വദില്ലി: ജല്ഭാരതിയുടെ ആഭിമുഖ്യത്തില്‍ ജലവിനിയോഗത്തെക്കുറിച്ച് നടന്ന ഏകദിന സെമിനാര്‍ ശ്രദ്ധേയമായി. ദല്‍ഹി കേന്ദ്രീകരിച്ചുള്ള സര്‍ക്കാരിതര ഏജന്‍സിയാണ് ജല്ഭാരതി. ജലത്തിന്റെ ഉപയോഗം എങ്ങിനെ നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യാമെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ വിശദീകരിച്ചു. ആഗസ്റ്റ് 10ന് നടന്ന സെമിനാറില്‍ നൈനിറ്റാളിലെ കുമോണ്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്.എസ്. റാണെ മുഖ്യാതിഥിയായിരുന്നു.
വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരും സെമിനാറില്‍ സംബന്ധിച്ചു. റെയില്‍വെ, ഗ്രാമവികസനം, ആരോഗ്യവകുപ്പ്, സാമൂഹ്യനീതി, നിയമ വകുപ്പുകള്‍ക്ക് പുറമെ സി.പി.ഡബ്ല്യു.ഡി, പി. ഡബ്ല്യു.ഡി, ആര്‍ക്കിയോളജി, എന്‍.ഡി.എം.സി., ജെ.എന്‍.യു എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരും സെമിനാറില്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.