പൂനെ: ആര്.എസ്.എസ്. സ്ഥാപകന്‍ ഡോ. കേശവബലിറാം ഹെഡ്ഗേവാറിനെക്കുറിച്ചുള്ള കവിതകളുടെ സമാഹാരമായ കേശവ്പ്രതാപ് പ്രകാശനം ചെയ്തു. ഡോക്ടര്‍ജിയുടെ ജീവിതത്തെക്കുറിച്ചുള്ള നേര്‍ചിത്രമാണ് കേശവപ്രതാപ്. ചന്ദ്രകാന്ത് ഷഹഷാനെയാണ് ഗ്രന്ഥകര്‍ത്താവ്.
ജൂലായ് 4ന് ന്യൂ ഇംഗ്ലീഷ് സ്കൂളിലെ ഗോള്‍വള്‍ക്കര്‍ ശ്രീഗുരുജി ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാണ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചത്.
പടിഞ്ഞാറന്‍ മഹാരാഷ്ട്ര പ്രാന്ത സംഘചാലക് നാനാസാഹെബ് ജാദ്വ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.