ചെമ്മരിയാട്:
വരയാടേ നിന് മേനിയിലാരേ
വര വരച്ചു ചങ്ങാതീ?
വല്ലാതെ നീ മെലിയാനെന്തേ
വയറുനിറയെ തിന്നാറില്ലേ?
വരയാട്:
ആരും വരച്ചതല്ലാ, പിറക്കും –
നേരം തൊട്ടേയുണ്ടിതു മെയ്യില്‍
കോലമിങ്ങനെയായതു തിന്നാന്‍
കിട്ടാഞ്ഞിട്ടല്ലെന്നറിക.
മെയ്യാകെ രോമമിതെങ്ങനെ
വന്നു ഭവിച്ചു ചെമ്മരിയാടേ?
കത്രിച്ചു കളഞ്ഞുകൂടെ
കത്രികകൊണ്ടീ രോമങ്ങള്‍?
ചെമ്മരിയാട്:
വെട്ടാറുണ്ടേ രോമം, ഞങ്ങളെ
പോറ്റിവളര്‍ത്തും യജമാനന്
വിറ്റാല്‍ നന്നായ് വിലകിട്ടും
കമ്പിളിതീര്ക്കാനതു പറ്റും!