വെള്ളിനേഴി: ആര്യസമാജം ശതാബ്ദി ആഘോഷ ഗീതത്തിന്റെ പ്രകാശനവും ആചാര്യ ചതുര്‍ഭുജ് ആര്യയുടെ അനുസ്മരണവും നടന്നു. ഭാരതീയ വിദ്യാനികേതന്‍ പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രൊഫ. എം.കെ. നാരായണന് നമ്പൂതിരി അധ്യക്ഷത വഹിച്ചു.
കാറല്‍മണ്ണ വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി.കെ. മാധവന് രാമായണം ഓണ്‍ലൈന്‍ പരീക്ഷയുടെ വിജയികള്‍ക്കുള്ള പുരസ്കാര ദാനം നിര്‍വഹിച്ചു. ആര്യസമാജം ശതാബ്ദി ആഘോഷ ഗീതത്തിന്റെ പ്രകാശനം രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യന്‍ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ നിര്‍വഹിച്ചു.