Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

”വീരവണക്കം”

ജി. കെ. സുരേഷ് ബാബുജി. കെ. സുരേഷ് ബാബു
17 December 2021

ഭാരതത്തിന്റെ ആദ്യ സംയുക്ത സേനാധിപന്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്യാണം തികച്ചും ആകസ്മികമായിരുന്നു. സമാനതകളില്ലാത്ത ശൗര്യത്തിന്റെയും ആജ്ഞാശക്തിയുടെയും പ്രതീകമായിരുന്നു ബിപിന്‍ റാവത്ത്. ഭാരതത്തിന്റെ സൈനിക ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ എഴുതേണ്ടതാണ് റാവത്തിന്റെ നാമം. അതികഠിനമായ മലയോരമേഖലകളില്‍, ആര്‍ക്കും എത്തിപ്പറ്റാനാകാത്ത കുന്നിന്‍ചരുവുകളില്‍, മിന്നലാക്രമണം സംഘടിപ്പിക്കാനും സൈനികവിന്യാസം നടത്താനും അതീവ പാടവമുള്ള റാവത്ത് ഭാരതത്തിന്റെ ശത്രുക്കള്‍ക്ക് എന്നും കണ്ണില്‍ കരടായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കണ്ണും കാതുമായി അദ്ദേഹം പ്രവര്‍ത്തിച്ചു.

Google NewsAdd Kesari Weekly as a preferred source on Google

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റശേഷം ആദ്യമായി അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണം ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ നാഗാ ഭീകരര്‍ക്ക് എതിരെയായിരുന്നു. 2015 ജൂണിലാണ് ഭീകരര്‍ക്കെതിരെ ആക്രമണം സംഘടിപ്പിച്ചത്. എണ്‍പതോളം ഭീകരരാണ് ആ ആക്രമണത്തില്‍ മരിച്ചത്. 2016 ല്‍ ഉറിയിലെ സൈനികത്താവളത്തിന് നേരെ പാക് ഭീകരര്‍ നടത്തിയ മിന്നലാക്രമണത്തിന്റെ തിരിച്ചടിയായിരുന്നു അടുത്തത്. പാക് അതിര്‍ത്തി കടന്ന് നിയന്ത്രണരേഖ ലംഘിച്ച് പാക് അധീന കാശ്മീരിലെ ഭീകരത്താവളങ്ങള്‍ അദ്ദേഹം തകര്‍ത്തെറിഞ്ഞു. രണ്ട് സീനിയര്‍മാരെ മറികടന്ന് റാവത്തിനെ കരസേനാ മേധാവിയാക്കിയത് ഈ തീക്ഷ്ണമായ പോരാട്ടവീര്യമായിരുന്നു. പിന്നീട് പുല്‍വാമയില്‍ പാകിസ്ഥാന് മറുപടി കൊടുക്കുമ്പോള്‍ ലോകശ്രദ്ധ നേടും വിധമുള്ള പോരാട്ടമാണ് റാവത്ത് കാഴ്ചവെച്ചത്. പാകിസ്ഥാനിലെ ഖൈബര്‍-പക്തൂണ്‍ പ്രവിശ്യയിലെ ബാലാക്കോട്ടിലെ ഭീകരത്താവളങ്ങള്‍ക്കെതിരെ സംയുക്ത സൈനിക മുന്നേറ്റമാണ് റാവത്ത് നടത്തിയത്. ബാലാക്കോട്ടില്‍ വ്യോമസേനയുടെ 12 മിറാഷ് 2000 യുദ്ധ വിമാനങ്ങള്‍ ഇരച്ചെത്തിയാണ് ഭീകരത്താവളങ്ങള്‍ തകര്‍ത്തെറിഞ്ഞത്. ജയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകള്‍ പരിശീലനം നടത്തുന്ന ഈ ക്യാമ്പുകള്‍ വെറും 21 മിനിറ്റുകൊണ്ട് തകര്‍ത്താണ് നമ്മുടെ പോരാളികള്‍ മടങ്ങിയത്. ഭാരതത്തിന്റെ ഒരു സൈനികന് പോലും ജീവന്‍ നഷ്ടപ്പെടാതെ 300 ലേറെ ഭീകരരെയാണ് അന്ന് ഇല്ലാതാക്കിയത്.

കാര്‍ഗില്‍ യുദ്ധസമയത്താണ് സംയുക്ത സൈനിക ഓപ്പറേഷന്റെ പ്രാധാന്യത്തെ കുറിച്ച് നമ്മള്‍ മനസ്സിലാക്കിയത്. അന്നത് അന്വേഷിച്ച ഉന്നതതല സമിതിയുടെ ശുപാര്‍ശയായിരുന്നു സംയുക്ത സൈനിക കമാന്‍ഡ് വേണമെന്നത്. ആ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സംയുക്ത സൈനിക കമാന്‍ഡ് രൂപീകരിക്കുകയും അതിന്റെ മേധാവിയായി റാവത്തിനെ നിയോഗിച്ചതും. ചൈനയുടെ അതിക്രമങ്ങള്‍ക്കെതിരെ അതിര്‍ത്തിയില്‍ കടന്നുകയറാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഒരു മിന്നല്‍പ്പിണരായി റാവത്ത് ഉണ്ടായിരുന്നു. ചൈനയുടെ അതിര്‍ത്തിയില്‍ സൈനികവിന്യാസങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് സാധാരണ സൈനികര്‍ക്കൊപ്പം എത്തിപ്പെടാന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. 17 വ്യത്യസ്ത സൈനിക കമാന്‍ഡുകളിലായി ചിതറിക്കിടന്നിരുന്ന മൂന്നു സേനാവിഭാഗങ്ങളെയും 9 കമാന്‍ഡുകളിലേക്കായി ചുരുക്കി സംയുക്ത തിയേറ്റര്‍ കമാന്‍ഡ് രൂപപ്പെടുത്താനുള്ള പദ്ധതി റാവത്തിന്റേതായിരുന്നു. സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡ്, സൈബര്‍ കമാന്‍ഡ്, ആന്‍ഡമാന്‍ കമാന്‍ഡ്, സ്‌പെഷ്യല്‍ ഫോഴ്‌സസ് ഡിവിഷന്‍, സംയുക്ത മേഖലാ കമാന്‍ഡ്, എയര്‍ഫോഴ്‌സ് കമാന്‍ഡ് തുടങ്ങി ഓരോ സ്ഥലത്തെയും പ്രത്യേകതകളും പ്രശ്‌നങ്ങളും കണ്ടറിഞ്ഞാണ് കമാന്‍ഡുകള്‍ക്ക് രൂപം നല്‍കിയത്. ചടുലമായ പോരാട്ടത്തിന് ഉതകുന്ന, അതിവേഗം വിന്യസിക്കാന്‍ കഴിയുന്ന ഇന്റഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പുകള്‍ അഥവാ സംയുക്ത സൈനിക സംഘങ്ങളാണ് റാവത്തിന്റെ ഏറ്റവും വലിയ സംഭാവന.

ADVERTISEMENT

കശ്മീരിലെ ഭീകരതയുടെ മുനയൊടിക്കുന്നതില്‍ മുന്നിട്ടു നിന്നത് റാവത്തിന്റെ പോരാട്ടവീര്യമായിരുന്നു. അതിര്‍ത്തി കടന്നുവരുന്ന ഭീകരതയെ പരിശീലന സ്ഥലത്തും പ്രഭവകേന്ദ്രത്തിലും എത്തി തന്നെ തകര്‍ക്കണമെന്ന അദ്ദേഹത്തിന്റെ തന്ത്രമാണ് പിന്നീട് ഭാരതത്തിന്റെ രാഷ്ട്രീയ നേതൃത്വം സ്വീകരിച്ചത്. ഒരുപക്ഷേ, ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും മുതിര്‍ന്ന നേതാക്കള്‍ പങ്കുവെച്ചിട്ടുള്ള ഈ അഭിപ്രായം പലപ്പോഴും പ്രാവര്‍ത്തികമാക്കിയത് ബിപിന്‍ റാവത്ത് ആയിരുന്നു. രാജ്യത്തിനെതിരെ ആയുധമെടുക്കുന്നവരോട് വിട്ടുവീഴ്ചയില്ലെന്നും അവരെ പിന്നത്തേക്ക് വിടില്ലെന്നുമുള്ള റാവത്തിന്റെ നയമാണ് കാശ്മീരിലെ ഇന്നത്തെ സമാധാനത്തിന് കാരണം. താന്‍ പഠിച്ച വെല്ലിംഗ്ടണ്‍ സൈനിക കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനാണ് റാവത്ത് തമിഴ്‌നാട്ടില്‍ എത്തിയത്. ബിപിന്‍ റാവത്തിന്റെ പിതാവ് ലക്ഷ്മണ്‍ സിംഗ് റാവത്ത് ലഫ്റ്റനന്റ് ജനറല്‍ ആയിട്ടാണ് വിരമിച്ചത്. 1978 ല്‍ സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം ഗൂര്‍ഖാ റൈഫിള്‍സിലാണ് സേവനം അനുഷ്ഠിച്ചത്. 2016 ഡിസംബര്‍ 31 ന് കരസേനാ മേധാവിയായി റാവത്ത്, 2020 ജനുവരി ഒന്നിനാണ് സംയുക്ത സേനാ മേധാവിയായി നിയമിതനായത്. 43 വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കിയ ബിപിന്‍ റാവത്തിന് രണ്ടു വര്‍ഷം കൂടി ഔദ്യോഗിക കാലാവധി ഉണ്ടായിരുന്നു. ഒരു അഭിമുഖത്തില്‍ അദ്ദേഹം ജോലിക്കുവേണ്ടി തന്നെ കാണാന്‍ എത്തുന്നവരെ കുറിച്ച് വിവരിക്കുകയുണ്ടായി. ഒരു ജോലിക്ക് വേണ്ടിയാണെങ്കില്‍ നിങ്ങള്‍ റെയില്‍വേയിലോ മറ്റ് കമ്പനികളിലോ മറ്റോ ആണ് പോകേണ്ടത്. സൈനികസേവനം ഒരു ജോലിയല്ല. അത് ഏറെ കഷ്ടപ്പാടുള്ള, നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനവും വേണ്ട ത്യാഗനിര്‍ഭരമായ സമര്‍പ്പണമാണ്. അതായിരുന്നു ബിപിന്‍ റാവത്തിന്റെ ജീവിത വീക്ഷണം. ഇതായിരുന്നു ബിപിന്‍ റാവത്ത് പുലര്‍ത്തിയിരുന്ന മൂല്യബോധം. സര്‍വ്വീസില്‍ നിന്ന് വിരമിച്ചശേഷം സ്വന്തം നാട്ടിലും ഭാര്യയുടെ നാട്ടിലും സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി സൈനിക സ്‌കൂള്‍ തുടങ്ങാനായിരുന്നു റാവത്ത് പദ്ധതിയിട്ടിരുന്നത്. ഇതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ അദ്ദേഹം ആരംഭിച്ചിരുന്നു. സ്വന്തം ഗ്രാമത്തില്‍ റോഡുകള്‍ നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ചെയ്യിച്ചതും അദ്ദേഹമായിരുന്നു.

ബിപിന്‍ റാവത്തിന്റെ മരണം ഭാരതത്തെ സ്‌നേഹിക്കുന്ന എല്ലാവരിലും നടുക്കവും ദുഃഖവുമാണ് ഉണ്ടാക്കിയത്. അദ്ദേഹം ബിജെപിയോ ഹിന്ദുത്വ രാഷ്ട്രീയവാദിയോ ആയിരുന്നില്ല. പൂര്‍ണ്ണമായും സൈനികനായിരുന്നു. ഭാരതത്തിനുവേണ്ടി, പിറന്ന നാടിനുവേണ്ടി വിരിമാറ് കാട്ടി, ചൈനയെയും പാകിസ്ഥാനെയും ഒരേപോലെ വെല്ലുവിളിച്ച, അവര്‍ക്ക് ഭീതിയുടെ ദിനരാത്രങ്ങള്‍ സമ്മാനിച്ച യഥാര്‍ത്ഥ പോരാളി. ഗൂര്‍ഖാ റജിമെന്റിലെ വീരസൈനികനായിരുന്നു അദ്ദേഹം. മലബാര്‍ കലാപം തകര്‍ത്തെറിഞ്ഞത് ഗൂര്‍ഖാ റെജിമെന്റാണ്. ഭാരതത്തെ സ്‌നേഹിക്കുകയും പാകിസ്ഥാനെയും ചൈനയെയും വിറപ്പിക്കുകയും ചെയ്ത ബിപിന്‍ റാവത്ത്. കേരളത്തിലെയും പാകിസ്ഥാനിലെയും ഇസ്ലാമിക ഭീകരര്‍ക്കും മനസ്സില്‍ പാകിസ്ഥാനും ഇന്ത്യയില്‍ ചോറുമായി ജീവിക്കുന്ന നാണംകെട്ട ജന്മങ്ങള്‍ക്കും റാവത്തിന്റെ മരണം ആഘോഷമായത് അതുകൊണ്ടാണ്. റിയാസ് റിയ എന്ന ഭീകര കോമാളി സാമൂഹ്യമാധ്യമത്തില്‍ ഇട്ട കമന്റ് ‘ബിപിന്‍ റാവത്ത് സ്വാഹ’ എന്നായിരുന്നു. അതിനു താഴെ വന്ന 320 തോളം കമന്റുകള്‍ ജനങ്ങളുടെ ഹൃദയവികാരം വ്യക്തമാക്കുന്നതായിരുന്നു. മുസ്തഫ മുണ്ടക്കുളം എന്ന ഭീകരവാദി യുഎഇയിലെ മനാമയിലിരുന്നാണ് കമന്റ് ഇട്ടത്. കൊണ്ടോട്ടിക്കാരനായ അവന്‍ പറഞ്ഞത് നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി 44 പട്ടാളക്കാരെ ആര്‍ ഡി എക്‌സ് പൊട്ടിച്ചു കൊന്ന മലത്തൈരന്‍ ചാവട്ടെടേ, യു.പി. പിടിക്കാന്‍ വേണ്ടി ഇതും ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആകും എന്നാണ്. ചിരിക്കുന്ന ഇമോജികളും സ്‌മൈലികളും ഒക്കെയായി ഇസ്ലാമിക തീവ്രവാദികള്‍ കളം നിറഞ്ഞ് ആടുകയായിരുന്നു. പതിവുപോലെ ഇതിനെതിരെ പ്രതികരിച്ചത് അലി അക്ബര്‍ അടക്കമുള്ള ചില നിഷ്പക്ഷ നിരീക്ഷകര്‍ മാത്രമാണ്.

തികച്ചും അപമാനകരമായ പ്രതികരണമുണ്ടായത് പിണറായിയുടെ ഇടതുമുന്നണി സര്‍ക്കാര്‍ പ്ലീഡറായ രശ്മിത രാമചന്ദ്രനില്‍ നിന്നായിരുന്നു. ‘മരണം ആരെയും വിശുദ്ധരാക്കുന്നില്ല’ എന്ന പരാമര്‍ശവുമായി അവര്‍ ബിപിന്‍ റാവത്തിനെതിരെ ഇല്ലാക്കഥകളും ദുരാരോപണങ്ങളുമായാണ് രംഗത്ത് വന്നത്. ഇസ്ലാമിക ഭീകരരുടെയും ഇടതു നേതാക്കളുടെയും കുറിപ്പുകള്‍ ഒരേ രീതിയില്‍ ആകുന്നത് ആക്‌സമികമല്ല. അവര്‍ ഒരേ തൂവല്‍പ്പക്ഷികളായി മാറിയിരിക്കുന്നു. പക്ഷേ, ഭാരതത്തിലെ സാധാരണക്കാര്‍ക്കിടയിലുണ്ടാകുന്ന വികാരം കാണുന്നതിലും തിരിച്ചറിയുന്നതിലും ഇവര്‍ പരാജയപ്പെടുന്നു. കൂനൂരില്‍ നിന്ന് ബിപിന്‍ റാവത്തിന്റെയടക്കം മരിച്ചുവീണ വീരസൈനികരുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെടുമ്പോള്‍ വഴിയില്‍ ആരും പ്രത്യേകിച്ച് സംഘടിപ്പിക്കാതെ കാത്തുനിന്നിരുന്ന സാധാരണക്കാരായ തോട്ടം തൊഴിലാളികളും പാവങ്ങളും വിളിച്ച മുദ്രാവാക്യം ‘വീരവണക്കം’ എന്നതാണ്. അതാണ് ഭാരതത്തിന്റെ ഹൃദയവികാരം. പിറന്ന നാടിന്റെ അതിര്‍ത്തി കാക്കാന്‍ ഇവിടത്തെ ജനങ്ങള്‍ക്ക് സുരക്ഷിതമായി ഉറങ്ങാന്‍ രാവും പകലും മഞ്ഞിലും മഴയിലും മല്ലടിച്ച് പലപ്പോഴും സൗകര്യങ്ങള്‍ ഒന്നുമില്ലാതെ പോരാട്ടജീവിതം നയിക്കുന്ന ഓരോ സൈനികനും ഈ പാവപ്പെട്ട ഭാരതീയന്റെ ഹൃദയതാളമാണ്. അതുകൊണ്ടു തന്നെയാണ് തൃശ്ശൂരില്‍ മരണമടഞ്ഞ ജൂനിയര്‍ വാറണ്ട് ഓഫീസര്‍ പ്രദീപിന്റെ വീട്ടിലേക്കും സാധാരണ ജനങ്ങള്‍ ഒഴുകിയെത്തിയത്. കള്ളപ്പണവും ഇന്ത്യാ വിരുദ്ധതയും കൊണ്ട് കണ്ണ് മഞ്ഞളിച്ച ഇസ്ലാമിക ഭീകരതയുടെ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞു.

Share1TweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies