സഹതാപ തരംഗവും മാനവികതാ വാദവും ഉയര്‍ത്തിപ്പിടിച്ച മനുഷ്യാവകാശ സംഘടനകളുടെ ശുപാര്‍ശകളുടെ ബലത്തിലാണ് ജിഹാദികള്‍ കുടിയേറ്റ ജിഹാദ് നടപ്പിലാക്കാറുള്ളത്. എന്നാല്‍, എന്നും അതിനെ ശക്തമായി എതിര്‍ത്തു നിന്ന ഒരേയൊരു രാഷ്ട്രമാണ് പോളണ്ട്. ആഗോള ഇസ്ലാമിക് ഖാലിഫേറ്റിനെ എതിര്‍ത്തു കൊണ്ട് മുന്നോട്ടു വന്നത് പോളണ്ടിലെ വലതുപക്ഷ പാര്‍ട്ടിയായ ലോ ആന്‍ഡ് ജസ്റ്റിസ് ആയിരുന്നു. ദീര്‍ഘവീക്ഷണമുള്ള ജനതയായിരുന്നതിനാല്‍, ഒരൊറ്റ അഭയാര്‍ത്ഥികളെയും അടുപ്പിക്കില്ലെന്ന് കൂസലില്ലാതെ പ്രഖ്യാപിച്ച ലോ ആന്‍ഡ് ജസ്റ്റിസ് നേതാക്കളെ ജനം കണ്ണുംപൂട്ടി തിരഞ്ഞെടുത്തു. 2015 ഒക്ടോബര്‍ 25ന് വമ്പിച്ച ഭൂരിപക്ഷത്തോടെ അവര്‍ അധികാരത്തില്‍ വന്നു. ആന്‍ഡ്രെ ഡൂഡ പ്രസിഡന്റായും ബിയാറ്റ സിഡ്‌ലോ പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. ആഗോള ഇസ്ലാമിക് ഖാലിഫേറ്റ് സ്വപ്‌നം കണ്ടിരുന്നവരുടെ അടിത്തറയിളക്കുന്ന നടപടികള്‍ക്കായിരുന്നു പിന്നീട് പോളണ്ട് സാക്ഷ്യം വഹിച്ചത്. 90% ക്രിസ്ത്യാനികളുള്ള പോളണ്ടില്‍ എപ്രകാരമാണ് നീങ്ങേണ്ടതെന്ന് ഭരണകൂടത്തിനറിയാമായിരുന്നു. ‘ഒരു നല്ല ക്രിസ്ത്യാനിയെന്നാല്‍ സഹായിക്കുന്നവനാണ്. സഹായിച്ചാല്‍ മതി, അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്ന് അതിനര്‍ത്ഥമില്ല’ എന്ന് പ്രധാനമന്ത്രിയുടെ ക്യാബിനറ്റ് ഓഫീസ് മേധാവിയായ എല്‍സ്ബീറ്റ വിറ്റേക്ക് പരസ്യമായി പ്രഖ്യാപിച്ചു. അതും പോരാഞ്ഞ്, വരാനിരിക്കുന്ന നാറ്റോ ഉച്ചകോടിയുടെ മറവില്‍, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പുതിയ തീവ്രവാദ വിരുദ്ധ നിയമം സര്‍ക്കാര്‍ പാസ്സാക്കി. പോളിഷ് പൗരന്മാരൊഴിച്ച് മറ്റാരെ വേണമെങ്കിലും തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരം കൊടുത്തു. സ്വന്തം പൗരന്‍മാരെ ഒഴിച്ച് മറ്റാരെ വേണമെങ്കിലും നിരീക്ഷിക്കാനും കോടതിയുടെ അനുമതി പോലുമില്ലാതെ ഫോണ്‍ ടാപ്പ് ചെയ്യാനും വിരലടയാളം പരിശോധിക്കാനും ഈ നിയമം അനുവാദം നല്‍കി. പൗരന്മാരല്ലാത്തവരെ സംഘം ചേരുന്നതില്‍ നിന്നും വിലക്കാനും, വേണ്ടിവന്നാല്‍ വെടിവെച്ചു കൊല്ലാനും പോലീസുകാര്‍ക്ക് അധികാരം നല്‍കിയ നടപടി, കിളി പോയ മനുഷ്യാവകാശ സംഘടനകള്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. പാരാമിലിറ്ററി ഗ്രൂപ്പുകള്‍ക്ക് കുടിയേറ്റക്കാര്‍ക്ക് മേല്‍ കൂടുതല്‍ അധികാരം നല്‍കി, പ്രീപെയ്ഡ് ഫോണ്‍ കാര്‍ഡുകളുടെ വില്‍പ്പനയും വാങ്ങലും നിയന്ത്രിച്ചു. പാനോപ്ടിക്കോണ്‍, ഹെല്‍സിങ്കി ഫൗണ്ടേഷന്‍, ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തുടങ്ങിയ വിഖ്യാത മനുഷ്യാവകാശ സംഘടനകള്‍ ഈ ബില്‍ പാസ്സാക്കുന്നതില്‍ നിന്നും പ്രസിഡന്റിനെ വിലക്കി. എന്നാല്‍, ഇടംവലം നോക്കാതെ ആന്‍ഡ്രെ ഡൂഡ ബില്ലിലൊപ്പിട്ടു.
അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും മനുഷ്യാവകാശ സംഘടനകളും പോളണ്ടിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഒടുവില്‍, 1.1 മില്യണ്‍ അഭയാര്‍ത്ഥികളെ ജര്‍മ്മനി സ്വീകരിച്ചപ്പോള്‍ പോളണ്ട് സ്വീകരിക്കാന്‍ തയ്യാറായത് 400 അഭയാര്‍ത്ഥികളെ മാത്രമാണ്. മനുഷ്യത്വരഹിതമായ പോളിഷ് നയത്തിനെതിരെ ആഗോളവ്യാപകമായി വന്‍ പ്രതിഷേധം നടന്നു. ഒടുവില്‍ 6,800 അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് പോളണ്ട് സമ്മതിച്ചു. ഇതിനെതിരെ പോളണ്ടിലെ ജനത വന്‍ പ്രതിഷേധം നടത്തി. കൃത്യം ആ സമയത്താണ് 2015-ല്‍ ലോകം ഞെട്ടിയ പാരിസ് ഭീകരാക്രമണങ്ങള്‍ നടക്കുന്നത്. ഡൂഡയും സിഡ്‌ലോയും കിട്ടിയ അവസരം മുതലാക്കി. സ്വന്തം രാജ്യത്തെ അപകടത്തിലാക്കാന്‍ തങ്ങള്‍ക്കുദ്ദേശമില്ലെന്നും, അതിന്റെ പ്രത്യാഘാതം എന്തായാലും അത് വിഷയമല്ലെന്നും പ്രധാനമന്ത്രി സിഡ്‌ലോ തുറന്നടിച്ചത് ജനങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. പോളണ്ടിലെ ജനങ്ങളില്‍ സിംഹഭാഗവും ഈ നടപടിക്ക് അനുകൂലമായിരുന്നു. വന്‍തോതില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാനുള്ള സാമ്പത്തിക നില പോളണ്ടിനില്ലെന്ന സത്യം ഓര്‍മ്മിപ്പിച്ചതോടെ ശേഷിച്ച കുറച്ചു പേരും ക്രമേണ നിശ്ശബ്ദരായി. സ്വീകരിക്കേണ്ടി വന്ന കുറച്ച് അഭയാര്‍ത്ഥികളോട് നിര്‍ദാക്ഷിണ്യം തന്നെയാണ് ജനങ്ങളും സര്‍ക്കാരും പെരുമാറിയത്. മറ്റ് രാജ്യങ്ങളിലെ പോലെ, അഭയാര്‍ത്ഥികള്‍ക്ക് മലര്‍ന്നിരുന്നു തിന്നാനുള്ള സൗകര്യമൊരുക്കി കൊടുക്കാന്‍ പോളിഷ് സര്‍ക്കാരിനും സമൂഹത്തിനും ഉദ്ദേശമില്ലായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് 20 സ്ലോട്ടി ചിലവു വരുമ്പോള്‍, ഒരാള്‍ക്ക് ഒരു മാസത്തേക്ക് 70 സ്ലോട്ടി (ഏതാണ്ട് 1300 ഇന്ത്യന്‍ രൂപ) എന്ന തുച്ഛമായ ജീവനാംശം മാത്രം നല്‍കിയ സര്‍ക്കാര്‍, കുടിയേറ്റക്കാരെ പണിയെടുക്കാന്‍ നിര്‍ബന്ധിച്ചു.
സ്വന്തം മതവും സംസ്‌കാരവും കളഞ്ഞു കുളിക്കാന്‍ ഒരുക്കമല്ലായിരുന്ന പോളണ്ടിന് അതിന്റെ ഗുണഫലവും ഉണ്ടായി. അവിടവിടെ മാത്രം ഇടയ്ക്ക് കേട്ടിരുന്ന പൊട്ടിത്തെറികള്‍, തുടരെത്തുടരെയുള്ള സ്‌ഫോടന ശബ്ദങ്ങളായി മാറുന്നത് വായും പൊളിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ നോക്കിയിരുന്നപ്പോള്‍, പോളണ്ട് അങ്ങേയറ്റം സുരക്ഷിതമായിരുന്നു. ഒട്ടകത്തിന് സ്ഥലം കൊടുത്ത കഥയറിയാവുന്ന ദീര്‍ഘദര്‍ശികളായ സര്‍ക്കാര്‍ തങ്ങളുടെ ജനങ്ങളെ സംരക്ഷിച്ചത് നോക്കി നെടുവീര്‍പ്പിടാന്‍ മാത്രമേ മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ക്ക് സാധിച്ചുള്ളൂ.
അവര്‍ എവിടെ?
അഗ്‌നിയെ ആരാധിച്ചിരുന്ന ഇറാനിലെ പാഴ്‌സികള്‍, നിസ്വരും നിഷ്‌കളങ്കരുമായിരുന്ന അഫ്ഗാനിസ്ഥാനിലെ ബുദ്ധമതക്കാര്‍, ഇവരൊക്കെ ഇന്ന് എവിടെ..? എന്താണിവര്‍ക്ക് സംഭവിച്ചത്? ഉത്തരം തേടി അധികം ദൂരെയൊന്നും പോകേണ്ട. ബംഗ്ലാദേശിലും പാകിസ്ഥാനിലും ജീവിക്കുന്ന ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ മുതലായ ന്യൂനപക്ഷമതക്കാരുടെ അവസ്ഥ കണ്ടാല്‍ കാര്യം മനസ്സിലാവും. ഭൂരിപക്ഷമായിക്കഴിഞ്ഞാല്‍, അവര്‍ക്ക് ഒരേയൊരു മതമേയുള്ളൂ, അത് ഇസ്ലാമാണ്. ഒരേയൊരു നിയമമേ ഉള്ളൂ, അത് ശരിയത്ത് ആണ്. ഇത് അനുസരിക്കാത്ത മറ്റെല്ലാവരും കാഫിറുകളാണ്. എന്താണ് ഇങ്ങനെ സംഭവിക്കാനുള്ള പ്രധാന കാരണം? ഒറ്റ ബുദ്ധിജീവികള്‍ക്കും പറയാന്‍ ധൈര്യമില്ലാത്ത, നിരീശ്വരവാദികളെന്ന് സ്വയം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് മുട്ടു വിറയ്ക്കുന്ന വിഷയമാണിത്. എന്നാല്‍, ആരെങ്കിലും ഇത് പറഞ്ഞേ പറ്റൂ. നമ്മള്‍ക്ക് സങ്കല്പിക്കാന്‍ പോലും സാധിക്കാത്തത്ര വലിയ അന്താരാഷ്ട്ര ഗൂഢാലോചനയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
കുടിയേറ്റം ഒരു ജിഹാദ്
കുടിയേറ്റം ഒരു ജിഹാദാണെന്ന് പ്രവാചകന്‍ മുഹമ്മദ് നബി സ്വമേധയാ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തില്‍ നിന്നും രാജ്യങ്ങളിലേക്ക്, നഗരത്തില്‍ നിന്നും നഗരങ്ങളിലേക്ക്, ഗ്രാമത്തില്‍ നിന്നും ഗ്രാമങ്ങളിലേക്ക് ഉറുമ്പുകളുടെ കോളനി പോലെ പരക്കുകയാണവര്‍. ഇത് ഒരു ധര്‍മ്മമാണെന്ന് ഇസ്ലാമിലെ വലിയൊരു കൂട്ടം വിഭാഗം വിശ്വസിക്കുന്നു. അതു കൊണ്ടു തന്നെ, മറ്റു മതങ്ങളും വിശ്വാസങ്ങളും സംസ്‌കാരങ്ങളും ഭൂമിയില്‍ നിലനില്‍ക്കേണ്ട ആവശ്യകത അവരെ പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കില്ല. ഭൂമിയില്‍ ഏറ്റവും അവസാനമായി ഉണ്ടായതാണെങ്കിലും സ്വന്തം മതം മാത്രമാണ് സത്യമെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗത്തെ നിങ്ങള്‍ എന്തു പറഞ്ഞു മനസ്സിലാക്കും..? അഥവാ നിങ്ങള്‍ അതിനു ശ്രമിച്ചാല്‍, അവിടെ കളിയുടെ ഗതി മാറും. നിങ്ങള്‍ പറയുന്നത് ഇസ്ലാമിലെ തീവ്രവാദികള്‍ക്കെതിരെയായിരിക്കും. എന്നാല്‍, മതമൗലികവാദികളായ പണ്ഡിതന്മാര്‍ നിങ്ങള്‍ പറഞ്ഞത് ഇസ്ലാമിനെതിരെയാണെന്ന് വ്യാഖ്യാനിക്കും. ഒറ്റയടിക്ക് നിങ്ങളെ മത വിരോധിയാക്കും. തീര്‍ന്നു കഥ!
സ്വന്തം വിശ്വാസം (നിഷ്‌കളങ്ക മുഖംമൂടിയണിഞ്ഞു പറഞ്ഞാല്‍ വിശ്വാസം, തലച്ചോര്‍ ഉപയോഗിച്ച് ചിന്തിച്ചാല്‍ മതം) വ്യാപിപ്പിക്കുന്നത് ധര്‍മ്മമായി കരുതുന്നവരെ കരുവാക്കി തീവ്രവാദികള്‍ ആഗോള ഇസ്ലാമിക രാഷ്ട്രമെന്ന തങ്ങളുടെ ലക്ഷ്യത്തിലേക്ക് ഓരോ ദിവസവും അടുത്തു കൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷ് പ്രൊഫസര്‍ സാം സോളമന്‍ ഇതേക്കുറിച്ചെഴുതിയ ഗ്രന്ഥം, പാശ്ചാത്യ രാജ്യങ്ങളിലെ വലതുപക്ഷക്കാരുടെയും ദേശീയവാദികളുടെയും വെളിപാട് പുസ്തകമാണ്. ‘മോഡേണ്‍ ഡേ ട്രോജന്‍ ഹോഴ്‌സ്: അല്‍ ഹിജ്‌റ: ദ് ഇസ്ലാമിക് ഡോക്ട്രൈന്‍ ഓഫ് മൈഗ്രേഷന്‍’ എന്ന ഗ്രന്ഥത്തില്‍ ഇതേപ്പറ്റി വളരെ സുപ്രധാനമായ പല വിവരങ്ങളും പങ്കു വെക്കുന്നു. ‘കൂടിക്കൊണ്ടിരിക്കുന്ന അഭയാര്‍ത്ഥി പ്രവാഹങ്ങളുടെ ഉപോല്‍പ്പന്നമായ വര്‍ദ്ധിച്ച മുസ്ലിം ഭൂരിപക്ഷം, നമ്മളുടെ പാശ്ചാത്യ സംസ്‌കാരത്തിനു മുകളില്‍ ഇസ്ലാമിക മൂല്യങ്ങളും സംസ്‌കാരവും പ്രതിഷ്ഠിക്കുന്നു’ എന്ന് അദ്ദേഹം കൃത്യമായി വിവരിക്കുന്നുണ്ട്. തെറ്റുകള്‍ ചെയ്യുന്നത് മതസ്ഥരാണെങ്കില്‍ നമ്മള്‍ പ്രതികരിക്കാന്‍ ഭയക്കുന്നില്ലേ? തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ നുഴഞ്ഞുകയറി ഭൂരിപക്ഷം സൃഷ്ടിച്ചും ഇരവാദം ഉയര്‍ത്തിയുമാണ് ഈ ഭയം സൃഷ്ടിച്ചെടുക്കുന്നത്. ആഗോളതലത്തില്‍ ഇതിന് ഉദാഹരണങ്ങളുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസിലെ സര്‍ജന്റ് റാങ്കിലുള്ള ജവാരിയ സയീദ് എന്ന യുവതി, പോലീസ് സേനയിലെ ശക്തമായ മതമൗലികവാദം നിമിത്തം ജോലി രാജിവച്ച് പോയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സംഘടന പോലും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പിടിയില്‍ നിന്നും മുക്തമല്ലെന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്.
മതമൗലികവാദത്തിന് കീഴടങ്ങുന്ന ഭരണകൂടം
ഇങ്ങനെ, പെരുകിക്കൊണ്ട് അനുനിമിഷം വളര്‍ന്നു കൊണ്ടിരിക്കുന്ന ജനസംഖ്യാ വിസ്‌ഫോടനത്തിലൂടെ ഇവരുയര്‍ത്തുന്ന ഭീഷണിയില്‍ നിന്നും ശ്രദ്ധ തിരിക്കുകയാണ് ഭീകരര്‍ നടത്തുന്ന സ്‌ഫോടനങ്ങളും അക്രമ പരമ്പരകളും. പ്രത്യക്ഷത്തില്‍ നടക്കുന്ന യുദ്ധം, പരോക്ഷമായി സമീപിക്കുന്ന അപകടത്തിനെ തിരശ്ശീലയിട്ട് മറയ്ക്കുന്നു. എന്നാല്‍, മാനവികത ബാധിച്ച് കണ്ണു കാണാതായ പാശ്ചാത്യരാജ്യങ്ങളിലെ ഇടതുപക്ഷക്കാര്‍ക്ക് ഇതൊന്നും മനസ്സിലാവുന്നില്ല. മനസ്സിലായവര്‍ എറിഞ്ഞു കിട്ടിയ അപ്പക്കഷണം പങ്കുവെക്കുന്ന തിരക്കിലാണ്. അല്ലെങ്കിലും, കേരളത്തിലായാലും കാണ്ഡഹാറിലായാലും വഴിയെ പോകുന്ന മരണം ഇരന്നു വാങ്ങി സ്വന്തം നാട്ടില്‍ കൊണ്ടുവന്ന് വിതയ്ക്കുന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്‍പന്തിയിലാണ്. ഇക്കാര്യം മനസ്സിലായ ചില ബുദ്ധിജീവികള്‍ പ്രതികരിച്ചതോടെ, അവരെ ‘ഇസ്ലാമോഫോബിയ’ ബാധിച്ചവരെന്ന് മുദ്രകുത്തി ഒതുക്കുകയാണ് ആക്ടിവിസ്റ്റുകളും ഇടതുപക്ഷക്കാരും ചെയ്തത്. നമ്മുടെ നാട്ടിലും ഈ ഭയം ഭരണകൂടത്തിനുണ്ട്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ നേരെ നമ്മളുടെ പ്രബുദ്ധ വിദ്യാഭ്യാസമന്ത്രി കണ്ണടച്ചത്.
ആരുടെ മതം..? ആരുടെ വിശ്വാസം..? ഏതു കൊമ്പുള്ള വിശ്വാസമാണെങ്കിലും അതൊക്കെ വീട്ടില്‍. പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിധേയമായിട്ടുള്ള മതവിശ്വാസമേ ഇന്ത്യയില്‍ അനുവദിച്ചിട്ടുള്ളൂ എന്നിരിക്കേ, ദശലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളുടെ ജീവന് ആര് സമാധാനം പറയും? ചികിത്സയും മരുന്നും കുത്തിവെപ്പുമെല്ലാം അന്ധവിശ്വാസമായി കാണുന്ന രോഗവാഹകര്‍ മൂലം നമ്മുടെ കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാവുകയല്ലേ ചെയ്യുന്നത്? വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം വരുന്നുണ്ട് എന്നതാണ് അവര്‍ പറയുന്ന പ്രധാന വാദം. എന്നാല്‍, വാക്‌സിനെടുത്തവരില്‍ കോവിഡ് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ കുറവാണ്.
എല്ലാത്തിനും പുറമേ ഓര്‍ക്കേണ്ട കാര്യം, 100 ശതമാനം ഫലപ്രദമാകുന്ന മരുന്നൊന്നും ആരും ഇതുവരെ ആകാശത്തു നിന്നും നൂലില്‍ കെട്ടിയോ മാലാഖയുടെ കയ്യില്‍ കൊടുത്തോ എത്തിച്ചിട്ടില്ല എന്നിരിക്കേ, നിലവിലുള്ള പ്രതിവിധികള്‍ വച്ച് പ്രതിരോധിക്കുക മാത്രമേ ലോകത്തുള്ള സര്‍വ്വ ജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ചെയ്യാനുള്ളൂ. അത് ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്ന് പറയുന്നവരോട്, രോഗവാഹകരായേക്കാവുന്ന അധ്യാപകരുടെ ക്ലാസ്സിലിരിക്കാന്‍ നമ്മളുടെ പൊന്നോമനകളെ വീടില്ലെന്നു പറയാനുള്ള ആര്‍ജ്ജവം പോലും കേരളസമൂഹത്തിന് നഷ്ടപ്പെട്ടു കഴിഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ്, കോഴിക്കോട് നഗരത്തിലെ സരോവരം പാര്‍ക്കില്‍ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം ഓര്‍ക്കുന്നില്ലേ? ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു ക്രൂരമായ പീഡനം നടന്നത്. പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം, പ്രതി അവളോട് മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇസ്ലാമിലേക്ക് മതം മാറിയില്ലെങ്കില്‍, പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ നാട് മുഴുവന്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിയുമായപ്പോള്‍ പെണ്‍കുട്ടി മാനസികമായി തകര്‍ന്നു പോയി. എന്നാല്‍, ഏറ്റവും നിര്‍ഭാഗ്യകരമായ അവസ്ഥ അതുകഴിഞ്ഞാണ് സംഭവിച്ചത്. പെണ്‍കുട്ടി മൊഴി നല്‍കിയിട്ടും ലോക്കല്‍ പൊലീസ് കേസെടുക്കാന്‍ നിര്‍ദ്ദാക്ഷിണ്യം വിസമ്മതിച്ചു. ഹതഭാഗ്യനായ പെണ്‍കുട്ടിയുടെ പിതാവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയെ സമീപിക്കേണ്ട ഗതികേടുണ്ടായി. കേരള പോലീസിന്റെ ആഴങ്ങളില്‍ വരെ ഇസ്ലാമിക മതമൗലികവാദം പിടിമുറുക്കിയിരിക്കുന്നു എന്നതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവാണു വേണ്ടത്?
(തുടരും)