Tuesday, May 20, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം ശാസ്ത്രായനം

ഹരിതഗൃഹപ്രഭാവം

യദു

Print Edition: 5 November 2021

1950കളിലും അറുപതുകളിലും വന്‍ശക്തികള്‍ നടത്തിയ ശുക്രപര്യവേക്ഷണപേടകങ്ങള്‍, ശുക്രഗ്രഹത്തിന്റെ സമീപമെത്തി നടത്തിയ പര്യവേക്ഷണങ്ങള്‍ മാനവരാശിക്ക് നല്‍കുന്നത് വലിയൊരു സന്ദേശമാണ്.
ദയവു ചെയ്ത് ഭൂമിയുടെ അന്തരീക്ഷത്തില്‍ ഫ്‌ളൂറോ കാര്‍ബണ്‍ നിറയ്ക്കരുത്.

കിലോമീറ്ററുകളോളം കട്ടിയുള്ള കാര്‍ബണ്‍ ഡയോക്‌സൈഡ് നിറഞ്ഞ മേഘങ്ങളാല്‍ വലയം ചെയ്യപ്പെട്ടതാണ് ശുക്രന്റെ അന്തരീക്ഷം. അതുകൊണ്ടുതന്നെ ശുക്രന്റെ അന്തരീക്ഷത്തില്‍ കടക്കുന്ന സൂര്യതാപം പുറത്തുപോകാതെ ഉള്ളില്‍ തന്നെ നില്‍ക്കുന്നു. ശുക്രന്റെ അന്തരീക്ഷത്തിലും 96 ശതമാനം കാര്‍ബണ്‍ ഡയോക്സൈഡ് ആണ്. ഇക്കാരണങ്ങളാല്‍ ശുക്രനിലെ അന്തരീക്ഷ താപനില 463 ഡിഗ്രിയാണ്. ഓര്‍ക്കണം, സൂര്യനോട് ഏറെ അടുത്തുകിടക്കുന്ന ബുധഗ്രഹത്തിനേക്കാള്‍ അധികമാണ് ശുക്രനിലെ ചൂട്. അതിനു കാരണം അവിടെയുള്ള കാര്‍ബണ്‍ ഡയോക്‌സൈഡ് ആണ്.

കുറെയധികം കാലമായി മാധ്യമങ്ങളിലും ചര്‍ച്ചകളിലും ഏറ്റവുമധികം മുഴങ്ങുന്ന ഒരു വാക്കാണ് ഹരിതഗൃഹ പ്രഭാവം എന്നത്. പച്ചക്കറികള്‍ ശാസ്ത്രീയമായി കൃഷി ചെയ്യുന്ന ഫാമുകളില്‍, പച്ച നിറത്തില്‍ കെട്ടിമറച്ച ഗ്രീന്‍ ഹൗസുകള്‍ കണ്ടിട്ടില്ലേ. അതിനുള്ളിലെ ഉഷ്ണം നിലനിര്‍ത്തുന്നതിനുള്ള ഉപായമാണത്. ഗ്രീന്‍ ഹൗസിനുള്ളില്‍ കടക്കുന്ന സൂര്യതാപം പെട്ടന്ന് വിട്ടുപോകില്ല. അതുകൊണ്ടുതന്നെ രാത്രിയിലും പകലും സമശീതോഷ്ണം നിലനിര്‍ത്താന്‍ കഴിയും. അങ്ങനെയുള്ള അന്തരീക്ഷത്തില്‍ വളരുന്ന ചെടികള്‍ കൂടുതല്‍ വിളവ് നല്‍കും.

അതായത്, സൂര്യതാപത്തെ പിടിച്ചുകെട്ടിയിടുന്ന ഒരു തന്ത്രമാണത്.

ഇങ്ങനെ സൂര്യതാപത്തെ കുടുക്കിയിടാന്‍ കഴിയുന്ന ചില വാതകങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനമാണ് കാര്‍ബണ്‍ ഡയോക്സൈഡും കാര്‍ബണ്‍ മോണോക്‌സൈഡും.ഇതാണ് ശുക്രനെ ചുട്ടുപഴുപ്പിക്കുന്നത്. ഒരു ഗ്രീന്‍ ഹൗസില്‍ എന്നപോലെ തന്നെ. അതുകൊണ്ട് ഇവയെ ഗ്രീന്‍ഹൗസ് വാതകങ്ങള്‍ എന്നും പറയും. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഇതുപോലെ ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ കൂടിയാല്‍ സ്വാഭാവികമായി പകല്‍ ലഭിക്കുന്ന സൂര്യതാപം രാത്രിയില്‍ രക്ഷപ്പെടാനാകാതെ അന്തരീക്ഷത്തില്‍ കുടുങ്ങും. അത് ക്രമേണ കൂടിക്കൊണ്ടേ ഇരിക്കും. അങ്ങനെ ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ചൂട് കൂടും. ഇതാണ്, നാമേറെ കേള്‍ക്കുന്ന ആഗോള താപനം.

ആഗോളതാപനം എന്നത് അത്ര ചെറിയ കാര്യമല്ല. നമ്മുടെ ശരീരത്തിന് ചൂട് കൂടിയാല്‍ എന്ത് സംഭവിക്കും. അതാണല്ലോ പനി. ക്ഷീണം, ഒന്നും ചെയ്യാനാവാത്ത അവസ്ഥ, തളര്‍ന്നു കിടക്കല്‍. ഇതെല്ലാം ഭൂമിക്കും ബാധകമാണ്. ചൂട് കൂടുമ്പോള്‍ കടലിലെ വെള്ളം വികസിക്കും, ധ്രുവങ്ങളിലെ മഞ്ഞുരുകും, സ്വാഭാവികമായി കരയെ കടലെടുക്കും. മാലി ദ്വീപുകള്‍ക്ക് ഇനി അമ്പത് വര്‍ഷത്തെ ആയുസ്സേ ഉള്ളൂ എന്നാണു വിദഗ്ദ്ധര്‍ പറയുന്നത്.

ഇക്കാലത്ത് പെയ്യുന്ന മഴയില്‍ നമ്മള്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതെങ്ങനെ സംഭവിക്കുന്നു. മേല്‍പ്പറഞ്ഞ ആഗോളതാപനവും അതുമൂലമുള്ള അന്തരീക്ഷവ്യതിയാനവും കാരണം പല ഭാഗത്തും വായുവില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കുന്നു. അവ ന്യൂനമര്‍ദ്ദങ്ങളും കൊടുങ്കാറ്റുകളും അകലാമഴയുമൊക്കെയായി മാറുന്നു. മാനവികമല്ലാത്ത അശാസ്ത്രീയ വികസനങ്ങള്‍ അന്തരീക്ഷത്തില്‍ നിറച്ച ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ നല്‍കുന്ന പ്രത്യാഘാതങ്ങളില്‍ ചിലതാണ് ഇവ.

ഗ്രീന്‍ ഹൗസ് പ്രഭാവം കുറക്കാന്‍ ഒറ്റ വഴിയേയുള്ളു. ഭൂമിയുടെ ഹരിതാഭ വര്‍ദ്ധിപ്പിക്കുക. സസ്യങ്ങളുടെ പ്രധാന ഉപഭോഗവസ്തു ഗ്രീന്‍ ഹൗസ് വാതകങ്ങളാണ്. അവ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുത്ത് ഓക്‌സിജന്‍ പുറത്തുവിടുമ്പോള്‍ ആ അന്തരീക്ഷത്തില്‍ സ്വാഭാവികമായിത്തന്നെ ഹരിതഗൃഹ പ്രവാഹം കുറയും. രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആമസോണ്‍ വനങ്ങളില്‍ കാട്ടുതീ പടര്‍ന്നപ്പോള്‍ വലിയ അങ്കലാപ്പുണ്ടായത് ഓര്‍മ്മയില്ലേ. അന്തരീക്ഷത്തിലെ ഗ്രീന്‍ഹൗസ് ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ ഏറെ നിര്‍ണായക പങ്കുവഹിക്കുന്ന ആമസോണ്‍ വനങ്ങള്‍ ഭൂമിയുടെ ശ്വാസകോശം എന്നാണ് അറിയപ്പെടുന്നത്.
ഭാരതം എന്തുകൊണ്ട് പ്രകൃതിയെ മാതാവായി ആരാധിക്കുന്നു എന്നതിനുത്തരമാണ് ഭൂമി ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഈ വെല്ലുവിളി നല്‍കുന്നത്. അതെ നമ്മുടെ അമ്മക്ക് പനിക്കുന്നു.

Share9TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

സുപ്രീം കോടതിയില്‍ കൈ കുടുങ്ങിയ വിജയന്‍ സഖാവ്

കാനഡയിലെ പുതിയ കാല്‍വെപ്പ്‌

അഹല്യബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies