Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

തുമ്പിയും കല്ലും

എ.ശ്രീവത്സൻഎ.ശ്രീവത്സൻ
3 December 2021

‘ഇന്ന് ഞായറാഴ്ചയാണെന്ന ഒരു ബോധവുമില്ലെ? എന്തെല്ലാം പണികളുണ്ട് വീട്ടില്‍? എന്താ ഇവിടങ്ങനെ ടെറസ്സില്‍ വന്നിരിക്കുന്നത്?’

Google NewsAdd Kesari Weekly as a preferred source on Google

ശ്രീമതിയുടെ കനത്ത ചോദ്യത്തിന് നയനാന്തസംജ്ഞയാ ആണ് ഞാന്‍ ഉത്തരം നല്‍കിയത്, ച്ചാല്‍, മുമ്പില്‍ ഇട്ടിരിക്കുന്ന നീല പ്ലാസ്റ്റിക് ഷീറ്റും മുകളിലെ അയക്കോലും കണ്ണിന്ററ്റം കൊണ്ട് ചൂണ്ടിക്കാണിച്ച്.
‘തുമ്പി ഗവേഷണം?’

ഉം..

ADVERTISEMENT

തലയാട്ടി ഞാന്‍ എന്റെ പ്രവൃത്തിയിലേയ്ക്ക് തിരിഞ്ഞു. നികോണ്‍ ക്യാമറ സൂമിലിട്ട് ‘ഗ്രേറ്റര്‍ ക്രിംസണ്‍ ഗ്ലൈഡറെ’ കാത്തിരുന്നു.

അവള്‍ പിറുപിറുത്ത് കോണിയിറങ്ങി പോയി.

തുമ്പികളെക്കുറിച്ച് അവള്‍ക്കെന്തറിയാം?

അല്ല….,. പൊതുവേ മലയാളികള്‍ക്ക് തുമ്പി ഓണപ്പാട്ടിലും തുമ്പി തുള്ളലിലും സാഹിത്യത്തിലും മാത്രം മതിയല്ലോ.

ചിത്രശലഭത്തിന്റെ ജീവിതചക്രം എല്ലാ കുട്ടികള്‍ക്കും അറിയാം. എന്നാല്‍ തുമ്പിയുടെ ലൈഫ് സൈക്കിളിനെ പറ്റി ചോദിച്ചു നോക്കൂ.. അറിയില്ല. തുമ്പിക്ക് മൂന്ന് ദശയേ ഉള്ളൂ.. പ്യൂപ്പല്‍ സ്റ്റേജ് ഇല്ല എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ വാ പൊളിച്ചിരിക്കും.

സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് തുമ്പികള്‍ ധാരാളമായി കാണപ്പെടുക…. ഓണക്കാലം. അപ്പോഴേയ്ക്കും കാലവര്‍ഷം കഴിഞ്ഞ് ആകാശം ശുദ്ധമായിരിക്കും. ഭൂമി ജലസമൃദ്ധവും. തുമ്പിയ്ക്ക് ജീവിക്കാന്‍ നല്ല ശുദ്ധജലവും ധാരാളം ശുദ്ധവായുവും വേണം.

തൃശ്ശൂര്‍ – പൊന്നാനി കോള്‍ നിലങ്ങളില്‍ തുമ്പികളെ ധാരാളം കാണാം.

അവിടെ കഴിഞ്ഞ പ്രളയകാലത്തിന് ശേഷം ചില ഗവേഷണങ്ങള്‍ നടന്നു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 70 ഓളം വരുന്ന സംഘം പഠനം നടത്തി. വമ്പിച്ച വംശനാശം സംഭവിച്ചിട്ടുണ്ട് എന്നറിഞ്ഞു. ധാരാളം ദേശാടന പക്ഷികള്‍ക്ക് ഭക്ഷണമാണ് തുമ്പി. ഭക്ഷ്യച്ചങ്ങലയിലെ ഒരു പ്രധാന കണ്ണിയും..

കൂടാതെ തുമ്പി നമ്മുടെ പൊല്ല്യൂഷന്‍ കണ്‍ട്രോള്‍ വാച്ച്മാനാണ്. തുമ്പിയെ നിരീക്ഷിച്ചാല്‍ അറിയാം ഊരിലെ ശുദ്ധവായുവിന്റെ പഞ്ഞം.. മലിനീകരണം. കെട്ട വായു ഉള്ളിടത്ത് തുമ്പിയെ കാണില്ല. തുമ്പി കാലാവസ്ഥാ മാപിനിയാണ്. കേരളത്തില്‍ 31 ജാതി തുമ്പികളുണ്ട്. ഇനിയും എത്രയോ കണ്ടെത്താനുമുണ്ട്. ലോകത്ത് എവിടെയുമില്ലാത്ത അപൂര്‍വ്വ ഇനങ്ങളും ഉണ്ട്.

പക്ഷെ…ആരുണ്ടതൊക്കെ ചിന്തിച്ചിരിക്കാന്‍?

മനോഹര വര്‍ണ്ണങ്ങളിലും ചിത്ര – രൂപ ഡിസൈനുകളിലും പ്രത്യക്ഷപ്പെടുന്ന തുമ്പികള്‍ നമ്മുടെ ഹൃദയം കവരും. മഞ്ഞയും കറുപ്പും കലര്‍ന്ന വരകളുള്ള ഏഷ്യന്‍ ടൈഗര്‍, തത്തമ്മ പച്ച നിറമുള്ള ഗ്രീന്‍ ഡാര്‍ണര്‍, സാഗര നീലിമ കലര്‍ന്ന ബ്ലൂ ഡാര്‍ണര്‍, കാഞ്ചീപുരം പട്ടുചേല ചുറ്റിയ ക്രിംസണ്‍ ഗ്ലൈഡര്‍, കസവ് കരയുള്ള പട്ടുസാരിയുടുത്ത സ്‌കാര്‍ലറ്റ് സ്‌ക്കിമ്മര്‍ അങ്ങനെ എത്രയെത്ര..സുന്ദരിപ്പെണ്ണുങ്ങളെ നോക്കിയിരുന്ന് പോവും.! മെലിഞ്ഞ തൂശന്‍ തുമ്പിയെ ‘ഡാംസെല്‍ ഫ്‌ളൈ’ എന്നാണ് ഇംഗ്ലീഷില്‍ പറയുക. കൃശഗാത്രിയായതു കൊണ്ടായിരിക്കാം. നമ്മള്‍ക്കതും വെറും തുമ്പിയാണ്. എന്നാല്‍ നമുക്ക് ഓമനത്തുമ്പിയും പൂത്തുമ്പിയുമൊക്കെയുണ്ട്. പാട്ടില്‍ മാത്രം.

തുമ്പിയും കല്ലും പരസ്പരപൂരകങ്ങളാണ്.

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത് എന്നത് ഒരു പ്രയോഗമാണ്. താങ്ങാവുന്നതിലധികം ഭാരം കേറ്റിപ്പിക്കുന്നതിനുള്ള ഒരു ഭാഷാപ്രയോഗം. പഴയ തലമുറയിലെ കുട്ടികള്‍ മുഴുവനും അത് ചെയ്ത് കാണും. തുമ്പിയെ പിടിച്ച് ചെറിയ കല്ലിന്‍മുകളില്‍ വെച്ച് പൊക്കും. തുമ്പി കല്ല് വിടില്ല. ചിലപ്പോള്‍ ചിറക് അറ്റ് താഴെ വീഴും. പെട്ടെന്ന് തന്നെ എറുമ്പുകള്‍ക്ക് ഭക്ഷണമാവും. അന്നൊക്കെ അന്തരീക്ഷം ഇത്ര മലിനമല്ലാത്തതുകൊണ്ട് തുമ്പികള്‍ യഥേഷ്ടം ഉണ്ടായിരുന്നു.

തുമ്പി മനുഷ്യന്റെ ഉത്തമ സുഹൃത്താണ്. വായുവില്‍ പറന്ന് നടക്കുന്ന കൊതുകുകള്‍, ചെറു കീടങ്ങള്‍ എന്നിവയെ ഭക്ഷിച്ച് നമ്മെ സഹായിക്കും. ജലസമൃദ്ധിയും വെയിലും ഉള്ളിടത്ത് തുമ്പിയെ ധാരാളം കാണാം.

ഇനി അതില്ലെങ്കില്‍ ഞാന്‍ ചെയ്യുന്ന പോലെ തുമ്പിയെ ചതിച്ച് ജല സമൃദ്ധി കാണിക്കാന്‍ നീല പ്ലാസ്റ്റിക് ഷീറ്റോ കണ്ണാടിയോ (ആകാശത്തിന്റെ പ്രതിബിംബം കണ്ട് നല്ല ശുദ്ധ ജലം എന്ന് തെറ്റിദ്ധരിച്ച് ആശാത്തിമാര്‍ പറന്നെത്തും) വെച്ച് മുകളില്‍ കയര്‍ കെട്ടുക. അതില്‍ വന്നിരിക്കും..

തുമ്പിയെ പഠിക്കുക, ഉപദ്രവിക്കരുത്. കല്ലെടുപ്പിക്കയുമരുത്. മുമ്പ് ചെറിയ കെ.ജി.ക്ലാസ് കുട്ടികള്‍ വലിയ ബാഗ് നിറയെ പുസ്തകവുമായി പോകുന്ന കാഴ്ച്ച കണ്ട് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നു എന്ന് പറയാറുണ്ട്. ഇന്നിപ്പോള്‍ അങ്ങനെ കാണാറില്ല.

എങ്കിലും നിത്യജീവിതത്തില്‍ നാം തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് കാണുന്നുണ്ട്. ഇല്ലേ? രാഹുല്‍ ഗാന്ധി എന്ന ചെറുതുമ്പിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന വലിയ കല്ല് എടുക്കാന്‍ പറ്റാഞ്ഞ് അനുയായികള്‍ ഇപ്പോള്‍ എത്ര ചെറുതാക്കി എടുക്കാന്‍ പാകത്തിലാക്കി കൊടുത്തു എന്ന് നോക്കൂ. അങ്ങനെ എത്ര ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാം.

നമ്മുടെ സര്‍ക്കാരിന്റെ ഓരോ വകുപ്പും നോക്കൂ… വിദ്യാഭ്യാസമന്ത്രിക്ക് ആ വകുപ്പ് ഒരു ഭാരമല്ലേ?.. വനമന്ത്രിക്കോ? ധനമന്ത്രിക്കോ? ആഭ്യന്തരമോ? കടത്തില്‍ മുങ്ങിയ കേരള ഭരണം തന്നെയോ? അത് പറഞ്ഞപ്പോഴാണ് ആഭ്യന്തര വകുപ്പിന്റെ ഹെലിക്കോപ്റ്റര്‍ ഓര്‍മ്മ വന്നത്.

തുമ്പികളെ കണ്ടു പഠിച്ചാണ് ഹെലിക്കോപ്റ്റര്‍ ഉണ്ടാക്കിയത്. കുത്തനെയും നേരെ താഴോട്ടും പിന്നാക്കവും പറക്കാനുള്ള അപാരമായ കഴിവ്. ആ വകുപ്പിന് ഒരു ഭാരമേറിയ കല്ലാണ് ഹെലികോപ്റ്റര്‍. മാസവാടക 1.44 കോടി. മാസത്തില്‍ 20 മണിക്കൂര്‍ ഓട്ടത്തിനാണ് അത്. വാങ്ങിയിട്ട് 20 മാസമായി. ഒട്ടാകെ 28 കോടിയെങ്കിലും ഇപ്പോള്‍ ചിലവായിക്കാണും. ഈ എ.എസ്. 365 ഡോഫിന്‍ ഹെലികോപ്റ്റര്‍ 11 കോടിയ്ക്ക് ഉപയോഗിച്ച സാധനം കിട്ടുമത്രെ. പുത്തന് 81 കോടിയേ വിലയുള്ളൂ.. ആങ്.. കേരളം ധനിക സംസ്ഥാനമാണല്ലോ!!

അല്ല, സ്വന്തമായി വാങ്ങിയാല്‍ ആനവണ്ടിപോലെ കട്ടപ്പുറത്താവും അല്ലേ?

ഹെലികോപ്റ്റര്‍ ആ വകുപ്പിന് കല്ലാണെങ്കിലും സൂക്ഷ്മ നിരീക്ഷണത്തില്‍ അത് വലിയൊരു തുമ്പിതന്നെ. AS 365 Dauphin നല്ല ഭാരം വഹിക്കുന്ന ഹെലികോപ്റ്റര്‍ ആണ്. എങ്കിലും കരിങ്കല്ല് പോലെ ഹൃദയമുള്ളവരേയും അഹങ്കാരികളേയും കയറ്റികൊണ്ടുപോകുമ്പോള്‍ താഴെ നിന്ന് പാവങ്ങളായ നമുക്ക് പറയാം….തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുതേ എന്ന്.

തുമ്പിയ്ക്ക് മനുഷ്യസാദൃശ്യം ഉണ്ട്.

തുമ്പിയെ അടുത്ത് ചെന്ന് സൂക്ഷിച്ച് നോക്കുക. ആ രൂപത്തില്‍ ഒരു മനുഷ്യനെ ദര്‍ശിക്കാം..അപ്പോള്‍ നിങ്ങള്‍ക്ക് കോഴിക്കോട് മാനാഞ്ചിറ ഗ്രൗണ്ടിലെ പ്രതിമ ഓര്‍മ്മ വന്നേക്കാം.. അതെ.. നഗരഹൃദയത്തില്‍ കാലത്തിന്റെ അനുസ്യൂത മാറ്റം നോക്കിയിരിക്കുന്ന, എല്ലാം കണ്ടും കേട്ടും സസൂക്ഷ്മം വീക്ഷിച്ചിരിക്കുന്ന മനുഷ്യത്തുമ്പി..

… … …
‘അല്ല ഇപ്പോഴും ഇവിടിരിയ്ക്കാ ? എന്തൊക്കെ ഒരൂട്ടം കാര്യങ്ങളുണ്ട് ചെയ്യാന്‍…വല്ലാത്തൊരു മനുഷ്യന്‍!’

എടുക്കാനുള്ള വലിയ വലിയ ഭാരങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഈ പാവം തുമ്പിയെ ഭീഷണിപ്പെടുത്തി അയയില്‍നിന്ന് തുണികള്‍ ശക്തിപൂര്‍വ്വം വലിച്ചെടുത്ത് നിലത്ത് ആഞ്ഞ് ചവിട്ടി അവള്‍ പോയി…
കോണിയിറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു.

‘തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത്.!’

Tags: തുറന്നിട്ട ജാലകം
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies