Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

ഊളൻപറമ്പ് (കാമധേനു-32)

കെ. ജി. രഘുനാഥ്കെ. ജി. രഘുനാഥ്
10 December 2021

”കുട്ടിക്ക് കുടിക്കാനുള്ളതല്ലേ നമ്മള്‍ കറക്കുന്നത്?” ഒരുദിവസം കറുമ്പിയെ കറക്കാനായി പോകുമ്പോള്‍ കണ്ണന്‍ ചോദിച്ചു.

Google NewsAdd Kesari Weekly as a preferred source on Google

”എല്ലാം കറക്കില്ലല്ലോ. ” അച്ഛന്‍ അവനെ ആശ്വസിപ്പിച്ചു.

”ഇവന് എന്താ അച്ഛാ, പേരിടേണ്ടത്? കുട്ടന്‍ എന്നിട്ടാലോ..?” ഒരു ദിവസം കാളക്കുട്ടിയെ അച്ഛന്‍ കുളിപ്പിക്കുമ്പോഴാണ് കണ്ണന്‍ ചോദിച്ചത്. അച്ഛന്‍ ഒന്നും പറഞ്ഞില്ല. കാളക്കുട്ടനുമായി കളിക്കുമ്പോള്‍ കണ്ണന്റെ ഭാഷ അതിന് മനസ്സിലാകുന്നുണ്ടോ എന്നൊന്നും അവന്‍ ആലോചിക്കാറില്ല.

ADVERTISEMENT

‘കുട്ടന്‍, അതുവേണ്ട. താഴേവീട്ടിലെ രമണിചേച്ചിയുടെ മോന്റെ പേര് കുട്ടന്‍ എന്നല്ലേ. ഞാന്‍ കുട്ടാ… എന്ന് വിളിച്ചാല്‍, രമണിചേച്ചിയുടെ മോന്‍ ഓടി വരില്ലേ…?” കുറച്ചുനേരം ആലോചിച്ചതിനു ശേഷം അവന്‍തന്നെ പറഞ്ഞു.

കണ്ണന്‍ പറഞ്ഞതൊക്കെ കേട്ടിട്ടും അതത്ര ഗൗരവത്തിലെടുക്കാതെ കറുമ്പിയേയും കാളക്കുട്ടനേയും കുളിപ്പിച്ച് അച്ഛന്‍ പറമ്പിലേയ്ക്ക് കൊണ്ടു പോയി. നന്ദിനിയെ എല്ലാദിവസവും കുളിപ്പിച്ചില്ലെങ്കിലും കറക്കുന്നതുകൊണ്ട് കറുമ്പിയെ എല്ലാദിവസവും കുളിപ്പിച്ചിരുന്നു.

കാളക്കുട്ടന്‍ തുള്ളിച്ചാടിക്കൊണ്ട് പശുവിന്റെ പിന്നാലെ പോകുന്ന രംഗമാണ് കണ്ണന്‍ ആലോചിച്ചത്. ഇനിയും സ്‌കൂളില്‍ നിന്നു വന്നാല്‍ കാളക്കുട്ടനെ കുളിപ്പിക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അവന് സങ്കടംവന്നു.

ഉച്ചയ്ക്കുള്ള മയക്കം കഴിഞ്ഞ് എഴുന്നേറ്റിട്ടും അച്ഛന്‍ ഒന്നും പറയാതെ ഉമ്മറത്തെ വരാന്തയില്‍ വന്നിരുന്നു. പറമ്പില്‍ പല പണിയും ചെയ്യാനുണ്ടായിട്ടും അതൊന്നും ചെയ്യാതെ അച്ഛന്‍ എന്തോ ആലോചിച്ചിരുന്നു.

”നന്ദിനിയെക്കൂടി വേണമെന്ന് വല്യമ്മാമ പറയാഞ്ഞത് നന്നായി” ചേച്ചി അച്ഛന്റെ അടുത്തേയ്ക്കു വന്നു പറഞ്ഞു. ചേച്ചിയും കറുമ്പിയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് അപ്പോഴാണ് കണ്ണന് മനസ്സിലായത്.

”കുടുംബത്തിലുള്ള ആളായിട്ടും അയാള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. സാരമില്ല. നമുക്ക് നന്ദിനിയുണ്ടല്ലോ..” അച്ഛന്‍ ചേച്ചിയെ ആശ്വസിപ്പിച്ചു. വല്യമ്മാമയോട് കണ്ണന് എന്തെന്നില്ലാത്ത വെറുപ്പു തോന്നി.

”അയാളുടെ ഈ കുരുട്ടുബുദ്ധികൊണ്ടാ ഒരെണ്ണം വീട്ടില് മൂത്തു നരച്ചിരിക്കുന്നത്. ഇത്രനാളും എന്റെ പശുവിന്റെ ചാണകം നിങ്ങള്‍ക്ക് കിട്ടിയില്ലേ, എന്നു പറയാനും മടിക്കാത്ത ആളാ നിങ്ങടെ അമ്മാവന്‍.” അമ്മയുടെ ദേഷ്യവും മാറിയിട്ടില്ലെന്ന് അതു കേട്ടപ്പോള്‍ മനസ്സിലായി.
”ദേഷ്യംകൊണ്ട് ആലോചിക്കാതെ ഓരോന്ന് വിളിച്ചു പറയരുത്. നമുക്കും ഒരു മോളുണ്ട്.?” അച്ഛന്‍ സമാധാനത്തോടെ അമ്മയെ നോക്കി പറഞ്ഞു.

അല്പസമയം കഴിഞ്ഞതും അമ്മ സ്‌നേഹത്തോടെ അച്ഛനോടു സംസാരിക്കുന്നത് കണ്ണന്‍ കണ്ടു. അച്ഛനും അമ്മയും ദേഷ്യപ്പെട്ടാലും പെട്ടെന്ന് ദേഷ്യം മറന്ന് സന്തോഷത്തോടെ സംസാരിക്കുമ്പോള്‍ അവരാണ് ദേഷ്യപ്പെട്ടതെന്നു വിശ്വസിക്കാന്‍ കഴിയില്ല.

”നമ്മുടെ കറുമ്പിയുടെ പാലിലെ അവസാനത്തെ ചായയാണ്.” വലിയ ഓട്ടുഗ്ലാസ്സില്‍ പകര്‍ന്ന ചായ അച്ഛന്റെ നേരെ നീട്ടിക്കൊണ്ട് അമ്മ പറഞ്ഞു.

”മനുഷ്യന്റെ മലം തിന്നുന്ന ജന്തുക്കള്‍ ഏതെല്ലാമാണെന്ന് നിനക്കറിയോ…?” ചായ വാങ്ങി കുടിച്ചിട്ട് അമ്മയോട് അച്ഛന്‍ ചോദിച്ചു.
”എന്താ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം.? ”
”ചോദിച്ചതിന് ഉത്തരം പറ…”
”നായ, കാക്ക, പന്നി, പിന്നെ
ഏതാ?” അമ്മ സംശയത്തോടെ ചോദ്യം അച്ഛനോട് ചോദിച്ചു.

”നമ്മുടെ കറുമ്പി. കറുമ്പിയെ തീറ്റാന്‍ കയറ് അഴിച്ചുവിട്ടാല്‍ അത് അപ്പോ, താഴത്തെ ഊളന്‍പറമ്പിലേക്കാ ഓടുന്നത്. ഒരു ദിവസം ഞാനതു കണ്ടുപിടിച്ചു. കറുമ്പി തീട്ടം തിന്നുന്ന പശുവാ..” അച്ഛന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

(തുടരും)

Share7TweetSendShare

Related Posts

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ഡയറി (അമ്പിളിത്തോണി 1)

ഡയറി (അമ്പിളിത്തോണി 1)

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

പൂവന്‍കോഴിയുടെ ബുദ്ധി

പൂവന്‍കോഴിയുടെ ബുദ്ധി

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies