Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

ഈശ്വരപ്രണിധാനം (യോഗപദ്ധതി 67)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
22 October 2021

ഈശ്വരപ്രണിധാനം എന്ന വാക്ക് പതഞ്ജലി മൂന്നിടത്ത് പ്രയോഗിക്കുന്നുണ്ട്. ഒന്നാമധ്യായത്തില്‍ സമാധിക്കുള്ള ഉപായമായും, രണ്ടാമധ്യായത്തില്‍ ആദ്യ ഭാഗത്ത് ക്രിയാ യോഗത്തിന്റെ ഭാഗമായും, അവസാന ഭാഗത്ത് നിയമത്തിന്റെ ഭാഗമായും. ആദ്യത്തേത് ഉന്നതശ്രേണിയിലുള്ള സാധകര്‍ക്കും രണ്ടാമത്തേത് മധ്യമ ശ്രേണിയിലുളള സാധകര്‍ക്കും മൂന്നാമത്തേത് സാമാന്യ ശ്രേണിയിലുള്ളവര്‍ക്കും യോജിക്കും. ഈശ്വരാര്‍പ്പണമെന്നുള്ളത് എല്ലാവര്‍ക്കും യോജ്യമായ പാതയാണെന്നര്‍ത്ഥം.

Google NewsAdd Kesari Weekly as a preferred source on Google

ഈശ്വരപ്രണിധാനാദ് വാ (യോ. സൂ. 1 – 23)
ചിത്ത പ്രസാദത്തിനുള്ള, സമാധി ലാഭത്തിനുള്ള, ഉപായങ്ങളില്‍ ഒന്ന് ഈശ്വരപ്രണിധാനവുമാണ്. അപ്പോള്‍ മനസ്സ് ഈശ്വരനില്‍ ഏകാഗ്രമാകും.

ആരാണ് ഈശ്വരന്‍? പതഞ്ജലിയുടെ ഈശ്വര സങ്കല്പം വ്യത്യസ്തമാണ്. ‘ക്ലേശ കര്‍മ വിപാക ആശയൈ: അപരാമൃഷ്ട: പുരുഷവിശേഷ: ഈശ്വര:’ എന്നാണ് പതഞ്ജലി പറയുന്നത്. ക്ലേശമെന്നാല്‍ അവിദ്യ, അസ്മിത മുതലായവയാണ്. പുണ്യം തരുന്നവയും പാപം തരുന്നവയുമാണ് കര്‍മ്മങ്ങള്‍. കര്‍മ്മങ്ങളുടെ ഫലമാണ് വിപാകം. കര്‍മത്തില്‍ നിന്നുണ്ടാകുന്ന സംസ്‌കാരവും വാസനകളുമാണ് ആശയങ്ങള്‍. ക്ലേശ – കര്‍മ – വിപാക – ആശയങ്ങളാല്‍ ബാധിക്കാത്ത വിശേഷ പുരുഷനാണ് ഈശ്വരന്‍.

ADVERTISEMENT

ആ ഈശ്വരന്‍ മുമ്പുണ്ടായ ഗുരുക്കന്മാരുടെയും ഗുരുവാണ് (പൂര്‍വേഷാം അപി ഗുരു:). എന്തുകൊണ്ടെന്നാല്‍ അതിനെ കാലം ബാധിക്കുന്നില്ല. ഈശ്വരന്‍ എന്നെന്നും ഗുരു തന്നെ.

മറ്റുളളവയ്‌ക്കെത്തിപ്പെടാനാവാത്ത (നിരതിശയം) സര്‍വജ്ഞത്വം അവനുണ്ട്. ഈശ്വരനെ അതിശയിക്കാന്‍ ആര്‍ക്കും കഴിയില്ല. അറിവിന്റെ നിറകുടമാണീശ്വരന്‍. അതുകൊണ്ടാണ് അവന്‍ സര്‍വഗുരുവായത്. അവന് ഒരു പേരിടണമെങ്കില്‍ അത് ‘ഓം’ ആണ്, പ്രണവമാണ് – തസ്യ വാചക: പ്രണവ:

സര്‍വക്രിയാണാം തസ്മിന്‍ പരമഗുരു ഫലനിരപേക്ഷയാ സമര്‍പ്പണം – എല്ലാ കര്‍മങ്ങളെയും ഫലാപേക്ഷയില്ലാതെ പരമഗുരുവായ ഈശ്വരനില്‍ സമര്‍പ്പിക്കലാണ് ഈശ്വരപ്രണിധാനം. ഈശ്വരനോടുള്ള പരമപ്രേമമാണ് ഭക്തി എന്ന് നാരദഭക്തിസൂത്രത്തില്‍ പറയുന്നു. കായേന (ശരീരം കൊണ്ടും) വാചാ (വാക്കു കൊണ്ടും) മനസാ (മനസ്സുകൊണ്ടും) ഇന്ദ്രിയൈ: വാ (ഇന്ദ്രിയങ്ങള്‍ കൊണ്ടും) ബുദ്ധ്യാത്മനാ വാ (ബുദ്ധികൊണ്ടും) പ്രകൃതേ: സ്വഭാവാത് ( പ്രകൃതിയുടെ സ്വഭാവത്താല്‍ ) യദ് യദ് കരോമി (ഞാന്‍ ചെയ്യുന്നതെല്ലാം) നാരായണനില്‍ സമര്‍പ്പിക്കുന്നു എന്ന ഒരു ശ്ലോകം പൂജാവേളയില്‍ ചൊല്ലാറുണ്ട്. ഈശ്വരപ്രണിധാനമെന്ന ആശയം തന്നെയാണിത്.

സമാധി സിദ്ധിരീശ്വരപ്രണിധാനാത് (യോ. സൂ 2-45) ഈശ്വരനില്‍ അടി പണിതാല്‍ ഈശ്വരന്‍ പ്രസാദിച്ച് അന്തരായ (തടസ്സ) രൂപമായ എല്ലാ ക്ലേശങ്ങളും പരിഹരിച്ച് സമാധി തരും എന്ന് പതഞ്ജലി പറയുന്നു.
സമാധി സിദ്ധി എന്നാല്‍ യോഗ നിഷ്പത്തി. സമാധി തന്നെയാണ് പ്രധാനം. സമാധി ഇല്ലെങ്കില്‍ യമാദി സപ്താംഗങ്ങളും വ്യര്‍ഥ്യം തന്നെ.

നാഹം കര്‍ത്താ സര്‍വമേതദ്
ബ്രഹ്മൈവ കുരുതേ തഥാ
ഏതദ്ബ്രഹ്മാര്‍പണം പ്രോക്തം
ഋഷിഭിസ്തത്വ ദര്‍ശിഭി:

എന്ന് കൂര്‍മപുരാണത്തില്‍ പറയുന്നു. എല്ലാം ചെയ്യുന്നത് ബ്രഹ്മമാണ്, ഞാനല്ല എന്ന ഉദ്ദേശ ത്യാഗമാണ് ബ്രഹ്മാര്‍പ്പണമെന്ന് ഋഷിമാര്‍ പറയുന്നു എന്നാണിതിന്റെ താല്പര്യം.
ജീവികളെ കര്‍മഫലം അനുഭവിപ്പിച്ച് ഈശ്വരന്‍ പ്രസാദിക്കുന്നു. ഇതു തന്നെ ഈശ്വരന്റെ ഫലഭോഗം. ധനം യാചിക്കുന്ന, അര്‍ഹതപ്പെട്ട അര്‍ഥികള്‍ക്ക് ധനം ദാനം ചെയ്യുന്നവനെപ്പോലെ. കര്‍മഫലന്യാസമെന്നാല്‍ സര്‍വ കര്‍മ ഫലങ്ങളുടെയും ഭോക്താവ് ഈശ്വരനാണെന്ന വിചാരമാണെന്ന് മണി പ്രഭാകാരന്‍ പറയുന്നു.

കാമതോ അകാമതോ വാപി
യത് കരോമി ശുഭാശുഭം
തത്സര്‍വം ത്വയി സന്യസ്തം
ത്വത്പ്രയുക്ത: കരോമ്യഹം.

കാമം കൊണ്ടോ അല്ലാതെയോ ഏത് ശുഭാശുഭകര്‍മങ്ങള്‍ ഞാന്‍ ചെയ്താലും അത് നിന്നിലര്‍പ്പിക്കുന്നു, നീയാണല്ലൊ എന്നെക്കൊണ്ട് അത് ചെയ്യിപ്പിക്കുന്നത് – എന്ന ബോധത്തോടെ കര്‍മംചെയ്യണം.
സാധകന്‍ ചെയ്യുന്ന എല്ലാ കര്‍മങ്ങളും കര്‍മഫലങ്ങളും ഈശ്വരനില്‍ അര്‍പ്പിക്കുകയാണിവിടെ.

കര്‍മങ്ങള്‍ സ്വാര്‍ത്ഥപരമാവാതെ ഈശ്വരാര്‍പ്പണമാക്കുക. അനന്യമായ ഭക്തിയുണ്ടാവുക. ഈശ്വരനില്‍ പരമമായ പ്രേമമുണ്ടാവുക. മറ്റൊന്നിനെയും ആശ്രയിക്കാതിരിക്കുക. അതു തന്നെ ഈശ്വരാര്‍പ്പണം.

 

Tags: യോഗപദ്ധതി
Share5TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies