കം എന്നാല്‍ തല എന്നര്‍ത്ഥമുണ്ട്. തലയെ ധരിക്കുന്നത്, കഴുത്ത്. കഴുത്തിന് നല്ല വലിവു കിട്ടുന്ന ആസനമാണിത്. അതുകൊണ്ടാണ് ഈ പേരു വന്നത്.
കം എന്നാല്‍ ജലം എന്നും അര്‍ത്ഥമുണ്ട്. ജലംധരം എന്നും കഴുത്തിനു പര്യായമുണ്ട്. ഇതുകൊണ്ടാണ് കഴുത്തു ബന്ധിക്കുന്നതിന് ജാലന്ധര ബന്ധം എന്നു പേര് വന്നത്.
ചെയ്യുന്ന വിധം
മലര്‍ന്നു കിടക്കുക. കാലുകള്‍ മടക്കി കാല്പ്പത്തികള് നിലത്തു പതിച്ചു വെക്കുക. മടമ്പ് പൃഷ്ഠത്തോടു ചേര്‍ന്നിരിക്കും. കാലുകള്‍ തമ്മില്‍ അരക്കെട്ടിന്റെ അകലം വരും. കൈകള്‍ കൊണ്ട് കാലുകളുടെ ഞെരിയാണിയില്‍ പിടിക്കുക. ശ്വാസമെടുത്തുകൊണ്ട് നട്ടെല്ലു വളച്ച് പൃഷ്ഠം ഉയര്‍ത്തുക. ചുമലുകളും കഴുത്തും തലയും നിലത്തു പതിഞ്ഞിരിക്കും. ശരീരം ഉയര്‍ത്തുന്നതോടൊപ്പം നെഞ്ച് കഴിയുന്നത്ര തലയുടെ ഭാഗത്തേക്ക് തള്ളുക. സാധാരണ ശ്വാസത്തില്‍ കഴിയുന്നത്ര സമയം പൂര്‍ണ സ്ഥിതിയില്‍ നിന്ന ശേഷം തിരിച്ചു വരിക.
ഗുണങ്ങള്‍
നട്ടെല്ലിനുള്ള തകരാറുകള്‍ നീങ്ങും. നടുവേദന കുറയും. വയറിന്റെ ഭാഗത്ത് വലിവു കിട്ടും. ദഹനത്തെ സഹായിക്കും. സ്ത്രീകള്‍ക്ക് ആര്‍ത്തവസംബന്ധമായ ദോഷങ്ങള്‍ പരിഹരിക്കപ്പെടും. തൈറോയ്ഡ് ഗ്രന്ഥികള്‍ക്കും നല്ലതാണ്.