Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

പ്രാണായാമം (യോഗപദ്ധതി 73)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
3 December 2021

പ്രാണായാമം നാലുവിധമുണ്ടെന്ന് നാരദപുരാണത്തില്‍ പറയുന്നു.

Google NewsAdd Kesari Weekly as a preferred source on Google

രേചക: പൂരകശ്ചൈവ
കുംഭക: ശൂന്യകസ്തഥാ
ഏവം ചതുര്‍വിധ:പ്രോക്ത:
പ്രാണായാമോ മനീഷിഭി:

രേചകം, പൂരകം, കുംഭകം, ശൂന്യകം എന്നിങ്ങനെ നാലുതരം. ‘ജന്തൂനാം ദക്ഷിണാ നാഡീ പിംഗളാ’ – ജന്തുവര്‍ഗങ്ങളുടെ (സുഷുമ്‌നയുടെ) വലത്തേ ഭാഗത്തുകൂടെ പിംഗളാ നാഡി ഒഴുകുന്നു. അതിനെ സൂര്യദേവന്റേതെന്നും പിതൃയോനി എന്നും പറയും. ഇടത്തേത് ഇഡാ നാഡിയാണ്. അത് ചന്ദ്രന്റേതും ദേവയോനിയും ആണ്. ഇതിന്റെ മദ്ധ്യത്തിലാണ് അതിസൂക്ഷ്മവും അതിഗുഹ്യവും ബ്രഹ്മദേവന്റേതുമായ സുഷുമ്‌നാ നാഡിയിരിക്കുന്നത്.

ADVERTISEMENT

ഇടത്തേ മൂക്കിലൂടെ (ഇഡയിലൂടെ) വായുവിനെ പുറത്തു കളയണം. പുറത്തു കളയുക എന്നതിന് സംസ്‌കൃതത്തില്‍ രേചനം എന്നാണ് പറയുക. അതുകൊണ്ട് ഈ ക്രിയയ്ക്ക് രേചകം എന്നു പേര്‍ വന്നു.

വലത്തേ മൂക്കിലൂടെ (പിംഗളയിലൂടെ) വായു ഉള്ളിലേക്ക് വലിച്ച് നിറക്കണം. പൂരണം എന്നാണ് നിറക്കല്‍ എന്നതിന്റെ സംസ്‌കൃത പദം. അതുകൊണ്ട് ഈ ക്രിയക്ക് പൂരകം എന്നു പേര്‍.

ഉള്ളില്‍ നിറച്ച വായുവിനെ പുറത്തു വിടാതെ ഉള്ളില്‍ നിറകുടം പോലെ പിടിച്ചു വെക്കുന്നതാണ് കുംഭകം. സംസ്‌കൃതത്തിലെ പൂര്‍ണ്ണകുംഭം എന്നാല്‍ നിറഞ്ഞ കുടം എന്നാണര്‍ത്ഥം.

വായുവിനെ അകത്തേക്കോ പുറത്തേക്കോ വിടാതെയുള്ള അവസ്ഥയാണ് ശൂന്യകം-
ന ഗൃഹ്ണാതി ത്യജതി ന
വായുമന്തര്‍ ബഹി: സ്ഥിതം
ജ്ഞേയം തത് ശൂന്യകം നാമ

നാരദീയത്തില്‍ രേചകത്തില്‍ ആണ് തുടക്കം. യാജ്ഞവല്ക്യന്‍ പൂരകത്തില്‍ തുടങ്ങുന്നു. ഇതാണ് യുക്തിസഹമെന്നു തോന്നുന്നു, കാരണം പൂരകമില്ലാതെ രേചകമില്ലല്ലൊ. അകത്തേക്കെടുത്തതല്ലേ പുറത്തുവിടാന്‍ സാധിക്കൂ.

ഇതിനെ ദേശം, കാലം, സംഖ്യ ഇവയാല്‍ ക്ലിപ്തപ്പെടുത്തണം. അപ്പോള്‍ അത് ദീര്‍ഘവും സൂക്ഷ്മവുമാവും. ‘നാസികാഗ്രത്തില്‍ നിന്ന് 12 അംഗുലം അകലം വരെ’ മുതലായ അളവാണ് ദേശത്തില്‍ വരുന്നത്. രേചകത്തിലെ ശ്വാസത്തിന്റെ ശക്തി പഞ്ഞിപോലുള്ള വസ്തുക്കളുപയോഗിച്ചറിയാം. പൂരകം മേലോട്ട് തലവരെയും താഴെ കാല്‍പ്പത്തി വരെയും നീളാം. അവിടെ ഉറുമ്പു കടിക്കുന്ന തരത്തിലുള്ള അനുഭവത്തിലൂടെ അതറിയാം എന്നു വിജ്ഞാനഭിക്ഷു പറയുന്നു. കുംഭകം രണ്ടു തരം – വായു അകത്തു നിറച്ച് (പൂരകം) കുംഭിപ്പിക്കുന്നത് ആന്തരകുംഭകം; രേചകത്തിനു ശേഷം കുംഭിപ്പിക്കുന്നത് ബാഹ്യകുംഭകം. രണ്ടും സ്തംഭവൃത്തികളാണ്, ശ്വാസത്തിന്റെ ചലനമില്ലാതാക്കുന്നവ.

ഇത്ര ക്ഷണനേരം കൊണ്ട് രേചകം ചെയ്യണം; ഇത്ര സമയം കൊണ്ട് പൂരകം ചെയ്യണം; ഇത്ര കാലം കുംഭകത്തില്‍ പിടിച്ചു നിറുത്തണം എന്ന നിശ്ചയമാണ് കാല നിയന്ത്രണം.

മൂന്നാമത്തേത് സംഖ്യയാണ്. 4 മാത്ര കൊണ്ട് പൂരകം; 16 മാത്ര കുംഭകം; 8 മാത്ര രേചകം എന്നിങ്ങനെ പരിമിതപ്പെടുത്തുന്നതാണ് സംഖ്യാ ക്രമം.

എന്താണ് മാത്ര? മാര്‍ക്കണ്ഡേയപുരാണത്തില്‍ പറയുന്നു – നിമേഷ- ഉന്മേഷണേ മാത്ര (ഒരു തവണ കണ്ണടച്ചു തുറക്കുന്ന സമയമാണ് മാത്ര), താലോ ലഘ്വക്ഷരം തഥാ (ഒരിക്കല്‍ കൈ കൊട്ടുന്ന സമയം അഥവാ ഒരു ലഘു അക്ഷരം പറയുന്ന സമയം) വസിഷ്ഠ സംഹിതയില്‍ പൂരകം 16 മാത്രയും കുംഭകം 64 മാത്രയും രേചകം 32 മാത്രയുമാണ്. ഇത്തരത്തില്‍ 1: 4: 2 എന്ന ക്രമം പല ഗ്രന്ഥങ്ങളിലും വരുന്നുണ്ട്.

എന്നാല്‍ ദേശ- കാല- സംഖ്യകളാല്‍ പരിമിതപ്പെടുത്താത്ത നാലാമതൊരു തരം പ്രാണായാമമുണ്ട്. അതാണ് കേവല കുംഭകം. അങ്ങിനെ വരുമ്പോഴാണ് ആകാശഗമനാദി സിദ്ധികള്‍ കിട്ടുന്നത്.
വസിഷ്ഠ സംഹിതയില്‍ പറയുന്നു.

രേചകം പൂരകം ത്യക്ത്വാ
സുഖം യദ്വായുധാരണം
സ വൈ കേവല കുംഭക:

രേചകവും പൂരകവുമില്ലാതെ സുഖമായി വായുവിനെ നിലനിറുത്തുന്നതാണ് കേവല കുംഭകം. രേചക – പൂരകത്തോടു കൂടിയതിനെ സഹിത കുംഭകമെന്നു പറയും. കേവല കുംഭകം സിദ്ധിക്കുന്നതുവരെയാണ് സഹിത കുംഭകം.

മറ്റൊരു തരംതിരിവ് നാരദപുരാണത്തില്‍ പറയുന്നുണ്ട് – സഗര്‍ഭവും അഗര്‍ഭവും.
ജപധ്യാനം വിനാ അഗര്‍ഭ:സഗര്‍ഭസ്തത്സമന്വിത:

ജപവും ധ്യാനവുമൊക്കെ ചേര്‍ത്തു കൊണ്ടുള്ള പ്രാണായാമമാണ് സഗര്‍ഭപ്രാണായാമം. അതില്ലാത്തത് നിര്‍ഗര്‍ഭം. സഗര്‍ഭമാണ് ശ്രേഷ്ഠമെന്നും പറയുന്നുണ്ട്.

ഈശ്വര ഗീതയില്‍ പറയുന്നു-
സവ്യാഹൃതികാം സപ്രണവാം
ഗായത്രീം ശിരസാ സഹ
ത്രിര്‍ ജപേദ് ആയത പ്രാണ:
പ്രാണായാമ: സ ഉച്യതേ

ശ്വാസം പിടിച്ചു കൊണ്ട് ഓം ഭൂ: : ……. മുതലായ 7 വ്യാഹൃതികളും പിന്നെ ഗായത്രിയും പിന്നെ ഓം ആപോ …… എന്ന ശിരസ്സും മൂന്നു തവണ ജപിക്കുന്നതാണ് പ്രാണായാമം. ഗായത്രീ ജപത്തിന്റെ മുന്നോടിയായി ഇത് ചെയ്യാറുണ്ട്.

യാജ്ഞവല്ക്യന്‍ പറയുന്നത് ഓംകാരം കൊണ്ടാണ് മാത്ര അളക്കേണ്ടത് എന്നാണ്. 4 തവണ മനസ്സില്‍ ഓം എന്ന് ജപിക്കുന്ന സമയം പൂരകം ചെയ്താല്‍ 16 ഓമിന്റെ സമയം കുംഭകം ചെയ്യുക; 8 ഓമിന് രേചകം ചെയ്യുക. പൂരകത്തിന് നാഭിയില്‍ ബ്രഹ്മാവിനെയും കുംഭകത്തിന് ഹൃദയസ്ഥാനത്ത് വിഷ്ണുവിനെയും രേചകത്തിന് നെറ്റിയില്‍ ശിവനെയും ധ്യാനിക്കണം. എന്നാല്‍ പരമഹംസന്മാരായ യോഗികള്‍ക്ക് സഗുണധ്യാനമില്ല. ഓംകാര ജപവും ബ്രഹ്മധ്യാനവും മാത്രം.

പ്രാണായാമത്തെപ്പറ്റിയുള്ള പലരുടെ വീക്ഷണങ്ങളാണ് ഇവിടെ പങ്കുവെച്ചത്. അനുഭവത്തിലൂടെ അറിയേണ്ടവയാണ് ഇവ.

Tags: യോഗപദ്ധതി
Share4TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies