഇവര്‍ യുദ്ധം ചെയ്യുന്നത്. എത്രത്തോളം ഇത് കേരളസമൂഹത്തിലടക്കം ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്ന കാര്യം, അധ്യാപകരും കവികളുമായ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കും വ്യക്തമായി അറിയാം. കൂട്ടത്തിലൊരുത്തന്‍ കൊല്ലപ്പെട്ടപ്പോള്‍ ‘ഇസ്ലാമിക വര്‍ഗീയത തുലയട്ടെ’- എന്ന മുദ്രാവാക്യം പകുതിക്ക് വച്ച് വിഴുങ്ങി ‘വര്‍ഗീയത തുലയട്ടെ’- എന്നു പറഞ്ഞ ആ പറച്ചിലിലുണ്ട് എല്ലാം.
യൂറോപ്പ് മെല്ലെ മെല്ലെ കീഴടക്കപ്പെടുകയാണ്. ഫ്രാന്‍സ്, പോളണ്ട് പോലുള്ള ചുരുക്കം ചില രാഷ്ട്രങ്ങള്‍ മാത്രമാണ് എതിര്‍ത്തു നില്‍ക്കുന്നത്. ട്രോയ് എന്ന മഹാനഗരത്തിന് സര്‍വ്വനാശത്തിന്റെ മുന്നറിയിപ്പ് കൊടുത്ത കസാന്‍ഡ്രയെയും ഡിയോഫോബസിനെയും പോലുള്ള ദീര്‍ഘദര്‍ശികളുടെ ശബ്ദം നമ്മള്‍ക്ക് വേണ്ടി ദുര്‍ബലമായി മുഴങ്ങുന്നുണ്ട്. അവരെ ഉയര്‍ത്തിക്കൊണ്ടു വരിക. അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുക. ലൗജിഹാദ്, മതരാഷ്ട്ര ഭീകരവാദം, സാംസ്‌കാരിക/കുടിയേറ്റ ജിഹാദ് എന്നിങ്ങനെ മൂന്നു രൂപങ്ങളില്‍ ആഗോള ഇസ്ലാമിക രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് പൊളിറ്റിക്കല്‍ ഇസ്ലാം വിവിധ ദിശകളിലൂടെ നടന്നടുക്കുകയാണ്. നമ്മള്‍ നിസ്സംഗരായി ഇരുന്നാല്‍, നിഷ്പ്രയാസം അവര്‍ ദശാബ്ദങ്ങള്‍ക്കുള്ളില്‍ ലക്ഷ്യം കാണും.
സ്വയം ശക്തരാകുക; സജ്ജരാകുക
ഇതിനു പ്രതിവിധി ഒന്നേയുള്ളൂ. സാമ്പത്തികമായും, സാമൂഹികമായും, മതപരമായും ശക്തരാവുക. അങ്ങനെ വളരുവാന്‍ സ്വന്തം സമൂഹത്തിന് വളമൊരുക്കി എല്ലാത്തിലും മുന്‍ഗണന നല്‍കുക. എല്ലാത്തിനും ഉപരി, യുവതലമുറയെ ബോധവല്‍ക്കരിക്കുക. സഹസ്രാബ്ദങ്ങള്‍ നീണ്ടൊരു സംസ്‌കാരവും തനതു പ്രാദേശിക മതങ്ങളും ഇന്ന് ഭൂമിയില്‍ അവശേഷിക്കുന്നത് ഇവിടെ, ഈ ഹിന്ദുസ്ഥാനില്‍ മാത്രമാണ്. അതിനെ സാംസ്‌കാരികമായും മതപരമായും തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍ അത്രയ്ക്ക് ശക്തരാണ്. ഇങ്ങനെയൊരു ഘട്ടത്തില്‍, രാഷ്ട്രീയ സ്വയംസേവക സംഘമോ, ബിജെപിയോ എല്ലാം ചെയ്യട്ടെ എന്നു കരുതി മാറിയിരിക്കരുത്. സംഘടനകള്‍ക്കും സര്‍ക്കാരുകള്‍ക്കും പരിമിതിയുണ്ട്. നമ്മള്‍ പൗരന്മാരാണ്, നമ്മള്‍ക്കതില്ല. ആസേതുഹിമാചലം ദേവനിര്‍മ്മിതമായ ഈ രാഷ്ട്രം, സഹസ്രാബ്ദങ്ങള്‍ സൂര്യപ്രഭയോടു കൂടി നിലനില്‍ക്കുവാന്‍ ഓരോ ഹിന്ദുവും കര്‍മ്മനിരതനാവണം.
(അവസാനിച്ചു)