ആത്മീയ പുരോഗതിയിലേക്കുള്ള രാജപാതയാണ് ധ്യാനം. അഷ്ടാംഗയോഗത്തില്‍ ഏഴാമത്തെ അംഗമാണ് ധ്യാനം.
ചെയ്യുന്ന വിധം
കാല്‍ നീട്ടിയിരിക്കുക.
ഇടതുകാല്‍ മടക്കി വലതു കാലിനടിയിലൂടെ എടുത്ത് മടമ്പ് വലതു പൃഷ്ഠത്തിന്റെ വശത്തു സ്പര്‍ശിച്ചു കൊണ്ട് മലര്‍ത്തി വെക്കുക. വലതുകാല്‍ മടക്കി ഇടതുകാലിനു മുകളിലൂടെ എടുത്ത് ഇടതു പൃഷ്ഠത്തിനു ചേര്‍ത്തും വെക്കുക.
കാല്‍മുട്ടുകള്‍ മേല്‍ക്കുമേല്‍ വരണം.
കൈപ്പത്തികള്‍ മുട്ടിനു മേലെ ഒന്നിനു മേലെ ഒന്നായി കമിഴ്ത്തി പതിച്ചു വെക്കുക. തലയും കഴുത്തും ശരീരവും ഭൂമിക്കു ലംബമായി നിവര്‍ന്നിരിക്കുക. ശരീരവും മനസ്സും വിശ്രമാവസ്ഥയിലാക്കി കണ്ണടച്ച് മൂക്കിന്റെ അറ്റത്തുള്ള ശ്വാസ ചലനം ശ്രദ്ധിച്ചുകൊണ്ട് സ്വസ്ഥമായിരിക്കുക.
ഗുണങ്ങള്‍
മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ സ്ഥലത്ത് ശരീരം പതിഞ്ഞിരിക്കുന്നതിനാല്‍ അധികസമയം അനങ്ങാതിരിക്കാന്‍ ഈ ആസനം ഉപയോഗപ്പെടും. മറ്റു ധ്യാനാസനങ്ങള്‍ക്ക് ഒരു പകരക്കാരനായി ഇത് ഉപയോഗിക്കാം. പത്മാസനത്തിനു വിപരീതമാണ് അരക്കെട്ടു സന്ധിയുടെയും കാല്‍മുട്ടുകളുടേയും ജംഘകളുടെയും സ്ഥിതി. അരക്കെട്ടിലെ പേശികള്‍ക്കെല്ലാം ഗുണം ചെയ്യും.