Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

നമ്മുടെ സാമ്പത്തിക കാഴ്ചപ്പാട്

ഈ വര്‍ഷത്തെ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി 2021 ഒക്‌ടോബര്‍ 15ന് ആര്‍.എസ്.എസ്.സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നാഗ്പൂരില്‍ നടത്തിയ പ്രഭാഷണത്തിന്റെ അവസാന ഭാഗം

കേസരി ഡെസ്ക്കേസരി ഡെസ്ക്
29 October 2021

ഇന്ന് നിലനില്‍ക്കുന്ന സാമ്പത്തികശാസ്ത്രം പുതിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നു. മറ്റ് രാജ്യങ്ങള്‍ക്ക് അക്കാര്യത്തില്‍ തൃപ്തികരമായ ഉത്തരം ഇല്ല. യന്ത്രവല്‍ക്കരണം മൂലം വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, നയരഹിത സാങ്കേതികവിദ്യ കാരണം മാനവികത കുറയുന്നത്, നിരുത്തരവാദപരമായ അധികാരബലം എന്നിവ ചില ഉദാഹരണങ്ങളാണ്. ഭാരതത്തില്‍ നിന്ന് ലോകത്തിനു മുഴുവന്‍ ഒരു പുതിയ വികസനനയം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. നമ്മുടെ വ്യത്യസ്തമായ സാമ്പത്തിക കാഴ്ചപ്പാട് നമ്മുടെ രാജ്യത്തിന്റെ ദീര്‍ഘകാല ജീവിതാനുഭവത്തില്‍ നിന്നും രാജ്യത്തിനകത്തും പുറത്തും നടത്തിയ സാമ്പത്തിക ശ്രമങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. സുഖത്തിന്റെ ഉറവിടം മനുഷ്യന്റെ ഉള്ളിലാണെന്ന് അത് വിശ്വസിക്കുന്നു. ഭൗതിക വസ്തുക്കളിലല്ല സുഖം. കേവലം ശാരീരികവുമല്ല അത്. ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് ഇവ നാലിനും ഒരുമിച്ച് സുഖം നല്‍കുന്ന; വ്യക്തി, സൃഷ്ടി, സമഷ്ടി എന്നിവയുടെ ഒരുമിച്ചുള്ള വികസനം സാധ്യമാക്കി അവരെ പരമേഷ്ടിയിലേക്ക് നയിക്കുന്ന, അര്‍ത്ഥ-കാമങ്ങളെ ധര്‍മ്മത്തിന്റെ നിയന്ത്രണത്തില്‍ നിര്‍ത്തുന്ന, മനുഷ്യ സമൂഹത്തിന്റെ ശരിയായ സ്വാതന്ത്ര്യത്തെ വളര്‍ത്തുന്ന സാമ്പത്തിക വ്യവസ്ഥയെയാണ് ഇവിടെ ഉത്തമമമായി പരിഗണിക്കുന്നത്. നമ്മുടെ സാമ്പത്തിക കാഴ്ചപ്പാടില്‍, ഉപഭോഗത്തിനല്ല സംയമനത്തിനാണ് പ്രാധാന്യം. മനുഷ്യന്‍ സമ്പത്തിന്റെ, ഭൗതിക സാധനങ്ങളുടെ സൂക്ഷിപ്പുകാരനാണ് (ട്രസ്റ്റി), ഉടമയല്ല. പ്രകൃതിയുടെ ഭാഗമാണ്. സ്വന്തം ഉപജീവനത്തിനായി പ്രകൃതിയെ ദോഹനം (കറന്നെടുക്കുക) ചെയ്യുന്നതിനൊപ്പം, അതിനെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യേണ്ടത് അവന്റെ കടമയാണ് എന്നതാണ് നമ്മുടെ വിശ്വാസം. ആ വീക്ഷണം ഏകപക്ഷീയമല്ല. കേവലം മുതലാളിയുടെയോ വ്യാപാരിയുടെയോ ഉത്പാദകന്റെയോ തൊഴിലാളിയുടെയോ ഏകപക്ഷീയ താല്‍പ്പര്യത്തിന് മാത്രമുള്ളതല്ല. ഉപഭോക്താവടക്കമുള്ള ഒരു കുടുംബമായി ഇവരെയെല്ലാം കണ്ടുകൊണ്ട്, സര്‍വ്വരുടെയും സുഖങ്ങളുടെ സന്തുലിതവും പരസ്പരബന്ധങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഒരു ദര്‍ശനമാണിത്. ആ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചുകൊണ്ട്, ഇന്നോളമുള്ള അനുഭവങ്ങളില്‍ നിന്ന് പഠിച്ച പുതിയതും നല്ലതുമായ കാര്യങ്ങളെ ഇന്നത്തെ നമ്മുടെ ദേശ-കാലപരിസ്ഥിതിയുമായി ഇണക്കിച്ചേര്‍ത്തുകൊണ്ടുള്ള ഒരു പുതിയ സാമ്പത്തിക രചനയെ നാം നമ്മുടെ നാട്ടില്‍ പടുത്തുയര്‍ത്തേണ്ടതുണ്ട്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സമഗ്രവും ഏകാത്മവുമായ വികസനത്തിന്റെ പുതിയ സുസ്ഥിര മാതൃകയുടെ ആവിഷ്‌കാരം സ്വാതന്ത്ര്യത്തിന്റെ സ്വാഭാവിക ഫലമാണ്, അത് ‘സ്വ’ ദര്‍ശനത്തിന്റെ ചിരകാല പ്രതീക്ഷയുടെ ആവിഷ്‌കാരമാണ്.

Google NewsAdd Kesari Weekly as a preferred source on Google

ജനസംഖ്യാ നയം
രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കുകയാണെങ്കില്‍, എല്ലാവര്‍ക്കും ആശങ്കയുണ്ടാക്കുന്ന മറ്റൊരു പ്രശ്‌നം മുന്നില്‍ വരുന്നു. രാജ്യത്ത് അതിവേഗം വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ സമീപഭാവിയില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ അതിനെക്കുറിച്ച് നന്നായി ചിന്തിക്കണം. 2015 ല്‍ റാഞ്ചിയില്‍ നടന്ന അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ ഈ വിഷയത്തില്‍ ഒരു പ്രമേയം പാസാക്കി. (പൂര്‍ണ്ണരൂപം ഇതോടൊപ്പം)

ജനസംഖ്യാ വളര്‍ച്ചാ നിരക്കിലെ അസന്തുലിതാവസ്ഥയുടെ വെല്ലുവിളി
രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് വിവിധ നടപടികള്‍ സ്വീകരിച്ചതിനാല്‍, കഴിഞ്ഞ ദശകത്തില്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ ഗണ്യമായ കുറവുണ്ടായി. എന്നാല്‍ അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ 2011 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ മതപരമായ അടിസ്ഥാനത്തില്‍ നടത്തിയ വിശകലനത്തില്‍ വ്യത്യസ്ത മതവിഭാഗങ്ങളുടെ ജനസംഖ്യയുടെ അനുപാതത്തില്‍ വന്നിട്ടുള്ള മാറ്റത്തെ കണക്കിലെടുത്ത് ജനസംഖ്യാ നയം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് കരുതുന്നു. വ്യത്യസ്ത മതവിഭാഗങ്ങളുടെ ജനസംഖ്യാ വര്‍ധനവിന്റെ തോതിലെ വലിയ അന്തരം, നിരന്തരം നടന്നുവരുന്ന വൈദേശിക നുഴഞ്ഞുകയറ്റം, മതം മാറ്റം എന്നിവ പ്രശ്‌നങ്ങളാണ്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ പ്രത്യേകിച്ച് അതിര്‍ത്തി മേഖലയിലെ ജനസംഖ്യാനുപാതത്തില്‍ വര്‍ദ്ധിച്ചുവരുന്ന അസന്തുലിതാവസ്ഥ നമ്മുടെ രാജ്യത്തിന്റെ ഏകതയ്ക്കും സാംസ്‌കാരിക തനിമയ്ക്കും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കും.

ADVERTISEMENT

1952 -ല്‍ തന്നെ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിച്ച ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ 2000 -ല്‍ മാത്രമാണ് സമഗ്രമായ ജനസംഖ്യാ നയം രൂപീകരിക്കാനും ജനസംഖ്യാ കമ്മീഷന്‍ രൂപീകരിക്കാനും കഴിഞ്ഞത്. ‘2.1 ഗ്രോസ് ഫെര്‍ട്ടിലിറ്റി റേറ്റ്’ എന്ന അനുയോജ്യമായ അവസ്ഥ കൈവരിച്ച് 2045 ഓടെ സുസ്ഥിരവും ആരോഗ്യകരവുമായ ജനസംഖ്യാ നയം ഉണ്ടാക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യം. നമ്മുടെ ദേശീയ വിഭവങ്ങളും ഭാവി ആവശ്യങ്ങളും കണക്കിലെടുത്ത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രജനന നിരക്ക് ബാധകമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 2005-06 ലെ നാഷണല്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഹെല്‍ത്ത് സര്‍വേയും 2011 ലെ സെന്‍സസും 0-6 പ്രായ വിഭാഗത്തിന്റെ മതാടിസ്ഥാനത്തില്‍ ലഭിച്ച കണക്കുകളില്‍ നിന്ന് സമാനതയില്ലാത്ത മൊത്തം പ്രത്യുല്‍പാദന നിരക്ക്, കുട്ടികളുടെ ജനസംഖ്യ അനുപാതം എന്നിവ സൂചിപ്പിക്കുന്നു. 1951 നും 2011 നും ഇടയിലുള്ള ജനസംഖ്യാ വളര്‍ച്ചാ നിരക്കിലെ വലിയ വ്യത്യാസം കാരണം, ഭാരതത്തിലുണ്ടായ മതവിഭാഗങ്ങളുടെ അനുയായികളുടെ അനുപാതം രാജ്യത്തെ ജനസംഖ്യയില്‍ 88 ശതമാനത്തില്‍ നിന്ന് 83.8 ശതമാനമായി കുറഞ്ഞു. മുസ്ലീം ജനസംഖ്യ അനുപാതം 9.8 ശതമാനത്തില്‍ നിന്ന് 14.23 ശതമാനമായി ഉയര്‍ന്നു.

കൂടാതെ, രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളായ അസം, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളിലെ മുസ്ലീം ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ഇത് ബംഗ്ലാദേശില്‍ നിന്നുള്ള നിരന്തരമായ നുഴഞ്ഞുകയറ്റത്തെ വ്യക്തമായി സൂചിപ്പിക്കുന്നു. ബഹുമാനപ്പെട്ട സുപ്രീം കോടതി നിയോഗിച്ച ഉപമന്യു ഹജാരിക കമ്മീഷന്റെ റിപ്പോര്‍ട്ടിലും കാലാകാലങ്ങളില്‍ ജുഡീഷ്യല്‍ തീരുമാനങ്ങളിലും ഈ വസ്തുതകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാര്‍ സംസ്ഥാനത്തെ പൗരന്മാരുടെ അവകാശങ്ങള്‍ എടുത്തുകളയുകയും ഈ സംസ്ഥാനങ്ങളുടെ പരിമിതമായ വിഭവങ്ങള്‍ക്ക് വലിയ ഭാരമാകുകയും സാമൂഹിക-സാംസ്‌കാരിക, രാഷ്ട്രീയ-സാമ്പത്തിക പിരിമുറുക്കങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നുവെന്നതും ഒരു വസ്തുതയാണ്.

മതത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ കൂടുതല്‍ ഗൗരവതരമായി മാറി എന്നു കാണാം. അരുണാചല്‍ പ്രദേശില്‍, 1951 ല്‍ 99.21 ശതമാനമായിരുന്ന ഇന്ത്യയില്‍ ഉത്ഭവിച്ച മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്നവര്‍ 2001 ല്‍ 81.3 ശതമാനവും 2011 ല്‍ 67 ശതമാനവും മാത്രമായി തുടര്‍ന്നു. ഒരു ദശാബ്ദത്തിനുള്ളില്‍ അരുണാചല്‍ പ്രദേശിലെ ക്രിസ്ത്യന്‍ ജനസംഖ്യ 13% വര്‍ദ്ധിച്ചു. അതുപോലെ മണിപ്പൂരിലെ ജനസംഖ്യയില്‍ ഭാരതീയ മതങ്ങളുടെ അനുപാതം 1951 ല്‍ 80 ശതമാനത്തിലധികം ആയിരുന്നെങ്കില്‍, 2011 ലെ സെന്‍സസില്‍ ഇത് 50 ശതമാനം മാത്രമായി തുടര്‍ന്നു. മുകളില്‍ പറഞ്ഞ ഉദാഹരണവും രാജ്യത്തെ പല ജില്ലകളിലെയും ക്രിസ്ത്യാനികളുടെ അസാധാരണ വളര്‍ച്ചാ നിരക്കും സൂചിപ്പിക്കുന്നത് ചില സ്വാര്‍ത്ഥ ഘടകങ്ങളുടെ സംഘടിതവും ഉന്നംവെച്ചുള്ളതുമായ മതപരിവര്‍ത്തന പ്രവര്‍ത്തനത്തെ മാത്രമാണ്.

ഈ എല്ലാ ജനസംഖ്യാ അസന്തുലിതാവസ്ഥയിലും ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, അഖിലഭാരതീയ കാര്യകാരീമണ്ഡല്‍ സര്‍ക്കാരിനോട് ഇങ്ങനെ ആവശ്യപ്പെടുന്നു:

1. ലഭ്യമായ വിഭവങ്ങളും ഭാവിയിലെ ആവശ്യങ്ങളും രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയുടെ പ്രശ്‌നവും കണക്കിലെടുത്ത്, രാജ്യത്തെ ജനസംഖ്യാ നയം പുനര്‍നിര്‍വചിക്കുകയും എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകും വിധം നടപ്പിലാക്കുകയും വേണം.

2. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം പൂര്‍ണമായും തടയണം. ഒരു ദേശീയ പൗരത്വ രജിസ്റ്ററിന് രൂപംകൊടുത്ത്, ഈ നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വത്തിന്റെ അവകാശങ്ങളും ഭൂമി വാങ്ങാനുള്ള അവകാശവും നഷ്ടപ്പെടുത്തണം.

ജനസംഖ്യയില്‍ അസന്തുലിതാവസ്ഥയുണ്ടാക്കുന്ന എല്ലാ കാരണങ്ങളും തിരിച്ചറിഞ്ഞ്, അത് അവരുടെ ദേശീയ കര്‍ത്തവ്യമായി കണക്കാക്കി ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള എല്ലാ നിയമപരമായ ശ്രമങ്ങളും നടത്തണമെന്ന് എല്ലാ സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള രാജ്യവാസികളോട് അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ആവശ്യപ്പെടുന്നു.

അത്തരം വിഷയങ്ങളോട് ഏത് നയം ഉണ്ടാക്കിയാലും, അതിന്റെ സാര്‍വത്രികവും സമ്പൂര്‍ണ്ണവും ഫലപ്രദവുമായ നടപ്പാക്കലിനായി, സമഗ്രമായ പൊതു അവബോധം ഉണ്ടാക്കേണ്ടത് ആവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍, അസന്തുലിതമായ ജനസംഖ്യാ വളര്‍ച്ച കാരണം, പ്രാദേശിക ഹിന്ദു സമൂഹത്തിന്റെ മേല്‍ പലായനത്തിനുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിനായി ഹിന്ദു സമൂഹത്തിനെതിരായ കുറ്റകൃത്യങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. പശ്ചിമ ബംഗാളില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമത്തില്‍ ഹിന്ദു സമൂഹത്തിന് ഉണ്ടായ വലിയ ദുരവസ്ഥയ്ക്ക് ഭരണകൂടത്തിന്റെ ആക്രാമിക ശക്തികളെ അനുനയിപ്പിക്കാനുള്ള ശ്രമത്തോടൊപ്പം അവിടത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയും ഒരു കാരണമായിരുന്നു. അതിനാല്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമായ ഒരു നയം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ചെറിയ സമൂഹങ്ങളുടെ ഇടുങ്ങിയ താല്‍പ്പര്യങ്ങളുടെ പിടിയില്‍ നിന്ന് പുറത്തുവന്ന്, രാജ്യത്തിന്റെ മുഴുവന്‍ താല്‍പ്പര്യവും പരമപ്രധാനമായി എടുക്കുന്ന സ്വഭാവം നാമെല്ലാവരും ഉണ്ടാക്കണം.

അതിര്‍ത്തിക്കപ്പുറം
അപ്രതീക്ഷിതമല്ലാത്ത, പക്ഷേ പ്രതീക്ഷിച്ചതിലും മുന്നേ വന്ന ഒരു സാഹചര്യം, അഫ്ഗാനിസ്ഥാനില്‍ ഒരു താലിബാന്‍ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടു എന്നതാണ്! താലിബാനെക്കുറിച്ച് എല്ലാവരേയും ആശങ്കപ്പെടുത്താന്‍ അവരുടെതന്നെ മുന്‍കാല ചെയ്തികള്‍ നോക്കിയാല്‍ മതി – തീവ്രമായ മതഭ്രാന്തും അനാചാരവും ഇസ്ലാമിന്റെ പേരിലുള്ള ക്രൂരതയും സ്വയമേവ എല്ലാവര്‍ക്കും താലിബാനെക്കുറിച്ചുള്ള ആശങ്ക ഉണര്‍ത്താന്‍ പര്യാപ്തമാണ്. ഇപ്പോള്‍ ചൈന, പാകിസ്ഥാന്‍, തുര്‍ക്കിസ്ഥാന്‍ എന്നിവയും അവരോടൊപ്പം ചേര്‍ന്ന് അവിശുദ്ധ സഖ്യമായി മാറിയിരിക്കുന്നു. അബ്ദാലിക്ക് ശേഷം ഒരിക്കല്‍ കൂടി നമ്മുടെ പടിഞ്ഞാറന്‍ അതിര്‍ത്തി ഗൗരവതരമായ വിഷയമായി മാറുകയാണ്. താലിബാന്റെ ഭാഗത്ത് നിന്ന്, ചിലപ്പോള്‍ സമാധാനത്തെക്കുറിച്ചും ചിലപ്പോള്‍ കശ്മീരിനെക്കുറിച്ചും സംസാരിച്ചുകേട്ടു. നമുക്ക് ആശ്വാസത്തോടെ ഇരിക്കാനാവില്ല എന്നാണ് ലക്ഷണം കാട്ടുന്നത്. നമുക്ക് തന്ത്രപരമായ തയ്യാറെടുപ്പോടെ എല്ലാ അതിര്‍ത്തികളും കര്‍ശനമായി സൂക്ഷിക്കുകയും ജാഗ്രത പാലിക്കുകയും വേണം. അത്തരമൊരു സാഹചര്യത്തില്‍, സര്‍ക്കാരും ഭരണകൂടവും സമൂഹവും രാജ്യത്തിനകത്ത് സുരക്ഷ, ഭരണം, സമാധാനം എന്നിവയില്‍ പൂര്‍ണ്ണ ജാഗ്രത പാലിക്കേണ്ടതുണ്ട്. സുരക്ഷയിലെ സ്വാശ്രയത്വവും സൈബര്‍ സുരക്ഷ പോലുള്ള പുതിയ വിഷയങ്ങളില്‍ ഏറ്റവും പുതിയതും പരമാവധി മെച്ചപ്പെട്ടതുമായ നിലവാരം നേടാനുള്ള ശ്രമങ്ങളുടെ വേഗതയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. എത്രയും വേഗം സുരക്ഷയുടെ കാര്യത്തില്‍ നമ്മള്‍ സ്വയംപര്യാപ്തരാകണം. സംഭാഷണത്തിന്റെ വഴി തുറന്നിരിക്കുമ്പോഴും മന:പരിവര്‍ത്തനമുണ്ടാകുമെന്ന വിശ്വാസത്തെ നിഷേധിക്കാതെയും എല്ലാ സാധ്യതകള്‍ക്കും നാം തയ്യാറായിരിക്കണം. ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ജമ്മു കശ്മീരിലെ ജനങ്ങളെ ഭാരതവുമായി ദ്രുതഗതിയില്‍ വൈകാരികമായി സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ശ്രദ്ധയില്‍പ്പെടുന്നു. ദേശീയ മനോഭാവമുള്ള പൗരന്മാരുടെ മനോവീര്യം തകര്‍ക്കാനും ഭീകരവാദികളുടെ ഭീകര സാമ്രാജ്യം പുനഃസ്ഥാപിക്കാനും ജമ്മു കശ്മീരിലെ തീവ്രവാദികള്‍ ആ പൗരന്മാരെ, പ്രത്യേകിച്ച് ഹിന്ദുക്കളെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തിന്റെ പാത വീണ്ടും സ്വീകരിച്ചു. പൗരന്മാര്‍ ഈ സാഹചര്യത്തെ ക്ഷമയോടെ അഭിമുഖീകരിക്കുന്നു, തീര്‍ച്ചയായും അത് തുടരും, പക്ഷേ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പരിഹരിക്കാനും അവസാനിപ്പിക്കാനും ഉള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്.

ഹിന്ദു ക്ഷേത്രങ്ങളുടെ കാര്യം
രാജ്യത്തിന്റെ ഏകാത്മത, അഖണ്ഡത, സുരക്ഷ, സുവ്യവസ്ഥ, അഭിവൃദ്ധി, സമാധാനം എന്നിവയ്‌ക്കെതിരായ വെല്ലുവിളിയായി വരാവുന്നതോ ആന്തരികമോ ബാഹ്യമോ ആയ പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകുന്നതോ ആയ മറ്റുചില പ്രശ്‌നങ്ങള്‍ കൂടി ഹിന്ദു സമൂഹത്തിന്റെ മുന്നിലുണ്ട്.ഹിന്ദു ക്ഷേത്രങ്ങളുടെ ഇന്നത്തെ അവസ്ഥ അത്തരമൊരു പ്രശ്‌നമാണ്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങള്‍ പൂര്‍ണമായും അവിടത്തെ സര്‍ക്കാരുകളുടെ കീഴിലാണ്. ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളില്‍, കുറച്ച് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളവയാണ്, ചിലത് കുടുംബങ്ങളുടെ സ്വകാര്യ ഉടമസ്ഥതയിലുള്ളവയാണ്, ചിലത് സമൂഹം കൃത്യമായി സ്ഥാപിച്ച വിശ്വസ്ത ട്രസ്റ്റുകളുടെ സംവിധാനത്തിലാണ്. മറ്റുപല ക്ഷേത്രങ്ങളിലും അത്തരമൊരു ക്രമീകരണമില്ല. ക്ഷേത്രങ്ങളുടെ സ്ഥാവര/ജംഗമ വസ്തുക്കള്‍ ദുരുപയോഗം ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും മാര്‍ഗ്ഗരേഖകളും അതിലെ അധിഷ്ഠാന പ്രതിഷ്ഠയ്ക്കുള്ള ആരാധനയും വ്യത്യസ്തമാണ്. സര്‍ക്കാര്‍ അതില്‍ ഇടപെടുന്ന സന്ദര്‍ഭങ്ങളും ഉണ്ട്. ദൈവത്തിന്റെ ദര്‍ശനം, ആരാധന എന്നിവ ജാതിമതഭേദമില്ലാതെ എല്ലാ ഭക്തര്‍ക്കും ലഭ്യമാകണം. ആ സൗകര്യം എല്ലാ ക്ഷേത്രങ്ങളിലും ഇല്ല, അത് വേണം. ക്ഷേത്രങ്ങളുടെ മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ ശാസ്ത്രമറിയുന്ന പണ്ഡിതന്മാര്‍, ധര്‍മ്മാചാര്യന്മാര്‍, ഹിന്ദു സമൂഹത്തിന്റെ വിശ്വാസം മുതലായവ കണക്കിലെടുക്കാതെ തീരുമാനങ്ങള്‍ എടുക്കുന്നു, ഈ സാഹചര്യങ്ങളെല്ലാം എല്ലാവരുടെയും മുന്നിലുണ്ട്. ‘മതേതരം’ ആയിരുന്നിട്ടും, ഹിന്ദു മതസ്ഥലങ്ങള്‍ മാത്രം പതിറ്റാണ്ടുകളോ, നൂറ്റാണ്ടുകളോ ആയി ഭരണവ്യവസ്ഥയുടെ പേരില്‍ പിടിച്ചുവച്ചിരിക്കുന്നു. ഭക്തരല്ലാത്തവരുടെ / അന്യമതത്തില്‍ പെട്ടവരുടെ/മതവിരുദ്ധരുടെ കൈകളില്‍ അവയുടെ നടത്തിപ്പ് – തുടങ്ങിയ അനീതികള്‍ നീക്കം ചെയ്യണം, ഹിന്ദു ക്ഷേത്രങ്ങളുടെ നടത്തിപ്പ് ഹിന്ദു ഭക്തരുടെ കൈകളിലായിരിക്കണം, ഹിന്ദു ക്ഷേത്രങ്ങളുടെ സ്വത്ത് ദൈവ ആരാധനയ്ക്കും ഹിന്ദു സമൂഹത്തിന്റെ സേവനത്തിനും ക്ഷേമത്തിനുമായി മാത്രമേ വിനിയോഗിക്കാവൂ എന്ന ആവശ്യവും ശരിയായതും യുക്തവുമാണ്. ഈ ആശയത്തോടൊപ്പം, ഹിന്ദുസമൂഹത്തിന്റെ ക്ഷേത്രങ്ങള്‍ വേണ്ടവിധം സുയോഗ്യവും വ്യവസ്ഥാസമ്പന്നവുമായി നടത്തിക്കൊണ്ട്, സാമൂഹിക ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രമാകുന്ന ഇടമാക്കി ഹിന്ദു സമൂഹത്തിന്റെ ശക്തിയുടെ അടിസ്ഥാനത്തില്‍ മാറ്റുന്നതിനുള്ള നിര്‍മ്മിക്കാമെന്ന് പദ്ധതി തയ്യാറാക്കേണ്ടതുണ്ട്.

നമ്മുടെ ഏകാത്മത
സര്‍ക്കാര്‍ ഭരണത്തിലെ ആളുകള്‍ അവരവരുടെ ജോലി ചെയ്യുമെങ്കിലും, എല്ലാ ദേശീയ പ്രവര്‍ത്തനങ്ങളിലും സമൂഹത്തിന്റെ ശാരീരികവും മാനസികവും ആത്മീയവുമായ പങ്കാളിത്തം ആവശ്യമാണ്. സമൂഹം മുന്‍കൈയെടുത്ത് മാത്രമേ പല പ്രശ്‌നങ്ങളും പരിഹരിക്കാനാകൂ. അതിനാല്‍, മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍, സമൂഹത്തിന്റെ പ്രബുദ്ധതയ്‌ക്കൊപ്പം, സമൂഹ മനസ്സിന്റെയും വാക്കിന്റെയും പെരുമാറ്റത്തിന്റെയും ശീലങ്ങള്‍ മാറ്റേണ്ടതുണ്ട്. അതിനാല്‍, പുരാതന കാലം മുതല്‍ തുടരുന്ന ഈ രാഷ്ട്രത്തിന്റെ അനശ്വരമായ അസ്തിത്വത്തെക്കുറിച്ചുള്ള അറിവും ധാരണയും മുഴുവന്‍ സമൂഹത്തിനും ശരിയായി ഉണ്ടാക്കണം. ഭാരതത്തിലെ ഭാഷാപരവും മതപരവും പ്രാദേശികവുമായ എല്ലാ വൈവിധ്യങ്ങളെയും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട്, ആദരവോടെ, വികസനത്തിനുള്ള മുഴുവന്‍ അവസരവും പ്രദാനം ചെയ്തുകൊണ്ട് രാഷ്ട്രബോധത്തിന്റെ സനാതനമായ ചരടില്‍ കൊര്‍ത്തിണക്കിക്കൊണ്ടുള്ളതാണ് നമ്മുടെ സംസ്‌കാരം. ഇതിനു യോജിച്ചരീതിയില്‍ നമ്മള്‍ മാറേണ്ടതുണ്ട്. നമ്മുടെ വിശ്വാസം, മതം, ജാതി, ഭാഷ, സംസ്ഥാനം മുതലായ ചെറിയ സ്വത്വങ്ങളുടെ സങ്കുചിത ഭാവം നാം മറക്കണം. പുറത്തുനിന്നുള്ള എല്ലാ വിഭാഗങ്ങളില്‍ നിന്നും വരുന്ന ഭാരതീയരെ ഉള്‍പ്പെടെ എല്ലാവരെയും തിരിച്ചറിയണം, മനസ്സിലാക്കണം. നമ്മുടെ ആത്മീയ വിശ്വാസത്തിന്റെയും ആരാധനാ രീതിയുടെയും പ്രത്യേകത കൂടാതെ, മറ്റെല്ലാ കാര്യങ്ങളിലും നമ്മള്‍ ഒരു പുരാതന രാഷ്ട്രത്തില്‍, ഒരു സമൂഹത്തില്‍, വളര്‍ന്ന പൊതു പൂര്‍വ്വികരുടെ പിന്‍ഗാമികളാണ്; ഒരു സംസ്‌കാരമാണ് നമ്മുടേത്. ആ സംസ്‌കാരം കാരണം, നമുക്കെല്ലാവര്‍ക്കും നമ്മുടെ ആരാധന നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം ഉപാസനാ പദ്ധതി തീരുമാനിക്കാം. പുറത്തുനിന്നുള്ള ആക്രമണകാരികള്‍ക്കൊപ്പം ചില ആരാധനാരീതികളും ഭാരതത്തിലേക്ക് വന്നു എന്നത് ഒരു ചരിത്ര വസ്തുതയാണ്. എന്നാല്‍ ഇന്ന് ഭാരതത്തില്‍ ആ ആരാധനകളില്‍ വിശ്വസിക്കുന്നവരുടെ ബന്ധം ആ അക്രമികളുമായിട്ടല്ല, രാജ്യത്തിന്റെ പ്രതിരോധത്തിനായി അവരോടൊപ്പം പോരാടിയ ഹിന്ദു പൂര്‍വ്വികരുമായിട്ടാണ് എന്നത് സത്യമാണ്. നമ്മുടെ സമാന പൂര്‍വ്വികരില്‍ നമ്മുടെ എല്ലാവരുടേയും ആദര്‍ശമുണ്ട്. ഈ കാര്യത്തെക്കുറിച്ചുള്ള ധാരണ ഉള്ളതുകൊണ്ട് നമ്മുടെ രാജ്യം ഹസന്‍ ഖാന്‍ മേവാതി, ഹക്കിം ഖാന്‍ സൂരി, ഖുദ ബക്ഷ്, ഗൗസ് ഖാന്‍ എന്നിവരെ പോലുള്ള വീരന്മാരെയും അഷ്ഫാക്കുള്ള ഖാനെപ്പോലുള്ള വിപ്ലവകാരികളേയും ആദരിച്ചു. അവര്‍ എല്ലാവര്‍ക്കും മാതൃകയാണ്. വേറിടല്‍ മനോഭാവം, ചില മതങ്ങളുടെ ആക്രാമികത, മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ആഗ്രഹം, സങ്കുചിത ചിന്ത എന്നിവയില്‍ നിന്ന് പുറത്തുവന്ന് നോക്കിയാല്‍ മതഭ്രാന്ത്, അസഹിഷ്ണുത, ഭീകരത,ദ്വേഷം, ശത്രുത എന്നിവയുടെ പ്രളയത്തില്‍ നിന്നുള്ള രക്ഷക ഭാരതം മാത്രമാണെന്നും അതില്‍ നിന്നുവളര്‍ന്ന ഹിന്ദു സംസ്‌കാരമാണെന്നും എല്ലാവരെയും ഉള്‍ക്കൊള്ളാനാകുന്നത് ഹിന്ദു സമൂഹത്തിനാണെന്നും മനസ്സിലാകും.

സംഘടിത ഹിന്ദു സമൂഹം
നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍, പരസ്പര അഭിപ്രായവ്യത്യാസം, അനീതി, അക്രമം, ദീര്‍ഘകാലമായുള്ള വേറിടല്‍ മനോഭാവം, അവിശ്വാസം, വിയോജിപ്പുകള്‍ അല്ലെങ്കില്‍ വിരോധം എന്നിവ ഉണ്ടായിരുന്നെങ്കില്‍, അതല്ലെങ്കില്‍ ഇതുപോലുള്ള എന്തെങ്കിലും സംഭവിച്ചിട്ടുണ്ട് എങ്കില്‍ അതിന്റെ കാരണങ്ങള്‍ മനസിലാക്കുകയും അവ പരിഹരിക്കുകയും ചെയ്യാം. അത്തരമൊരു സംഭവം ആവര്‍ത്തിക്കരുത്. പരസ്പര വൈരാഗ്യം, വേര്‍പിരിയല്‍ എന്നിവ ഒഴിവാക്കി സമൂഹത്തെ ഒരുമിപ്പിക്കണം. നമ്മുടെ രഹസ്യങ്ങളും വിയോജിപ്പുകളും ഉപയോഗിച്ച് നമ്മെ ഭിന്നിപ്പിക്കുകയും പരസ്പരം അവിശ്വാസം സൃഷ്ടിക്കുകയും നമ്മുടെ വിശ്വാസത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നവര്‍, നമ്മുടെ കൈയില്‍ നിന്ന് തെറ്റ് പറ്റാന്‍ കാത്തിരിക്കുന്നു. ഭാരതത്തിന്റെ രാഷ്ട്രീയ ധാരയെന്ന നിലയില്‍ ഹിന്ദു സമൂഹത്തിന് അതിന്റെ സംഘടിത സാമൂഹിക സാമര്‍ത്ഥ്യത്തിന്റെ അനുഭൂതി, ആത്മവിശ്വാസവും നിര്‍ഭയമായ മനോഭാവവും ഉള്ളപ്പോള്‍ മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ. അതുകൊണ്ട്, ഇന്ന് ഹിന്ദുക്കള്‍ എന്ന് സ്വയം കരുതുന്നവരുടെ കടമ, അവര്‍ വ്യക്തിഗതവും കുടുംബപരവും സാമൂഹികവുമായ ജീവിതം, ഉപജീവനമാര്‍ഗം എന്നീ മേഖലകളിലൂടെ ഹിന്ദു സാമൂഹിക ജീവിതത്തിന്റെ ഏറ്റവും മികച്ച മനോഹരമായ രൂപം സൃഷ്ടിക്കണം. എല്ലാത്തരം ഭയങ്ങളില്‍ നിന്നും മുക്തരാകണം. ബലഹീനത ഭീരുത്വത്തിന് ജന്മം നല്‍കുന്നു. വ്യക്തിപരമായ തലത്തില്‍, നാം ശാരീരികവും ബൗദ്ധികവും മാനസികവുമായ ബലം, ഓജസ്സ്, ധൈര്യം, ക്ഷമ, തിതിക്ഷ എന്നിവ വളര്‍ത്തിയെടുക്കണം. സമൂഹത്തിന്റെ ശക്തി അതിന്റെ ഐക്യത്തിലാണുള്ളത്. സമൂഹത്തിന്റെ കൂട്ടായ താല്‍പ്പര്യത്തെക്കുറിച്ചുള്ള ധാരണ വേണം, എല്ലാവര്‍ക്കും ആ അവബോധം വേണം. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ആശയങ്ങള്‍, വ്യക്തികള്‍, ഗ്രൂപ്പുകള്‍, സംഭവങ്ങള്‍, പ്രകോപനങ്ങള്‍ എന്നിവയില്‍ നിന്ന് ജാഗ്രത പാലിച്ച് സമൂഹത്തെ എല്ലാത്തരം പരസ്പര വൈരുദ്ധ്യങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താന്‍ എല്ലാവരും തയ്യാറാകേണ്ടത് ആവശ്യമാണ്. സ്വന്തം ശക്തിയോടുള്ള ഈ ഉപാസന ആരോടുമുള്ള എതിര്‍പ്പിലോ പ്രതികരണത്തിലോ അല്ല, സമൂഹം സ്വാഭാവികമായി പ്രതീക്ഷിക്കുന്ന അവസ്ഥയാണ്. ശക്തി, ശീലം, അറിവ്, സംഘടിത സമൂഹം എന്നിവയെ മാത്രമാണ് ലോകം ശ്രദ്ധിക്കുന്നത്. സത്യവും സമാധാനവും ശക്തിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. ബല-ശീല-സമ്പന്നവും നിര്‍ഭയവുമെന്ന് കാട്ടി ആരെയും ഭയപ്പെടുത്താതെ, ആരാലും ഭയപ്പെടാതെയുള്ള ഹിന്ദുസമൂഹത്തെയാണ് രൂപപ്പെടുത്തേണ്ടത്. ഉണര്‍വ്വുള്ള സംഘടിതവും ശക്തവും സജീവവുമായ ഒരു സമൂഹമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം.

രാഷ്ട്രീയ സ്വയംസേവക സംഘം കഴിഞ്ഞ 96 വര്‍ഷമായി തുടര്‍ച്ചയായി ഈ ജോലി ചെയ്യുന്നു, ലക്ഷ്യത്തിലെത്തുന്നതുവരെ അത് തുടരും. ഇന്നത്തെ ഈ മഹത്തായ ഉത്സവത്തിന്റെ സന്ദേശം കൂടിയാണിത്. ഒന്‍പത് ദിവസത്തെ ദേവതകള്‍ വ്രതധാരികളായി സമാധാനത്തിന്റെ ആരാധന നടത്തി, എല്ലാവരുടേയും ശക്തി സ്വരൂപിച്ചു. അപ്പോള്‍ മാത്രമാണ് വിഭിന്നരൂപങ്ങളില്‍ മനുഷ്യത്വത്തിന് ഹാനി വരുത്തുന്ന എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാവുന്നത്. ശക്തി രൂപമെടുത്ത സംഘടനയാണിത്.ഇന്ന് ലോകത്തിന്റെ അവസ്ഥ വച്ചുനോക്കിയാല്‍ ഭാരതത്തില്‍ നിന്ന് ലോകം ഒരുപാട് പ്രതീക്ഷിക്കുന്നു. ഭാരതം അത് നിറവേറ്റേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിന്റെ ഐക്യത്തിന്റെ സൂത്രവാക്യം നമ്മുടെ സംസ്‌കാരമാണ്. നമ്മുടെ മനസ്സില്‍ ഉദിക്കുന്ന സമാന പൂര്‍വ്വികരുടെ അഭിമാനത്തിന്റെ പൊതു തരംഗം, നമ്മുടെ ഏറ്റവും പവിത്രമായ മാതൃരാജ്യത്തോടുള്ള ശുദ്ധമായ ഭക്തിഭാവം ഇതാണ്. അതേ അര്‍ത്ഥം ഹിന്ദു എന്ന വാക്കിലും പ്രകടമാണ്. നാം എല്ലാവരും ഈ മൂന്നു ഘടങ്ങളിലൂടെ തന്മയീഭാവമാര്‍ന്ന് തങ്ങളുടേതായ വൈശിഷ്ട്യത്തെ നമ്മുടെ ഈ അന്തര്‍ലീനമായ ശാശ്വത ഐക്യത്തിന്റെ അലങ്കാരമേകി നമുക്ക് രാഷ്ട്രത്തെ നിര്‍മ്മിക്കാന്‍ കഴിയും. നാമതു ചെയ്യണം. ഇതാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം. ആ തപസ്സില്‍ നിങ്ങള്‍ എല്ലാവരുടെയും പങ്കാളിത്തത്തിന്റെ സമിത്തും അര്‍പ്പണം ചെയ്യുക എന്ന ആഹ്വാനം നടത്തിക്കൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.

 

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies