Saturday, February 4, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വായനാവീഥി

സംഘടനാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണതയിലേക്കുള്ള പാഠപുസ്തകം

ടീയെച്ച് വത്സരാജ്

Print Edition: 9 August 2019

സംഘടനാ ശാസ്ത്രത്തിന്റെ മര്‍മ്മം അറിയുന്ന ആള്‍, പദവിയോ നിലയും വിലയുമോ അംഗീകാരമോ സാമ്പത്തിക ലാഭമോ ഒന്നും കാംക്ഷിക്കാതെ പ്രവര്‍ത്തിക്കുന്ന വ്യക്തി. അതാണ് അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിനെ രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമാക്കി മാറ്റിയതിന് പിന്നിലെ പ്രേരകശക്തി- പ്രൊഫ. യശ്വന്ത് റാവു കേല്‍ക്കര്‍.

രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ഓരോരുത്തരും സ്വയം പ്രവര്‍ത്തിക്കുക എന്നതിലേക്ക് ചുരുങ്ങിപ്പോകാതെ ഭാവി തലമുറയിലേക്ക് കൈ മാറുകയെന്ന ദൗത്യം നിര്‍വ്വഹിക്കേണ്ടതുണ്ട്. അത്തരം ദൗത്യനിര്‍വ്വഹണം സ്വയം നടത്തുകയും അത് നടത്തി പുതുതലമുറക്ക് കൈമാറുകയും ചെയ്ത യശ്വന്തറാവു കേല്‍ക്കറുടെ ജീവിതവും പ്രവര്‍ത്തന രീതിയും ഇതള്‍ വിരിയുന്നതാണ് ‘പൂര്‍ണ്ണതയിലേക്ക് പ്രൊഫ. യശ്വന്തറാവു കേല്‍ക്കറുടെ ജീവിതരേഖ’ എന്ന പുസ്തകം.

പൂര്‍ണാങ്ക് കീ ഔര്‍ എന്ന ഹിന്ദിപുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എബിവി പി മുന്‍ സംസ്ഥാന നേതാവും കോളേജദ്ധ്യാപികയുമായ എം.ജെ. ജയശ്രീ ആണ്. വിവര്‍ത്തനമാണെന്ന തോന്നലില്ലാത്തവിധം ഒഴുക്കുള്ള ഭാഷയാണ് പുസ്തകത്തിന്റെ പ്രത്യേകത.

ഏതൊരു സംഘടനാപ്രവര്‍ത്തകനും സഹപ്രവര്‍ത്തകരോട്, അഭ്യുദയകാംക്ഷികളോട്, എതിര്‍പക്ഷത്തുള്ളവരോട് എങ്ങിനെ ക്രിയാത്മകമായി പെരുമാറണമെന്ന് യശ്വന്ത് റാവുജിയുടെ ജീവിതത്തിലെ സംഭവങ്ങളിലൂടെ വെളിവാക്കുന്നു പുസ്തകം. സൗഹൃദത്താല്‍ പരസ്പരം കൂട്ടിയിണക്കപ്പെടുന്നവരുടെ സമൂഹമാണ് സംഘടനയെന്ന് ജീവിതം കൊണ്ട് യശ്വന്തറാവുജി തെളിയിച്ചു. അദ്ദേഹത്തോട് അടുപ്പമുള്ള നിരവധി പ്രവര്‍ ത്തകര്‍ നല്‍കിയ കുറിപ്പുകള്‍ ഭംഗിയായി എഡിറ്റ് ചെയ്താണ് പുസ്തകം സംവിധാനം ചെയ്തിരിക്കുന്നത്.

തന്റെ സമ്പൂര്‍ണ്ണ ജീവിതവും എബിവിപിയുടെ പ്രവര്‍ത്തനപദ്ധതിയുടെ രൂപീകരണത്തിനായി സമര്‍ പ്പിച്ച പ്രവര്‍ത്തകനെ ഇവിടെ വായിച്ചെടുക്കാം. മഹത്തായ ഉത്തരവാദിത്തങ്ങള്‍ വഹിച്ചുകൊണ്ട്, ജീവിതത്തില്‍ എങ്ങിനെ സന്തുലനം – കുടുംബജീവിതവും സംഘടനാപ്രവര്‍ ത്തനവും – നടത്താം എന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ പുസ്തകത്തിലുണ്ട്.
പൊതുപ്രവര്‍ത്തകന് വ്യക്തിപരമായും സാമൂഹികമായും എങ്ങിനെ സദാചാര മൂല്യങ്ങള്‍ നിലനിര്‍ത്താം, സത്യസന്ധത, അച്ചടക്കം, സമയനിഷ്ഠ, പെരുമാറ്റരീതികള്‍ എന്നിവ എങ്ങിനെ ആയിരിക്കണമെന്നെല്ലാമുള്ള സംഘടനാ തന്ത്രങ്ങള്‍ ഈ പുസ്തകവായനവഴി നേടിയെടുക്കാമെന്നതില്‍ സംശയമില്ല. ഒരു മുതിര്‍ന്ന സംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മറ്റ് പ്രവര്‍ത്തകര്‍ക്ക് മാതൃകയാവുന്ന നേതൃഗുണമുള്ള വ്യക്തിത്വമാണ് യശ്വന്തറാവു സ്വയം രൂപപ്പെടുത്തിയത്.

സംഘടനയിലെ ഏറ്റവും ഉന്നതനായ കാര്യകര്‍ത്താവായിരുന്നിട്ടും തന്റെ അഭിപ്രായം അന്തിമമാണെന്ന് ഒരിക്കലും യശ്വന്തറാവുജി പറഞ്ഞിരുന്നില്ല. പൊതുതീരുമാനത്തെയാണ് അദ്ദേഹം എപ്പോഴും അംഗീകരിച്ചിരുന്നത്. ഏതൊരു സംഘടനാപ്രവര്‍ത്തകനും ഇതായിരിക്കണം മാതൃകയെന്ന് പുസ്തക വായനയില്‍നിന്ന് മനസ്സിലാക്കാം. പ്രവര്‍ത്തകരുടെ ജീവിതത്തില്‍ അവരുടെ ജീവിതപ്രശ്‌നങ്ങള്‍, കുടുംബം, ജോലി, പലവിധ താല്പര്യങ്ങള്‍ ഇതിനൊക്കെയായി സമയം ചിലവഴിക്കേണ്ടതുണ്ട്. അതോടൊപ്പം സാമൂഹ്യകാര്യത്തില്‍ രാഷ്ട്രകാര്യത്തിന് മുന്‍ഗണന എന്ന ചിന്ത യശ്വന്തറാവു കേല്‍ക്കര്‍ തന്റെ ജീവിതത്തിലൂടെ പ്രവര്‍ത്തകര്‍ക്ക് കാട്ടിത്തന്നു. ഒരു പ്രവര്‍ത്തകന്റെ അഭാവത്തില്‍ അയാളെക്കുറിച്ച് പറയരുതെന്ന് അദ്ദേഹം ഒരു യോഗത്തില്‍ നല്‍കിയ സൂചന ഒരു സംസ്ഥാനസംഘടനാകാര്യദര്‍ശി ഈ പുസ്തകത്തില്‍ ഓര്‍ക്കുന്നുണ്ട്. ഇത്തരം നിരവധി അനുകരണീയമായ സംഭവങ്ങള്‍ പുസ്തകത്തിലുടനീളമുണ്ട്.

1987 ഡിസം. 6ന് യശ്വന്തറാവുജി വിധിക്ക് കീഴടങ്ങും വരെ കര്‍മ്മനിരതനായിരുന്നു. അരനൂറ്റാണ്ടുകാലത്തോളം നടത്തിയ സംഘടനാപ്രവര്‍ ത്തനം ഏതൊരാള്‍ക്കും മാതൃകയും പ്രചോദനവുമായി മാറുംവിധമാണ് പുസ്തകരചന നിര്‍വ്വഹിക്കപ്പെട്ടത്. ഓരോ പ്രവര്‍ത്തകന്റെയും ‘സ്വയം സേവകത്വം’ സത്യവും സമര്‍പ്പിത വും ആയിരിക്കണമെന്നതിന് അദ്ദേ ഹം ഊന്നല്‍ നല്‍കിയിരുന്നു. ക്ഷേത്രങ്ങള്‍ ഈശ്വരവിശ്വാസത്തിന്റെ ‘ശാഖ’കളാണെന്നും സംഘശാഖകള്‍ ഹിന്ദുത്വത്തിന്റെയും രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെയും ക്ഷേത്രങ്ങളാണെന്നും സ്വജീവിതം കൊണ്ട് യശ്വന്തറാവുജി കാണിച്ചുതന്നു. ഏതൊരു സംഘടനാ പ്രവര്‍ത്തകനും അനിവാര്യമായും അത്യന്താപേക്ഷിതമായും വായിക്കേണ്ടതും അതുവഴി പൂര്‍ണ്ണതയിലേക്ക് എത്തിച്ചേരാനുള്ള പന്ഥാവുമായിരിക്കും ഈ പുസ്തകം.

പൂര്‍ണ്ണതയിലേക്ക്
പ്രൊഫ. യശ്വന്ത്‌റാവു കേല്‍ക്കറുടെ ജീവിതരേഖ
സങ്കലനം : അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്
വിവ: എം.ജെ. ജയശ്രീ
കുരുക്ഷേത്രപ്രകാശന്‍, കൊച്ചി
പേജ്: 167 വില: 140

Tags: പ്രൊഫ. യശ്വന്ത് റാവു കേല്‍ക്കര്‍പൂര്‍ണ്ണതയിലേക്ക്
Share16TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കവിതയുടെ അര്‍ത്ഥവിതാനങ്ങള്‍

രാഷ്ട്രീയ വിമര്‍ശനത്തിന്റെ രജതരേഖ

കമ്മ്യൂണിസത്തിന്റെ കാണാപ്പുറങ്ങള്‍

കാലഘട്ടത്തിന്റെ ചരിത്രസാക്ഷ്യം

സംസ്‌കൃതചിത്തന്റെ ദേവപദങ്ങള്‍

താപസജീവിതത്തിന്റെ ചന്ദനസുഗന്ധം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

നവഭാരതവും നാരീശക്തിയും

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

പ്രതിഭാധനനായ കവി

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

അജാതശത്രുവായ സ്വയംസേവകന്‍!

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies