ന്യൂദല്‍ഹി: ഭാരതീയ സംസ്കാരത്തിന്റെ നിലനില്പിന് കാരണം സേവാ മനോഭാവമാണെന്ന് ആര്.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ദല്‍ഹിയില്‍ സന്ത് ഈശ്വര്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനേകം സംസ്കാരങ്ങള്‍ ഉദയം ചെയ്യുകയും അസ്തമിച്ചു പോവുകയും ചെയ്തു. എന്നാല്‍ ഭാരതീയ സംസ്കാരം ഇപ്പോഴും നിലനില്ക്കുന്നു. അതിനുകാരണം എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനുള്ള അതിന്റെ മനോഭാവമാണ്. കഴിഞ്ഞ ഇരുനൂറ് വര്‍ഷത്തെ ചരിത്രമെടുത്താല്‍ ലോകം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഭൂരിഭാഗം മഹാപുരുഷന്മാരെയും സംഭാവന ചെയ്തത് ഭാരതമാണ്. യുവാക്കള്‍ ഭാരതീയ സംസ്കാരത്തിന്റെ മഹത്വം തിരിച്ചറിയുകയും അതിന്റെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പിന്നാക്ക മേഖലകളിലെ ജനങ്ങളുടെ ഉന്നമനത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി സാധിക്കുകയുള്ളൂവെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായ കേന്ദ്രമന്ത്രി അര്ജുന് മുണ്ടെ പറഞ്ഞു. വിവിധതരം സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന നിരവധി വ്യക്തികളെയും സംഘടനകളെയും ചടങ്ങില്‍ ആദരിച്ചു.