മംഗലൂരു: കര്‍ണാടകയിലെ ഉള്‍ഗ്രാമങ്ങളില്‍ നടന്നു വരുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ അതാത് ജില്ലകളിലെ സന്യാസിമാരുടെയും മഠാധിപതികളുടെയും ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിവേദനം നല്കി. മതപരിവര്‍ത്തനത്തിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കണമെന്ന് ഹൈന്ദവ സംഘനകള്‍ ആവശ്യപ്പെട്ടു. മംഗലാപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ ഒടിയൂര്‍ മഠാധിപതി ഗുരു ദേവാനന്ദ സ്വാമിജി, ഗുരുപുര മഠാധിപതി രാജശേഖര സ്വാമി, മാനില മോഹന്‍ദാസ് സ്വാമി, മംഗലാപുരം ഓംശ്രീ മഠം മഠാധിപതി സ്വാമി വിദ്യാനന്ദ സരസ്വതി, മംഗലാപുരം ഓം ശ്രീ മഠം മാതാശ്രീ ശിവജ്ഞാനമയി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന നേതാക്കളായ ഗോപാല്‍ പുരാണിക്ക്, കൃഷ്ണ മൂര്‍ത്തി എന്നിവര്‍ പങ്കെടുത്തു.