ലഖ്നൗ: ഭാരത സൈന്യത്തിന്റേത് മഹത്തായ സേവനമാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. ലഖ്നൗവില്‍ നടന്ന അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് പ്രവര്‍ത്തകരുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തു നടക്കുന്ന തീവ്രവാദ ആക്രമങ്ങളെ നേരിടാന്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമേ കഴിയൂ എന്ന ചിന്ത ഉണ്ടായിരുന്നു. എന്നാല്‍ 2014 ന് ശേഷം സംഗതികള്‍ ആകെ മാറി. നമ്മുടെ സൈനികര്‍ രാജ്യത്തിനുനേരെ നടക്കുന്ന നീക്കങ്ങളെ ശക്തമായി പ്രതിരോധിച്ചു നിഷ്പ്രഭമാക്കാന്‍ തുടങ്ങി. മിലിറ്ററി സംബന്ധമായ എല്ലാ സാധന സാമഗ്രികളും ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന നില മാറി മേക്ക് ഇന്‍ ഇന്ത്യ വഴി ഉല്‍പ്പാദനം നടത്തി കയറ്റുമതി ചെയ്യുന്ന രാജ്യമായി ഭാരതം മാറി എന്നും രാജ്നാഥ് സിങ് പറഞ്ഞു.