Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

കുതിച്ചുയരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ

പി. ബാലഗോപാലൻപി. ബാലഗോപാലൻ
17 September 2021

കൊറോണയും അടച്ചിടലുമൊക്കെ ജീവിതം താറുമാറാക്കുകയും സമൂഹത്തില്‍ ആശങ്ക പടര്‍ത്തുകയും ചെയ്യുന്നതിനിടയിലും രാജ്യം സാമ്പത്തിക വളര്‍ച്ച തിരിച്ചു പിടിക്കുന്നു എന്ന വാര്‍ത്ത വളരെ പ്രാധാന്യമുള്ളതും ജനങ്ങള്‍ക്കിടയില്‍ പ്രതീക്ഷയും ആത്മവിശ്വാസവും വളര്‍ത്തുന്നതുമാണ്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനം (ജി ഡി പി) 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മുന്‍പൊരിക്കലുമില്ലാത്തവിധം 24.4 ശതമാനം ഉയര്‍ന്നിരിക്കുന്നു. വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഈ കാര്യം നമ്മുടെ ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടും കേരളത്തില്‍ ആരും ഗൗനിക്കാതിരുന്നത് അതുണ്ടാക്കിയേക്കാവുന്ന ജനസ്വാധീനത്തെ ഭയന്നായിരിക്കാം.

Google NewsAdd Kesari Weekly as a preferred source on Google

സാമ്പത്തിക വര്‍ഷം ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണല്ലോ. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എത്രത്തോളമുണ്ട് എന്നറിയാന്‍ ഓരോ ബഡ്ജറ്റ് വര്‍ഷത്തെയും നാലു ഭാഗമാക്കും. അതില്‍ ആദ്യത്തെ മൂന്ന് മാസം അതായത് ഏപ്രില്‍, മെയ്, ജൂണ്‍ കാലത്തെയാണ് ഒന്നാം പാദവര്‍ഷം എന്നു പറയുന്നത്. അതുപോലെ തുടര്‍ന്നുള്ള ഓരോ മൂന്ന് മാസങ്ങള്‍ ഓരോ പാദ വര്‍ഷം.

ഷേപ്പ്ഡ് റിക്കവറി
2020-21 ലെ ആദ്യ പാദവര്‍ഷ റിപ്പോര്‍ട്ട് അനുസരിച്ച് അന്ന് 26.95 ലക്ഷം കോടിയായിരുന്ന രാജ്യത്തെ മൊത്ത ആഭ്യന്തരോല്പാദനം (ജി.ഡി.പി) 2021-22 ലെ ആദ്യ പാദത്തില്‍ കോവിഡ് രണ്ടാം തരംഗത്തിനിടയിലും 32.38 ലക്ഷം കോടി രൂപയായി ഉയര്‍ന്നിരിക്കയാണ്.

ADVERTISEMENT

2018-19 ന്റെ ആദ്യ പാദത്തില്‍ 6.2 ശതമാനം ആയിരുന്ന ജി.ഡി.പി ക്രമേണ ചുരുങ്ങി 2019-20ന്റെ ആദ്യപാദത്തില്‍ നെഗറ്റീവ് 24.4 ശതമാനം വരെ എത്തിയ നിലയില്‍ നിന്നാണ് ഇപ്പോള്‍ ലോകത്തില്‍ തന്നെ ഏറ്റവും വലിയ വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. ഇതിനെ ‘ഢ’ ഷേപ്പ്ഡ് റിക്കവറി എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത്.

കൊറോണ വ്യാപന സാഹചര്യത്തില്‍ ലോകം മുഴുക്കെ ആശങ്ക പടരുകയും ഭാരതം അതിനെ പ്രതിരോധിക്കാനായി രാജ്യവ്യാപകമായി ലോക്ഡൗണ്‍ നടപ്പിലാക്കുകയും ചെയ്ത 2020-21 സാമ്പത്തിക വര്‍ഷം ഏറ്റവും മോശമായ അടിസ്ഥാന വര്‍ഷമാണ് എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചു കൊണ്ട് തന്നെ പറയാം; 2018-19 കാലം മുതല്‍ ആഗോള വ്യാപകമായി രൂപം കൊണ്ട സാമ്പത്തിക മാന്ദ്യം ഏല്പിച്ച ആഘാതത്തെ നേരിടാന്‍ വിവിധ ഘട്ടങ്ങളിലായുള്ള ഉത്തേജക പാക്കേജ് നടപ്പിലാക്കി വരുന്നതിനിടയിലാണ് കോവിഡ് വ്യാപനവും അതുണ്ടാക്കിയ സാഹചര്യത്തെ അതിജീവിക്കാനുള്ള നടപടികളും രാജ്യം കൈക്കൊണ്ടത്.

അതോടൊപ്പം കൊറോണയെ ചെറുക്കാന്‍ വളരെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളും ഫലം കണ്ടു. ഇപ്പോള്‍ പ്രതിദിന വാക്‌സിനേഷന്‍ ഒരു കോടി കടന്നിരിക്കയാണ്. മുതിര്‍ന്നവരില്‍ പകുതിപ്പേരും ആദ്യ തവണ വാക്‌സിന്‍ എടുത്തു കഴിഞ്ഞു. അതുകൊണ്ട് തന്നെ കേരളം ഒഴിച്ചുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കൊറോണ വ്യാപനം കുറയുകയും പഴയ നില തിരിച്ചുവരികയുമാണ്.

സമസ്ത മേഖലയിലും ഉണര്‍വ്വ്
ഇതിന്റെ ഫലമായി വ്യവസായങ്ങള്‍ ഉണരുന്നു. കാലവര്‍ഷം അനുകൂലമായതും കാര്‍ഷിക മേഖലയിലെ പരിഷ്‌കാരങ്ങള്‍ ഫലം കണ്ടു തുടങ്ങിയതുമൊക്കെ ഉത്പാദനം വര്‍ദ്ധിക്കാനും ലോക്ഡൗണ്‍ കാലത്ത് ആര്‍ക്കും പട്ടിണി ഇല്ലാതെ പൊതുവിതരണ സംവിധാനം ശക്തമാക്കാനും കഴിഞ്ഞു.

ഇന്ത്യയുടെ ജിഡിപി നിരക്ക് സാമ്പത്തിക മാന്ദ്യവും കൊറോണ ലോക്ഡൗണും ബാധിച്ച കാലങ്ങളില്‍ (ശതമാനത്തില്‍):
2018 ജൂലായ്  6.2
2019 ജനുവരി  5.6
2019 ജൂലായ്  5.4
2020 ജനുവരി  3.3
2020 ജൂലായ്  -24.4
2021 ജനുവരി  0.5
2021 ജൂലായ്  20.1

സാമ്പത്തിക രംഗത്ത് വളരെയേറെ പ്രതീക്ഷ വളര്‍ത്തുന്നതാണ് ജി.ഡി.പിയില്‍ 2021-22 ഒന്നാം പാദത്തില്‍ ഉണ്ടായിരിക്കുന്ന ഈ വളര്‍ച്ച. വരാനിരിക്കുന്ന പാദ വര്‍ഷങ്ങളിലെ സാമ്പത്തിക വികസനത്തിന് അടിത്തറയിടുന്നതായിരിക്കും ഇത്. ഭാരതത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കുക എന്ന വലിയ ദൗത്യം വിജയിക്കുന്നതോടെ രാജ്യവ്യാപകമായി ഉപഭോഗ നിരക്ക് ഉയരുകയും സാമ്പത്തിക പ്രക്രിയ ദ്രുത ഗതിയിലാവുകയും ചെയ്യും. ഇതോടെ ഇന്ത്യയുടെ വളര്‍ച്ച എല്ലാ രംഗത്തും ശക്തമാവുകയും വലിയ സാമ്പത്തിക കുതിച്ചുചാട്ടം തന്നെ ഉണ്ടാവുകയും ചെയ്യുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

കോവിഡ് രണ്ടാം തരംഗം ഗതാഗതം, വ്യാപാരം, സംഭരണം എന്നിവയെ വല്ലാതെ തളര്‍ത്തിയിരുന്നു എങ്കിലും ആ രംഗത്തൊട്ടാകെ 34.3 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു. അതേസമയം 2020-21 ലെ ഒന്നാം പാദത്തിലെ ഈ മേഖലയുടെ വളര്‍ച്ച നെഗറ്റീവ് 48 ശതമാനം ആയിരുന്നു. പട്ടികയില്‍ നിര്‍മാണ മേഖലയിലാണ് വലിയ വര്‍ധന ഉണ്ടായിരിക്കുന്നത്. വ്യവസായം, ഖനനം, വൈദ്യുതി, വ്യാപാരം, പൊതുഭരണം എന്നിവ തൊട്ടു പിന്നാലെ കുതിക്കുന്നു. ഏറ്റവും പ്രതീക്ഷ നല്‍കുന്നത് കാര്‍ഷിക രംഗത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. 5.6ശതമാനത്തില്‍ നിന്ന് 11.1 ശതമാനം ആയി എന്നത് മാത്രമല്ല, കൊറോണ കാലത്തു ലോകം മുഴുക്കെ ആശങ്കപ്പെട്ടതാണ് ഭാരതം എങ്ങനെ ഇത്രയും ജനങ്ങളെ ഉള്‍ക്കൊള്ളിച്ചു ഒരേസമയം രോഗവ്യാപനത്തെ ചെറുക്കുകയും എല്ലാവരെയും ഭക്ഷണം ഊട്ടുകയും ചെയ്യുമെന്നത്. എന്നാല്‍ പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചതിനാലും കാര്‍ഷിക നിയമ പരിഷ്‌കരണങ്ങള്‍ ഉള്‍പ്പെടെ ഉള്ള കേന്ദ്ര സര്‍ക്കാര്‍ പരിപാടികളും കാരണം അതിനെ വളരെ വിദഗ്ദ്ധമായി വിജയിക്കുവാനായി എന്നത് ഇന്ന് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. അടിസ്ഥാന മേഖലകളില്‍ കല്‍ക്കരി, പ്രകൃതി വാതകം, റഫിനറി, രാസവളം, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നീ അടിസ്ഥാന മേഖലകളില്‍ നല്ല വളര്‍ച്ചയാണ് ഇപ്പോള്‍.

നികുതിവരുമാനത്തിലെ വര്‍ദ്ധനവ്
രാജ്യത്തെ നികുതി വരുമാനം കൃത്യതയിലേക്കും നല്ല വളര്‍ച്ചയിലേക്കും കടക്കുകയാണ്. ഇക്കഴിഞ്ഞ നാലുമാസം സര്‍ക്കാരിന്റെ വരുമാനം ബഡ്ജറ്റ് ലക്ഷ്യത്തിലും വളരെ കൂടുതല്‍ കൈവരിക്കാന്‍ സാധിച്ചു. ജി.എസ്.ടി വരവ് പ്രതിമാസം ഒരു ലക്ഷം കോടി രൂപയിലേറെ ആയി വീണ്ടും ഉയര്‍ന്നു തുടങ്ങി. ഈ വേ ബില്ലിംഗ് വളരെയേറെ ഫലപ്രദമാണ് എന്ന് തെളിയുന്നു. പൊതുഭരണം, പ്രതിരോധം എന്നിവ നല്ല വളര്‍ച്ച കൈവരിച്ചു.

സാമ്പത്തിക പരിഷ്‌കരണം, സര്‍ക്കാര്‍ ചെലവ് നിയന്ത്രണം, പണമിടപാട് നയം, കോവിഡ് വ്യാപന നിയന്ത്രണങ്ങള്‍, ക്രമാനുഗതമായുള്ള ലോക്ഡൗണ്‍ പിന്‍വലിക്കല്‍, മെഗാവാക്‌സിനേഷന്‍ പരിപാടികള്‍ തുടങ്ങിയവയില്‍ കാണിക്കുന്ന ശ്രദ്ധയും ജാഗ്രതയും കോവിഡ് രണ്ടാം വരവിനെ അതിജീവിക്കാന്‍ സഹായിക്കുന്നവയാണ്. അവ എല്ലാം തന്നെ ഒന്നിച്ചു വന്നപ്പോള്‍ ലോകത്തിനു മുഴുക്കെ മാതൃകയായി കോവിഡ് നിയന്ത്രണം വിജയിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു.


പണപ്പെരുപ്പനിരക്ക് 6.2 ശതമാനം എന്നത് നേരിയ വര്‍ദ്ധന കാണിക്കുന്നു എങ്കിലും ഉല്പാദന രംഗം സജീവമാകുന്നതോടെ തൊഴിലും വരുമാനവും വര്‍ദ്ധിക്കുമ്പോള്‍ അതില്‍ നിന്ന് ആശ്വാസം പ്രതീക്ഷിക്കാം. അടിക്കടിയുള്ള പെട്രോള്‍ വില വര്‍ദ്ധനയാണ് വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും ഇടയാക്കുന്ന ഒരു പ്രധാന ഘടകം. രാജ്യത്തെ സംബന്ധിച്ചു സാമ്പത്തിക ഭദ്രത ഇപ്പോള്‍ ശക്തമാണ്. വിദേശ വ്യാപാര ശിഷ്ടം സന്തുലിതം, വിദേശ പ്രത്യക്ഷ നിക്ഷേപം 80 ബില്യണ്‍ ഡോളര്‍ വിദേശനാണ്യ ശേഖരം 579ബില്യണ്‍ ഡോളര്‍, എന്നിവ ഏത് പ്രതിസന്ധി വന്നാലും നേരിടാന്‍ കരുത്ത് നല്‍കുന്നതാണ്.

അടിസ്ഥാന മേഖലകളില്‍ 2020-21 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 111 ലക്ഷം കോടി രൂപയുടെ നിക്ഷേപം രാജ്യത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുകയാണ്. ഇത് ഇത്രയും കാലം പ്രതിവര്‍ഷം ചെലവഴിച്ച തുകയുടെ ഇരട്ടിയില്‍ അധികമാണ്. ഇവ പൂര്‍ത്തിയാക്കുന്നതോടെ താങ്ങാവുന്ന വിലക്ക് ശുദ്ധമായ ഊര്‍ജ്ജ ശക്തി, ഗതാഗതമേഖലയിലെ വന്‍ മുന്നേറ്റം, എല്ലാവര്‍ക്കും വീട്, വൈദ്യുതി, ഡിജിറ്റല്‍ സൗകര്യങ്ങള്‍, എല്ലായിടത്തും ജല ലഭ്യത, എല്ലാവര്‍ക്കും മികവുറ്റ വിദ്യാഭ്യാസം, കര്‍ഷക വരുമാനം ഇരട്ടിയാക്കല്‍, ആരോഗ്യ കേന്ദ്രങ്ങളുടെ ആധുനികവത്കരണം, ആധുനിക സൗകര്യങ്ങള്‍ ഉള്ള നഗരങ്ങള്‍ എന്നിവ വളര്‍ന്നു വരും. അതോടെ കൃഷി, വ്യവസായം, സേവനം എന്നീ മേഖലകളില്‍ വളര്‍ച്ച ഉണ്ടാവും. തൊഴില്‍ വര്‍ദ്ധിക്കുമ്പോള്‍ ഓരോ കുടുംബത്തിലും വരുമാനം എത്തും. രാജ്യത്തെ സാമ്പത്തിക വിതരണം നീതി പൂര്‍വ്വമാകും. ഇപ്പോള്‍ ജിഡിപിയിലും മറ്റു സാമ്പത്തിക സൂചികകളിലും കാണുന്ന ഉയര്‍ച്ച ഇതിന്റെ അടയാളമായി നമുക്ക് ഉയര്‍ത്തിക്കാട്ടാം.

 

Share13TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies