Monday, October 2, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

ജി.എസ്.എല്‍.വി എ ഫ്10 പരാജയമല്ല, പാഠമാണ്

യദു

Print Edition: 27 August 2021

ഏറെ കാത്തിരുന്ന ഭാരതത്തിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടു. ജിഎസ്എല്‍വി റോക്കറ്റില്‍ വിക്ഷേപിച്ച ഉപഗ്രഹം ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി അവസാന ക്രയോജനിക് ഘട്ടത്തിലെത്തിയപ്പോഴാണ് പ്രവര്‍ത്തനം നിലച്ചത്. എന്താണ് സംഭവിച്ചത് എന്ന് ലോഞ്ച് ഡാറ്റ വിശദമായി പരിശോധിച്ചാലേ അറിയുകയുള്ളൂ.

വിക്ഷേപണം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇസ്രോ ധാരാളം വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ ഈ വിമര്‍ശിക്കുന്നവര്‍ എല്ലാം വെറും കാഴ്ചക്കാര്‍ മാത്രമാണ്.

‘ഇതെന്താ റോക്കറ്റ് സയന്‍സ് ഒന്നുമല്ലല്ലോ’..പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ നാം പലപ്പോഴും ഉപയോഗിക്കാറുള്ള ഒരു വാചകമാണിത്. അതിനര്‍ത്ഥവും വളരെ ലളിതമാണ്. റോക്കറ്റ് സയന്‍സ് എന്നാല്‍ സങ്കല്പ്പിക്കാവുന്നതിലൊക്കെ അനേക മടങ്ങു സങ്കീര്‍ണ്ണമാണ്.

ഏതാനും ടണ്‍ ഭാരമുള്ള, എന്നുവെച്ചാല്‍ സാമാന്യം വലിയ ഒരു കാറിന്റെ വലിപ്പവും ഭാരവുമുള്ള ഒരു വസ്തുവിനെ ഏതാനും ആയിരം കിലോമീറ്റര്‍ മുകളിലെത്തിക്കാനുള്ള വാഹനമാണ് റോക്കറ്റ്. മൂന്നോ നാലോ ഘട്ടങ്ങളിലായി നൂറുകണക്കിന് ടണ്‍ ഇന്ധനം എരിക്കണം. എരിഞ്ഞു തീര്‍ന്നാല്‍ ഓരോ ഘട്ടവും കൃത്യമായി വേര്‍പെട്ടു കടലില്‍ പതിക്കണം. അതിസൂക്ഷ്മമായ തലങ്ങളില്‍ വരെ നിയന്ത്രണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കണം. ഭൂഗുരുത്വത്തിനെ വെല്ലുവിളിച്ച് ഉയരുന്ന റോക്കറ്റില്‍ അര ശതമാനം പോലും പിഴവ് അനുവദനീയമല്ല. 99.99 ശതമാനം വിജയവും അവിടെ പരാജയമാണ്. പിഴവ് പറ്റിയാല്‍ തിരുത്താനോ തിരിച്ചു കൊണ്ടുവരാനോ കഴിയില്ല. ഒന്നാകെ ഉപേക്ഷിക്കുക എന്ന ഒരേയൊരു മാര്‍ഗ്ഗമേ ഉള്ളൂ.

അത്യന്തം അനിശ്ചിതത്വവും പരാജയ സാധ്യതയുമുള്ള മേഖലയാണ് ബഹിരാകാശ സാങ്കേതികത. ചെലവ് ആണെങ്കില്‍ അതിഭീമവും. ഇതെല്ലാം ശാസ്ത്രജ്ഞരില്‍ ചെലുത്തുന്ന വന്‍ സമ്മര്‍ദ്ദം വിവരിക്കാന്‍ പോലും കഴിയില്ല.

ഈ കാരണങ്ങള്‍ കാരണമാണ് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും ബഹിരാകാശത്തു കൈവെയ്ക്കാത്തത്. അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍, ചൈന, ഭാരതം, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ബഹിരാകാശ സയന്‍സില്‍ മുന്നേറിയിട്ടുള്ളത്. ചൈനയില്‍ നിലനില്‍ക്കുന്നത് ഏകാധിപത്യമാണ്, കമ്മ്യൂണിസ്റ്റ് ഏകാധിപത്യകാലത്ത് വളര്‍ന്നതാണ് റഷ്യന്‍ സ്‌പേസ് സയന്‍സ്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ജപ്പാനുമൊക്കെ അതിസമ്പന്ന രാജ്യങ്ങളാണ്. അതായത് ഇവിടെയൊന്നും ജനരോഷമോ പൊതുബോധമോ ഒന്നും ഭരണകൂടങ്ങള്‍ക്കെതിരെ ഉയരുന്ന പ്രശ്‌നമേയില്ല.

എന്നാല്‍ 140 കോടി ജനസംഖ്യ വരുന്ന, വികസ്വര രാജ്യമായ, ഒരുപാടൊരുപാട് സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളുള്ള, സ്വാതന്ത്ര്യം ഏറെയുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥിതിയായ ഭാരതത്തില്‍ ബഹിരാകാശത്തേക്ക് സഹസ്രകോടികള്‍ ഒഴുക്കുന്നതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ വളരെ വലുതാണ്. അപാരമായ ഇച്ഛശക്തികൊണ്ടും സമര്‍പ്പണം കൊണ്ടുമാണ് ISRO ഇതെല്ലം അതിജീവിച്ചത്. പിന്നോട്ട് വലിക്കുന്ന അപാരമായ ഗുരുത്വാകര്‍ഷണത്തെ അതിജീവിച്ച് കുതിക്കുന്ന ഒരു റോക്കറ്റിനെപ്പോലെ തന്നെ.

ഒരു കാര്യം കൂടി ഓര്‍ക്കണം. ആദ്യത്തെ അപ്പോളോ ദൗത്യം വിക്ഷേപണത്തറയില്‍ തന്നെ പൊട്ടിത്തെറിച്ച് മൂന്ന് ആസ്‌ട്രോനോട്ടുകള്‍ കൊല്ലപ്പെട്ടു. പക്ഷേ നാസ പിന്‍വാങ്ങിയില്ല. രണ്ട് സൊയൂസ് ദൗത്യങ്ങളില്‍ ആറു കോസ്‌മോണോട്ടുകള്‍ കൊല്ലപ്പെട്ടു. രണ്ട് സ്‌പേസ് ഷട്ടില്‍ ദൗത്യങ്ങളില്‍ അമേരിക്കക്ക് പതിന്നാല് യാത്രികരെ നഷ്ടപ്പെട്ടു. ഇന്ന് വരെ എല്ലാ രാജ്യങ്ങളും ആകെ നടത്തിയ വിക്ഷേപണങ്ങളില്‍ പകുതിയും പരാജയമായിരുന്നു.

ഇതാണ് സുഹൃത്തുക്കളേ ബഹിരാകാശം എന്ന് പറയുന്നത്. കഴിഞ്ഞ GSLV വിക്ഷേപണത്തിന്റെ ക്രയോ സ്റ്റേജാണ് പരാജയപ്പെട്ടത്. അന്വേഷിച്ചു വരുമ്പോള്‍ അറിയാം, എന്തെങ്കിലുമൊരു സോഫ്റ്റ് വെയര്‍ ബഗ്, അല്ലങ്കിലൊരു ലൂസ് കൊണ്ടാക്റ്റ്.. അത്രയേ ഉണ്ടാകൂ….പക്ഷേ അതൊരു പുതിയ പാഠമായിരിക്കും.

ഇസ്രോയ്ക്ക് എന്തായാലും ദുഃഖിച്ചിരിക്കാന്‍ സമയമില്ല. ചന്ദ്രയാന്‍ 3, ഗഗന്‍യാന്‍ അങ്ങനെ അനേകം നാഴികക്കല്ലുകള്‍ അവര്‍ക്ക് പിന്നീടേണ്ടതുണ്ട്.

 

Share12TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പലനാള്‍ കള്ളന്‍….ഒരു നാള്‍ പിടിയില്‍…!

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

പി.എം.രാഘവന്‍ : സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണാസ്രോതസ്സ്

മന്ത്രി രാധാകൃഷ്ണന്റെ അയിത്ത വിലാപം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക്‌

ഭീകരര്‍ നമ്മുടെ പടിവാതില്‍ക്കല്‍

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies