Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

അത്ഭുത സിദ്ധിയുള്ള ദേവി (കാമധേനു-17)

കെ. ജി. രഘുനാഥ്കെ. ജി. രഘുനാഥ്
27 August 2021

പുറത്തെ തിണ്ണയിലിരുന്നപ്പോള്‍ ആകാശത്ത് നിന്ന് ചന്ദ്രന്‍ ഉദിച്ചുവരുന്നത് മരങ്ങള്‍ക്കിടയിലൂടെ കണ്ണന് കാണാമായിരുന്നു. അച്ഛനോടും അമ്മയോടും ഒപ്പം രാത്രിയില്‍ പുറത്തിരുന്ന് ഓരോരോ കാര്യങ്ങള്‍ ചോദിക്കുന്നത് അവന് ഇഷ്ടമാണ്.
”ഇന്ന് വെളുത്ത വാവാണോ?”അമ്മ ചോദിച്ചു. ചന്ദ്രന്‍ ഉദിച്ചുവരുന്നത് കണ്ടിട്ടാണ് ചോദിച്ചതെന്ന് കണ്ണന് മനസ്സിലായി.
”നാളയാ വെളുത്ത വാവ്.” അച്ഛന്‍ പറഞ്ഞു.
”എന്താ അച്ഛാ വെളുത്തവാവ്..?”കണ്ണന്‍ ചോദിച്ചു.
”സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കുന്ന അതേ സമയത്തുതന്നെ സൂര്യന്‍ ഉദിച്ചുവരുന്നതുപോലെ സന്ധ്യയ്ക്ക് കിഴക്കുനിന്ന് ചന്ദ്രന്‍ ഉദിച്ചുവരുന്ന ദിവസമാണ് വെളുത്ത വാവ്” അമ്മയാണ് പറഞ്ഞത്.
അമ്മ പറഞ്ഞതു ശരിയാണോ എന്നറിയാന്‍ അവന്‍ അച്ഛന്റെ മുഖത്തേയ്ക്കു നോക്കി. അച്ഛന്‍ ഒന്നും പറയാതിരുന്നപ്പോള്‍ അത് ശരിയാണെന്ന് അവന് മനസ്സിലായി.
”അച്ഛാ, ദേവലോകത്തെ പശുവായ നന്ദിനിക്ക് കാമധേനു എന്നും പേരുണ്ടോ?.”ചേച്ചി ചോദിച്ചു.
”കാമധേനു എന്നു മാത്രമല്ല, സുരഭി എന്നും പേരുണ്ട്. പശുക്കളുടെ ആദി മാതാവാണ് കാമധേനു.” അച്ഛന്‍ പറഞ്ഞു.
”ആദാമില്‍നിന്നും ഹവ്വയില്‍നിന്നും മനുഷ്യരുണ്ടായി എന്ന് ബൈബിളില്‍ പറയുന്നില്ലേ, അതുപോലെ.” അമ്മ പറഞ്ഞു.
”അച്ഛനെപ്പോലെ പുരാണ കഥകള്‍ അമ്മയ്ക്കും അറിയാമല്ലോ.” ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.
”അത് പുരാണകഥയല്ല, ബൈബിൡലെ കഥയാണ്.” അമ്മ പറഞ്ഞു.
”ബ്രഹ്മാവാണ് എല്ലാവരേയും സൃഷ്ടിച്ചതെന്നാണ് പുരാണത്തില്‍ പറയുന്നത്. ബ്രഹ്മാവിന്റെ പുത്രനായ മരീചി മഹര്‍ഷിയുടെ പുത്രന്‍, കശ്യപന്‍ വിവാഹം കഴിച്ചത് ദക്ഷന്റെ പുത്രിമാരെയാണ്. അതില്‍ ഒരാളുടെ പേരാണ് ക്രോധവശ.
കശ്യപ മഹര്‍ഷിക്ക് ക്രോധവശയില്‍ നിന്നാണ് സുരഭി ജനിക്കുന്നത്. സുരഭി ദക്ഷന്റെ പുത്രിയാണെന്നും കശ്യപ മഹര്‍ഷിയുടെ ഭാര്യയാണെന്നും പുരാണത്തില്‍ പറയുന്നുണ്ട്. സുരഭിക്ക് കശ്യപനില്‍നിന്നും ഉണ്ടായ രണ്ടു പുത്രിമാരാണ് രോഹിണിയും ഗന്ധര്‍വ്വിയും. ഭൂമിയില്‍ കാണുന്ന എല്ലാ പശുക്കളും രോഹിണിയില്‍ നിന്നാണ് ഉണ്ടായത്. ഗന്ധര്‍വ്വിയില്‍നിന്ന് കുതിരകളും ഉണ്ടായി…”അച്ഛന്‍ പറഞ്ഞു.
അച്ഛന്‍ കൃത്യമായി പേരുകളെല്ലാം ഓര്‍ത്തു പറഞ്ഞപ്പോള്‍ അവന്‍ അത്ഭുതത്തോടെ അത് കേട്ടിരുന്നു. ഭാഗവതവും രാമായണവുമെല്ലാം വായിക്കുന്നതുകൊണ്ടാണ് ഇതെല്ലാം അറിയാന്‍ കഴിയുന്നതെന്ന് അവന് മനസ്സിലായി.
”സുരഭി ബ്രഹ്മാവിനെ തപസ്സുചെയ്ത് വരം വാങ്ങി ദേവിയായി എന്നാണ്, ടീച്ചറ് പറഞ്ഞത്.” അച്ഛന്‍ പറഞ്ഞു തീരുന്നതിനു മുമ്പേ ചേച്ചി പറഞ്ഞു.
”അതും ശരിയാണ്. ‘നിന്റെ ലോകമായ, ഗോ ലോകം സ്വര്‍ഗ്ഗത്തിനും പാതാളത്തിനും ഭൂമിക്കും മുകളിലായിരിക്കുമെന്നും എല്ലാവരും നിന്നെയും നിന്റെ വംശമായ പശുക്കളെയും എല്ലാ കാലത്തും പൂജിക്കുമെന്നും’ ബ്രഹ്മാവാണ് സുരഭിയെ അനുഗ്രഹിച്ചത്. അതോടെയാണ് സുരഭി അത്ഭുത സിദ്ധിയുള്ള ദേവിയായി തീര്‍ന്നതെന്നും പുരാണത്തില്‍ പറയുന്നുണ്ട്.” അച്ഛന്‍ പറഞ്ഞു.
”വസിഷ്ഠ മഹര്‍ഷിയുടെ ആശ്രമത്തില്‍ ഒരു കാമധേനു ഉണ്ടായിരുന്നില്ലേ? അപ്പോ ആ കാമധേനു..?”ചേച്ചി ചോദിച്ചു.
അത് കേട്ടപ്പോള്‍ ചേച്ചി ഇതൊക്കെ, എവിടുന്നു പഠിച്ചു എന്ന ഭാവത്തിലാണ് കണ്ണന്‍ ചേച്ചിയെ നോക്കിയത്. കമലാഭായിടീച്ചറാവും ഈ കഥകളൊക്കെ പറഞ്ഞുകൊടുത്തതെന്ന് കണ്ണന്‍ ഊഹിച്ചു.
”വസിഷ്ഠന്റെ ആശ്രമത്തില്‍ മാത്രമല്ല, വരുണന്റെ യാഗശാലയിലും കാമധേനുവിനെ കാണാമെന്ന് പുരാണത്തില്‍ പറയുന്നുണ്ട്.” അച്ഛന്‍ എന്തോ ആലോചിച്ചതിനുശേഷമാണ് പറഞ്ഞത്.
”വസിഷ്ഠനില്‍നിന്നും കാമധേനുവിനെ വരുണന്‍ വാങ്ങിക്കൊണ്ടു പോയതാവും” കണ്ണന്‍ പറഞ്ഞു.
”അങ്ങനെ ആവണമെന്നില്ല. കാമധേനുവിന്റെ വംശത്തില്‍നിന്ന് വേറേയും കാമധേനു ഉണ്ടാവാമല്ലോ. അതിനെ ദേവന്മാര്‍ കൈവശപ്പെടുത്തിയിട്ടുണ്ടാവും.” അച്ഛന്‍ പറഞ്ഞു.
അത് മനസ്സിലാകാത്ത ഭാവത്തില്‍ കണ്ണന്‍ അമ്മയെയും ചേച്ചിയെയും മാറി മാറി നോക്കി.
”ദേവന്മാരും അസുരന്മാരും പാലാഴി കടഞ്ഞപ്പോള്‍ വിശേഷപ്പെട്ട പലതും ഉയര്‍ന്നു വന്നതായി പുരാണത്തില്‍ പറയുന്നില്ലേ? അക്കൂട്ടത്തില്‍ ഉയര്‍ന്നുവന്നതല്ലേ കാമധേനവും?” അമ്മയാണ് സംശയം പ്രകടിപ്പിച്ചത്.
(തുടരും)

Google NewsAdd Kesari Weekly as a preferred source on Google
ADVERTISEMENT
Share3
Tweet
SendShare

Related Posts

ആകാശക്കടൽ (അമ്പിളിത്തോണി 6)

ആകാശക്കടൽ (അമ്പിളിത്തോണി 6)

കഷായമരുന്ന്‌

കഷായമരുന്ന്‌

അമ്പിളിമണ്ണില്‍ (അമ്പിളിത്തോണി 5)

അമ്പിളിമണ്ണില്‍ (അമ്പിളിത്തോണി 5)

അമ്പിളിവെളിച്ചം (അമ്പിളിത്തോണി 4)

അമ്പിളിവെളിച്ചം (അമ്പിളിത്തോണി 4)

നിഴല്‍ച്ചിത്രം (അമ്പിളിത്തോണി 3)

നിഴല്‍ച്ചിത്രം (അമ്പിളിത്തോണി 3)

പ്രതിഭാസ്പര്‍ശം (അമ്പിളിത്തോണി 2)

പ്രതിഭാസ്പര്‍ശം (അമ്പിളിത്തോണി 2)

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies